For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുകവലി നിര്‍ത്തുമ്പോള്‍ എന്തു സംഭവിയ്ക്കും??

By Super
|

വളരെ ദോഷകരമായ ഒരു ദുശീലമാണ് പുകവലി. എന്നിരുന്നാലും അനേകമാളുകള്‍ മാനസികസംഘര്‍ഷം കുറയ്ക്കാനായി പുകവലി ശീലമാക്കാറുണ്ട്. പലരും പുകവലി നിര്‍ത്താനായി പകരം മാര്‍ഗ്ഗങ്ങളന്വേഷിക്കുകയും പരാജയപ്പെടുകയും ചെയ്യാറുണ്ട്.

പുകവലി നിര്‍ത്തിയാല്‍ നിങ്ങള്‍ക്കുണ്ടാകാവുന്ന ഗുണങ്ങളാണ് ഇനി പറയുന്നത്.

രക്തസമ്മര്‍ദ്ധം താഴേക്ക്

രക്തസമ്മര്‍ദ്ധം താഴേക്ക്

ഉയര്‍ന്ന നിലയിലുള്ള രക്തസമ്മര്‍ദ്ധം ഇരുപത് മിനുട്ടിനുള്ളില്‍ താഴേക്ക് വരും.

ഓക്സിജന്‍റെ അളവ്

ഓക്സിജന്‍റെ അളവ്

രക്തത്തിലെ കാര്‍ബണ്‍ മോണോക്സൈഡ് ക്രമാനുഗതമായി കുറയുകയും ഓക്സിജന്‍റെ അളവ് ഏകദേശം എട്ട് മണിക്കൂര്‍ കൊണ്ട് സാധാരണ നിലയിലാവുകയും ചെയ്യും.

നിക്കോട്ടിന്‍ കുറവ്, രുചി

നിക്കോട്ടിന്‍ കുറവ്, രുചി

രണ്ട് ദിവസം കൊണ്ട് ശരീരത്തിലെ നിക്കോട്ടിന്‍ പൂര്‍‌ണ്ണമായും ഇല്ലാതാവുകയും, മണവും, രുചിയും തിരിച്ചറിയാനുള്ള ശേഷി മടക്കിക്കികിട്ടുകയും ചെയ്യും.

ഊര്‍ജ്ജസ്വലത

ഊര്‍ജ്ജസ്വലത

നാലുദിവസം കൊണ്ട് ശ്വസനാളിയുടെ ആയാസം കുറയുകയും ശരീരത്തിന് നഷ്ടപ്പെട്ട ഊര്‍ജ്ജസ്വലത തിരികെ ലഭിക്കുകയും ചെയ്യും.

രക്തചംക്രമണം

രക്തചംക്രമണം

രണ്ടാഴ്ചകൊണ്ട് രക്തചംക്രമണം മെച്ചപ്പെടുകയും പത്താഴ്ചകൊണ്ട് കൂടുതല്‍ മികവ് നേടുകയും ചെയ്യും.

ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍

ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍

ഒമ്പത് മാസം കൊണ്ട് ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍ മാറുകയും പ്രവര്‍ത്തന ശേഷി പത്തുശതമാനത്തോളം മെച്ചപ്പെടുകയും ചെയ്യും.

ഹൃദയവും, ശ്വാസകോശവും

ഹൃദയവും, ശ്വാസകോശവും

അഞ്ച് വര്‍ഷത്തിനുള്ളില്‍ ഹൃദയവും, ശ്വാസകോശവും പുകവലിക്കാത്ത ഒരാളുടേത് പോലെ പ്രവര്‍ത്തിച്ചുതുടങ്ങും. ഇത് ