For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉപ്പുവെളളത്തിലെ കുളിയുടെ ഗുണങ്ങള്‍

By Super
|

ആഹാരത്തിലെ പ്രധാന ചേരുവയാണ് ഉപ്പ്. ഇതിന് പുറമെ പലതരം രോഗങ്ങളും അണുബാധകളും ഭേദമാക്കാനും ഇതുകൊണ്ട് കഴിയും.

കുളിക്കുന്നതിനും ഉപ്പ് ഉപയോഗിക്കാറുണ്ട്. ഉപ്പുവെള്ളത്തിലെ കുളിക്ക് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. ലളിതമായി പറഞ്ഞാല്‍ നിങ്ങള്‍ ചിന്തിക്കാത്ത രീതിയില്‍ ജീവിതത്തെ മാറ്റാന്‍ ഇതിലൂടെ കഴിയും.

Bath

1. ചര്‍മ്മത്തിന് ആരോഗ്യം

ശുദ്ധവും സ്വാഭാവികവുമായിട്ടാണ് ഉപയോഗിക്കുന്നതെങ്കില്‍ ഉപ്പ് വെള്ളത്തിലെ കുളിയിലൂടെ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുന്ന നിരവധി ധാതുക്കളും പോഷകങ്ങളും ലഭിക്കും.ഇതിലടങ്ങിയിട്ടുള്ള മഗ്നീഷ്യം, കാത്സ്യം, ബ്രോമൈഡ്, സോഡിയം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കള്‍ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ ആഗിരണം ചെയ്യും. ചര്‍മ്മത്തിന്റെ ഉപരിതലം വൃത്തിയാക്കി ആരോഗ്യവും തിളക്കവും നല്‍കും.

2. വിഷവിമുക്തമാക്കും

ചര്‍മ്മത്തെ വിഷവിമുക്തമാക്കാന്‍ ഉപ്പുവെള്ളത്തിലെ കുളി സഹായിക്കും. ചൂട് വെള്ളം ചര്‍മ്മത്തിലെ സുഷിരങ്ങള്‍ തുറക്കും. ധാതുക്കള്‍ ആഴത്തില്‍ കടന്നു ചെന്ന് വൃത്തിയാക്കാന്‍ ഇത് സഹായിക്കും.കുളിക്കാനുള്ള വെള്ളത്തില്‍ ഉപയോഗിക്കുന്ന ബാത്ത് സാള്‍ട്ട് ചര്‍മ്മത്തിന്റെ സുഷിരങ്ങളിലുള്ള ബാക്ടീരികളെയും വിഷാപദാര്‍ത്ഥങ്ങളെയും പുറം തള്ളി ചര്‍മ്മത്തിന്റെ ചെറുപ്പം നിലനിര്‍ത്തും.

3. ചെറുപ്പം തോന്നിപ്പക്കും

ബാത്ത് സാള്‍ട്ട് പതിവായി ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മത്തിലെ വരകളും ചുളിവുകളും അപ്രത്യക്ഷമാകും. ചര്‍മ്മത്തെ മൃദുലവും മിനുസവും ഉള്ളതാക്കി തീര്‍ക്കും. ചര്‍മ്മത്തെ പുഷ്ടിപ്പെടുത്തിയും ചര്‍മ്മത്തിന്റെ നനവ് നിലനിര്‍ത്തിയുമാണ് ബാത്ത് സാള്‍ട്ട് ഇത് സാധ്യമാക്കുന്നത്.

ബാത് സാള്‍ട്ട് ചര്‍മ്മത്തിന് നഷ്ടമായ സ്വാഭാവിക തിളക്കം തിരിച്ച് നല്‍കും.

4. വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ബാത്ത് സാള്‍ട്ട് ചര്‍മ്മത്തിന് മാത്രമല്ല ഗുണം ചെയ്യുന്നത്. അസ്ഥിക്ഷതം, ടെന്റിനിറ്റിസ് എന്നിവ ഭേദമാക്കുന്നതിലും പ്രധാന പങ്കു വഹിക്കുന്നു. തരുണാസ്ഥിയ്ക്കും എല്ലുകള്‍ക്കും ഉണ്ടാകുന്ന തേയ്മാനമാണ് അസ്ഥിക്ഷതം. ഞരമ്പിനുണ്ടാകുന്ന വീക്കമാണ് ടെന്റിനിറ്റിസ്. ബാത്ത് സാള്‍ട്ട് ഉറക്കമില്ലായ്മയ്ക്കും ചൊറിച്ചിലിനും പരിഹാരം നല്‍കും.

