For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളിലെ അമിതവണ്ണവും, പരിഹാരവും

By Super
|

കുട്ടികളില്‍ ഇന്ന് കാണപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് അമിതവണ്ണം. സ്കൂളുകളിലൊക്കെ ഒരു നിരീക്ഷണം നടത്തിയാല്‍ ഏറെക്കുട്ടികളും അമിതവണ്ണമുള്ളവരാണ് എന്ന് മനസിലാക്കാം.

പല മാതാപിതാക്കളും മക്കള്‍ക്ക് വണ്ണം വേണമെന്ന് ആഗ്രഹിക്കുന്നവരുമാണ്.

എന്തുകൊണ്ട് അമിത വണ്ണം?

എന്തുകൊണ്ട് അമിത വണ്ണം?

കുട്ടികളിലെ അമിതവണ്ണത്തിന് പിന്നിലെ പ്രധാന കാരണം അമിതമായി കലോറി ശരീരത്തില്‍ ചെല്ലുന്നതാണ്. എന്നാല്‍ കുട്ടികള്‍ വ്യായാമങ്ങള്‍ ചെയ്യുന്നത് വളരെ ചുരുക്കമാണ്. മിക്ക കുട്ടികളുടെയും പ്രധാന പരിപാടി വീഡിയോ ഗെയിമും, ടി.വി കാണലുമാണല്ലോ. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കുട്ടികള്‍ അമിതമായി ഭക്ഷണവും കഴിക്കും.

അമിത വണ്ണത്തിനു കാരണം

അമിത വണ്ണത്തിനു കാരണം

വൈകാരികമായ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന കുട്ടികളും, സ്റ്റിറോയ്ഡ് അടങ്ങിയ മരുന്നുകള്‍ കഴിക്കുന്ന കുട്ടികളും അമിത ഭക്ഷണം കഴിക്കാനിടയാകും.

നിങ്ങളുടെ കുട്ടി അമിതമായി തടിയ്ക്കുന്നുവോ??

നിങ്ങളുടെ കുട്ടി അമിതമായി തടിയ്ക്കുന്നുവോ??

പെട്ടന്ന് കടുത്ത ഭക്ഷണനിയന്ത്രണവും, കലോറി കുറഞ്ഞ ഭക്ഷണവും ഏര്‍പ്പെടുത്തുന്നത് കുട്ടികള്‍ക്ക് ദോഷകരമായി മാറും. ഇത്തരത്തിലുള്ള നിയന്ത്രണം പോഷകക്കുറവിനിടയാക്കും. ശരീരഭാരം കുറയ്ക്കേണ്ടത് പെട്ടന്നല്ല സാവധാനമാണ്.

നിങ്ങളുടെ കുട്ടി അമിതമായി തടിയ്ക്കുന്നുവോ??

നിങ്ങളുടെ കുട്ടി അമിതമായി തടിയ്ക്കുന്നുവോ??

ദോഷകരമാകുന്ന ഭക്ഷണ സാധനങ്ങളെ തിരിച്ചറിയുക. ലഘുപാനീയങ്ങള്‍, ജ്യൂസുകള്‍, സ്പോര്‍ട്സ് ഡ്രിങ്കുകള്‍, ചിപ്സ് പോലുള്ള വറുത്ത സാധനങ്ങള്‍, വെണ്ണ, ബ്രെഡ്, ബിസ്കറ്റ്, കാന്‍ഡികള്‍, ഐസ്ക്രീം, ചോക്കലേറ്റ്സ്, പിസ്സ, ബര്‍ഗര്‍, തുടങ്ങിയവ ഒഴിവാക്കേണ്ടുന്നവയാണ്. ഇവ അമിതമായി കലോറി ശരീരത്തിലെത്തിക്കുന്നവയും, പോഷകങ്ങള്‍ കുറഞ്ഞ അളവില്‍ മാത്രം ഉള്ളവയുമാണ്.

നിങ്ങളുടെ കുട്ടി അമിതമായി തടിയ്ക്കുന്നുവോ??

നിങ്ങളുടെ കുട്ടി അമിതമായി തടിയ്ക്കുന്നുവോ??

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ഒരിക്കലും അനുയോജ്യമായ രീതിയല്ല. ഇത് ശരീരത്തിനാവശ്യമായ ഊര്‍ജ്ജം അപര്യാപ്തമാകാന്‍ ഇടയാകും. അതിനാല്‍ തന്നെ കുട്ടികളുടെ പ്രവര്‍ത്തന ശേഷിയും, പഠനത്തിലുള്ള ശ്രദ്ധയും കുറയും.

