For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിനചര്യകള്‍ക്കൊപ്പം ചെയ്യാവുന്ന വ്യായാമങ്ങള്‍

By Super
|

വ്യായാമങ്ങള്‍ ചെയ്യുന്നത് നീട്ടിവെയ്ക്കാനും ഒഴിവാക്കാനും മിക്കവരും പറയുന്ന കാരണമാണ് തിരക്ക് എന്നത്. എന്നാല്‍ ഉദാസീനമായ ജീവിത ശൈലി തുടരാനുള്ള ഒരു കാരണമല്ല ഇത്.

ദിനചര്യകളില്‍ വ്യായാമം ഉള്‍പ്പെടുത്താനുള്ള ചില മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്. പേശികള്‍ക്കും സന്ധികള്‍ക്കും മനസിനും ഉപകാരപ്പെടുന്ന ലളിതമായ ചില വ്യായാമ മുറകളാണിവ.

എന്താണ് ശാരീരികാരോഗ്യം അഥവാ ഫിറ്റ്നെസ്?

ഇരുന്നാല്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍??ഇരുന്നാല്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍??

ദൈനംദിന ജോലികള്‍ ചെയ്യാനുള്ള ഊര്‍ജ്ജവും, കരുത്തും നിലനിര്‍ത്താനും, ശാരീരികാധ്വാനങ്ങളില്‍ ഏര്‍പ്പെടാനുള്ള കഴിവുമാണ് ഫിറ്റ്നെസ് എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. നിങ്ങളുടെ ദിനചര്യകള്‍ പുനപരിശോധിക്കാനും, ശാരീരികമായി ആരോഗ്യപൂര്‍ണ്ണമായിരിക്കാനും നടപടിയെടുക്കേണ്ട സമയമാണ് ഇത്. അതിനുള്ള ചില മാര്‍ഗ്ഗങ്ങളിതാ.

ചടുലമായ നടത്തം

ചടുലമായ നടത്തം

ചടുലതയോടുള്ള നടത്തം അഥവാ ബ്രിസ്ക് വാക്കിങ്ങ് 30 മിനുട്ട് ചെയ്യുന്നത് ഹൃദയമിടിപ്പ് കൂട്ടുകയും, ശാരീരികപ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും, കലോറി എരിച്ച് കളയാന്‍ സഹായിക്കുകയും ചെയ്യും. ആരോഗ്യം വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും.

കോണിപ്പടി കയറല്‍

കോണിപ്പടി കയറല്‍

കോണിപ്പടികള്‍ കയറുന്നത് കൊണ്ട് പല ഗുണങ്ങളുണ്ട്. ശരീരഭാരം കുറയ്ക്കുക, കരുത്ത് കൂട്ടുക, ഹൃദയത്തെ ശക്തിപ്പെടുത്തുക എന്നിവ ഇതുകൊണ്ട് സാധ്യമാകും.

അരക്കെട്ടിന് വ്യായാമം

അരക്കെട്ടിന് വ്യായാമം

അരക്കെട്ടിലെ പേശികള്‍ തിരുമ്മുന്നത് കൊഴുപ്പ് കുറയാന്‍ സഹായിക്കും. മൂന്ന് ദിവസം കൂടുമ്പോള്‍ 10-15 മിനുട്ട് അരക്കെട്ടിലെ പേശികള്‍ തിരുമ്മുന്നത് വഴി ആരോഗ്യകരമാക്കാം. ഇത് നില്‍ക്കുമ്പോളും, ഇരിക്കുമ്പോളും ചെയ്യാവുന്നതാണ്.

ശരിയായ ശാരീരിക നില

ശരിയായ ശാരീരിക നില

ശരിയായ രീതിയില്‍ നില്‍ക്കുകയും, നിവര്‍ന്ന് ഇരിക്കുകയും ചെയ്യുക. ഇത് കാല്‍ മുതല്‍ കഴുത്ത് വരെയുള്ള പേശികള്‍ക്ക് സഹായകരമാകും. ശരിയായ ശാരീരിക നിലകള്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ഭാരം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും.

പുറത്തിനുള്ള വ്യായാമങ്ങള്‍

പുറത്തിനുള്ള വ്യായാമങ്ങള്‍

നിങ്ങളുടെ കൈയ്യിലെ പിന്‍പേശികള്‍ ഉപയോഗിച്ച് ഒരു പെന്‍സില്‍ പിടിച്ചിരിക്കുന്നതായി സങ്കല്പിക്കുക. പെന്‍സില്‍ താഴെപ്പോകാതിരിക്കാന്‍ ഈ നില തുടരുക. ഇത് പേശികള്‍ക്കും,ഹൃദയപേശികള്‍ക്കും കരുത്ത് നല്കും.

