For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഞ്ഞളിന്‍റെ ആരോഗ്യമേന്മകള്‍

By Super
|

'സുഗന്ധദ്രവ്യങ്ങളുടെ രാജാവ്' എന്നാണ് ആയുര്‍വേദത്തില്‍ മഞ്ഞളിനെ വിശേഷിപ്പിക്കുന്നത്. മഞ്ഞളിലെ ഗുണകരമായ ഘടകങ്ങളാണ് ഈ പേരിന് പ്രേരകമാകുന്നത്.

നിരവധി സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങളിലെ പ്രധാന ഘടകമാണ് മഞ്ഞള്‍. ക്യാന്‍സര്‍ മുതല്‍ അല്‍ഷിമേഴ്സിന് വരെ ഔഷധമായും മഞ്ഞള്‍ ഉപയോഗിക്കുന്നുണ്ട്.

ഡയറ്റിംഗ് ഫലം നല്‍കാത്തതിനു ചില കാരണങ്ങള്‍ഡയറ്റിംഗ് ഫലം നല്‍കാത്തതിനു ചില കാരണങ്ങള്‍

മഞ്ഞളിന്‍റെ പത്ത് ഗുണങ്ങളാണ് ഇവിടെ പറയുന്നത്.

പ്രകൃതിദത്ത ഒൗഷധം

പ്രകൃതിദത്ത ഒൗഷധം

പ്രകൃതിദത്തമായ ആന്‍റി ബാക്ടീരിയില്‍, ആന്‍റി സെപ്റ്റിക് ഗുണങ്ങളുള്ള മഞ്ഞള്‍ മുറിവുകള്‍ ഭേദമാക്കാനും, ചര്‍മ്മത്തിലെ തകരാറുകള്‍ പരിഹരിക്കാനും ഫലപ്രദമാണ്.

ശരീരഭാരം നിയന്ത്രിക്കുന്നു

ശരീരഭാരം നിയന്ത്രിക്കുന്നു

ശരീരത്തിലെ കൊഴുപ്പിനെ നിയന്ത്രിക്കുകയും, അതുവഴി ശരീരഭാരം കൂടുന്നത് തടയാനും മഞ്ഞള്‍‌ ഫലപ്രദമാണ്.

ക്യാന്‍സര്‍ ഔഷധം

ക്യാന്‍സര്‍ ഔഷധം

പ്രാന്‍ക്രിയാസ്, പ്രോസ്റ്റേറ്റ്, ബ്രെസ്റ്റ് ക്യാന്‍സറുകള്‍ക്ക് ശമനം നല്കാന്‍ മഞ്ഞള്‍ ഫലപ്രദമാണ്. രോഗബാധിതമായ ഭാഗത്ത് പുതിയ രക്തക്കുഴലുകള്‍ വളരുന്നത് തടയാന്‍ മഞ്ഞള്‍ സഹായിക്കും. കുട്ടികളിലെ രക്താര്‍ബുദം തടയാനും മഞ്ഞള്‍ ഫലപ്രദമാണ്.

കരളിനെ ശുദ്ധീകരിക്കാം

കരളിനെ ശുദ്ധീകരിക്കാം

സ്വഭാവികമായ രീതിയില്‍ കരളിനെ ശുദ്ധീകരിക്കാന്‍ മഞ്ഞള്‍ സഹായിക്കും. കരളിലെ കോശങ്ങളെ ശക്തിപ്പെടുത്തുകയും, വിഷാംശത്തെ നിര്‍വ്വീര്യമാക്കാനുള്ള അവയുടെ കഴിവ് വീണ്ടെടുക്കാനും മഞ്ഞള്‍ ഫലപ്രദമാണ്.

ആന്‍റി ഓക്സിഡന്‍റ്

ആന്‍റി ഓക്സിഡന്‍റ്

മഞ്ഞളിലെ കുര്‍കുമിന്‍ എന്ന ഘടകം ഉത്പാദിപ്പിക്കുന്ന ഗ്ലൂട്ടാത്തിയോണ്‍ മികച്ച ഒരു ആന്‍റി ഓക്സിഡന്‍റാണ്. ഇത് ദോഷകരമായ സ്വതന്ത്ര മൂലകങ്ങളെ തടയുകയും, പ്രായം കൂടുന്നത് മൂലമുള്ള മാറ്റങ്ങളെ ഒരളവ് വരെ തടയുകയും ചെയ്യും.

അല്‍ഷിമേഴ്സിനെ തടയുന്നു

അല്‍ഷിമേഴ്സിനെ തടയുന്നു

തലച്ചോറില്‍ അമോലിഡ് അടിഞ്ഞ് പാളിയാകുന്നത് നീക്കം ചെയ്യുകയും, അതുവഴി അല്‍ഷിമേഴ്സ് രോഗത്തിന്‍റെ തീവ്രത കുറയ്ക്കാനും മഞ്ഞള്‍ സഹായിക്കും.

വേദനാസംഹാരി

വേദനാസംഹാരി

പ്രകൃതിദത്തമായ ഒരു വേദനാസംഹാരിയാണ് മഞ്ഞള്‍. സന്ധിവാതം, സന്ധികളിലെ വീക്കം, സക്ലറോസിസ്, ഉദരസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് മഞ്ഞള്‍ ഫലപ്രദമാണ്.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

മഞ്ഞള്‍, അലര്‍ജി തടയുകയും ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം

രക്തത്തിന്‍റെ കട്ടി കുറയ്ക്കുകയും, അതുവഴി രക്തം കട്ടയാകുന്നത് തടയുകയും ചെയ്യാന്‍ മഞ്ഞള്‍ ഫലപ്രദമാണ്. കൊളസ്ട്രോളിനെ നിയന്ത്രിക്കാനും മഞ്ഞളിന് കഴിവുണ്ട്.

ദഹനസഹായി

ദഹനസഹായി

മികച്ച ദഹനത്തിന് സഹായിക്കുന്നതാണ് മഞ്ഞള്‍. മഞ്ഞളിനെ ഭക്ഷണത്തില്‍ പതിവായി ഉള്‍പ്പെടുത്തുന്നത് ഏറെ ആരോഗ്യകരമാണ് എന്നത് ഓര്‍മ്മിക്കുക.

Read more about: health ആരോഗ്യം
English summary

10 Reasons To Add Turmeric To Your Diet

This marvellous and incredible spice is an integral part of several cosmetic products. It is also used in the treatment of many ailments from cancer to Alzheimer’s disease. Here, we have 10 reasons why you should add this spice to your diet.
X
Desktop Bottom Promotion