For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏമ്പക്കത്തിന്‌ 15 വീട്ടുമരുന്നുകള്‍

By Super
|

പ്രത്യേക ശബ്ദത്തോടെയും മണത്തോടെയും വായില്‍ നിന്നും വായു പുറത്തെത്തുന്നതാണ്‌ ഏമ്പക്കം. ശരിക്കും ഇതൊരു അസുഖമല്ല. എന്നാല്‍, ഇപ്പോഴും ഇതിനെ സംസ്‌കാരത്തിന്‌ ചേരാത്തതായാണ്‌ കരുതുന്നത്‌. ഇന്ത്യന്‍, ചൈനീസ്‌ സംസ്‌കാരങ്ങളില്‍ പല സാഹചര്യങ്ങളിലും ഏമ്പക്കം സ്വീകാര്യമല്ല. ജപ്പാനില്‍ മോശം പെരുമാറ്റരീതിയായാണ്‌ ഇതിനെ കണക്കാക്കുന്നത്‌. വടക്കേ അമേരിക്ക, ഫ്രഞ്ച്‌, ജര്‍മന്‍ തുടങ്ങിയ പാശ്ചാത്യ സംസ്‌കാരങ്ങളിലും ഏമ്പക്കം അനുചിതമാണ്‌. പൊതു ഇടങ്ങളില്‍ ഏമ്പക്കത്തെ നിശ്‌ബദമാക്കാന്‍ അളുകള്‍ ശ്രമിക്കും അതിനു കഴിഞ്ഞില്ലെങ്കില്‍ ക്ഷമാപണം നടത്തും.

വായു വിഴുങ്ങുന്നതിന്റെ ഫലമായാണ്‌ ഏമ്പക്കം. വയറ്റില്‍ നിന്നും വായുവിനെ മുകളിലേക്ക്‌ തള്ളി അന്നനാളം, വായ എന്നിവ വഴി നീക്കം ചെയ്യും.

ഏമ്പക്കത്തിന്‌ ആശ്വാസം നല്‍കുന്ന 15 പ്രതിവിധികളാണ്‌ ഇവിടെ പറയുന്നത്‌. നിങ്ങളുടെ അടുക്കളയില്‍ നിന്നും ഇതിനുള്ള ചേരുവകള്‍ എളുപ്പത്തില്‍ ലഭിക്കും.

1. ഇഞ്ചി

1. ഇഞ്ചി

ഇഞ്ചി ഏമ്പക്കത്തിന്‌ വളരെ പെട്ടന്ന്‌ ആശ്വാസം നല്‍കും. ദഹനം മെച്ചപ്പെടുത്താനും ഇവ സഹായിക്കും. ആഹാരത്തിന്‌ മുമ്പ്‌ ഇഞ്ചി കഷായം അല്ലെങ്കില്‍ ഇഞ്ചി ക്യാപ്‌സ്യൂള്‍ കഴിക്കുക. ഇഞ്ചി കഷ്‌ണം ചവയ്‌ക്കുന്നതും ഏമ്പക്കം വരാതിരിക്കാന്‍ നല്ലതാണ്‌. ഇഞ്ചിയുടെ രുചി സഹിക്കാന്‍ കഴിയില്ലെങ്കില്‍ ഇഞ്ചി ചെറുതായിട്ടരിഞ്ഞ്‌ ചൂടുവെള്ളത്തിലിട്ട്‌ തേന്‍ അല്ലെങ്കില്‍ നാരങ്ങ നീര്‌ ചേര്‍ത്ത്‌ കുടിക്കുക.

2. നാരങ്ങ നീര്‌

2. നാരങ്ങ നീര്‌

നാരങ്ങ നീരും ബേക്കിങ്‌ സോഡയും ഒരു ഗ്ലാസ്സ്‌ വെള്ളത്തില്‍ ചേര്‍ത്ത്‌ കുടിക്കുന്നത്‌ ഏമ്പക്കത്തില്‍ നിന്നും പെട്ടന്ന്‌ ആശ്വാസം നല്‍കും. ഇതും ദഹനത്തിന്‌ നല്ലതാണ്‌. പ്രകൃതിദത്ത ഇനോയ്‌ക്ക്‌ സമാനമാണിത്‌.

