For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെമ്പ് പാത്രത്തിലെ വെള്ളം കുടിക്കാം !

By Super
|

ആയുര്‍വേദമനുസരിച്ച് ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച വെള്ളം കുടിക്കുന്നത് ശരീരത്തിലെ മൂന്ന് ദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവയെ സന്തുലനപ്പെടുത്താന്‍ സഹായിക്കും. ചെമ്പില്‍ നിന്ന് വെള്ളത്തിലേക്ക് പോസിറ്റീവായ ഊര്‍ജ്ജം പ്രവേശിക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്.

ചെമ്പ് പാത്രത്തില്‍ സൂക്ഷിക്കുന്ന വെള്ളം 'താമര ജലം' എന്നാണ് വിളിക്കപ്പെടുന്നത്. വെള്ളം എട്ട് മണിക്കൂറെങ്കിലും പാത്രത്തില്‍ സൂക്ഷിച്ചതിന് ശേഷം ഉപയോഗിക്കുന്നതാണ് ഫലം നല്കുക.

തടി കുറയ്ക്കും കിച്ചണ്‍ രഹസ്യങ്ങള്‍!തടി കുറയ്ക്കും കിച്ചണ്‍ രഹസ്യങ്ങള്‍!

ഇങ്ങനെ ചെയ്യുന്നതിന്‍റെ ആരോഗ്യഗുണങ്ങള്‍ ഇനി മനസിലാക്കാം.

ബാക്ടീരിയകളെ നീക്കുന്നു

ബാക്ടീരിയകളെ നീക്കുന്നു

ചെമ്പ് ഒലിഗോഡൈനാമിക് സ്വഭാവമുള്ളതാണ്. അതായത് ബാക്ടീരിയകളെ നീക്കാനുള്ള ലോഹങ്ങളുടെ കഴിവ്. ഇത് ബാക്ടീരീയ വഴി സാധാരണയായുണ്ടാകുന്ന അതിസാരം, വയറുകടി, മഞ്ഞപ്പിത്തം എന്നിവ തടയാനാകും. നിങ്ങള്‍ കുടിക്കുന്ന വെള്ളത്തില്‍ ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ടോ എന്ന് സംശയിക്കുന്നുവെങ്കില്‍ അത് ചെമ്പ് പാത്രത്തില്‍ ശേഖരിച്ച് വെച്ച ശേഷം കുടിക്കുക. ശുദ്ധമായ വെള്ളം നിങ്ങള്‍ക്ക് ഇത് വഴി ഉപയോഗിക്കാനാവും.

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നു

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നു

തൈറോയ്ഡ് സംബന്ധമായ രോഗമുള്ളവരില്‍ പൊതുവെ കാണുന്ന പ്രശ്നമാണ് ശരീരത്തില്‍ ചെമ്പിന്‍റെ അളവ് കുറവ്. ചെമ്പിന്‍റെ അളവ് കുറയുന്നത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ ബാധിക്കും. ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച വെള്ളം കുടിക്കുന്നത് വഴി ചെമ്പ് ശരീരത്തിലെത്തും. അത് വഴി തൈറോയ്ഡ് ഗ്രന്ഥി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.

ചര്‍മ്മത്തിന്‍റെ ആരോഗ്യം

ചര്‍മ്മത്തിന്‍റെ ആരോഗ്യം

പതിവായി ധാരാളം വെള്ളം കുടിക്കുക. പ്രത്യേകിച്ച് രാവിലെ വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന് ആരോഗ്യം നല്കുകയും, മുഖക്കുരു അകറ്റി തിളക്കം നല്കുകയും ചെയ്യും.

പ്രായത്തെ ചെറുക്കാം

പ്രായത്തെ ചെറുക്കാം

പ്രായത്തിന്‍റെ അടയാളങ്ങളെ ചെറുക്കാന്‍ ചെമ്പ് സഹായിക്കും. ശക്തമായ ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ, കോശങ്ങളുടെ രൂപീകരണത്തിന് സഹായിക്കുന്ന ഘടകങ്ങളുള്ള ചെമ്പ് ശരീരത്തിലെ ദോഷകരമായ സ്വതന്ത്ര മൂലകങ്ങളെ ചെറുക്കും. ചര്‍മ്മത്തില്‍ വരകള്‍ വീഴുന്നത് തടയാന്‍ ചര്‍മ്മ കോശങ്ങളെ ശക്തിപ്പെടുത്തുന്നത് വഴി സാധിക്കും.

ദഹനം

ദഹനം

അസിഡിറ്റി, ഗ്യാസ് എന്നിവ ചില ആഹാരങ്ങള്‍ കഴിക്കുമ്പോള്‍ പൊതുവായി കാണപ്പെടുന്നതാണ്. ഇതിന് പരിഹാരം നല്കാന്‍ ചെമ്പിന് സാധിക്കും. ആയുര്‍വേദമനുസരിച്ച് ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കാന്‍ ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച വെള്ളം ഒരു വലിയ ഗ്ലാസ്സ് നിറയെ രാവിലെ വെറും വയറ്റില്‍ കുടിക്കുക.

