For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയര്‍ കുറയ്ക്കാന്‍ ഭക്ഷണനിഷ്ഠകള്‍

By Super
|

വയറിന്‌ ചുറ്റും കൊഴുപ്പ്‌ അടിഞ്ഞ്‌ കൂടുന്നത്‌ കുറയ്‌ക്കാന്‍ വിവിധ പ്രകൃതദത്ത വഴികള്‍ പരീക്ഷിച്ചു നോക്കാവുന്നതാണ്‌. ഇത്തരം വഴികള്‍ പരീക്ഷിച്ചു നോക്കൂ. ഗുണം ചെയ്യും.

തികച്ചും പ്രകൃതിദത്ത വഴികളാണെന്നതു കൊണ്ട് പാര്‍ശ്വഫലങ്ങള്‍ പേടിയ്ക്കുകയും വേണ്ട.

നാരങ്ങ വെള്ളം

നാരങ്ങ വെള്ളം

വയറിലെ കൊഴുപ്പ്‌ കുറയ്‌ക്കാന്‍ നാരങ്ങ വെള്ളം കുടിക്കുന്നത്‌ നല്ലതാണ്‌.

നിങ്ങളുടെ കരളിനെ വിഷവിമുക്തമാക്കണം. കാരണം ആയാസം അനുഭവപ്പെടുന്ന കരളിന്‌ ഫലപ്രദമായി കൊഴുപ്പിനെ മാറ്റാന്‍ കഴിയില്ല. അതിനാല്‍ അരയ്‌ക്കു ചുറ്റും ഇവ അടിയും. നാരങ്ങ വെള്ളം എന്‍സൈമുകളുടെ അളവ്‌ ഉയര്‍ത്തുകയും കരളിനെ വിഷവിമുക്തമാക്കി നന്നായി പ്രവര്‍ത്തന ക്ഷമമാക്കുകയും ചെയ്യും.

വേണ്ടത്‌

നാരങ്ങ -1

വെള്ളം( ചൂടുള്ളത്‌) - 1 ഗ്ലാസ്സ്‌

ചെയ്യേണ്ടത്‌

. രാവിലെ എഴുനേറ്റതിന്‌ ശേഷം നാരങ്ങ നീര്‌ വെള്ളത്തിലേക്ക്‌ പിഴിയുക.

. കൊഴുപ്പ്‌ ദഹിക്കുന്നതിന്‌ നാരങ്ങവെള്ളത്തിനായി ചൂടുവെള്ളം ഉപയോഗിക്കുന്നതാണ്‌ നല്ലത്‌. സാധാരണ വെള്ളവും ഉപയോഗിക്കാം.

. നന്നായി ഇളക്കിയ നാരങ്ങ വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുക.

. രാവിലെ പതിവായി നാരങ്ങവെള്ളം കുടിച്ചതിന്‌ ശേഷം കുറഞ്ഞത്‌ അരമണിക്കൂര്‍ നേരത്തേക്ക്‌ മറ്റൊന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യരുത്‌.

ക്രാന്‍ബെറി ജ്യൂസ്‌

ക്രാന്‍ബെറി ജ്യൂസ്‌

ദഹന എന്‍സൈമുകളെപ്പോലെ പ്രവര്‍ത്തിക്കുന്ന ഓര്‍ഗാനിക്‌ ആസിഡുകളായ മാലിക്‌ ആസിഡ്‌, സിട്രിക്‌ ആസിഡ്‌, ക്യിനിക്‌ ആസിഡ്‌ എന്നിവ ക്രാന്‍ബറിയില്‍ നിറയെ ഉണ്ട്‌. ഈ ആസിഡുകള്‍ ലസിക സംവിധാനത്തില്‍ അടിഞ്ഞ്‌ കൂടുന്ന കട്ടികൂടിയ കൊഴുപ്പ്‌ അലിയിച്ച്‌ കളയാന്‍ സഹായിക്കും. കരള്‍ ദഹിപ്പിക്കാത്ത മാലിന്യങ്ങള്‍ വഹിച്ചു കൊണ്ടുപോകുന്നത്‌ ഇവയാണ്‌. ക്രാന്‍ബെറി ജ്യൂസ്‌ ലസികവാഹനിയില്‍ അടിയുന്ന മാലിന്യങ്ങള്‍ ദഹിപ്പിക്കുകയും കൊഴുപ്പ്‌ കുറയ്‌ക്കാന്‍ സഹായിക്കുകയും ചെയ്യും. അതിനാല്‍ 100 ശതമാനം ക്രാന്‍ബെറി അടങ്ങിയ ജ്യൂസ്‌ (മധുരമില്ലാത്തത്‌) അല്ലെങ്കില്‍ ക്രാന്‍-വാട്ടര്‍ കുടിക്കുക.

വേണ്ടത്‌

. മധുരമില്ലാത്ത ക്രാന്‍ബെറി ജ്യൂസ്‌ - 8 ഔണ്‍സ്‌ അഥവാ 1 കപ്പ്‌

. വെള്ളം- 56 ഔണ്‍സ്‌ അഥവാ 7 കപ്പ്‌

ചെയ്യേണ്ടത്‌

. രാവിലെ ക്രാന്‍ബെറി ജ്യൂസ്‌ വെള്ളത്തില്‍ ചേര്‍ത്ത്‌ കഴിക്കുക

. ദിവസവും പലപ്പോഴായി ഓരോ കപ്പ്‌ ക്രാന്‍ വാട്ടര്‍ കുടിക്കുക

. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയ്‌ക്ക്‌ മുമ്പും മറ്റ്‌ സമയങ്ങളിലും ഓരോ കപ്പ്‌ ക്രാന്‍ വാട്ടര്‍ കുടിക്കാം .

. കുടിക്കുന്നതിന്‌ തൊട്ടു മുമ്പ്‌ ക്രാന്‍ വാട്ടര്‍ നിങ്ങള്‍ക്ക്‌ ഉണ്ടാക്കാം. രണ്ട്‌ ടേബിള്‍ സ്‌പൂണ്‍ ക്രാന്‍ബെറി ജ്യൂസ്‌ 7 ഔണ്‍സ്‌( ഒരു കപ്പിലും അല്‍പം കുറവ്‌) വെറും വെള്ളത്തില്‍ ചേര്‍ത്ത്‌ ഇതുണ്ടാക്കാം.

മീനെണ്ണ അല്ലെങ്കില്‍ മീന്‍

മീനെണ്ണ അല്ലെങ്കില്‍ മീന്‍

മീനെണ്ണയില്‍ ഒമേഗ 3 ഫാറ്റി ആസിഡ്‌ അടങ്ങിയിട്ടുണ്ട്‌. ഐകോസപെന്റായെനോയിക്‌ ആസിഡ്‌, ഡോകോസാഹൊയോനോയിക്‌ ആസിഡ്‌ ലിനോലെനിക്‌ ആസിഡ്‌ എന്നിവയെപ്പോലെ കൊഴുപ്പിനെ വിഘടിപ്പിക്കുകയും അരയ്‌ക്ക്‌ ചുറ്റും കൊഴുപ്പ്‌ അടിഞ്ഞ്‌ കൂടുന്നത്‌ കുറയ്‌്‌ക്കുകയും ചെയ്യും. മീനെണ്ണ കഴിക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഒമേഗ 3 ഫാറ്റി ആസിഡ്‌ ധാരാളം അടങ്ങിയിട്ടുള്ള മത്സ്യങ്ങള്‍ കഴിക്കുക

ചെയ്യേണ്ടത്‌

. ദിവസവും 6 ഗ്രാം മീനെണ്ണ കഴിക്കുക. 6 ഗ്രാം എന്ന്‌ പറയുന്നത്‌ ഒരു ടേബിള്‍സ്‌പൂണ്‍ തുളുമ്പാന്‍ പാകത്തിന്‌ നിറയെ വരും.

. സാല്‍മണ്‍ , അയല തുടങ്ങിയ മത്സ്യങ്ങള്‍ ആഴ്‌ചയില്‍ രണ്ട്‌ പ്രാവശ്യം വീതം കഴിക്കുക. ട്യൂണ, പരവ മത്സ്യങ്ങളിലും ഒമേഗ 3 ഫാറ്റി ആസിഡ്‌ ധാരാളം അടങ്ങിയിട്ടുണ്ട്‌.

