For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒഴിവാക്കണം ഈ ആറ് ശീലങ്ങള്‍

By Super
|

കുടിക്കാന്‍ കുപ്പിവെള്ളം, ഭക്ഷണശേഷം ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കല്‍ ആരോഗ്യകരമെന്ന് കരുതുന്ന നിരവധി ശീലങ്ങളാണ് നമ്മള്‍ കൊണ്ടുനടക്കുന്നത്.

ഇവയെല്ലാം ശരീരത്തിൻറെ ആരോഗ്യത്തിന് നല്ലതാണോ? അല്ലെന്നാണ്‌ വിദഗ്ധ പക്ഷം. നിര്‍ബന്ധമായും മാറ്റേണ്ട ആറ് ശീലങ്ങള്‍ ചുവടെ;

ഭക്ഷണശേഷം പല്ല് തേക്കല്‍

ഭക്ഷണശേഷം പല്ല് തേക്കല്‍

പല്ലിൻറെ ഭംഗി കാത്തുസൂക്ഷിക്കാനും കേടു വരാതിരിക്കാനും ഓരോ നേരം ഭക്ഷണം കഴിച്ച ശേഷവും പല്ല് തേക്കുന്നവരാണ് പലരും. എന്നാല്‍ ദിവസം രണ്ട് നേരം മാത്രം പല്ല് തേക്കുന്നതാണ് പല്ലിൻറെ ആരോഗ്യത്തിന് നല്ലതെന്ന് ദന്തഡോക്ടര്‍മാര്‍ പറയുന്നു. ഭക്ഷണശേഷം ബ്രഷ് ചെയ്യുന്ന പക്ഷം പല്ലില്‍ ഒരുതരം അസിഡിക്ക് പാട ശേഷിപ്പിക്കും. ഇത് പല്ലിൻറെ ഇനാമലിനെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ദുര്‍ബലമായ ഇനാമല്‍ ബ്രഷിംഗിലൂടെ പാടെ പൊളിഞ്ഞുപോയി ടൂത്ത് സെന്‍സിറ്റിവിറ്റി ഉണ്ടാകാനും സാധ്യതയുണ്ട്.

ചെയ്യേണ്ടത്: ഭക്ഷണശേഷം ഒരുമണിക്കൂറെങ്കിലും കഴിഞ്ഞ ശേഷമേ പല്ല് തേക്കാവൂ. വായിലെ ഭക്ഷണ ശകലങ്ങള്‍ നീക്കണമെന്ന് നിര്‍ബന്ധമുള്ളവരാണെങ്കില്‍ വായില്‍ വെള്ളം കൊണ്ട് തുപ്പിക്കളയുക.

ഹാന്‍ഡ് സാനിറ്റൈസറിൻറെ ഉപയോഗം

ഹാന്‍ഡ് സാനിറ്റൈസറിൻറെ ഉപയോഗം

പുറത്ത്പോയി വന്നാലും മറ്റും ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ കഴുകുന്നവരുടെ എണ്ണം ധാരാളമാണ്. രോഗാണുക്കളെ പേടിച്ച് ചെയ്യുന്ന ഇക്കാര്യം ശരിയായ രീതിയില്‍ ചെയ്യാന്‍ പറ്റാത്ത പക്ഷം രോഗം വിലക്ക് വാങ്ങാന്‍ സാധ്യതയുള്ളതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

കാലിഫോര്‍ണിയ ഡേവിസ് സര്‍വകലാശാലയില്‍ ഈയിടെ നടത്തിയ പഠനം പറയുന്നത് ഭൂരിഭാഗം സാനിറ്റൈസറുകളിലും അടങ്ങിയിട്ടുള്ള ട്രെക്ളോസാന്‍ എന്ന രാസവസ്തു തൊലിയിലേക്ക് എളുപ്പത്തില്‍ ആഗീരണം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതാണെന്നതാണ്. ഇത് രക്തത്തില്‍ എത്തുന്നതോടെ ശരീര കോശങ്ങളുടെ ആശയ വിനിമയ സംവിധാനം തകരാറിലാകുന്നു. ഇത് കൂടുതല്‍ നാള്‍ ഉപയോഗിക്കുന്ന പക്ഷം വന്ധ്യത, ഹൃദയത്തിൻറെ മോശം പ്രവര്‍ത്തനം, നേരത്തേ പ്രായപൂര്‍ത്തിയാകല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകുന്നു.