3. പപ്പായ

3. പപ്പായ

ഏമ്പക്കത്തെ അകറ്റാന്‍ സഹായിക്കുന്ന പോഷക സമ്പുഷ്ടമായ ഫലമാണ്‌ പപ്പായ. പപ്പായയില്‍ അടങ്ങിയിട്ടുള്ള പാപ്പെയ്‌ന്‍ എന്ന എന്‍സൈം ഏമ്പക്കത്തിന്‌ കാരണമാകുന്ന ഉദര പ്രശ്‌നങ്ങളില്‍ നിന്നും ആശ്വാസം നല്‍കും. പപ്പായ ദിവസേനയുള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

4. തൈര്‌

4. തൈര്‌

ഒരു ചെറിയ പാത്രം തൈര്‌ ആഹാരത്തിനൊപ്പം കഴിക്കുക എന്നത്‌ പരമ്പരാഗത ഇന്ത്യന്‍ ശൈലിയാണ്‌. തൈര്‌ ദഹനത്തിന്‌ നല്ലതാണ്‌ എന്നതാണ്‌ ഇതിന്‌ കാരണം. ഇതിലെ സജീവ ബാക്ടീരിയകള്‍ കുടലിലെയും അന്നനാളത്തിലെയും അസ്വസ്ഥതകള്‍ക്ക്‌ പരിഹാരം നല്‍കും. നിങ്ങള്‍ക്ക്‌ ലാക്‌റ്റോസ്‌ പറ്റില്ല എങ്കില്‍ ലെസ്സി, മോര്‌ എന്നിവ പകരം ഉപയോഗിക്കാം.

5. പെരുംജീരകം

5. പെരുംജീരകം

അന്നനാളത്തെ ശാന്തമാക്കാനും ഏമ്പകം സ്വാഭാവികമായി കുറയ്‌ക്കാനും ജീരകം സഹായിക്കും. സാലഡില്‍ ചേര്‍ത്തും വെറുതെയും ജീരകം കഴിക്കാം.

6. പെരുഞ്ചീരകം, ശതകുപ്പ, അയമോദകം

6. പെരുഞ്ചീരകം, ശതകുപ്പ, അയമോദകം

കടകളില്‍ നിന്നും എളുപ്പം വാങ്ങാന്‍ കിട്ടുന്നവയാണ്‌ ഇവയെല്ലാം . അത്താഴത്തിന്‌ ശേഷം ഇവ വായിലിട്ട്‌ ചവച്ചാല്‍ ഏമ്പക്കത്തിന്‌ ആശ്വാസം ലഭിക്കും. അന്നനാളത്തില്‍ നിന്നും വായുവിനെ പുറം തള്ളാന്‍ ഇവയിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ സഹായിക്കും.

7. കാമോമില്‍ ടീ

7. കാമോമില്‍ ടീ

വയറ്‌ വേദനയ്‌ക്കും ഏമ്പക്കത്തിനും ആശ്വാസം ലഭിക്കാന്‍ ഉപയോഗിക്കുന്ന പരമ്പരാഗത ഔഷധമാണിത്‌. ഉറങ്ങുന്നതിന്‌ മുമ്പ്‌ ഒരു കപ്പ്‌ കാമോമില്‍ ടീ കുടിക്കുക.

8. ഏലക്ക ചായ

8. ഏലക്ക ചായ

ദഹനം മെച്ചപ്പെടാന്‍ ഇത്‌ സഹായിക്കും. വായു ഉണ്ടാക്കുന്ന ഭക്ഷണങ്ങളെ ഇവ ദഹിപ്പിക്കുകയും അങ്ങനെ ഏമ്പക്കം കുറയ്‌ക്കുകയും ചെയ്യും. 1 ടീസ്‌പൂണ്‍ ഏലക്ക 1 കപ്പ്‌ വെള്ളത്തിലിട്ട്‌ 10 മിനുട്ട്‌ തിളപ്പിക്കുക. ഊണിന്‌ മുമ്പ്‌ ഇത്‌ കുടിക്കുന്നത്‌ അമിതമായ ഏമ്പക്കം കുറയ്‌ക്കും.