ചിയ

ചിയ

നിങ്ങള്‍ വെജിറ്റേറിയന്‍ ആണെങ്കില്‍ മീനെണ്ണ കഴിക്കാന്‍ കഴിയില്ലെങ്കില്‍ ഒമേഗ 3 ഫാറ്റി ആസിഡ്‌ ലഭിക്കുന്നതിനായി ചിയ വിത്ത്‌ തിരഞ്ഞെടുക്കാം. ഇവയിലും ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ്‌ അടങ്ങിയിട്ടുണ്ട്‌. ഈ വിത്തുകളില്‍ അടങ്ങിയിട്ടുള്ള ആല്‍ഫ -ലിനോലെനിക്‌ ആസിഡ്‌ ഡിഎച്ച്‌എ അല്ലെങ്കില്‍ ഇപിഎ ആയി മാറുന്നതിന്‌ ശരീരം അല്‍പം പ്രവര്‍ത്തിക്കണം. മീനെണ്ണയില്‍ നിന്നും ഇത്‌ നേരിട്ട്‌ ലഭിക്കും. ഒമേഗ 3 ഫാറ്റി ആസിഡിന്‌ പുറമെ ചിയ വിത്തില്‍ ആന്റിഓക്‌സിഡന്റ്‌, കാത്സ്യം, ഇരുമ്പ്‌, ഭക്ഷണ യോഗ്യമായ ഫൈബര്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്‌. ഇത്‌ നിറഞ്ഞെന്ന തോന്നല്‍ ദീര്‍ഘനേരം നിലനിര്‍ത്തും. ദിവസം 4-8 ടേബിള്‍ സ്‌പൂണ്‍ ( 1-2 ഔണ്‍സ്‌ അല്ലെങ്കില്‍ 30-60 ഗ്രാം) ചിയ വിത്ത്‌ കഴിക്കുന്നത്‌ വിശപ്പ്‌ കുറയ്‌ക്കുകയും അമിതമായി കഴിക്കുന്നത്‌ തടയുകയും ചെയ്യുമെന്നാണ്‌ ഭക്ഷണക്രമത്തെ കുറിച്ചുള്ള ദി അസ്‌ടെക്‌ ഡയറ്റ്‌ എന്ന ബുക്കില്‍ പറയുന്നു. എന്തായാലും ദിവസേനയുള്ള ഭക്ഷണത്തില്‍ 1 ടേബിള്‍ സ്‌പൂണ്‍ ചിയ വിത്ത്‌ ഉള്‍പ്പെടുത്തുന്നത്‌ വളരെ നല്ലതാണ്‌.

എങ്ങനെ കഴിക്കണം

. സാലഡ്‌, തൈര്‌ എന്നിവയില്‍ ചേര്‍ത്ത്‌ കഴിക്കുക

. പ്രഭാതഭക്ഷണത്തിനുള്ള ധാന്യങ്ങളില്‍ ചേര്‍ത്ത്‌ കഴിക്കുക

. സൂപ്പ്‌, ചാറുകള്‍ക്കും കൊഴുപ്പു കൂട്ടാനായും ഉപയോഗിക്കാം.

ഇഞ്ചി ചായ

ഇഞ്ചി ചായ

ദഹനത്തിന്‌ സഹായിക്കുന്ന പ്രകൃതി ദത്ത ഔഷധമാണ്‌ ഇഞ്ചി. ഇവ ഉഷ്‌ണകാരികൂടിയാണ്‌. അതിനാല്‍ ശരീരത്തിന്റെ ഊഷ്‌മാവ്‌ ഉയര്‍ത്തി കൊഴുപ്പ്‌ ഫലപ്രദമായി കുറയ്‌ക്കാന്‍ സഹായിക്കും. അമിത ഭക്ഷണം, പ്രായസംബന്ധമായ ഹോര്‍മോണ്‍ കുറവ്‌, വ്യായാമ കുറവ്‌, സമ്മര്‍ദ്ദം എന്നിങ്ങനെ വിവിധ കാരണങ്ങള്‍ കൊണ്ട്‌ വയറ്റില്‍ കൊഴുപ്പ്‌ ഉണ്ടാകാം. ഇഞ്ചി ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കും. ഇഞ്ചി കോര്‍ട്ടിസോളിന്റെ ഉത്‌പാദനം കുറയ്‌ക്കും. ഊര്‍ജം നിയന്ത്രിക്കുന്നതിനും ചലനത്തിനും ആവശ്യമായ സ്റ്റിറോയിഡ്‌ ഹോര്‍മോണാണ്‌ കോര്‍ട്ടിസോള്‍. വയറ്റിലെ കൊഴുപ്പ്‌ കുറയ്‌ക്കാന്‍ ദിവസവും ഇഞ്ചി ചായ കുടിക്കുക

