For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുളസിയുടെ പാര്‍ശ്വഫലങ്ങള്‍

By Super
|

വിവിധ രോഗങ്ങള്‍ക്ക്‌ ശമനം നല്‍കുന്ന അത്ഭുത ഔഷധമാണ്‌ തുളസി എന്ന്‌ നിങ്ങള്‍ കേട്ടിട്ടുണ്ടാവും. തുളസിയുടെ പലതരത്തിലുള്ള ഗുണങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇതെത്ര സത്യമാണന്ന്‌ മനസ്സിലാകും.

കുട്ടിക്കാലം മുതല്‍ തുളസിയുടെ ഗുണങ്ങളെ കുറിച്ച്‌ അമ്മയും മുത്തശ്ശിമാരും പറഞ്ഞു തരാറുണ്ട്‌. നമ്മള്‍ തലയാട്ടി ഇതെല്ലാം വിശ്വസിക്കുകയും ചെയ്യു്‌ന്നു.

പലരീതിയിലും തുളസി ആരോഗ്യത്തിന്‌ ഗുണകരമാണ്‌. ഔഷധഗുണങ്ങള്‍ ഏറെയുള്ള തുളസിയ്‌ക്ക്‌ ആയുര്‍വേദത്തില്‍ സവിശേഷമായ സ്ഥാനമാണ്‌ ഉള്ളത്‌. എന്നാല്‍, നിങ്ങള്‍ അറിയത്ത ചില കാര്യങ്ങളുമുണ്ട്‌. എല്ലാവരും പുകഴ്‌ത്തി പറയുന്ന തുളസിയ്‌ക്ക്‌ ചില പാര്‍ശ്വ ഫലങ്ങള്‍ കൂടി ഉണ്ട്‌.


1. യൂജിനോള്‍ കൂടും

തുളസിയില്‍ അടങ്ങിയിട്ടുള്ള പ്രധാന ഘടകമാണ്‌ യൂജിനോള്‍ . തുളസി കൂടുതല്‍ കഴിച്ചാല്‍ യൂജിനോള്‍ അമിതമാകും. യൂജിനോളിന്റെ അളവ്‌ അമിതമാകുന്നത്‌ വിഷബാധയ്‌ക്ക്‌ വഴി തെളിക്കും.

ഗ്രാമ്പു സിഗരറ്റിലും ചില രുചികൂട്ടുകളിലും യൂജിനോള്‍ കാണപ്പെടാറുണ്ട്‌.

ലക്ഷണങ്ങള്‍?

ചുമയ്‌ക്കുമ്പോള്‍ രക്തം വരുക, വേഗത്തിലുള്ള ശ്വസനം, മൂത്രത്തില്‍ രക്തം.

2. രക്തം നേര്‍ത്തതാകും

ശരീരത്തിലെ രക്തത്തിന്റെ കട്ടി കുറയ്‌ക്കാനുള്ള കഴിവ്‌ തുളസിക്കുണ്ട്‌. അത്‌ കൊണ്ട്‌ രക്തം കട്ടപിടിക്കാതിരിക്കാനുള്ള മറ്റ്‌ മരുന്നുകളുടെ കൂടെ ഇത്‌ ഉപയോഗിക്കരുത്‌.

എങ്ങനെ?

വാര്‍ഫരിന്‍, ഹെപ്പാരിന്‍ പോലുള്ള രക്തത്തെ നേര്‍പ്പിക്കാനുള്ള മരുന്ന്‌ കഴിക്കുന്നവര്‍ തുളസിയുടെ ഉപയോഗം കുറയ്‌ക്കുക. തുളസി ഈ മരുന്നുകളുടെ പ്രവര്‍ത്തനത്തിന്റെ ആക്കം കൂട്ടുകയും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

ലക്ഷണങ്ങള്‍?

മുറിവുകളില്‍ നിന്നും നിര്‍ത്താതെ ഉള്ള രക്തസ്രാവം.


3. ഹൈപ്പോഗ്ലൈസീമിയ

ഉയര്‍ന്ന പ്രമേഹമുള്ളവര്‍ തുളസി കഴിക്കുന്നത്‌ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറയ്‌ക്കാന്‍ സഹായിക്കും. എന്നാല്‍, ഹൈപ്പോഗ്ലൈസീമിയ അഥവ രക്തത്തില്‍ ഗ്ലൂക്കോസിന്റെ ആഭാവം ഉള്ളവര്‍ തുളസി കഴിച്ചാല്‍ പഞ്ചസാരയുടെ അളവ്‌ നന്നായി താഴാന്‍ ഇടയാക്കും. ഇത്‌ വളരെ അപകടകരമാണ്‌ .