9. ജീരകം

9. ജീരകം

ആഹാരത്തിന്‌ ശേഷം വറുത്ത ജീരകം കഴിക്കുന്നത്‌ വായു പ്രശ്‌നങ്ങള്‍ക്കും ഏമ്പക്കത്തിനും ശമനം നല്‍കും.

10. കര്‍പ്പൂര തുളസി

10. കര്‍പ്പൂര തുളസി

ഏമ്പക്കത്തിനുള്ള ഏറ്റവും മികച്ച വീട്ടു മരുന്നുകളില്‍ ഒന്നാണിത്‌. ഒരു കപ്പ്‌ തിളച്ച വെള്ളത്തില്‍ കുറച്ച്‌ കര്‍പ്പൂര തുളസിയുടെ ഇലകള്‍ ഇട്ട്‌ 5 മിനുട്ട്‌ ഇളക്കുക. കിടക്കുന്നതിന്‌ മുമ്പ്‌ ഇത്‌ കുടിക്കുക.

11. വെളുത്തുള്ളി

11. വെളുത്തുള്ളി

വെളുത്തുള്ളിയുടെ ഒരു അല്ലി വിഴുങ്ങിയിട്ട്‌ ഒരു ഗ്ലാസ്സ്‌ വെള്ളം കുടിക്കുക. വെറും വയറ്റില്‍ കഴിക്കുന്നതാണ്‌ ഏറ്റവും ഫലപ്രദം. വെളുത്തുള്ളി ദഹനം മെച്ചപ്പെടുത്തുകയും ഏമ്പക്കം സ്വാഭാവികമായി കുറയ്‌ക്കുകയും ചെയ്യും.

12. കായം

12. കായം

ചൂടുവെള്ളത്തില്‍ ഒരു നുള്ള്‌ കായം ഇട്ട്‌ ആഹാരത്തിന്‌ മുമ്പ്‌ കുടിക്കുക. വയര്‍ തിങ്ങി നിറയുന്നതിന്‌ ഇത്‌ ആശ്വാസം തരും. ഏമ്പക്കം ഇല്ലാതാക്കാനും ഇത്‌ ഉത്തമമാണ്‌ .

13. ഉലുവ

13. ഉലുവ

ഉലുവ 2-3 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത്‌ വച്ചിട്ട്‌ വെറും വയറ്റില്‍ കഴിക്കുക. ഏമ്പക്കത്തില്‍ നിന്നും ആശ്വാസം നല്‍കുന്നതിന്‌ പുറമെ വായനാറ്റവും അകറ്റും.

14. സോയ ഓയില്‍

14. സോയ ഓയില്‍

ഒരു തുള്ളി സോയ ഓയില്‍ 1 ടീ സ്‌പൂണ്‍ ചേര്‍ത്തിളക്കി ഊണിന്‌ ശേഷം കഴിക്കുന്നത്‌ ഏമ്പക്കത്തില്‍ നിന്നും പെട്ടന്ന്‌ ആശ്വാസം നല്‍കും.

15. ഗ്രാമ്പു ഇല

15. ഗ്രാമ്പു ഇല

ദഹനം മെച്ചപ്പെടുത്തി അമിതമായ ഏമ്പക്കം കുറയ്‌ക്കാന്‍ ഗ്രാമ്പു ഇലകള്‍ സഹായിക്കും. ഭക്ഷണത്തിന്‌ ശേഷം ഗ്രാമ്പു ഇലകള്‍ ചവയ്‌ക്കുന്നത്‌ ഏമ്പക്കത്തില്‍ നിന്നും ആശ്വാസം നല്‍കും.

Read more about: health food ആരോഗ്യം
English summary

15 Simple Home Remedies For Burping

Burping is the result of swallowing air. The stomach removes the gas by pushing it upwards through the esophagus and then the mouth.
X
Desktop Bottom Promotion