For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അനാരോഗ്യകരമായ 5 പാചകരീതികള്‍

|

ആരോഗ്യത്തിന് ഭക്ഷണം വളരെ പ്രധാനമാണ്. ആരോഗ്യത്തിന് ദോഷം വരുത്തുന്നതും വരുത്താത്തതുമായ ധാരാളം ഭക്ഷണങ്ങളുണ്ട്.

ഭക്ഷണം മാത്രമല്ല, ഭക്ഷണം പാകം ചെയ്യുന്ന രീതിയും വളരെ പ്രധാനമാണ്. ആരോഗ്യകരമായും അനാരോഗ്യകരമായും ഭക്ഷണം പാകം ചെയ്യാം.

അനാരോഗ്യകരമായി ഭക്ഷണം പാകം ചെയ്യുന്ന അഞ്ചു വഴികള്‍ ഏതെന്നറിയൂ, ഇവ ഒഴിവാക്കൂ, ആരോഗ്യം നന്നാവും.

ഡീപ് ഫ്രൈ

ഡീപ് ഫ്രൈ

ഡീപ് ഫ്രൈ അനാരോഗ്യകരമായ ഒരു ഭക്ഷണരീതിയാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ സാച്വറേറ്റഡ് ഫാറ്റ് കൂടുകയാണ് ചെയ്യുന്നത്. ഇത് കൊളസ്‌ട്രോള്‍ കൂടാനും തടി കൂടാനും ഇട വരുത്തും. മാത്രമല്ല, വയറിനും ഇത് നല്ലതല്ല.

ചാര്‍ക്കോള്‍ ബാര്‍ബിക്യൂ

ചാര്‍ക്കോള്‍ ബാര്‍ബിക്യൂ

ബാര്‍ബിക്യൂ ചെയ്യുന്ന പാചകരീതി സ്വാദിഷ്ടമാണ്. എന്നാല്‍ കരിക്കട്ട ഉപയോഗിച്ച് ബാര്‍ബക്യൂ ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇതില്‍ നിന്നും വരുന്ന പുക കാര്‍സിനോജെനുകള്‍ ഉണ്ടാകാന്‍ ഇടയാക്കും. ക്യാന്‍സറിനുള്ള ഒരു പ്രധാന കാരണമാണിത്. മാത്രമല്ല, ഇത് ശ്വസനസംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാക്കും.

പ്ലാസ്റ്റിക്

പ്ലാസ്റ്റിക്

മൈക്രോവേവില്‍ പ്ലാസ്റ്റിക് പാത്രങ്ങളിലോ പ്ലാസ്റ്റിക് കടലാസുകളിലോ പാകം ചെയ്യുന്നതും ചൂടാക്കുന്നതും ഒഴിവാക്കുക. ഇത് ആരോഗ്യത്തിന് നല്ലതല്ല. ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കും.

 തൊലി കളഞ്ഞു കഴുകുമ്പോള്‍

തൊലി കളഞ്ഞു കഴുകുമ്പോള്‍

തൊലി കളഞ്ഞ പച്ചക്കറികള്‍ കഴുകുന്ന രീതി നല്ലതല്ല. പച്ചക്കറികള്‍ തൊലിയോടെ കഴുകി വൃത്തിയാക്കണം. തൊലി കളഞ്ഞു കഴുകുമ്പോള്‍ ഇവയുടെ പോഷകങ്ങള്‍ നഷ്ടപ്പെടും.

പാന്‍ ഫ്രൈ, ഷാലോ ഫ്രൈ

പാന്‍ ഫ്രൈ, ഷാലോ ഫ്രൈ

പാന്‍ ഫ്രൈ, ഷാലോ ഫ്രൈ പാചകരീതികള്‍ പ്രധാനമായും ഹോട്ടലുകളില്‍ ഉപയോഗിയ്ക്കുന്നവയാണ്. ഇതും ആരോഗ്യത്തിന് നല്ലതല്ല. ഇത് സാച്വറേറ്റഡ് ഫാറ്റ്, കൊളസ്‌ട്രോള്‍ എ്ന്നിവ വര്‍ദ്ധിപ്പിയ്ക്കും.

English summary

5 Unhealthy Ways Of Cooking

Some methods of cooking that should be avoided. Know more about unhealthy cooking methods which should be avoided,
Story first published: Tuesday, March 11, 2014, 13:32 [IST]
X
Desktop Bottom Promotion