For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളെ കൊല്ലും ഇത്തരം ശീലങ്ങള്‍!!

By Super
|

എല്ലാ മനുഷ്യര്‍ക്കും അവരവരുടേതായ ശീലങ്ങള്‍ ഉണ്ടാകും. പലപ്പോഴും ശീലങ്ങള്‍ പതിവ്‌ ദിനചര്യയുടെ ഭാഗമായി മാറാറുണ്ട്‌.

എല്ലാ ശീലങ്ങളും നല്ലതാവണമെന്നില്ല. നാം ചിന്തിക്കുന്നതിന്‌ അപ്പുറം ദോഷങ്ങള്‍ വരുത്തിവയ്‌ക്കുന്ന ശീലങ്ങളും ഇക്കൂട്ടത്തില്‍ ഉണ്ടാകും. അവ മൂലം ഉണ്ടാകാന്‍ ഇടയുള്ള ദോഷങ്ങള്‍ നമുക്ക്‌ തിരിച്ചറിയാന്‍ കഴിയില്ലെന്നതാണ്‌ ഇതിലെ ഏറ്റവും വലിയ അപകടം.

ഒഴിവാക്കേണ്ട ചില ശീലങ്ങളെ കുറിച്ചാണ്‌ ഇവിടെ പ്രതിപാദിക്കുന്നത്‌. കഴിവതും ഇവ ഒഴിവാക്കാന്‍ ശ്രമിക്കുക.

ഹെയര്‍ ഡ്രയര്‍ ഉപയോഗം

ഹെയര്‍ ഡ്രയര്‍ ഉപയോഗം

ഹെയര്‍ ഡ്രയറിന്റെ ഉപയോഗം ശീലമാക്കുന്നത്‌ നല്ലതല്ല. അമിതമായി ചൂടേല്‍ക്കുന്നത്‌ മൂലം മുടിയിഴകളിലെ ഹൈഡ്രജന്‍ ബോണ്ടുകള്‍ നശിക്കുകയും മുടി കൊഴിയുകയും ചെയ്യും.

കമ്പ്യൂട്ടറിലെ കളി

കമ്പ്യൂട്ടറിലെ കളി

കമ്പ്യൂട്ടറിന്‌ മുന്നില്‍ അധികസമയം ചെലവഴിക്കുന്നത്‌ നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. സ്‌ക്രീനിന്റെ ബ്രൈറ്റ്‌നസ്‌ കണ്ണുകള്‍ക്ക്‌ ആയാസമുണ്ടാക്കുകയും അതുവഴി തലവേദനയ്‌ക്ക്‌ കാരണമാവുകയും ചെയ്യും. ചില കമ്പ്യൂട്ടറുകളുടെ ഭാഗങ്ങളില്‍ വിഷവസ്‌തുക്കള്‍ അടങ്ങിയിട്ടുണ്ട്‌. ഇത്‌ നാഡികള്‍ക്ക്‌ കേടുവരുത്തും.

പെന്‍സില്‍ കടിക്കുക

പെന്‍സില്‍ കടിക്കുക

പെന്‍സില്‍ കടിക്കരുത്‌, അത്‌ പലവിധ പ്രശ്‌നങ്ങള്‍ക്കും കാരണമാകാം. പെന്‍സില്‍, പേന എന്നിവ കടിക്കുന്നത്‌ മൂലം പല്ലുകള്‍ക്ക്‌ കേടുവരുകയോ അവയ്‌ക്ക്‌ ഇളക്കം സംഭവിക്കുകയോ ചെയ്യാം.

