For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരം നോക്കി രോഗമറിയാം

|

പലപ്പോഴും അസുഖങ്ങള്‍ കടന്നു വരുന്നത് പ്രതീക്ഷിക്കാതെയായിരിക്കും. ഒന്നുമുണ്ടായിരുന്നില്ല, എല്ലാം പെട്ടെന്നായിരുന്നുവെന്ന് പലരും പറഞ്ഞു കേട്ടിട്ടില്ലേ.

എന്നാല്‍ പല അസുഖങ്ങളെപ്പറ്റിയും നമ്മുടെ മുഖവും ശരീരവും തന്നെ മുന്നറിയിപ്പു നല്‍കുമെന്നതാണ് വാസ്തവം. മുഖം മാത്രമല്ല, ചര്‍മവും മുടിയുമെല്ലാം ഇക്കാര്യത്തില്‍ നമ്മെ സഹായിക്കുന്നുമുണ്ട്.

നമ്മുടെ ശരീരം തന്നെ നമ്മെ കാട്ടിത്തരുന്ന ചില അസുഖ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയൂ.

ശരീരം നോക്കി രോഗമറിയാം

ശരീരം നോക്കി രോഗമറിയാം

കണ്ണിന് മഞ്ഞനിറമുണ്ടെങ്കില്‍ ഇത് മഞ്ഞപ്പിത്ത ലക്ഷണമായി എടുക്കാം. കരള്‍ രോഗങ്ങള്‍ കണ്ണില്‍ നോക്കിയാല്‍ മനസിലാകുമെന്നാണ് പറയുക.

ശരീരം നോക്കി രോഗമറിയാം

ശരീരം നോക്കി രോഗമറിയാം

ചര്‍മത്തില്‍ പെട്ടെന്ന് അധികമായി മറുകുകള്‍ പ്രത്യക്ഷപ്പെടുകയോ ഉള്ള മറുകുകളുടെ വലിപ്പം വര്‍ദ്ധിക്കുകയോ ചെയ്താല്‍ ഇത് സ്‌കിന്‍ ക്യാന്‍സര്‍ ലക്ഷണമാകാം. മറുകുകളുടെ നിറം മാറുന്നതും ശ്രദ്ധിക്കണം.

ശരീരം നോക്കി രോഗമറിയാം

ശരീരം നോക്കി രോഗമറിയാം

വരണ്ട ചര്‍മമുള്ളവരുടെ ചുണ്ടും ചര്‍മവും വിണ്ടുപൊട്ടുകയും വരണ്ടതാകുകയും ചെയ്യുന്നത് സ്വാഭാവികം. എന്നാല്‍ ഇതല്ലാതെ പെട്ടെന്ന് ചുണ്ടുകള്‍ വിണ്ടുപൊട്ടുക, ചര്‍മത്തില്‍ പ്രശ്‌നങ്ങളുണ്ടാവുക എന്നിവ അലര്‍ജി, അണുബാധ എന്നിവ കൊണ്ടാകാം. മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇങ്ങനെയുണ്ടാകുന്നത് മരുന്നുകളുടെ പാര്‍ശ്വഫലമാകാം. ശരീരത്തിന്റെ പ്രതിരോധശേഷി കുറയുമ്പോഴും ഇതുണ്ടാകും.

ശരീരം നോക്കി രോഗമറിയാം

ശരീരം നോക്കി രോഗമറിയാം

മുടി പെട്ടെന്ന് അമിതമായി കൊഴിഞ്ഞു പോകുന്നത് ചിലപ്പോള്‍ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കൊണ്ടാകാം. തൈറോയ്ഡ് പ്രശ്‌നങ്ങള്‍ പലപ്പോഴും ഇതിന് കാരണമാകാറുണ്ട്. ഇത്തരം അവസ്ഥകളില്‍ രക്തപരിശോധന നടത്തുന്നത് നന്നായിരിക്കും.

ശരീരം നോക്കി രോഗമറിയാം

ശരീരം നോക്കി രോഗമറിയാം

പ്രായമാകുമ്പോള്‍ ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നത് സ്വാഭാവികം. എന്നാല്‍ പ്രായക്കുറവുള്ളവരില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടാകുന്നത് ചിലപ്പോള്‍ ഓസ്റ്റിയോപെറോസിസ് കാരണമാകാം. എല്ലുകളുടെ ബലം കുറയുന്നതാണ് ഇതിന് പ്രധാന കാരണം.

ശരീരം നോക്കി രോഗമറിയാം

ശരീരം നോക്കി രോഗമറിയാം

പെണ്‍കുട്ടികളില്‍ ശരീരത്തിലും മുഖത്തും അധികമായി രോമം വളരുന്നത് ചിലപ്പോള്‍ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കാരണമാകാം. യൂട്രസില്‍ ഫൈബ്രോയ്ഡ് പോലുള്ള പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ഇത്തരം അവസ്ഥ കണ്ടുവരാറുണ്ട്.

ശരീരം നോക്കി രോഗമറിയാം

ശരീരം നോക്കി രോഗമറിയാം

വരണ്ട ചര്‍മമല്ലെങ്കിലും ചര്‍മം വരണ്ടതായി അനുഭവപ്പെടുന്നത് കുടിയ്ക്കുന്ന വെള്ളം കുറവായതു കൊണ്ടായിരിക്കും. പ്രമേഹം, ഹൈപ്പര്‍തൈറോയ്ഡ് തുടങ്ങിയ പ്രശ്‌നങ്ങളുണ്ടെങ്കിലും ഇത്തരം അവസ്ഥയുണ്ടാകാം.

ശരീരം നോക്കി രോഗമറിയാം

ശരീരം നോക്കി രോഗമറിയാം

ശരിയായി ഉറങ്ങിയില്ലെങ്കില്‍ കണ്ണുകളുടെ അടിയില്‍ കറുപ്പ്, കണ്ണുകളുടെ അടിയിലെ ചര്‍മം തൂങ്ങുക തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകും. എന്നാല്‍ ശരിയായി ഉറങ്ങിയിട്ടും ഇത്തരം പ്രശ്‌നങ്ങളുണ്ടെങ്കില്‍ പോഷകാഹാരക്കുറവുണ്ടെന്നതാണര്‍ത്ഥം. ഉപ്പിന്റെ ഉപയോഗം കൂടുമ്പോള്‍ കണ്ണിനടിയിലെ ചര്‍മം വലിഞ്ഞു തൂങ്ങും.

ശരീരം നോക്കി രോഗമറിയാം

ശരീരം നോക്കി രോഗമറിയാം

കാലുകളില്‍ മുറിവോ മറ്റോ ഉണ്ടാകുമ്പോള്‍ ചിലപ്പോള്‍ നീരുണ്ടാകും. ഇതല്ലാതെ ഗര്‍ഭം, അമിതമായ തടി തുടങ്ങിയവയും കാലുകലില്‍ നീരുണ്ടാകാന്‍ കാരണമാകും.

English summary

Health, Body, Pregnancy, Liver, Infection, Skin, Hormone, ആരോഗ്യം, ശരീരം, ഗര്‍ഭം, ഉറക്കം, ചര്‍മം, ഹോര്‍മോണ്‍, അലര്‍ജി, അണുബാധ, കരള്‍

Good health often is reflected in an attractive, youthful appearance. So you might be tempted to blame aging and stress for facial lines, unsightly fingernails, or hair loss when, in fact, these flaws can signal underlying health issues.Here are 10 physical signs that trouble may be lurking beneath the skin's surface.
 
Story first published: Wednesday, February 13, 2013, 12:02 [IST]
X
Desktop Bottom Promotion