For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പനി 'വിഭവങ്ങള്‍'

By Super
|

പനി നിസ്സാരമായ ഒരു അസുഖമാണെന്ന്‌ തോന്നാം. എന്നാല്‍ അതുണ്ടാക്കുന്ന അസ്വസ്ഥതകളും ഛര്‍ദ്ദിയും നിങ്ങളുടെ ലോകം ദിവസങ്ങളോളം കിടക്കയില്‍ ഒതുക്കാന്‍ പോന്നവയാണ്‌. ദിവസം മുഴുവന്‍ പനിച്ച്‌ പൊരിഞ്ഞ്‌ കിടക്കുന്നതൊന്ന്‌ ഓര്‍ത്തുനോക്കൂ. പനിയുടെ ക്ഷീണവും ഛര്‍ദ്ദിയും നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടോ?

പനിയുള്ളപ്പോള്‍ ലഘുവായ ആഹാരങ്ങളാണ്‌ കഴിക്കേണ്ടത്‌. സുഗന്ധവ്യഞ്‌ജനങ്ങളോ എണ്ണയോ ധാരളം അടങ്ങിയ ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ശരിയായ രീതിയില്‍ ആഹാരം കഴിച്ചാല്‍ പനി വേഗം ഭേദപ്പെടും. പനി മാറിയതിന്‌ ശേഷവും ചിലര്‍ക്ക്‌ ക്ഷീണം അനുഭവപ്പെടാറുണ്ട്‌. ശരിയായ രീതിയില്‍ ആഹാരം കഴിച്ചാല്‍ മാത്രമേ പഴയ ഊര്‍ജ്ജം വീണ്ടെടുക്കാന്‍ കഴിയൂ.

എസി ആരോഗ്യത്തിന് ദോഷകരം?എസി ആരോഗ്യത്തിന് ദോഷകരം?

പനി ചികിത്സയില്‍ ആഹാരവും അതിന്റേതായ പങ്കുവഹിക്കുന്നുണ്ട്‌. ശരിയായ ആഹാരം പനിക്ക്‌ എതിരായ പ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച്‌ അതില്‍ നിന്ന്‌ വേഗത്തില്‍ മുക്തി നല്‍കും. പനിയുള്ളപ്പോള്‍ കഴിക്കാന്‍ പറ്റിയ ചില ആഹാരങ്ങള്‍ പരിചയപ്പെടാം.

പഴങ്ങള്‍

പഴങ്ങള്‍

വിറ്റാമിനുകളുടെയും ധാതുലവണങ്ങളുടെയും പ്രകൃതിദത്ത കലവറകളാണ്‌ പഴങ്ങള്‍. ഓറഞ്ച്‌, മുന്തിരിങ്ങ, ആപ്പിള്‍ തുടങ്ങിയ പഴങ്ങള്‍ പനിയുള്ളപ്പോള്‍ കഴിക്കാവുന്നതാണ്‌. ഇവ വളരെ ലഘുവും എളുപ്പത്തില്‍ ദഹിക്കുന്നവയുമാണ്‌. പഴങ്ങള്‍ ശരീരത്തിന്‌ ആവശ്യമുള്ള ജലാംശവും പ്രദാനം ചെയ്യും. പനി ചികിത്സയില്‍ ഇത്‌ വളരെ പ്രധാനമാണ്‌. പനിയുള്ളപ്പോള്‍ ദിവസം മുഴുവന്‍ ആഹാരം കഴിക്കാം.

സാലഡുകള്‍

സാലഡുകള്‍

സാലഡുകളാണ്‌ മറ്റൊരു ഭക്ഷണം. സാലഡില്‍ ധാരാളം പ്രോട്ടീനുകളും അന്നജവും അടങ്ങിയിട്ടുണ്ട്‌. പനി മൂലമുണ്ടായ ക്ഷീണം അകറ്റാന്‍ അന്നജവും പ്രോട്ടീനുകളും സഹായിക്കും. വെള്ളരി, ക്യാരറ്റ്‌ തുടങ്ങിയവ സാലഡില്‍ ഉപയോഗിക്കാം. ഇതും ഇടയ്‌ക്കിടെ കഴിക്കാവുന്നതാണ്‌.

ജ്യൂസുകള്‍

ജ്യൂസുകള്‍

പനിയുള്ളപ്പോള്‍ പച്ചക്കറികളുടെയും പഴങ്ങളുടെയും ജ്യൂസ്‌ കുടിക്കുന്നത്‌ ഉത്തമമാണ്‌. പനി സമയത്ത്‌ കഴിക്കുന്ന ആഹാരങ്ങള്‍ പോഷകസമൃദ്ധമായിരിക്കണം. അതുപോലെ തന്നെ ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയ ആഹാരങ്ങള്‍ക്കും മുന്‍ഗണന നല്‍കണം. ക്യാരറ്റ്‌ ജ്യൂസ്‌, തക്കാളി ജ്യൂസ്‌, ബെറി ജ്യൂസ്‌, നാരങ്ങാവെള്ളം മുതലായവ ഈ രണ്ട്‌ ഗുണങ്ങളും ഉള്ളവയാണ്‌.

