For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്രേക്ഫാസ്റ്റ് ഉപേക്ഷിക്കരുത്, കാരണം

|

ആരോഗ്യകരമായ ജീവിതത്തിന് ഭക്ഷണം വളരെ പ്രധാനമാണ്. ശരീരത്തിന് ആരോഗ്യത്തിനു മാത്രമല്ല, മനസിന്റെ ആരോഗ്യത്തിനും ഇത് വളരെ പ്രധാനം തന്നെ. കാരണം ശരീരം തളര്‍ന്നാല്‍ മനസും തളരും.

പ്രാതല്‍, ഉച്ചഭക്ഷണം, അത്താഴം എന്നിങ്ങനെയാണ് സാധാരണ ഭക്ഷണക്രമം. ഇതിനും ഓരോ ചിട്ടകളുണ്ട്. പ്രാതല്‍ രാജാവിനെപ്പോലെ കഴിയ്ക്കണമെന്നും പറയും. ഒരു ദിവസത്തെ ഭക്ഷണത്തില്‍ ഏറ്റവും പ്രാധാന്യം ഇതിനു തന്നെയാണ.് രാത്രിയിലെ നീണ്ട ഇടവേള കഴിഞ്ഞു കഴിയ്ക്കുന്ന ഭക്ഷണം, ഒരു ദിവസത്തെ ഊര്‍ജം മുഴുവനും ശരീരത്തിന് പ്രദാനം ചെയ്യുന്ന ഭക്ഷണം എന്നിങ്ങനെ പോകുന്നു ഇതിന്റെ പ്രാധാന്യം.

തിരിക്കിനിടയില്‍ പ്രാതല്‍ ഉപേക്ഷിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. എന്നാല്‍ ഇത് നല്ല ശീലമല്ല. പ്രാതല്‍ യാതൊരു കാരണവശാലും ഉപേക്ഷിയ്ക്കരുതെന്നെു പറയുവാന്‍ ചില കാരണമങ്ങളുമുണ്ട്,

ഊര്‍ജം

ഊര്‍ജം

ശരീരത്തിന് ഒരു ദിവസത്തെ മുഴുവന്‍ ഊര്‍ജം നല്‍കുന്ന ഭക്ഷണമാണ് പ്രാതല്‍. ഇതില്ലെങ്കില്‍ ശരീരം തളരും. ദിവസം മുഴുവന്‍ തളര്‍ന്നിരിയ്ക്കുകയും ചെയ്യേണ്ടിവരും.

ശ്രദ്ധ, ഏകാഗ്രത

ശ്രദ്ധ, ഏകാഗ്രത

ജോലികളിലും പഠനത്തിലുമെല്ലാം ശ്രദ്ധയും ഏകാഗ്രതയും നല്‍കാന്‍ പ്രാതല്‍ അത്യാവശ്യമാണ്.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

ബ്രേക്ഫാസ്റ്റ് തടി കുറയ്ക്കാനും സഹായകമാണ്. ബ്രേക്ഫാസ്റ്റ് കഴിച്ചില്ലെങ്കില്‍ വിശപ്പു വര്‍ദ്ധിയ്ക്കും. ഇത് കയ്യില്‍ കിട്ടുന്നതെന്തും വലിച്ചു വാരി കഴിയ്ക്കാന്‍ ഇടയാക്കുകയും ചെയ്യും.

 പ്രമേഹം

പ്രമേഹം

പ്രാതല്‍ ഒഴിവാക്കുന്നത് പ്രമേഹം വരുവാനും ഉള്ളവര്‍ക്ക് ഇത് വര്‍ദ്ധിപ്പിയ്ക്കുവാനും ഇട വരുത്തും. കാരണം ഭക്ഷണമില്ലാത്തത് രക്തത്തിലെ ഗ്ലൂക്കോസ് തോത് വര്‍ദ്ധിപ്പിയ്ക്കും.

ബ്ലഡ് പ്രഷര്‍

ബ്ലഡ് പ്രഷര്‍

ശരീരത്തിലെ ബ്ലഡ് പ്രഷര്‍ വര്‍ദ്ധിപ്പിയ്ക്കാനും ഇത് കാരണമാകും.

ഹാരട്ട് അറ്റാക്

ഹാരട്ട് അറ്റാക്

ഹാരട്ട് അറ്റാക് പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും പ്രാതല്‍ അത്യാവശ്യമാണ്. കാരണം ഹൃദയമടക്കമുള്ള അവയവങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിന് ഊര്‍ജം അത്യാവശ്യമാണ്. ഊര്‍ജം ലഭിയ്ക്കാതെ വരുമ്പോള്‍ പല അവയവങ്ങളും പണി മുടക്കും.

ഡിപ്രഷന്‍

ഡിപ്രഷന്‍

ഡിപ്രഷന്‍, മൂഡോഫ് തുടങ്ങിയ അവസ്ഥകളിലേയ്ക്കും പ്രാതലിന്റെ കുറവ് വഴിയൊരുക്കും. ഭക്ഷണം ലഭിയ്ക്കാത്തത് ശരീരത്തില്‍ ഹോര്‍മോണ്‍ വ്യതിനാനങ്ങളുണ്ടാക്കുന്നതാണ് ഇതിന് കാരണം.

ബുദ്ധി കൂട്ടാന്‍ ചില രഹസ്യങ്ങള്‍ബുദ്ധി കൂട്ടാന്‍ ചില രഹസ്യങ്ങള്‍

English summary

Why Should Never Skin Breakfast

Although, people tell you that breakfast is the most important meal of the day, you tend to skip it someway or the other. They say that one should eat breakfast like a king, but how many of you really do,
X
Desktop Bottom Promotion