For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരുന്നില്ലാതെ രക്തസമ്മര്‍ദ്ദം കുറയ്ക്കാം !

By Super
|

പ്രായപൂര്‍ത്തിയായവരില്‍ പത്തില്‍ ഏഴ് പേരും രക്തസമ്മര്‍ദ്ദം ഉയര്‍ന്ന അളവില്‍ ഉള്ളവരും, അതുകൊണ്ട് തന്നെ ഹൃദയസ്തംഭനത്തിനോ, ഹൃദയാഘാതത്തിനോ സാധ്യത ഉള്ളവരുമാണ്. ഇരുന്നുള്ള ഓഫീസ് ജോലികള്‍, വ്യായാമങ്ങളില്ലായ്മ, ഉപ്പ് അമിതമായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക, എന്നിവയൊക്കെ രക്തസമ്മര്‍ദ്ദം ഉയര്‍ത്താനിടയാകുന്ന കാരണങ്ങളാണ്. ഇത് ചെറുപ്പക്കാരിലും സംഭവിക്കാം.

നിങ്ങളുടെ രക്തസമ്മര്‍ദ്ദം സ്ഥിരമായി 140എം.എം. എച്ച്.ജി/90എം.എം. എച്ച്.ജിയോ അതിന് മേലെയോ ആയിരിക്കും. 140 എന്നത് സിസ്റ്റോളിക് പ്രഷര്‍ ആണ്. ഇത് ശരീരമെമ്പാടും രക്തം എത്തിക്കുന്നതിന് ഹൃദയം ഉപയോഗിക്കുന്ന സമ്മര്‍ദ്ദമാണ്. 90 എന്നത് ഡയസ്റ്റോളിക് പ്രഷറാണ്. ഇത് ഹൃദയം വിശ്രമാവസ്ഥയിലെത്തുമ്പോളുള്ള ഏറ്റവും കുറഞ്ഞ രക്തസമ്മര്‍ദ്ദമാണ്.

ഇന്ത്യയിലെ കണക്കനുസരിച്ച് നഗരമേഖലയില്‍‌ പ്രായപൂര്‍ത്തിയായവരില്‍ രക്തസമ്മര്‍ദ്ദത്തിന്‍റെ നിരക്ക് 20-40 ശതമാനവും, ഗ്രാമീണ മേഖലയില്‍ 12-17 ശതമാനവുമാണ്. എന്നാല്‍ ഇതില്‍ ആശങ്കപ്പെടേണ്ടതില്ല. ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ രക്തസമ്മര്‍ദ്ദത്തിന്‍റെ അപകടസാധ്യത തടയാനാകും.

നടത്തം

നടത്തം

കോപ്പന്‍ഹേഗന്‍ സിറ്റി ഹാര്‍ട്ട് കാര്‍ഡിയോ വാസ്കുലാര്‍ നടത്തിയ പഠനമനുസരിച്ച് ആഴ്ചയില്‍ ഒരു മണിക്കൂര്‍ വീതം നടക്കുന്നത് ആറ് വര്‍ഷത്തോളം ആയുസ് കൂട്ടാന്‍ സഹായിക്കുമെന്നാണ് പറയുന്നത്. 20നും 93 നും ഇടയില്‍ പ്രായമുള്ള 20000 പുരുഷന്മാരിലും, സ്ത്രീകളിലുമാണ് ഈ പഠനം നടത്തിയത്.

തൈര്

തൈര്

ദിവസവും ഒരു ചെറിയ പാത്രം തൈര് കഴിക്കുന്നത് രക്തസമ്മര്‍ദ്ദം ഉയരുന്നത് മൂന്നിലൊന്നായി ചുരുക്കാന്‍ സഹായിക്കും. യു.എസിലെ മിന്നസോട്ട യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. സ്വഭാവികമായി ലഭിക്കുന്ന കാല്‍സ്യം ധമനികളെ കൂടുതല്‍ വഴക്കമുള്ളതാക്കുകയും, അല്പം വികാസം സാധ്യമാവുകയും അതു വഴി സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

120 ഗ്രാം തൈര് ദിവസവും കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം കൂടാനുള്ള സാധ്യത 31 ശതമാനം കുറയ്ക്കാനാവും. ഇത് കഴിക്കാത്തവരേക്കാള്‍ 15 വര്‍ഷത്തോളം കാലയളവില്‍ രക്തസമ്മര്‍ദ്ദ സാധ്യത കുറയ്ക്കും.

