For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെക്‌സ് വേദനിയ്പ്പിക്കുന്നതിന്റെ ആരോഗ്യകാരണങ്ങള്‍

|

സെക്‌സ് സ്ത്രീപുരുഷബന്ധത്തില്‍ വളരെ പ്രധാനമാണ്. കേവലമൊരു ശാരീരിക സുഖം എന്നതിലുപരിയായി ഇതിന് ആരോഗ്യഗുണങ്ങളുമുണ്ട്.

എന്നാല്‍ സെക്‌സ് പലര്‍ക്കും പലപ്പോഴും വേദനിയ്പ്പിക്കുന്ന അനുഭവമായി മാറാറുണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. ഇത് പലപ്പോഴും പല സ്ത്രീകളേയും സെക്‌സില്‍ നിന്നും മുഖംതിരിച്ചു നില്‍ക്കുന്നതിനും പ്രേരിപ്പിയ്ക്കാറുമുണ്ട്.

സ്ത്രീകള്‍ക്ക് സെക്‌സ് വേദനയുണ്ടാക്കുന്നതിന് പല കാരണങ്ങളുമുണ്ട്. ഇത്തരം ചില കാരണങ്ങളെക്കുറിച്ച് അറിയൂ,

ഇറുക്കമുള്ള ജീന്‍സ്

ഇറുക്കമുള്ള ജീന്‍സ്

ഇറുക്കമുള്ള ജീന്‍സ് ധരിയ്ക്കുന്നത് സ്ത്രീകളുടെ സ്വകാര്യഭാഗങ്ങളെ മുറിപ്പെടുത്തുവാനും ഇതുവഴി സെക്‌സ് വേദനിപ്പിയ്ക്കുവാനും ഇട വരുത്തുന്നുണ്ട്.

ഈസ്ട്രജന്‍

ഈസ്ട്രജന്‍

ഈസ്ട്രജന്‍ കുറവാണ് പലപ്പോഴും പല സ്ത്രീകള്‍ക്കും പ്രശ്‌നമുണ്ടാക്കുന്നത്. ഇത് സെക്‌സ് വേദനിപ്പിയ്ക്കുവാന്‍ ഇടയാക്കുന്നു. ഈസ്ട്രജന്‍ കൂട്ടുന്ന വിധത്തിലുള്ള ഭക്ഷണം കഴിയ്ക്കുന്നതാണ് ഇതിനുള്ള പരിഹാരം.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് സെക്‌സ് വേദനിപ്പിയ്ക്കുന്ന അനുഭവമാകാനുള്ള സാധ്യത കൂടുതലാണ്. ഇത് വജൈനല്‍ മസിലുകള്‍ അയയാതിരിയ്ക്കാന്‍ കാരണമാകുന്നു. ഇത് ലൈംഗികബന്ധം വേദനിപ്പിയ്ക്കുകയും ചെയ്യും.

മലബന്ധം

മലബന്ധം

മലബന്ധവും സ്ത്രീകളില്‍ സെക്‌സ് കൂടുതല്‍ വേദനാജനകമാക്കാറുണ്ട്. ഇത് അടിവയറിന് അസ്വസ്ഥതയും ഉണ്ടാക്കുന്നു.

മദ്യം

മദ്യം

അമിതമായി മദ്യം കുടിയ്ക്കുന്നത് മൂത്രസഞ്ചികളില്‍ മര്‍ദമേല്‍പ്പിയ്ക്കാനുള്ള സാധ്യത കൂട്ടുന്നു. ഇത് സെക്‌സ് വേദനിപ്പിയ്ക്കുന്നതിനുള്ള മറ്റൊരു കാരണവുമാകുന്നു.

യൂട്രസ്

യൂട്രസ്

മാസമുറയ്ക്കു മുന്നോടിയായി യൂട്രസ് വീര്‍ക്കുന്നു. ഇതുകൊണ്ടുതന്നെ മാസമുറയ്ക്കു മുന്‍പ് പല സ്ത്രീകള്‍ക്കും സെക്‌സ് വേദനിപ്പിയ്ക്കുന്ന അനുഭവമാകാറുമുണ്ട്.

കാലാവസ്ഥാ മാറ്റങ്ങള്‍

കാലാവസ്ഥാ മാറ്റങ്ങള്‍

ചര്‍മത്തിനും മുടിയ്ക്കും മാത്രമല്ല, ലൈംഗികാവയവങ്ങള്‍ക്കും കാലാവസ്ഥാ മാറ്റങ്ങള്‍ പ്രശ്‌നമുണ്ടാക്കാറുണ്ട്. വരണ്ട കാലാവസ്ഥ ലൈംഗികാവയവങ്ങളെ കൂടുതല്‍ വരണ്ടതാക്കുവാന്‍ ഇട വരുത്തുന്നു. ഇത് സെക്‌സ് സമയത്ത് സ്ത്രീകളെ വേദനപ്പിയ്ക്കുകയും ചെയ്യുന്നു.

കൂടുതല്‍ ഓടുന്നത്

കൂടുതല്‍ ഓടുന്നത്

കൂടുതല്‍ ഓടുന്നത് പെല്‍വിക് മസിലുകളിലെ മര്‍ദം വര്‍ദ്ധിപ്പിയ്ക്കും. ഇത് ലൈംഗികബന്ധം വേദനിപ്പിയ്ക്കുകയും ചെയ്യും.

വാക്‌സിംഗ്

വാക്‌സിംഗ്

യോനീഭാഗത്തെ രോമം വാക്‌സിംഗ് വഴി നീക്കുന്നതും ചിലപ്പോള്‍ ലൈംഗികബന്ധം വേദനപ്പിയ്ക്കുന്ന അനുഭവമാക്കാറുണ്ട്.

അണുബാധ

അണുബാധ

അണുബാധ, ഇത് വയറ്റിലാണെങ്കിലും യോനീഭാഗത്താണെങ്കിലുമെല്ലാം ലൈംഗികബന്ധം വേദനിപ്പിയ്ക്കുന്നതാക്കി മാറ്റാറുണ്ട്.

രോഗശാന്തി നല്കുന്ന സെക്സ്രോഗശാന്തി നല്കുന്ന സെക്സ്

Read more about: health ആരോഗ്യം
English summary

Women Love Making Pain Reasons

Having love making is one of the ways to boost your love life and also enjoy pleasure. But is is always said that love making comes with pleasure and pain,
Story first published: Wednesday, November 20, 2013, 11:12 [IST]
X
Desktop Bottom Promotion