For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോസ്‌റ്റേറ്റ് ആരോഗ്യത്തിന് ഇവ ഒഴിവാക്കൂ

By Super
|

പ്രോസ്റ്റേറ്റിന്റെ ആരോഗ്യത്തിന്‌ കഴിക്കേണ്ട ആഹാരങ്ങള്‍ ഏതെല്ലാമാണെന്ന്‌ കണ്ടെത്തുക പ്രയാസമാണ്‌. അതിനാല്‍ പ്രോസ്റ്റേറ്റിന്റെ ആരോഗ്യത്തിന്‌ ഹാനികരമാകുന്ന ആഹാരങ്ങള്‍ ഏതെല്ലാം ആണന്ന്‌ മനസ്സിലാക്കി അവ ഒഴിവാക്കുന്നതാണ്‌ കൂടുതല്‍ ഉചിതം.

താഴെ പറയുന്നവ ആഹാരത്തില്‍ നിന്നും ഒഴിവാക്കുന്നത്‌ പ്രോസ്റ്റേറ്റിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും.

ചുവന്ന ഇറച്ചി

ചുവന്ന ഇറച്ചി

ചുവന്ന ഇറച്ചി അധികം കഴിക്കുന്നത്‌ പല കാരണങ്ങള്‍ കൊണ്ട്‌ ആരോഗ്യത്തിന്‌ ഹാനികരമാണ്‌. പ്രോസ്റ്റേറ്റ്‌ അര്‍ബുദത്തിന്‌ ഇത്‌ കാരണമായേക്കാം. ചുവന്ന ഇറച്ചി കഴിക്കുന്ന പുരുഷന്‍മാര്‍ക്ക്‌ പ്രോസ്റ്റേറ്റ്‌ അര്‍ബുദം വരാനുള്ള സാധ്യത 12 ശതമാനം കൂടുതലാണന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌. അതുപോലെ ചുവന്ന ഇറച്ചി കഴിക്കാത്തവരേക്കാള്‍ അര്‍ബുദം വികസിക്കാനുള്ള സാധ്യത 33 ശതമാനം കൂടുതലായിരിക്കും ഇത്‌ കഴിക്കുന്നവരില്‍.

അജൈവ മാംസം

അജൈവ മാംസം

വിപണിയില്‍ ലഭിക്കുന്ന മാംസങ്ങളിലേറെയും അജൈവ മാംസമാണ്‌. മാട്ടിറച്ചി, പന്നിയിറച്ചി, ആട്ടിറച്ചി, കോഴിയിറച്ചി എന്നിവ ചീത്തയാവാതിരിക്കാന്‍ ഹോര്‍മോണുകള്‍, ആന്റിബയോട്ടിക്കുകള്‍, സ്റ്റിറോയിഡുകള്‍ എന്നിവ ഉപയോഗിച്ചിട്ടുണ്ടാവും. ഇത്‌ പ്രോസ്റ്റേറ്റിനും ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും ദോഷം ചെയ്യും.

പാലുത്‌പന്നങ്ങള്‍

പാലുത്‌പന്നങ്ങള്‍

പാലുത്‌പന്നങ്ങളില്‍ നിന്നും പൂരക ഉത്‌പന്നങ്ങളില്‍ നിന്നും ഉള്ള കാത്സ്യം പ്രോസ്റ്റേറ്റ്‌ അര്‍ബുദത്തിന്റെ സാധ്യത ഉയര്‍ത്തും. വിവിധ പാലുത്‌പന്നങ്ങളില്‍ കൊഴുപ്പ്‌ കൂടുതലായിരിക്കും. ഇവയില്‍ ഹോര്‍മോണുകളും അടങ്ങിയിരിക്കും. പ്രോസ്റ്റേറ്റിന്റെ ആരോഗ്യത്തിന്‌ ഇവ ദോഷം ചെയ്യും.

ടിന്‍ തക്കാളി ഉത്‌പന്നങ്ങള്‍

ടിന്‍ തക്കാളി ഉത്‌പന്നങ്ങള്‍

തക്കാളിയും തക്കാളി ഉത്‌പന്നങ്ങളും ലൈകോപീന്‍ ധാരാളം അടങ്ങിയിട്ടള്ളതിനാല്‍ പ്രോസ്റ്റേറ്റിന്റെ ആരോഗ്യത്തിന്‌ നല്ലതാണെങ്കിലും ടിന്നുകളിലെത്തുന്ന തക്കാളി ഉത്‌പന്നങ്ങള്‍ ഒഴിവാക്കുന്നതാണ്‌ നല്ലത്‌. ടിന്‍ പാത്രങ്ങളുടെ റെസിന്‍ ലൈനിങ്ങിലുള്ള ബിസ്‌ഫിനോള്‍-എ( ബിപിഎ) ഒരു സിന്തറ്റിക്‌ ഈസ്‌ട്രോജന്‍ ആണ്‌ . ഇവയ്‌ക്ക്‌ ആസിഡ്‌ ഗുണമുള്ളതിനാല്‍ തക്കാളിയിലേക്ക്‌ അരിച്ചിറങ്ങും.