5. മനസിന്റെ ആരോഗ്യം

ഉപ്പു വെള്ളത്തിലെ കുളി ശാരീരികമായ ആരോഗ്യം മാത്രമല്ല മാനസിക ആരോഗ്യവും മെച്ചപ്പെടുത്തും. ഉപ്പു വെള്ളത്തില്‍ കുളിച്ചതിന് ശേഷം നിങ്ങള്‍ക്ക് കൂടുതല്‍ ശാന്തിയും സന്തോഷവും ആശ്വാസവും അനുഭവപ്പെടും. സമ്മര്‍ദ്ദം കുറയ്ക്കാന്‍ വളരെ മികച്ചതാണ് ഉപ്പ് വെള്ളത്തിലെ കുളി. മനസ്സിന്റെ സമാധാനം ഇത് മെച്ചപ്പെടുത്തും.

6. നശിച്ച ചര്‍മ്മങ്ങള്‍ നീക്കം ചെയ്യും

ചര്‍മ്മത്തിന്റെ ആരോഗ്യം പരമാവധി നിലനിര്‍ത്തുന്നതിനുള്ള പ്രധാന വഴിയാണ് നശിച്ച ചര്‍മ്മം നീക്കം ചെയ്യുക എന്നത്. ബാത് സാള്‍ട്ട് ഇതിന് സഹായിക്കും. ഫോസ്‌ഫേറ്റ് പോലുള്ള ബാത്ത് സാള്‍ട്ടുകള്‍ ഡിറ്റര്‍ജന്റുകളെപ്പോലെയാണ് പ്രതികരിക്കും. പരുപരുത്ത ചര്‍മ്മത്തെ മൃദുലമാക്കുകയും നശിച്ച ചര്‍മ്മം നീക്കം ചെയ്യാന്‍ സഹായിക്കുകയും ചെയ്യും.

7. അസിഡിറ്റി ഭേദമാക്കും

ഇന്ന് ഭൂരിഭാഗം ആളുകളും അനുഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് അസിഡിറ്റി.പാര്‍ശ്വഫലം ഉള്ള വിലകൂടിയ മരുന്നുകളില്‍ രക്ഷനേടുന്നതിന് പകരം ഉപ്പു വെള്ളത്തില്‍ കുളിച്ചു നോക്കൂ. ക്ഷാരഗുണമുള്ളതിനാല്‍ അസിഡിറ്റിക്ക് പരിഹാരം നല്‍കാന്‍ ഇതിന് കഴിയും.

8. പാദപേശികള്‍ക്ക് ഗുണകരം

ശരീരത്തില്‍ ഏറ്റവും സമ്മര്‍ദം അനുഭവിക്കുന്ന ഭാഗം പാദങ്ങളാണ്.ഇവ എപ്പോഴും ചലിക്കുകയും ശരീരത്തെ പൂര്‍ണമായി പിന്താങ്ങുകയും ചെയ്യും.പേശികള്‍ക്ക് ബലക്കുറവും പാദരക്ഷകള്‍ മൂലം പരുക്കളും പാദങ്ങളില്‍ ഉണ്ടാവാറുണ്ട്. പേശീ വേദനയും വലിച്ചിലും അകറ്റാന്‍ ബാത്ത് സാള്‍ട്ട് സഹായിക്കും. പാദങ്ങള്‍ക്ക് ഉണ്ടാകുന്ന ഗന്ധം അകറ്റാനും ഇവ സഹായിക്കും.

9. ചര്‍മ്മത്തിന് നനവ് നല്‍കും

ചര്‍മ്മത്തിന് വേണ്ടി ചെയ്യാവുന്ന ഏറ്റവും നല്ല കാര്യങ്ങളില്‍ ഒന്നാണ് അവയ്ക്ക് നനവ് നല്‍കുക എന്നത്. ബാത്ത് സാള്‍ട്ടിലെ മഗ്നീഷ്യം ചര്‍മ്മത്തില്‍ ജലാംശം നിലനില്‍ക്കാന്‍ സഹായിക്കും. ചര്‍മ്മത്തിന് നനവ് നല്‍കുകയും ചര്‍മ്മ കോശങ്ങളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

10 പേശി വേദനയും വലിച്ചിലും

ഉപ്പ് വെള്ളത്തിലുള്ള കുളി പേശീ വലിവ് കുറയ്ക്കും. പേശീ വേദന കുറയ്ക്കുകയും അസ്ഥിക്ഷതം, പ്രമേഹം, കളിക്കുമ്പോഴും മറ്റും ഉണ്ടാകുന്ന ക്ഷതങ്ങള്‍ തുടങ്ങിയവ മൂലം ഉണ്ടാകുന്ന വലിച്ചിലും വേദനയും ഭേദമാക്കാനും സഹായിക്കും.സൗന്ദര്യം കൂട്ടാന്‍ കായം മതി!!

Read more about: skincare ചര്‍മം
English summary

10 Amazing Health Benefits Of Salt Water Bath

Bathing in salt water gives amazing benefits. Read more to know,
Story first published: Monday, December 22, 2014, 13:29 [IST]
X
Desktop Bottom Promotion