For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ലൊരു ശരീരം നിങ്ങള്‍ക്കും വേണ്ടേ??

By Super
|

ആരോഗ്യം നിറഞ്ഞ ഒരു ശരീരം ആത്മവിശ്വാസം നല്കുകയും, രോഗങ്ങളെ തടയുകയും ചെയ്യും. ഇത് സാധ്യമാക്കാന്‍ അല്പം പരിശ്രമം ആവശ്യമാണ്.

ഫിറ്റ്നെസ് വിദഗ്ദനും, ഗോള്‍ഡ് ജിം ഇന്ത്യയുടെ വൈസ് പ്രസിഡന്‍റുമായ അല്‍തീ ഷാ ശരീരഭാരം കുറയ്ക്കാനും, ശരീരവടിവ് നേടാനും ഇരുപത് ലളിതമായ വഴികള്‍ നിര്‍ദ്ദേശിക്കുന്നു.

ആരോഗ്യം തികഞ്ഞ ശരീരം സ്വന്തമാക്കാന്‍ ഇവ പരീക്ഷിക്കാം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേപോലെ ഇവ പിന്തുടരാവുന്നതാണ്.

ഒരേ ഭക്ഷണക്രമം

ഒരേ ഭക്ഷണക്രമം

ഒരേ ഭക്ഷണക്രമത്തില്‍ തന്നെ തുടരുന്നത് ആഹാരനിയന്ത്രണത്തില്‍ ഏര്‍പ്പെടുന്നവര്‍ നേരിടുന്ന ഒരു പ്രശ്നമാണ്. ഒരു ഭക്ഷണരീതിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറിക്കൊണ്ടിരിക്കുന്നതും സാധാരണമായി കാണുന്നതാണ്. നിങ്ങള്‍ ശരീരഭാരം കുറയ്ക്കാനായി ഒരു പദ്ധതിയോട് ചേര്‍ന്ന് പോകുകയാണെങ്കില്‍ അത് വിജയകരമാക്കാന്‍ കൂടുതലായ ചില കാര്യങ്ങള്‍ കൂടി ചിലപ്പോള്‍ ആവശ്യമായിവരും.

പ്രാതല്‍

പ്രാതല്‍

ആരോഗ്യപ്രദമായ പ്രാതല്‍ വയര്‍ നിറയെ കഴിച്ച് കൊണ്ട് ദിവസം ആരംഭിക്കുക. മെറ്റബോളിസത്തെ ഉയര്‍ത്താനും എനര്‍‌ജി ലെവല്‍ നിലനിര്‍ത്താനും ഇത് അനിവാര്യമാണ്.

പാട നീക്കിയ പാല്‍

പാട നീക്കിയ പാല്‍

ആരോഗ്യകരവും ഫലപ്രദവുമായ ശരീരഭാരം കുറയ്ക്കലിന് സാധാരണ പാലിന് പകരം പാടനീക്കിയ പാല്‍ ഉപയോഗിക്കുക. പാലിലെ സ്വഭാവിക കലോറികള്‍ ശരീരഭാരം കൂട്ടുമ്പോള്‍, പാട നീക്കിയ പാല്‍ കുറഞ്ഞ കലോറിയുള്ളതായതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

വെള്ളം

വെള്ളം

ദിവസം 2-3 ലിറ്റര്‍ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ധാരാളം വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താനും, ശരീരത്തില്‍ മാലിന്യങ്ങള്‍ അടിഞ്ഞ് കൂടുന്നത് തടയാനും സഹായിക്കും.

കലോറിയുള്ള പാനീയങ്ങള്‍

കലോറിയുള്ള പാനീയങ്ങള്‍

കലോറി അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുന്നത് വഴി ഫലപ്രദമായി ശരീരഭാരം നിയന്ത്രിക്കാനാവും. പായ്ക്ക് ചെയ്ത ജ്യൂസുകളും, കാര്‍ബണ്‍ഡയോക്സൈഡ് അടങ്ങിയ പാനീയങ്ങളും ഇതില്‍ പെടുന്നു.

