For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദഹന, ഗ്യാസ് പ്രശ്‌നങ്ങള്‍ക്ക് യോഗാ പോസ്

|

ദഹനപ്രശ്‌നങ്ങള്‍ പലരെയും അലട്ടുന്ന ഒന്നു തന്നെയാണ്. ഇതിന് പരിഹാരമാര്‍ഗങ്ങള്‍ പലതുണ്ട്. ഇതിലൊന്നാണ് യോഗയും.

ദഹനത്തിന് സഹായിക്കുന്ന വിവിധ യോഗാ പോസുകള്‍ ഉണ്ട്. ഇവയെന്തെന്നു നോക്കൂ. ഇവ ചെയ്യുന്നത് ദഹനത്തിന് മാത്രമല്ല, ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും.

ദഹന, ഗ്യാസ് പ്രശ്‌നങ്ങള്‍ക്ക് യോഗാ പോസ്

ദഹന, ഗ്യാസ് പ്രശ്‌നങ്ങള്‍ക്ക് യോഗാ പോസ്

ശീര്‍ഷാസനം ദഹനപ്രശ്‌നങ്ങള്‍ക്കുള്ള ഒരു പരിഹാരമാണ്. തല കുത്തി കാലുകള്‍ മുകളിലേക്കായി നില്‍ക്കുക. ഇതുവഴി ശരീരത്തിലെ രക്തപ്രവാഹം കൂടും, ഗ്യാസ് പ്രശ്‌നങ്ങള്‍ ഒഴിവാകും. ദഹനപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത്.

ദഹന, ഗ്യാസ് പ്രശ്‌നങ്ങള്‍ക്ക് യോഗാ പോസ്

ദഹന, ഗ്യാസ് പ്രശ്‌നങ്ങള്‍ക്ക് യോഗാ പോസ്

ധനുരാസന എന്ന ഈ പോസ് ദഹനപ്രശ്‌നങ്ങള്‍ക്കും മലബന്ധത്തിനുമുള്ള നല്ലൊരു പരിഹാരമാണ്. നിലത്ത് കമ്‌ഴ്ന്നു കിടന്ന് കാലുകള്‍ പിന്നോട്ടു വളച്ച് കൈകള്‍ കൊണ്ട് വലിച്ചു പിടിയ്ക്കുക.

ദഹന, ഗ്യാസ് പ്രശ്‌നങ്ങള്‍ക്ക് യോഗാ പോസ്

ദഹന, ഗ്യാസ് പ്രശ്‌നങ്ങള്‍ക്ക് യോഗാ പോസ്

സൂപ്ത പതംഗുസ്താസന എന്ന ഈ യോഗാ പോസ് ദഹനവ്യവസ്ഥയിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നു.

ദഹന, ഗ്യാസ് പ്രശ്‌നങ്ങള്‍ക്ക് യോഗാ പോസ്

ദഹന, ഗ്യാസ് പ്രശ്‌നങ്ങള്‍ക്ക് യോഗാ പോസ്

വീരാസന എന്ന ഈ യോഗാ പോസ് ഊര്‍ജം ദഹനവ്യവസ്ഥയിലേക്കു കേന്ദ്രീകരിക്കാന്‍ സഹായിക്കുന്ന ഒന്നാണ്. കാലുകള്‍ മടക്കി വച്ചിരുന്നാണ് ഈ യോഗ ചെയ്യേണ്ടത്. ദഹനത്തിന് മാത്രമല്ല, നാഡീവ്യൂഹത്തിനും സഹായകമായ യോഗ പോസാണിത്.

ദഹന, ഗ്യാസ് പ്രശ്‌നങ്ങള്‍ക്ക് യോഗാ പോസ്

ദഹന, ഗ്യാസ് പ്രശ്‌നങ്ങള്‍ക്ക് യോഗാ പോസ്

ത്രികോണാസന എന്ന ഈ യോഗാപോസില്‍ ശരീരം ഓരോ വശങ്ങളിലേക്കു വളയ്ക്കുകയാണ് ചെയ്യുന്നത്. ഇതുവഴി ലിവര്‍, പാന്‍ക്രിയാസ് തുടങ്ങിയവിടങ്ങളിലേക്ക് ദഹനരസങ്ങള്‍ കേന്ദ്രികരിക്കപ്പെടും.

ദഹന, ഗ്യാസ് പ്രശ്‌നങ്ങള്‍ക്ക് യോഗാ പോസ്

ദഹന, ഗ്യാസ് പ്രശ്‌നങ്ങള്‍ക്ക് യോഗാ പോസ്

ബാലാസന എന്ന ഈ യോഗാപോസ് കുഞ്ഞുങ്ങള്‍ ഉറങ്ങുന്ന രീതിയോട് സാമ്യമുള്ളതാണെന്നു പറയാം. ഇത് വയറിനെ ചൂടു പിടിപ്പിക്കാനും ഇതുവഴി ദഹനരസങ്ങള്‍ ഉല്‍പാദിപ്പിക്കാനും സഹായിക്കും.

ദഹന, ഗ്യാസ് പ്രശ്‌നങ്ങള്‍ക്ക് യോഗാ പോസ്

ദഹന, ഗ്യാസ് പ്രശ്‌നങ്ങള്‍ക്ക് യോഗാ പോസ്

ഗ്യാസ് പലപ്പോഴും ദഹനപ്രശ്‌നങ്ങളും വയറ്റിന് അസ്വസ്ഥതകളും വരുത്തി വയ്ക്കും. പവനമുക്താസന എന്ന ഈ യോഗാരീതി ഗ്യാസ് അകറ്റാനുള്ള ഒരു വഴിയാണ്. കാലുള്‍ അടുപ്പിച്ച് നെഞ്ചിനടുത്തേക്കു കൊണ്ടുവരുന്ന യോഗാ രോീതിയാണ് ഇത്.

ദഹന, ഗ്യാസ് പ്രശ്‌നങ്ങള്‍ക്ക് യോഗാ പോസ്

ദഹന, ഗ്യാസ് പ്രശ്‌നങ്ങള്‍ക്ക് യോഗാ പോസ്

മുന്നിലേക്കാഞ്ഞ് കൈകള്‍ നിലത്തു കുത്തി കമഴ്ന്നു നില്‍ക്കുന്ന രീതിയും ദഹനത്തെ സഹായിക്കുന്ന ഒന്നു തന്നെ. ഇൗ യോഗ പോസ് ചെറുകുടലിനെ റിലാക്‌സ് ചെയ്യാന്‍ സഹായിക്കും. പെട്ടെന്ന് ഭക്ഷണം ദഹിക്കാനും സഹായിക്കും.

English summary

Digestion, Health, Body, Food, Stomach, Gas, ദഹനം, ആരോഗ്യം, ശരീരം, ഭക്ഷണം, വയര്‍, ഗ്യാസ്,

These days, indigestion is becoming a chronic problem among working people. We work till late nights and follow the same routine everyday. This disturbs our body clock and makes us unhealthy. That is why, we need to keep ourselves active by trying some specific yoga poses. Yoga aids digestion by working strictly on the abdomen. When you try yoga poses that involve the stretching of the abdomen, your digestion is bound to get better.
Story first published: Monday, January 28, 2013, 6:06 [IST]
X
Desktop Bottom Promotion