വാഴപ്പഴം

വാഴപ്പഴം

പൊട്ടാസ്യം സമൃദ്ധമായി അടങ്ങിയ വാഴപ്പഴം പോലുള്ളവ കഴിക്കുന്നതും, ഉപ്പ് ഉപയോഗം കുറയ്ക്കുന്നതും ആയിരക്കണക്കിന് ജീവനുകളെയാണ് ഓരോ വര്‍ഷവും സംരക്ഷിക്കുന്നതെന്നാണ് ബ്രിട്ടീഷ് ഓണ്‍ലൈന്‍ മെഡിക്കല്‍ ജേര്‍ണലില്‍ പറയുന്നത്. ശരീരത്തിലെ ദ്രാവകങ്ങളെ സന്തുലനാവസ്ഥയില്‍ നിലനിര്‍ത്തുന്നത് പൊട്ടാസ്യമാണ്. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഇവ സഹായിക്കും.

ഉപ്പ് കുറയ്ക്കുക

ഉപ്പ് കുറയ്ക്കുക

ഉപ്പ് ശരീരത്തിലെ ദ്രവങ്ങളില്‍ പടരുകയും ധമനികളിലെ രക്തസമ്മര്‍ദ്ദം ഉയര്‍ത്തുകയും ചെയ്യും. എന്നാല്‍ ഇത് ഉപ്പ് ഉപയോഗിക്കുന്നത് വഴി മാത്രമല്ല. പ്രൊസസ് ചെയ്ത ആഹാര സാധനങ്ങളും, ബിസ്കറ്റും, സെറിയലുകളും, റെഡിമെയ്ഡ് ആഹാരങ്ങളും വഴിയാണ് 80 ശതമാനം ഉപ്പും ശരീരത്തിലെത്തുന്നത്. ബ്ലഡ് പ്രഷര്‍ അസോസിയേഷന്‍റെ അഭിപ്രായമാണിത്. വാങ്ങുന്ന സമയത്ത് ആഹാരസാധനങ്ങളുടെ ലേബല്‍ പരിശോധിക്കുക. 100 ഗ്രാം ഉത്പന്നത്തില്‍ 1.5 ഗ്രാം ഉപ്പില്‍ കൂടുതലുണ്ടെങ്കില്‍ അത് അധികമാണ്. 0.3 ഗ്രാമില്‍ താഴെയാ​ണെങ്കില്‍ അത് കുറവാണ്.

ഭാരം കുറയ്ക്കുക

ഭാരം കുറയ്ക്കുക

പഠനങ്ങളനുസരിച്ച് ശരീരഭാരം ഏതാനും കിലോ കുറച്ചാല്‍ തന്നെ അത് രക്തസമ്മര്‍ദ്ദം ഏറെ കുറയ്ക്കാന്‍ സഹായിക്കും. ശരീരഭാരം അമിതമായുയരുന്നത് ഹൃദയത്തിന് അമിതഭാരമാവുകയും അത് രക്തസമ്മര്‍ദ്ദത്തിലേക്ക് നയിക്കുകയും ചെയ്യും.

പുകവലി അവസാനിപ്പിക്കുക

പുകവലി അവസാനിപ്പിക്കുക

സിഗരറ്റിലെ നിക്കോട്ടിന്‍ എന്ന ഘടകം ശരീരത്തില്‍ അഡ്രിനാലിന്‍ ഉണ്ടാകാന്‍ കാരണമാകും. ഇത് ഹൃദയമിടിപ്പ് കൂട്ടുകയും രക്തസമ്മര്‍ദ്ദം ഉയര്‍ത്തുകയും ചെയ്യും. ഇത് ഹൃദയം കഠിനമായി പ്രവര്‍ത്തിക്കാനിടയാകും.