ഭക്ഷണം നാല് തവണകളില്‍

ഭക്ഷണം നാല് തവണകളില്‍

ദിവസത്തില്‍ നാല് തവണകളായി ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. ഭക്ഷണത്തിന്‍റെ പകുതി ഭാഗം പച്ചക്കറികളും, കാല്‍ ഭാഗം സ്റ്റാര്‍ച്ച് അടങ്ങിയവയും, ബാക്കിഭാഗം മാംസവുമായിരിക്കണം.

വിശപ്പ് തിരിച്ചറിയുക

വിശപ്പ് തിരിച്ചറിയുക

നിങ്ങള്‍ക്ക് വിശപ്പ് അനുഭവപ്പെടുമ്പോള്‍ ആദ്യം ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുക. വെള്ളം വയര്‍ നിറഞ്ഞതായി തോന്നിക്കാനും അമിത ഭക്ഷണം ഒഴിവാക്കാനും സഹായിക്കും.

ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍

ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍

സാധാരണയായി വൈകുന്നേരം 3 മണിയാകുമ്പോളേക്കും ശരീരത്തിന്‍റെ ഊര്‍ജ്ജം കുറഞ്ഞിരിക്കുന്ന അവസ്ഥയായിരിക്കും. അക്കാരണത്താല്‍ തന്നെ ഈ സമയം ലഘുഭക്ഷണത്തിന് അനുയോജ്യമാണ്. എന്നാല്‍ ഈ ലഘുഭക്ഷണങ്ങള്‍ കൊഴുപ്പ് കുറഞ്ഞ തൈര്, പച്ചക്കറികള്‍ പോലുള്ള കലോറി കുറഞ്ഞ ഇനങ്ങളും, കുറച്ച് ബദാം, വാല്‍നട്ട് പോലുള്ള പരിപ്പ് വര്‍ഗ്ഗങ്ങളുമാകുന്നതാണ് നല്ലത്.

സൂപ്പുകള്‍

സൂപ്പുകള്‍

സൂപ്പുകള്‍ കഴിക്കുന്നതും നല്ലതാണ്. അവ ആരോഗ്യകരവും, വയര്‍ നിറഞ്ഞതായുള്ള തോന്നലുണ്ടാക്കുന്നതുമാണ്. ക്രീം അടങ്ങിയിട്ടില്ലാത്ത, കലോറി കുറഞ്ഞ, ഫൈബര്‍ ധാരാളമായി അടങ്ങിയ സൂപ്പുകള്‍ കഴിക്കുക.

സാവധാനമുള്ള ഭക്ഷണം കഴിക്കല്‍

സാവധാനമുള്ള ഭക്ഷണം കഴിക്കല്‍

സാവധാനം ഭക്ഷണം കഴിക്കുന്നത് നന്നായി ചവച്ചരക്കാന്‍ സഹായിക്കും. വയര്‍ നിറഞ്ഞതായി തലച്ചോറിന് മനസിലാക്കാന്‍ 15 മിനുട്ടെടുക്കുമെന്നാണ് നീരീക്ഷിക്കപ്പെടുന്നത്. അക്കാരണത്താല്‍ വേഗത്തില്‍ ഭക്ഷണം കഴിക്കുമ്പോള്‍ അമിതമായി ഭക്ഷണം കഴിക്കാനിടയുണ്ട്.

കലോറി കുറഞ്ഞ മസാലകള്‍

കലോറി കുറഞ്ഞ മസാലകള്‍

കലോറി കുറഞ്ഞ കടുക് പോലുള്ളവ ഉപയോഗിക്കുകയും മേനേസ് പോലുള്ളവ ഒഴിവാക്കുകയും ചെയ്യുക.

പുറത്ത് നിന്നുള്ള ഭക്ഷണം

പുറത്ത് നിന്നുള്ള ഭക്ഷണം

പുറത്ത് നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ഒരു സാലഡോ, സൂപ്പോ ആദ്യം കഴിക്കുക. ഇതുവഴി ഉയര്‍ന്ന കലോറിയുള്ള ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനാകും.