ഇഞ്ചി നാരങ്ങതേന്‍ ചായ ഉണ്ടാക്കുന്നതെങ്ങനെ

വേണ്ടത്‌

. വെള്ളം- 4 കപ്പ്‌

. ഇഞ്ചി( തൊലികളഞ്ഞ്‌ അരിഞ്ഞത്‌)- 1-2 ഇഞ്ച്‌ കഷ്‌ണം

. നാരങ്ങ-1

. തേന്‍- 1 ടേബിള്‍ സ്‌പൂണ്‍

ചെയ്യേണ്ടത്‌

. വെള്ളം ചൂടാക്കുക

.ചൂട്‌ വെള്ളത്തില്‍ ഇഞ്ചി ഇട്ട്‌ 5-10 മിനുട്ട്‌ തിളപ്പിക്കുക.

. സ്റ്റൗവില്‍ നിന്നും വെള്ളം എടുത്ത്‌ തേനും നാരങ്ങ നീരും ചേര്‍ക്കും

. നന്നായി ഇളക്കിയതിന്‌ ശേഷം രാവിലെ ഒരു കപ്പ്‌ ഇഞ്ചി ചായ കുടിക്കുക

. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും, ദഹനം ഊര്‍ജിതമാക്കുന്നതിനും കോര്‍ട്ടിസോള്‍ ഉത്‌പാദനം കുറയ്‌ക്കുന്നതിനും ദിവസം കുറഞ്ഞത്‌ രണ്ട്‌ കപ്പ്‌ ഇഞ്ചി ചായയെങ്കിലും കുടിക്കുക.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി ഹൃദയധമനികളുടെ ആരോഗ്യത്തിന്‌ നല്ലതാണന്ന്‌ കേട്ടിട്ടുണ്ടായിരിക്കും. ഹൃദയ സങ്കോചവും രക്തവാഹിനി സമ്മര്‍ദ്ദവും മൂലം ഉണ്ടാകുന്ന രണ്ടുതരം രക്ത സമ്മര്‍ദ്ദങ്ങളും ട്രൈഗ്ലിസറിക്‌ ആസിഡും ഇവ കുറയ്‌ക്കും. കൂടാതെ നല്ല കൊളസ്‌ട്രോളിന്റെ അളവ്‌ ഉയര്‍ത്തുകയും ചെയ്യും. ഇതിന്‌ പുറമെ വെളുത്തുള്ളിക്ക്‌ അമിത വണ്ണം കുറയ്‌ക്കാനുള്ള കഴിവ്‌ കൂടിയുണ്ട്‌. അഡിപ്പോസ്‌ കോശങ്ങളെ( ശരീരത്തിലെ കൊഴുപ്പ്‌) ഉണ്ടാക്കുന്ന ശരീര കോശങ്ങളാണ്‌ അഡിപോസൈറ്റ്‌സ്‌( ലിപോസൈറ്റ്‌സ്‌ , കൊഴുപ്പ്‌ കോശങ്ങള്‍ എന്നും അറിയപ്പെടും ) . അഡിപ്പോസ്‌ കോശത്തില്‍ ആണ്‌ പ്രീ-അഡിപ്പോസൈറ്റ്‌സിനെ പൂര്‍ണ രൂപത്തിലുള്ള അഡിപ്പോസ്‌ കോശം അഥവ കൊഴുപ്പ്‌ ആയി മാറ്റുന്ന പ്രക്രിയ നടക്കുന്നത്‌. അഡിപ്പോജനിസിസ്‌ എന്നാണ്‌ ഇതറയപ്പെടുന്നത്‌ . വെളുത്തുള്ളി കൊഴുപ്പുണ്ടാകുന്ന ഈ പ്രക്രിയ അഥവ അഡിപ്പോജനിസിസ്‌ തടയും എന്നാണ്‌ പഠനങ്ങളില്‍ കാണുന്നത്‌. ലളിതമായി പറഞ്ഞാല്‍ , വെളുത്തുള്ളി കൊഴുപ്പ്‌ കോശങ്ങള്‍ രൂപപ്പെടുന്നത്‌ തടയും. അതിനാല്‍ ദിവസേനയുള്ള

ഭക്ഷണത്തില്‍ വെളുത്തുള്ളി ഉള്‍പ്പെടുത്തുക. വെളുത്തുള്ളി പച്ചക്ക്‌ കഴിക്കുന്നതാണ്‌ കൂടുതല്‍ ഫലപ്രദം.