ബ്രൗണ്‍ ബ്രെഡും വെളുത്തുള്ളിയും

ബ്രൗണ്‍ ബ്രെഡും വെളുത്തുള്ളിയും

വെളുത്തുള്ളിക്ക്‌ രോഗാണുക്കളെ ചെറുക്കാനുള്ള ശേഷിയുണ്ട്‌. അതിനാല്‍ പനി സമയത്ത്‌ വെളുത്തുള്ളി കഴിക്കുന്നത്‌ നല്ലതാണ്‌. ഇത്‌ പനിക്ക്‌ കാരണമായ വൈറസുകളെ നശിപ്പിക്കും. ബ്രൗണ്‍ ബ്രെഡില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്‌. അത്‌ ശരീരത്തിന്റെ ക്ഷീണം അകറ്റാന്‍ സഹായിക്കും. ഇവ രണ്ടും ഒരുമിച്ച്‌ കഴിച്ചാല്‍ ശരീരത്തിന്റെ പ്രതിരോധ ശക്തിയും ഊര്‍ജ്ജനിലയും ഒരുപോലെ വര്‍ദ്ധിക്കും.

ജിഞ്ചര്‍ ടീ

ജിഞ്ചര്‍ ടീ

പനി ചികിത്സയ്‌ക്ക്‌ ഉപയോഗിക്കുന്ന പ്രകൃതിദത്തമായ ഒരു ഔഷധമാണ്‌ ഇഞ്ചി. കാലങ്ങളായി ഇഞ്ചി പനി ചികിത്സയ്‌ക്ക്‌ ഉപയോഗിക്കുന്നുണ്ട്‌. ഇഞ്ചിക്ക്‌ ചൂട്‌ കുറയ്‌ക്കാനും രോഗാണുക്കളെ നശിപ്പിക്കാനുമുള്ള കഴിലുണ്ട്‌. അതിനാല്‍ ഇഞ്ചി കഴിക്കുമ്പോള്‍ പനിയുടെ ലക്ഷണങ്ങള്‍ ശമിക്കും.

വാഴപ്പഴം

വാഴപ്പഴം

എളുപ്പം ദഹിക്കുന്ന പഴമാണ്‌ വാഴപ്പഴം. പനി വീട്ടില്‍ തന്നെ ചികിത്സിക്കുന്നവര്‍ക്ക്‌ പഴം കൊണ്ടുള്ള മില്‍ക്ക്‌ഷേക്ക്‌ കഴിക്കാവുന്നതാണ്‌. പഴവും പഞ്ചയാരയും ചോര്‍ത്ത്‌ കഴിക്കുന്നതും നല്ലതു തന്നെ. ഛര്‍ദ്ദി, ക്ഷീണം മുതലായ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക്‌ പഴം വളരെ നല്ലതാണ്‌. അന്ത്രവീക്കം അഥവാ സ്റ്റൊമക്ക്‌ ഫ്‌ളൂ ബാധയുള്ളവര്‍ക്ക്‌ ഡോക്ടര്‍മാര്‍ വാഴപ്പഴം നിര്‍ദ്ദേശിക്കാറുണ്ട്‌.

മിന്റ്‌ കാന്‍ഡി

മിന്റ്‌ കാന്‍ഡി

പനിയോട്‌ അനുബന്ധിച്ചുണ്ടാകുന്ന തൊണ്ട വേദന, തൊണ്ട ചൊറിച്ചില്‍ എന്നിവയ്‌ക്ക്‌ മിന്റ്‌ കാന്‍ഡി നല്ല ഔഷധമാണ്‌. ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും പുതിന സഹായിക്കും. വായിലെ കയ്‌പ്‌ പോലുള്ള പ്രശ്‌നങ്ങള്‍ക്കും മിന്റ്‌ കാന്‍ഡി ഉത്തമമാണ്‌.

ടര്‍ക്കി

ടര്‍ക്കി

ടര്‍ക്കി ഇറച്ചിയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്‌. വളരെ കുറഞ്ഞ അളവില്‍ മാത്രമേ ഇതില്‍ കൊഴുപ്പ്‌ അടങ്ങിയിട്ടുള്ളൂ. അതുകൊണ്ട്‌ തന്നെ ടര്‍ക്കി മാസം പോഷകസമൃദ്ധമാണ്‌. അതിനാല്‍ പനി സമയത്ത്‌ ടര്‍ക്കി ഇറച്ചി കഴിക്കാവുന്നതാണ്‌.

സൂപ്പുകള്‍

സൂപ്പുകള്‍

ചിക്കന്‍ സൂപ്പ്‌, വെജിറ്റബിള്‍ സൂപ്പുകള്‍ മുതലായവ പനി സമയത്ത്‌ ശരീരത്തിന്‌ ആവശ്യമായ ഊര്‍ജ്ജം പ്രദാനം ചെയ്യും. സൂപ്പുകള്‍ ശരീരത്തിന്‌ ചൂട്‌ പകരും. അവ എളുപ്പം ദഹിക്കുകയും ചെയ്യും.

കട്ടന്‍ചായ (ബ്ലാക്ക്‌ ടീ)

കട്ടന്‍ചായ (ബ്ലാക്ക്‌ ടീ)

കട്ടന്‍ചായയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ പനി ചികിത്സയില്‍ വളരെ ഉപയോഗപ്രദമാണ്‌. തൊണ്ട വേദന മാറാനും ഇത്‌ സഹായിക്കും.

Read more about: disease അസുഖം
English summary

10 Foods To Treat Flu

Flu is an irritating disease which makes a person nauseated and bed ridden for days. It is really annoying to sleep on the couch all day with high fever. Flu patients should have subtle food with less spices and oil. Some flu foods that would help for flu treatment are discussed in this article.
Story first published: Wednesday, April 30, 2014, 11:31 [IST]
X
Desktop Bottom Promotion