ജോലി കുറയ്ക്കുക

ജോലി കുറയ്ക്കുക

കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയുടെ പഠനം അനുസരിച്ച് ആഴ്ചയില്‍ 40 മണിക്കൂര്‍ ജോലി ചെയ്യുന്നത് രക്തസമ്മര്‍ദ്ദം 14 ശതമാനം ഉയര്‍ത്താന്‍ കാരണമാകും. ഓവര്‍ടൈം അനുസരിച്ച് റിസ്ക് വര്‍ദ്ധിക്കും. ആഴ്ചയില്‍ 40 മണിക്കൂറിന് താഴെ ജോലി ചെയ്യുന്നവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ 51 മണിക്കൂറില്‍ കൂടതല്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള രക്തസമ്മര്‍ദ്ദ സാധ്യത 29 ശതമാനം കൂടുതലാണ്. ഓവര്‍ടൈം ജോലികള്‍ ഭക്ഷണം കഴിക്കാനും, വ്യായാമം ചെയ്യാനുമുള്ള സമയം ഇല്ലാതാക്കും. അതിനാല്‍ തന്നെ വിശ്രമസമയം കണ്ടെത്തുകയും, ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ചെയ്യുക. സമയം സംബന്ധിച്ച് ഓര്‍മ്മപ്പെടുത്തലാനായി കംപ്യൂട്ടറില്‍ റിമൈന്‍ഡര്‍ സെറ്റ് ചെയ്യാം.

കൂര്‍ക്കംവലി

കൂര്‍ക്കംവലി

ഉയര്‍ന്ന സ്വരത്തിലുള്ള കൂര്‍ക്കംവലി ഉറക്കം അപര്യാപ്തമായതിനാല്‍ സംഭവിക്കാം. ഇത്തരത്തിലുള്ള പകുതി കേസുകളിലും പ്രായത്തിനും, ആരോഗ്യത്തിനും യോജിച്ചതില്‍ കൂടുതലായ അളവില്‍ രക്തസമ്മര്‍ദ്ദം ഉണ്ടാകും. സിഗരറ്റ് വലി കുറയ്ക്കുന്നതും, മദ്യോപയോഗം കുറയ്ക്കുന്നതും, ഭാരം കുറയ്ക്കുന്നതും ഇക്കാര്യത്തില്‍ ഫലം നല്കും.

കഫീന്‍ ഉപയോഗം കുറയ്ക്കുക

കഫീന്‍ ഉപയോഗം കുറയ്ക്കുക

നോര്‍ത്ത് കാലിഫോര്‍ണിയയിലെ ഡ്യൂക്ക് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്‍റര്‍ നടത്തിയ പഠനമനുസരിച്ച് 500 ഗ്രാം, അതായത് മൂന്ന് കപ്പ് കഫീന്‍ അടങ്ങിയ പാനീയം കഴിക്കുന്നത് രക്തസമ്മര്‍ദ്ദം മൂന്നിരട്ടി വര്‍ദ്ധിക്കാനിടയാക്കും. ഇതിന്‍റെ ഫലം ദിവസം മുഴുവനും നീണ്ട് നിന്നേക്കാം. രക്തക്കുഴലുകളെ ചുരുക്കാനും, അത് വഴി രക്തസമ്മര്‍ദ്ദം കൂട്ടാനും കഫീന്‍ കാരണമാകുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.

ബീറ്റ്റൂട്ട്

ബീറ്റ്റൂട്ട്

ഹൈപ്പര്‍ടെന്‍ഷന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് 250 മില്ലി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ഏഴ് ശതമാനത്തോളം രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ബീറ്റ്റൂട്ടിലെ ഉയര്‍ന്ന അളവിലുള്ള നൈട്രേറ്റാണ് ഇതിന് സഹായിക്കുന്നത്. ചീര, കാബേജ് മുതലായവ കഴിക്കുന്നതും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.

English summary

10 Tips To Manage High BP without Pills

Hypertension on the high? Seven in 10 adults are at a greater risk of strokeor heart attack because their blood pressure is too high. Desk jobs, lack of exercise and eating salty fast foods have contributed to the problem, even among the young. Here are top 10 tips to manage high bp without pills.
 
 
Story first published: Friday, February 14, 2014, 12:00 [IST]
X
Desktop Bottom Promotion