 ഭക്ഷണശൈലിയിലെ മാറ്റങ്ങള്‍

ഭക്ഷണശൈലിയിലെ മാറ്റങ്ങള്‍

ഉപ്പു കുറയ്ക്കുക. ദിവസം 1500 മി്ല്ലീഗ്രാം ഉപ്പു മാത്രം ഉപയോഗിയ്ക്കുക.

 ഭക്ഷണശൈലിയിലെ മാറ്റങ്ങള്‍

ഭക്ഷണശൈലിയിലെ മാറ്റങ്ങള്‍

നാരുകളടങ്ങിയ ഭക്ഷണം കൂടുതല്‍ ഉള്‍പ്പെടുത്തുക. ഇത് അപചയപ്രക്രിയയും ദഹനവും വര്‍ദ്ധിപ്പിയ്ക്കും. വയര്‍ കുറയ്ക്കാന്‍ സഹായിക്കും.

 ഭക്ഷണശൈലിയിലെ മാറ്റങ്ങള്‍

ഭക്ഷണശൈലിയിലെ മാറ്റങ്ങള്‍

ഉപ്പിലെ സോഡിയം വെള്ളം കെട്ടി നിന്ന് വയര്‍ കൂട്ടാന്‍ വഴിയൊരുക്കും. ഇതിനുള്ളൊരു പരിഹാരം പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുകയെന്നതാണ്. പഴം, മധുരക്കിഴങ്ങ് തുടങ്ങിയവയെല്ലാം കഴിയ്ക്കുന്നത് ഉപ്പു മൂലം വയര്‍ ചാടുന്നത് ഒഴിവാക്കും.

 ഭക്ഷണശൈലിയിലെ മാറ്റങ്ങള്‍

ഭക്ഷണശൈലിയിലെ മാറ്റങ്ങള്‍

ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക. വറുത്തവയെല്ലാം ഈ ഗണത്തില്‍ പെടുന്നവയാണ്.

 ഭക്ഷണശൈലിയിലെ മാറ്റങ്ങള്‍

ഭക്ഷണശൈലിയിലെ മാറ്റങ്ങള്‍

കൃത്രിമ മധുരങ്ങള്‍ ഉപേക്ഷിയ്ക്കുക. വയര്‍ ചാടിയ്ക്കുന്ന ഒരു ഭക്ഷണശീലമാണിത്.

 ഭക്ഷണശൈലിയിലെ മാറ്റങ്ങള്‍

ഭക്ഷണശൈലിയിലെ മാറ്റങ്ങള്‍

പ്രാതല്‍ നല്ലപോലെ കഴിയ്ക്കുക. അത്താഴം മിതമായി കഴിയ്ക്കണം. രാത്രി എട്ടിനു മുന്‍പ് അത്താഴം ശീലമാക്കുക. അതുപൊലെ രാവിലെ എട്ടിനുള്ളില്‍ പ്രാതലും.

 ഭക്ഷണശൈലിയിലെ മാറ്റങ്ങള്‍

ഭക്ഷണശൈലിയിലെ മാറ്റങ്ങള്‍

ഒരുമിച്ചു കഴിയ്ക്കാതെ കുറേശെ വീതം ഭക്ഷണം പലപ്പോഴായി കഴിയ്ക്കുക.

 ഭക്ഷണശൈലിയിലെ മാറ്റങ്ങള്‍

ഭക്ഷണശൈലിയിലെ മാറ്റങ്ങള്‍

ഭക്ഷണം വിഴുങ്ങാതെ നല്ലപോലെ ചവച്ചരച്ചു കഴിയ്‌ക്കേണ്ടതും പ്രധാനം. നിങ്ങളുടെ വയര്‍ ചാടിയ്ക്കുന്ന ഒരു ഭക്ഷണശീലമാണിത്. ശ്വേത ബസു, സെക്‌സി ആന്റ് ഹോട്ട്‌

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

English summary

Amazing Tips To Reduce Belly Fat Naturally

Here are some amazing tips to reduce belly fat naturally. Try these amazing tips to reduce belly fat,
Story first published: Monday, December 22, 2014, 10:32 [IST]
X
Desktop Bottom Promotion