For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോ ബിപി ലക്ഷണങ്ങള്‍ തിരിച്ചറിയൂ

|

കൂടിയ ബിപി പോലെ തന്നെയുള്ള ഒരു ആരോഗ്യപ്രശ്‌നമാണ്‌ കുറഞ്ഞ ബിപി അഥവാ ലോ ബിപിയും. ഹൈപ്പോടെന്‍ഷന്‍ എന്നും ഇതറിയപ്പെടുന്നു.

പല കാരണങ്ങള്‍ കൊണ്ടും ലോ ബിപിയുണ്ടാകും. ഇതും ശരീരത്തേയും മനസിനേയും ദോഷകരമായി ബാധിയ്‌ക്കുകയും ചെയ്യും.

ലോ ബിപി ഒരു സ്ഥിരം പ്രശ്‌നമാണെങ്കില്‍ ഇതിനു ചികിത്സ വേണ്ടി വരും. എന്നാല്‍ ഇത്‌ സ്ഥിരം പ്രശ്‌നമല്ലെങ്കില്‍ ജീവിതശൈലികള്‍ കൊണ്ടും ഇതിന്‌ പരിഹാരം കണ്ടെത്താം.

ലോ ബിപിയുടെ ലക്ഷണങ്ങള്‍ എന്തെല്ലാമെന്ന്‌ തിരിച്ചറിയൂ,

തലചുറ്റുക

തലചുറ്റുക

തലചുറ്റുകയെന്നത്‌ ലോ ബിപിയുടെ ഒരു ലക്ഷണമാണ്‌.

 മറവി

മറവി

പെട്ടെന്നുണ്ടാകുന്ന മറവി ബിപി കുറയുന്നതിന്റെ മറ്റൊരു ലക്ഷണമാണ്‌.

തണുപ്പു പോലെ

തണുപ്പു പോലെ

ശരീരത്തില്‍ പെട്ടെന്നു തണുപ്പനുഭവപ്പെടുന്നതും ശരീരത്തിലൂടെ തണുപ്പു കടന്നു പോകുന്നതു പോലെ അനുഭവപ്പെടുകയുമെല്ലാം ചെയ്യുന്നുണ്ടെങ്കില്‍ ഇത്‌ ലോ ബിപിയുടെ ലക്ഷണമാകാം. ചൂടുള്ളതെന്തെങ്കിലും കുടിയ്‌ക്കുകയാണ്‌ പരിഹാരം.

കാഴ്‌ച

കാഴ്‌ച

പെട്ടെന്ന്‌ കാഴ്‌ച മങ്ങുന്നതാണ്‌ ലോ ബിപിയുടെ മറ്റൊരു ലക്ഷണം. ബിപി പെട്ടെന്നു കുറയുമ്പോള്‍ കാഴ്‌ച മങ്ങും. അല്‍പനേരം വിശ്രമിയ്‌ക്കുകയെന്നതാണ്‌ പരിഹാരം.

ക്ഷീണം, തളര്‍ച്ച

ക്ഷീണം, തളര്‍ച്ച

ക്ഷീണം, തളര്‍ച്ച എന്നിവ ലോ ബിപിയുടെ മറ്റു ലക്ഷണങ്ങളാണ്‌. ഇത്തരം ഘട്ടങ്ങളില്‍ സിട്രസ്‌ ഫലവര്‍ഗങ്ങള്‍ കഴിയക്കുന്നത്‌ ഗുണം ചെയ്യും.

മനം പിരട്ടല്‍

മനം പിരട്ടല്‍

ലോ ബിപിയുള്ളപ്പോള്‍ മനം പിരട്ടല്‍ അനുഭവപ്പെടുന്നതും സാധാരണം തന്നെയാണ്‌.

തണുക്കാനും കുളിരാനും

തണുക്കാനും കുളിരാനും

ലോ ബിപി വരുമ്പോള്‍ ശരീരം തണുക്കാനും കുളിരാനും തുടങ്ങും. ലോ ബിപി കാരണം ശരീരത്തിന്‌ ആവശ്യത്തിന്‌ രക്തം ലഭിയ്‌ക്കാതിരിയ്‌ക്കുന്നതാണേ്‌ ഇത്‌ കാരണം.

തളര്‍ന്നു വീഴുന്നത്‌

തളര്‍ന്നു വീഴുന്നത്‌

പെട്ടെന്ന്‌ തളര്‍ന്നു വീഴുന്നത്‌ ലോ ബിപിയുടെ മറ്റൊരു ലക്ഷണമാണ്‌

ചര്‍മം വിളറി

ചര്‍മം വിളറി

ലോ ബിപിയുള്ളപ്പോള്‍ ചര്‍മം വല്ലാതെ വിളറിയിരിയ്‌ക്കും. ഇത്‌ രക്തപ്രവാഹം ശരിയായി നടക്കാത്തതു കാരണമാണ്‌.

Read more about: blood pressure ബിപി
English summary

10 Signs Of Low Blood Pressure

There are a few signs of low blood pressure you should be aware of. Take a look at some of the signs of low bp and know the remedies too.
X
Desktop Bottom Promotion