ചെയ്യേണ്ടത്: കൈ കഴുകാന്‍ സാധാരണ ചെയ്യും പോലെ സോപ്പും വെള്ളവും മാത്രം ഉപയോഗിക്കുക.

 ഒരേ രീതിയിലുള്ള വ്യായാമം

ഒരേ രീതിയിലുള്ള വ്യായാമം

ജിംനേഷ്യത്തില്‍ പോയുള്ള അഭ്യാസത്തേക്കാള്‍ ഓട്ടവും നീന്തലുമാണ് നല്ല വ്യായാമ ശീലം. ഫിറ്റായിരിക്കാന്‍ ജിംനേഷ്യത്തില്‍ പോയുള്ള വ്യായാമം നല്ലതാണെങ്കിലും ഭാരം കുറക്കാന്‍ കൂടി ആഗ്രഹമുണ്ടെങ്കില്‍ മറ്റ് രീതികളും അവലംബിക്കണം. അല്ലാത്ത പക്ഷം ശരീരം ഒരേ രീതിയിലുള്ള വ്യായാമരീതിക്ക് അടിമപ്പെടുകയും വ്യായാമം കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കാതെ പോവുകയും ചെയ്യുന്നു. കാര്‍ഡിയോ വ്യായാമ രീതികള്‍ക്കൊപ്പം ഭാരമെടുത്തുള്ള രീതികളും ശീലിക്കുന്നത് വഴിയേ ഭാരം കുറക്കാനും മസിലുകള്‍ക്ക് കരുത്ത് വരുത്താനും സാധിക്കൂവെന്ന് സെലിബ്രിറ്റി ട്രെയിനര്‍മാർ പറയുന്നു. ഇതുവഴി ഹൃദയമിടിപ്പിൻറെ എണ്ണം ഉയര്‍ത്താനും മൊത്തം ശരീരത്തിനും വ്യായാമത്തിൻറെ ഫലം നല്‍കാനും സാധിക്കും.

ചെയ്യേണ്ടത്: ജിംനേഷ്യത്തില്‍ ചേരുന്നതിന് പകരം ഒരു ജോടി ഡംബെല്ലും ബെഞ്ചും ഉപയോഗിച്ച് വ്യായാമം ചെയ്താല്‍ മതി.

സൗന്ദര്യ സംവര്‍ധക വസ്തുക്കള്‍ മാറ്റി പരീക്ഷിക്കുക

സൗന്ദര്യ സംവര്‍ധക വസ്തുക്കള്‍ മാറ്റി പരീക്ഷിക്കുക

ക്രീമുകളടക്കം സൗന്ദര്യസംവര്‍ധക വസ്തുക്കള്‍ പുറത്തിറങ്ങുന്ന മുറക്ക് മാറിമാറി പരീക്ഷിക്കുന്നവരുണ്ട്. പുതിയത് വാങ്ങി അധികം വൈകാതെ അത് ഉപേക്ഷിച്ച് പുതിയ ഉല്‍പ്പന്നത്തിന് പിന്നാലെ പായുന്നത് പെഴ്സിന് എന്ന പോലെ തൊലിക്കും ദോഷകരമാണ്. ഓരോ കോസ്മെറ്റിക്ക് ഉല്‍പ്പന്നത്തിൻറെയും പി.എച്ച് നില വ്യത്യാസപ്പെട്ടിരിക്കുമെന്ന് ഡെര്‍മറ്റോളജിസ്റ്റുകള്‍ പറയുന്നു. മനുഷ്യശരീരത്തിലെ തൊലിയുടെ പി.എച്ച് നിലവാരം 5.5 ആണ്. ക്രീമുകളും മറ്റും മാറിമാറി ഉപയോഗിക്കുന്ന പക്ഷം തൊലിയുടെ നിറം മാറുന്നതും മുഖക്കുരുവുമടക്കം പ്രശ്നങ്ങള്‍ ഉണ്ടാകും. സോപ്പുകള്‍ ഇതിന് ഉദാഹരണങ്ങളാണ്. ഭൂരിപക്ഷം സോപ്പുകളുടെയും പി.എച്ച് 5.5ന് മുകളിലാണ്.ഇത് തൊലിക്ക് ദോഷകരമാണ്. തൊലിയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേറെ ഉല്‍പ്പന്നങ്ങള്‍ തേടിയാല്‍ അതിന് പ്രയോജനം ഉണ്ടാവുകയുമില്ല.