ലക്ഷണങ്ങള്‍

വിളര്‍ച്ച, തലചുറ്റല്‍, വിശപ്പ്‌, തളര്‍ച്ച, അസ്വസ്ഥത


4. വന്ധ്യത

പുരുഷന്‍മാരിലെ വന്ധ്യതയ്‌ക്ക്‌ തുളസി കാരണമാകാം. ആണ്‍ മുയലുകളില്‍ ഇത്‌ പരീക്ഷിച്ച്‌ നോക്കിയിട്ടുണ്ട്‌. രണ്ട്‌ വിഭാഗങ്ങളായി തിരിച്ചാണ്‌ പരീക്ഷണം നടത്തിയത്‌. ഇതില്‍ ഒരു വിഭാഗം മുയലുകള്‍ക്ക്‌ 30 ദിവസം രണ്ട്‌ ഗ്രാം തുളസി ഇലകള്‍ വീതം നല്‍കി. ഇവയിലെ ബീജത്തിന്റെ അളവില്‍ ശ്രദ്ധേയമായ കുറവുണ്ടായതായാണ്‌ കണ്ടെത്തിയത്‌.

5. ഗര്‍ഭിണികളില്‍ പ്രത്യാഘാതം

ഗര്‍ഭകാലത്ത്‌ തുളസി അമിതമായി കഴിക്കുന്നത്‌ അമ്മയെയും കുഞ്ഞിനെയും പ്രതികൂലമായി ബാധിച്ചേക്കാം. ഗര്‍ഭിണികളില്‍ ഇത്‌ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

ഗര്‍ഭപാത്രത്തിന്റെ സങ്കോചത്തെ തുളസി ത്വരിതപ്പെടുത്തും. ഇത്‌ പ്രസവത്തിനും ആര്‍ത്തവത്തിനും സങ്കീര്‍ണതകള്‍ ഉണ്ടാക്കും.

ലക്ഷണങ്ങള്‍?

പുറം വേദന, പേശീ വലിവ്‌, രക്തസ്രാവം,അതിസാരം

Tulis

6. മരുന്നുകളുടെ പ്രവര്‍ത്തനം


ചില മരുന്നുകളുടെ ശരീരത്തിലെ പ്രവര്‍ത്തനത്തെ തുളസി തടസ്സപ്പെടുത്തും.

എ ങ്ങനെ?

കരളിന്റെ എന്‍സൈം സംവിധാനമായ സൈറ്റോക്രോം പി450 ഉപയോഗിച്ചാണിത്‌ ചെയ്യുന്നത്‌. ഇതിന്റെ ഫലമായി രക്തത്തിലെ മരുന്നിന്റെ അളവ്‌ കുറയുകയോ കൂടുകയോ ചെയ്യും.

മനംമറിച്ചില്‍, ഛര്‍ദ്ദി,ഉത്‌കണ്‌്‌ഠ എന്നിവ കുറയ്‌ക്കാന്‍ സഹായിക്കുന്ന രണ്ട്‌ മരുന്നുകളാണ്‌ ഡയാസ്‌പാം,സ്‌കോപോലാമിന്‍ എന്നിവ. അസുഖം ശമിപ്പിക്കാനുള്ള ഈ മരുന്നുകളുടെ ഫലം ചിലപ്പോള്‍ തുളസി കുറയ്‌ക്കും.


നെഞ്ചെരിച്ചില്‍, തലയ്‌ക്ക്‌ ഭാരക്കുറവ്‌, തലവേദന,ഛര്‍ദ്ദി

എല്ലാ പദാര്‍ത്ഥങ്ങള്‍ക്കും , ഇവ പ്രകൃതിദത്തമാണെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും. പല രോഗങ്ങള്‍ക്കും പരിഹാരം നല്‍കുന്ന ഔഷധമാണെങ്കിലും ഇവയ്‌ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാതിരിക്കില്ല.

Read more about: health ആരോഗ്യം
English summary

Unexpected Side Effects Of Tulsi

Here are some unexpected side effects of Tulsi. Read this to know more,
Story first published: Friday, November 14, 2014, 14:48 [IST]
X
Desktop Bottom Promotion