പ്രഭാത ഭക്ഷണം

പ്രഭാത ഭക്ഷണം

കുട്ടികള്‍ പ്രഭാത ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന ഇഡ്ഡലി, ദോശ തുടങ്ങിയവ രാവിലെ നല്കുക. കോണ്‍ഫ്ലേക്സ്, തണുപ്പിച്ച ആഹാരങ്ങള്‍ തുടങ്ങി പുറത്ത് നിന്ന് വാങ്ങുന്നവ ഒഴിവാക്കുക. ഇവയില്‍ പഞ്ചസാര ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുണ്ട്.

 ലഘുഭക്ഷണത്തില്‍

ലഘുഭക്ഷണത്തില്‍

അണ്ടിപ്പരിപ്പ്, പാല്‍, പാലുത്പന്നങ്ങള്‍, സാലഡുകള്‍, പഴങ്ങള്‍ എന്നിവ ലഘുഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

 ലഘുഭക്ഷണത്തില്‍

ലഘുഭക്ഷണത്തില്‍

കൊഴുപ്പ് കൂടുതലടങ്ങിയ ബേക്കറി സാധനങ്ങളും, വറുത്ത ഭക്ഷണങ്ങളും കുറഞ്ഞ അളവില്‍ മാത്രം കഴിക്കുക. ആരോഗ്യകരമായ കൊഴുപ്പ് ശരീരത്തിന് ലഭിക്കാന്‍ അണ്ടി വര്‍ഗ്ഗങ്ങള്‍ കഴിക്കുകയും, സാന്ദ്രീകരിച്ച എണ്ണ പാചകത്തിനുപയോഗിക്കുകയും ചെയ്യുക.

മധുരത്തിന്‍റെ ഉപയോഗം

മധുരത്തിന്‍റെ ഉപയോഗം

മധുരത്തിന്‍റെ ഉപയോഗം നിയന്ത്രിക്കുകയും, കുട്ടികളെ വരുതിക്ക് നിര്‍ത്താന്‍ ഭക്ഷണസാധനങ്ങള്‍ നല്കുന്നത് ഒഴിവാക്കുകയും ചെയ്യുക.

വെള്ളം

വെള്ളം

കുട്ടികള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇത് മനസിലാക്കാന്‍ കുട്ടികള്‍ എത്ര തവണ മൂത്രപ്പുരയില്‍ പോകുന്നുണ്ടെന്ന് നിരീക്ഷിച്ചാല്‍ മതി.

നിയന്ത്രണം

നിയന്ത്രണം

വീട്ടുകാരെല്ലാവരും ഭക്ഷണകാര്യത്തില്‍ നിയന്ത്രണം വരുത്തിയാല്‍ കുട്ടിക്കും അത് ബാധകമായി തോന്നും.

വ്യായാമം

വ്യായാമം

കുട്ടികള്‍ക്ക് വ്യായാമം നല്കുകയും, കളികളില്‍ ഏര്‍പ്പെടുകയും ചെയ്യുക. സ്കൂളിലെ സ്പോര്‍ട്സ് പരിപാടികളിലൊക്കെ പങ്കെടുക്കാന്‍ കുട്ടിയെ പ്രേരിപ്പിക്കുക.

ടി.വി

ടി.വി

ടി.വി കാണല്‍‌ ഒരു മണിക്കൂറിലധികമാകാതെ നോക്കുക. ഇത്തരം കാര്യങ്ങള്‍ കൃത്യമായ സമയം വച്ച് നിയന്ത്രിക്കണം.

ഡിപ്രഷന്‍

ഡിപ്രഷന്‍

ഈ കാര്യങ്ങളെല്ലാം സമയബന്ധിതമായി ചെയ്യുക. കുട്ടിക്ക് തടി അധികമാണ് എന്ന് ഇടക്കിടെ പറയുന്നത് അവരുടെ കാഴ്ചപ്പാടിനെ ബാധിക്കും. ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ വരാന്‍ സാധ്യതയുമുണ്ട്.

Read more about: kid കുട്ടി
English summary

Why Is Your Child Growing Fat

Obesity in children is the main cause for worry now. When I go to address children in schools, it is unbelievable to see the large number of children who are obese or just overweight. Several parents are very concerned about their child growing fat.
X
Desktop Bottom Promotion