ചെയ്യേണ്ടത്: വിശ്വസിക്കാവുന്ന ബ്രാന്‍ഡുകള്‍ മാത്രം ഉപയോഗിക്കുക. എല്ലായിപ്പോഴും ഉല്‍പ്പന്നത്തിൻറെ പിന്‍ഭാഗത്തുള്ള പി.എച്ച് നില മനസിലാക്കുക.

പരന്ന ചെരുപ്പുകള്‍ ഉപയോഗിക്കല്‍

പരന്ന ചെരുപ്പുകള്‍ ഉപയോഗിക്കല്‍

ഹീലുള്ള ചെരുപ്പുകള്‍ കാല്‍മൂട്ടിനും കണങ്കാലിനും കേടുണ്ടാക്കുമെന്ന് പറഞ്ഞ് പരന്ന ചെരുപ്പുകള്‍ മാത്രം ഉപയോഗിക്കുന്നവരുണ്ട്. എപ്പോഴും ഇത്തരം ചെരുപ്പുകള്‍ മാത്രം ഉപയോഗിക്കുന്നത് നല്ലതല്ല എന്നാണ് വിദഗ്ധാഭിപ്രായം. കാല്‍പ്പാദത്തിന് സപ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ കാല്‍വിരലുകളുടെ അറ്റമാണ് ചെരുപ്പില്‍ നിന്ന് തെന്നാതെ ബാലന്‍സ് ചെയ്ത് നിര്‍ത്തുന്നത്. ഇത് കാലിന്‍െറ സ്വാഭാവിക ഘടനക്ക് പ്രശ്നങ്ങളുണ്ടാക്കുന്നു.

ചെയ്യേണ്ടത്: പരന്ന ചെരുപ്പുകള്‍ വീട്ടില്‍ മാത്രം ഉപയോഗിക്കുക. പുറത്തേക്ക് പോകുമ്പോള്‍ അവ ഉപേക്ഷിക്കുക.

കുപ്പിവെള്ളം മാത്രം കുടിക്കല്‍

കുപ്പിവെള്ളം മാത്രം കുടിക്കല്‍

പ്രകൃതിദത്തമായ ജലത്തില്‍ അടങ്ങിയിട്ടുള്ള പല ധാതുക്കളും കുപ്പിവെള്ളം സംസ്കരിച്ചെടുക്കുമ്പോള്‍ നഷ്ടപ്പെട്ട് പോകും. ചില കാലാവസ്ഥകളില്‍ ശരീരത്തില്‍ ജലാംശമുണ്ടാകാന്‍ ഇത് നല്ലതാണെങ്കിലും അധികനാള്‍ ഉപയോഗിക്കുന്ന പക്ഷം ശരീരത്തിന് അത്യന്താപേക്ഷിതമായ മഗ്നീഷ്യം, കാല്‍സ്യം,പൊട്ടാസ്യം, സിലിക്ക, സള്‍ഫേറ്റ് തുടങ്ങിയവ ലഭിക്കാതെ പോകുന്ന അവസ്ഥയുണ്ടാകും. ശാരീരികോര്‍ജ ഉല്‍പ്പാദനത്തിനും ശരീര കോശങ്ങളുടെ അറ്റകുറ്റപ്പണിക്കും ഈ ധാതുക്കള്‍ അത്യന്താപേക്ഷിതമാണ്.

Read more about: health ആരോഗ്യം
English summary

6 Daily Habits We Need To Quickly Change

Turns out several of the habits we have cultivated over the years, from being wary of germs to brushing teeth after every meal are not only unnecessary but could actually rob us of good health in the long term. Read on to find out how.
 
 
X
Desktop Bottom Promotion