ഡെസെര്‍ട്ട് ഒഴിവാക്കുക

ഡെസെര്‍ട്ട് ഒഴിവാക്കുക

പുറമേ നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ഡെസെര്‍ട്ടുകള്‍ ഒഴിവാക്കുക. അഥവാ അത് ഒഴിവാക്കാന്‍ മനസ് വരുന്നില്ലെങ്കില്‍ പങ്കാളിയുമായി പങ്കിട്ട് കഴിക്കുന്നത് വഴി അളവ് കുറയ്ക്കാം.

സ്വയം സത്കരിക്കുക

സ്വയം സത്കരിക്കുക

ആഴ്ചയിലൊരിക്കല്‍ നിങ്ങള്‍ സ്വയം സത്കരിക്കുക. നിലവിലുള്ള ഭക്ഷണക്രമം ഒഴിവാക്കി ഇഷ്ടമുള്ളത് കഴിക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി ഇഷ്ടഭക്ഷണങ്ങളോടുള്ള അമിതതാല്പര്യം ഒഴിവാക്കി വീണ്ടും പഴയ ഭക്ഷണക്രമം തുടരാനാവും.

പതിവായുള്ള വ്യായാമം

പതിവായുള്ള വ്യായാമം

ഒരു ഭക്ഷണ നിയന്ത്രണരീതി പിന്‍തുടരുന്നതിന്‍റെ കൂടെ പതിവായുള്ള വ്യായാമവും ചെയ്യണം. ദിവസം 20-25 മിനുട്ട് ലളിതമായ വ്യായാമങ്ങള്‍ ചെയ്യുന്നത് അത്ഭുതങ്ങള്‍ സൃഷ്ടിക്കും. ശരീരഭാരം കുറയ്ക്കുന്നതിലും ക്രമീകരിക്കുന്നതിലും വ്യായാമത്തിന് വലിയ പങ്കുണ്ട്.

പങ്കാളിക്കൊപ്പം വ്യായാമം

പങ്കാളിക്കൊപ്പം വ്യായാമം

പങ്കാളിക്കൊപ്പം പതിവായി വ്യായാമം ചെയ്യുന്നത് ശുപാര്‍ശ ചെയ്യപ്പെടുന്ന കാര്യമാണ്. ഇത് വ്യായാമത്തെ കൂടുതല്‍ സന്തോഷകരവും, തടസമില്ലാത്തതുമാക്കാന്‍ സഹായിക്കും.

ഭാരോദ്വഹനവും ഹൃദയാരോഗ്യവും

ഭാരോദ്വഹനവും ഹൃദയാരോഗ്യവും

വ്യായാമത്തില്‍ ഭാരോദ്വഹനവും, കാര്‍ഡിയോ വാസ്കുലര്‍ വ്യായാമങ്ങളും ഉള്‍പ്പെട്ടിരിക്കണം. ഇത് കൊഴുപ്പ് നീക്കം ചെയ്ത് ആ സ്ഥാനത്ത് പേശികള്‍ വളരാന്‍ സഹായിക്കും.

അതികഠിനം അല്ലെങ്കില്‍ അതിവേഗം

അതികഠിനം അല്ലെങ്കില്‍ അതിവേഗം

വ്യായാമം അതികഠിനമോ അതിവേഗത്തിലോ ആവരുത്. അതേ പോലെ വളരെ എളുപ്പമുള്ളതോ, സാവധാനത്തിലോ ആകുകയും പാടില്ല. ഒരാഴ്ചയില്‍ 4-5 തവണ വീതം ആഴ്ച തോറും പതിവായി വ്യായാമം ചെയ്യുക.

മദ്യം

മദ്യം

മദ്യത്തിന്‍റെ ഉപയോഗം നിയന്ത്രിക്കുക. ആഴ്ചയുടെ അവസാനദിനത്തില്‍ ഒരു നിശ്ചിതമായ അളവില്‍ മദ്യപിക്കുന്നതാണ് അനുയോജ്യം. തടി കുറയ്ക്കാന്‍ ഗ്രീന്‍ ടീ ഡയറ്റ്

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

English summary

20 Tips To Get Perfect Body

Perfect body is a gift for healthy living. But certain things to be carried carefully to get this gift. Here are 20 tips to get perfect body,
X
Desktop Bottom Promotion