ശരീരഭാരം കുറയ്ക്കല്‍

ശരീരഭാരം കുറയ്ക്കല്‍

ഭക്ഷണം കുറച്ചിട്ടും ശരീരഭാരം കാര്യമായി കുറയുന്നതായി കാണുന്നില്ലെങ്കില്‍ ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച വെള്ളം പതിവായി കുടിക്കുക. ദഹനത്തെ മികച്ചതാക്കുക മാത്രമല്ല, ശരീരത്തിലെ കൊഴുപ്പ് കാര്യക്ഷമമായി നീക്കം ചെയ്യാനും ഇത് സഹായിക്കും. ഇത് വഴി ശരീരത്തിന് ആവശ്യമുള്ളവ മാത്രം നിലനിര്‍ത്താനും അല്ലാത്തവ പുറന്തള്ളാനും സാധിക്കും.

അനീമിയ തടയാം

അനീമിയ തടയാം

ശരീരത്തിലെ മിക്ക പ്രവര്‍ത്തനങ്ങള്‍ക്കും ചെമ്പ് ആവശ്യമാണ് എന്നതാണ് പ്രധാന വസ്തുത. കോശങ്ങളുടെ രൂപീകരണത്തിനും, ഇരുമ്പിന്‍റെ ആഗിരണത്തിനും ചെമ്പ് അനിവാര്യമാണ്. ഇത് വഴി അനീമിയ തടയാനുമാകും.

ഹൃദയാരോഗ്യവും, രക്തസമ്മര്‍ദ്ദവും

ഹൃദയാരോഗ്യവും, രക്തസമ്മര്‍ദ്ദവും

അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിയുടെ പഠനപ്രകാരം ചെമ്പ് രക്തസമ്മര്‍ദ്ധത്തെയും, ഹൃദയമിടിപ്പിനെയും നിയന്ത്രിക്കാനും, കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവ് കുറയ്ക്കാനും സഹായിക്കും. രക്തക്കുഴലുകളില്‍ മാലിന്യങ്ങളടിഞ്ഞ് തടസ്സങ്ങളുണ്ടാവാതെ ഹൃദയത്തിലേക്ക് സുഗമമായി രക്തം എത്താന്‍ ചെമ്പ് സഹായിക്കും. ഇത് സാധ്യമാക്കാന്‍ ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച വെള്ളം കുടിക്കുന്നത് ശീലമാക്കുക.

ക്യാന്‍സര്‍ പ്രതിരോധം

ക്യാന്‍സര്‍ പ്രതിരോധം

ഇന്ന് സാധാരണമായിക്കഴിഞ്ഞ രോഗമാണ് ക്യാന്‍സര്‍. രോഗിയെയും കുടുംബത്തേയും ഒരേ പോലെ ക്ഷയിപ്പിക്കുന്ന ഈ രോഗത്തെ പ്രതിരോധിക്കാനും ചെമ്പ് ഫലപ്രദമാണ്. ശരീരത്തിന് ദോഷകരമായ സ്വതന്ത്ര മൂലകങ്ങളെ ചെറുക്കാന്‍ ചെമ്പിന് കഴിവുണ്ട്. ഇത്തരം മൂലകങ്ങളാണ് ക്യാന്‍സറിന് പ്രധാന കാരണമാകുന്നത്. അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിയുടെ അഭിപ്രായപ്രകാരം ചെമ്പ് ക്യാന്‍സറിനെ എങ്ങനെയാണ് പ്രതിരോധിക്കുന്നത് എന്ന് വ്യക്തമായി കണ്ടെത്തപ്പെട്ടിട്ടില്ല. എന്നാല്‍ ചെമ്പിന് ക്യാന്‍സറിനെ പ്രതിരോധിക്കാനാവും എന്ന് ചില പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

സന്ധിവാതവും, വേദനയും ചെറുക്കുന്നു

സന്ധിവാതവും, വേദനയും ചെറുക്കുന്നു

വേദനയെ തടയാനുള്ള ശക്തമായ ഘടകങ്ങള്‍ ചെമ്പില്‍ അടങ്ങിയിട്ടുണ്ട്. ഇത് വഴി സന്ധിവാതം, വാതം മൂലമുള്ള സന്ധികളിലെ വേദന തുടങ്ങിയവക്ക് ശമനം ലഭിക്കും. ചെമ്പ് അടങ്ങിയ വെള്ളം കുടിക്കുന്നത് വഴി വേദനയ്ക്ക് ആശ്വാസം നേടാനാവും.

Read more about: health ആരോഗ്യം
English summary

Benefits Of Drinking Water From A Copper Vessel

The water stored in a copper vessel is known as ‘tamara jal’ and is supposed to be consumed after storing the water in a copper vessel for at least eight hours.
X
Desktop Bottom Promotion