സണ്‍സ്‌ക്രീന്‍ വേണ്ട

സണ്‍സ്‌ക്രീന്‍ വേണ്ട

സണ്‍സ്‌ക്രീന്‍ പുരട്ടാതെ പുറത്ത്‌ പോകുന്നത്‌ നിങ്ങളുടെ ചര്‍മ്മത്തിന്‌ കേടുവരുത്തും. സണ്‍സ്‌ക്രീന്‍ ചര്‍മ്മത്തിന്‌ കേടുവരുത്തുന്ന അള്‍ട്രാവയലറ്റ്‌ കിരണങ്ങളില്‍ നിന്ന്‌ സംരക്ഷണം നല്‍കുന്നതിനൊപ്പം ത്വക്കിന്റെ യുവത്വം നിലനിര്‍ത്തുകയും ചെയ്യും.

ചൂടുവെള്ളത്തിലെ കുളി

ചൂടുവെള്ളത്തിലെ കുളി

പതിവായി ചൂടുവെള്ളത്തില്‍ കുളിക്കുന്നതും സ്‌ക്രബ്ബ്‌ ചെയ്യുന്നതും ഗുണകരമല്ല. ചര്‍മ്മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന ലിപിഡുകള്‍ ഇതുമൂലം നശിക്കും.

ജോഗിംഗ്‌

ജോഗിംഗ്‌

ജോഗിംഗ്‌ ആര്‍ത്രൈറ്റിസ്‌ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ജോഗിംഗ്‌ നടത്തുന്നവരുടെ കാല്‍മുട്ടുകള്‍ക്ക്‌ കേടുപാടുകള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്‌.

നാരങ്ങാ പ്രേമം

നാരങ്ങാ പ്രേമം

നാരങ്ങ കഴിക്കുന്നത്‌ കൊണ്ട്‌ വലിയ പ്രശ്‌നമൊന്നുമില്ല. എന്നാല്‍ നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന ആസിഡുകള്‍ പല്ലിന്റെ ഇനാമലിനെ നശിപ്പിക്കുമെന്ന്‌ ഓര്‍ക്കുക.

പോപ്‌കോണ്‍ പല്ലിന്‌ ആപത്ത്‌

പോപ്‌കോണ്‍ പല്ലിന്‌ ആപത്ത്‌

പോപ്‌കോണ്‍ പല്ലുകളില്‍ ഒട്ടിയിരുന്ന്‌ അണുബാധയ്‌ക്ക്‌ കാരണമാകാം. പോപ്‌കോണ്‍ കടിക്കുമ്പോള്‍ ചിലരില്‍ പല്ല്‌ പൊട്ടാനും സാധ്യതയുണ്ട്‌.

ഓഫീസേ ശരണം

ഓഫീസേ ശരണം

പ്രതിദിനം ആറ്‌ മണിക്കൂറില്‍ കൂടുതല്‍ ഓഫീസില്‍ ചെലവഴിക്കുന്നവരില്‍ ഹൃദ്‌രോഗ സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച്‌ 64 ശതമാനം കൂടുതലാണ്‌.

ഉറങ്ങുമ്പോഴും സോക്‌സ്‌

ഉറങ്ങുമ്പോഴും സോക്‌സ്‌

ഉറങ്ങുമ്പോഴും സോക്‌സ്‌ ധരിച്ചാല്‍, ശരീരത്തിലെ കോശങ്ങളിലെ വായുസഞ്ചാരം തടസ്സപ്പെടും. ഇതുമൂലം ശരീരകോശങ്ങള്‍ക്കും തലച്ചോറിലെ കോശങ്ങള്‍ക്കും ഒരുപോലെ കേടുപാട്‌ ഉണ്ടാകും.

അപകടങ്ങള്‍ ഒളിഞ്ഞിരിക്കുന്ന ഹാന്‍ഡ്‌ ബാഗുകള്‍അപകടങ്ങള്‍ ഒളിഞ്ഞിരിക്കുന്ന ഹാന്‍ഡ്‌ ബാഗുകള്‍

Read more about: health ആരോഗ്യം
English summary

10 Every Day Habits That Kills You

Here are some every day habits that kills you. Read these and avoid these if possible for a healthy life.
X
Desktop Bottom Promotion