For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വൃഷണഗ്രന്ഥികളുടെ ആരോഗ്യം കാക്കൂ

|

പുരുഷന്മാരുടെ ലൈംഗികാവയവ ആരോഗ്യത്തില്‍ പ്രോസ്‌റ്റേറ്റ് ഗ്ലാന്റിന് ഏറെ പ്രാധാന്യമുണ്ട്. മൂത്രപിണ്ഡമണിയെന്നറിയപ്പെടുന്ന പ്രോസ്‌റ്റേറ്റ് ഗ്ലാന്റുകള്‍ മൂത്രസഞ്ചിയ്ക്കു മുന്നിലായാണ് സ്ഥിതി ചെയ്യുന്നത്.
പ്രോസ്‌റ്റേറ്റ് ഗ്ലാന്റുകള്‍ വളരെ മൃുദുവാണ്. ഇതുകൊണ്ടുതന്നെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനും സാധ്യത കൂടുതല്‍ തന്നെ.

പ്രയം കൂടുന്തോറുമാണ് പല പുരുഷന്മാരിലും പ്രോസ്‌റ്റേറ്റ് പ്രശ്‌നങ്ങള്‍ കൂടുതലായി കണ്ടു വരുന്നത്. പ്രോസ്‌റ്റേറ്റ് ഗ്രന്ഥികള്‍ വീര്‍ക്കുക. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ തുടങ്ങിയവ ഇതില്‍ ചിലതു മാത്രം.

പ്രോസ്റ്റേറ്റ് ഗ്രന്ഥികളുടെ ആരോഗ്യത്തിന് സഹായിക്കുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ,

സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍

സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍

പ്രോസ്‌റ്റേറ്റ് ഗ്ലാന്റിന്റെ ആരോഗ്യത്തിന് പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ വളരെ പ്രധാനം. ഇതിന് സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ നല്ലതാണ്.

അണ്ടര്‍വെയര്‍

അണ്ടര്‍വെയര്‍

അണ്ടര്‍വെയര്‍ ധരിയ്ക്കുക. ഇവ വൃഷണഗ്രന്ഥികള്‍ക്ക് താങ്ങു നല്‍കും.

ഇറുകിയ അണ്ടര്‍ വെയര്‍

ഇറുകിയ അണ്ടര്‍ വെയര്‍

വല്ലാതെ ഇറുകിയ അണ്ടര്‍ വെയര്‍ ധരിയ്ക്കരുത്. ഇത് വൃഷണഗ്രന്ഥികളുടെ ആരോഗ്യത്തിന് നല്ലതല്ല.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളിയില്‍ അലിയം എന്നൊരു ഘടകമുണ്ട്. ഇത് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നു.

ഒറിഗാനോ

ഒറിഗാനോ

ഭക്ഷണവസ്തുക്കളില്‍ ചേര്‍ക്കുന്ന ഒറിഗാനോ പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനെതിരായി പ്രവര്‍ത്തിയ്ക്കുന്ന മറ്റൊരു വസ്തുവാണ്. ഇതിലെ കാര്‍വക്രോള്‍ എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്. ഇത് പുരുഷന്മാര്‍ ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് ഗുണം ചെയ്യും.

സോ പാല്‍മെറ്റോ

സോ പാല്‍മെറ്റോ

സോ പാല്‍മെറ്റോ മരുന്നുപയോഗത്തിനുള്ള ഒരു സസ്യമാണ്. പനവര്‍ഗത്തില്‍ പെട്ട ഇത് പ്രോസ്‌റ്റേറ്റ് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പ്രോസ്‌റ്റേറ്റ് ഗ്രന്ഥികള്‍ വീര്‍ക്കുന്നതിനുള്ള നല്ലൊരു പരിഹാരമാണിത്.

ആഫ്രിക്കന്‍ പ്ലം

ആഫ്രിക്കന്‍ പ്ലം

ആഫ്രിക്കന്‍ പ്ലം എന്നറിയപ്പെടുന്ന ഒരു പഴമുണ്ട്. ഇത് പ്രോസ്‌റ്റേറ്റ് ഗ്ലാന്റ് വീര്‍ക്കുന്നതിനുള്ള നല്ലൊരു പരിഹാരമാണ്. ഈ പഴത്തിന്റെ ചാറ് ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കാം.

മൊബൈല്‍

മൊബൈല്‍

പലരും മൊബൈല്‍ സൂക്ഷിയ്ക്കുന്നത് പാന്റ്‌സിന്റെ പോക്കറ്റിലാണ്. ഇതില്‍ നിന്നുള്ള വികിരണങ്ങള്‍ പ്രോസ്‌റ്റേറ്റ് ഗ്ലാന്റുകളുടെ ആരോഗ്യത്തിന് ദോഷകരമാണ്.

മദ്യപാനം, പുകവലി

മദ്യപാനം, പുകവലി

മദ്യപാനം, പുകവലി ശീലങ്ങളും പ്രോസ്‌റ്റേറ്റ് ഗ്ലാന്റിന് ദോഷം വരുത്തി വയ്ക്കും ഇത്തരം ശീലങ്ങളും മാറ്റുക.

ലാപ്‌ടോപ്പ്

ലാപ്‌ടോപ്പ്

ലാപ്‌ടോപ്പ് മടിയില്‍ വച്ച് ഉപയോഗിയ്ക്കുന്നതും പ്രോസ്‌റ്റേറ്റ് ഗ്ലാന്റിന്റെ ആരോഗ്യത്തിന് ദോഷകരമാണ്.

ധാരാളം വെള്ളം കുടിയ്ക്കുക

ധാരാളം വെള്ളം കുടിയ്ക്കുക

ധാരാളം വെള്ളം കുടിയ്ക്കുക. ഇത് പ്രോസ്‌റ്റേറ്റ് ഗ്ലാന്റിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഗുണകരമാണ്.

ചൂടുള്ള അന്തരീക്ഷം

ചൂടുള്ള അന്തരീക്ഷം

അധികം ചൂടുള്ള അന്തരീക്ഷം പ്രോസ്‌റ്റേറ്റ് ഗ്ലാന്റിന്റെ ആരോഗ്യത്തിന് നല്ലതല്ല. ചൂടുവെള്ളത്തിലെ കുളി, കുഷ്യന്‍ പിടിപ്പിച്ച കസേരയില്‍ അധികനേരം ഇരിയ്ക്കുക, ദീര്‍ഘനേരം ബൈക്കോടിയ്ക്കുക. തുടങ്ങിയ ശീലങ്ങള്‍ ഒഴിവാക്കുന്നതാണ് ഗുണകരം.

സ്‌പേം കൗണ്ട് കൂട്ടാന്‍ സ്വാഭാവിക രീതികള്‍

Read more about: health ആരോഗ്യം
English summary

10 Tips To Protect Your Prostate Gland

This article talks about ways to make your bedroom sleep friendly. Considering these points will take your relaxation many notches higher and render an impressive slumber. Here are five ways to make your bedroom sleep friendly.
X
Desktop Bottom Promotion