ചോളം

ചോളം

ചോളം ഫൈബര്‍ നിറഞ്ഞതാണെങ്കിലും മൈക്രോവേവില്‍ തയ്യാറാക്കുന്ന ചോളം ഉപേക്ഷിക്കുന്നതാണ്‌ നല്ലത്‌. മൈക്രോവേവില്‍ ചോളം വയ്‌ക്കാനുപയോഗിക്കുന്ന ബാഗിലെ ലൈനിങില്‍ പെര്‍ഫ്‌ളൂറോക്‌ടാനോയിക്‌ ആസിഡ്‌( പിഎഫ്‌ഒഎ) ഉള്‍പ്പെടയുള്ള രാസവസ്‌തുക്കള്‍ അടങ്ങിയിട്ടുണ്ട്‌. ഇത്‌ വന്ധ്യതയ്‌ക്ക്‌ വരെ കാരണമാകുമെന്നാണ്‌ പറയുന്നത്‌.

ഉരുളക്കിഴങ്ങ്‌ ചിപ്‌സ്‌

ഉരുളക്കിഴങ്ങ്‌ ചിപ്‌സ്‌

നന്നായി പൊരിച്ച ഉരുളക്കിഴങ്ങിലും ഉരുളകിഴങ്ങ്‌ ചിപ്‌സിലും പൂരിത കൊഴുപ്പും ഉപ്പും ധാരളം അടങ്ങിയിരിക്കും. 248 ഡിഗ്രി ഫാരന്‍ഹീറ്റിന്‌ മുകളില്‍ ചൂടാക്കി കഴിയുമ്പോള്‍ ഉരുളക്കിഴങ്ങിലടങ്ങിയിരിക്കുന്ന അസ്‌പരാഗിന്‍ എന്ന അമിനോആസിഡ്‌ അര്‍ബുദത്തിന്‌ കാരണമാകുന്ന അക്രിലമൈഡ്‌ എന്ന പദാര്‍ത്ഥം ഉണ്ടാക്കും.

പഞ്ചസാര

പഞ്ചസാര

അര്‍ബുദ കോശങ്ങള്‍ വളരെ എളുപ്പം പഞ്ചസാരയില്‍ നിന്നും ഇന്ധനം സ്വീകരിക്കും. അതിനാല്‍ മധുര പലഹാരങ്ങള്‍ കഴിക്കുന്നത്‌ കുറയ്‌ക്കുന്നതാണ്‌ ഉചിതം. പകരം പഴങ്ങള്‍ കഴിച്ചു തുടങ്ങിയാല്‍ ശരീരത്തിനാവശ്യമായ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും ലഭിക്കും.

ചണം

ചണം

ചണ വിത്തും അതിന്റെ എണ്ണയും സാധാരണയായി ഓമേഗ -3 യുടെ നല്ല സ്രോതസ്സാണ്‌. എന്നാല്‍ ട്യൂമറിന്റെ വളര്‍ച്ചയെ സഹായിക്കുന്നതിനാല്‍ ഇവ പ്രോസ്റ്റേറ്റിന്റെ ആരോഗ്യത്തിന്‌ നല്ലതല്ല.

മൈദ

മൈദ

മൈദയും ധാന്യപൊടികളും കഴിക്കുന്നത്‌ നേരിട്ട്‌ പ്രോസ്റ്റേറ്റിന്റെ ആരോഗ്യത്തിന്‌ ഹാനികരമാവില്ല. എന്നാല്‍,ഫൈബര്‍ ഏറെയുള്ള ധാന്യങ്ങള്‍ കഴിക്കാനുള്ള അവസരം ഇത്‌ നഷ്‌ടപ്പെടുത്തും.

കഫീന്‍

കഫീന്‍

മൂത്രസഞ്ചിയ്‌ക്ക്‌ അസ്വസ്ഥത ഉണ്ടാക്കുന്നതിനാല്‍ കഫീന്‍ അടങ്ങിയിട്ടുള്ള കാപ്പി പോലുള്ള പാനീയങ്ങള്‍ പ്രോസ്റ്റേറ്റ്‌ വലുതാകുന്നതുള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ക്ക്‌ കാരണമായേക്കാം.

മദ്യം

മദ്യം

കഫീന്‍ പോലെ തന്നെ മദ്യവും മൂത്രത്തിന്റെ ഉത്‌പാദനം കൂട്ടുകയും മൂത്രം ഒഴിക്കുന്നതില്‍ അസ്വസ്ഥകള്‍ ഉണ്ടാക്കുകയും ചെയ്യും. ഇതിന്‌ പുറമെ മദ്യപിക്കുമ്പോള്‍ ഒരേസമയം ധാരാളം വെള്ളവും അകത്തേക്ക്‌ ചെല്ലും. ഇത്‌ നിലവില്‍ പ്രശ്‌നങ്ങള്‍ ഉള്ള പ്രോസ്റ്റേറ്റിന്‌ കൂടുതല്‍ സമ്മര്‍ദ്ദം കൊടുക്കും.

Read more about: food ഭക്ഷണം
English summary

Worst Food For Prostate Health

Some of the foods on this list may surprise you, but all of them are best to cross off your menu if you want to support prostate health.
X
Desktop Bottom Promotion