ഭാരം ഉയര്‍ത്തല്‍

ഭാരം ഉയര്‍ത്തല്‍

വെള്ളക്കുപ്പിയും,ഭക്ഷണപാത്രവും തുറക്കുന്നതിന് മുമ്പ് അവ തറയില്‍ നിന്ന് 'റ്റി' ആകൃതിയില്‍ ശരീരം വളച്ച് ഉയര്‍ത്തുക. ഇത് കൈകള്‍ക്കും, തോളിനും വ്യായാമം നല്കും.

കൈകളുടെ പേശികള്‍ക്ക്

കൈകളുടെ പേശികള്‍ക്ക്

ഷോപ്പിംഗ് ബാഗ് ഉപയോഗിച്ച് കൈകള്‍ക്ക് വ്യായാമം ചെയ്യാം. ബാഗ് ഭാരം നിറച്ച് കൈകളില്‍ ഉയര്‍ത്തുക. ഇത് മുട്ടിനൊപ്പം വരെയും അവിടെ നിന്ന് തോള്‍ വരെയും ഉയര്‍ത്തുക.

ജോലിക്കിടെയുള്ള നടത്തം

ജോലിക്കിടെയുള്ള നടത്തം

ഇരുന്ന് ജോലി ചെയ്യുന്നവര്‍ ഇടക്ക് അല്പം നടക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഇടക്ക് നടക്കുന്നത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയുംചെയ്യും.

പാത്രം കഴുകല്‍

പാത്രം കഴുകല്‍

പാത്രങ്ങള്‍ കഴുകുന്നതും ഉരയ്ക്കുന്നതും പേശികള്‍ക്ക് ഗുണകരമാണ്. ഇത് പതിവായി ചെയ്യുക വഴി കൈയ്യുടെ ആരോഗ്യം വര്‍ദ്ധിക്കും.

ഫോണ്‍ വിളി

ഫോണ്‍ വിളി

സുഹൃത്തുക്കളേയും ബന്ധുക്കളേയുമൊക്കെ ഫോണ്‍ വിളിക്കുന്നത് രണ്ട് മിനുട്ടിലേറെ നീളുന്നതാവും. ഈ സമയത്ത് നടന്ന് കൊണ്ട് സംസാരിക്കുക.

വീട് വൃത്തിയാക്കല്‍

വീട് വൃത്തിയാക്കല്‍

ശരീരത്തിന് നല്ലൊരു വ്യായാമമാണ് വീട് വൃത്തിയാക്കല്‍ . പൊടി തുടക്കലോ, തൂക്കുകയോ,തറ തുടക്കലോ ആകാം ഇത്. ഇത് ശാരീരികമായ അദ്ധ്വാനവും അതുവഴി കലോറി ഇല്ലാതാവാനും സഹായിക്കും.

സെക്സ്

സെക്സ്

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു സ്വഭാവികമായ രീതിയാണ് സെക്സ്. ഇത് എന്‍ഡോര്‍ഫിന്‍റെ അളവ് ഉയര്‍ത്തുകയും ചെയ്യും. സെക്സ് ശാരീരികമായും മാനസികമായും ഗുണകരമാകും.

ഉറക്കം

ഉറക്കം

നല്ല ആരോഗ്യം എന്നത് പൂര്‍ണ്ണമായ വിശ്രമം എന്നും അര്‍ത്ഥമാക്കാം. ശരീരവും മനസും പുതുജീവന്‍ നേടുന്നത് ഉറക്കം വഴിയാണ്. നല്ല ഉറക്കം ശാരീരികമായും മാനസികമായും ആരോഗ്യം നല്കും.

പങ്കാളിത്തം

പങ്കാളിത്തം

വ്യായാമത്തെ സംബന്ധിച്ച് പലര്‍ ഒരുമിച്ച് ചെയ്യുന്നത് ചിലര്‍ക്ക് താലപര്യമുള്ളതാവും. ഉദാഹരണത്തിന് അയല്‍പക്കക്കാരനുമൊന്നിച്ച് അത്താഴത്തിന് ശേഷം നടക്കാന്‍ പോകാന്‍ തീരുമാനിച്ചാല്‍ അത് നിങ്ങള്‍ ചെയ്യുമെന്നത് ഏറെക്കുറെ ഉറപ്പാണ്.

വ്യായാമം രാവിലെ ചെയ്യേണ്ടതുണ്ടോ? വ്യായാമം രാവിലെ ചെയ്യേണ്ടതുണ്ടോ?

Read more about: health ആരോഗ്യം
English summary

15 Ways To Include Fitness In Your Routine

Here are 15 ways you can include fitness in your daily routine. Working on your muscles, joints and mind daily even in small way is the way to stay fit and healthy.
Story first published: Sunday, March 2, 2014, 23:36 [IST]
X
Desktop Bottom Promotion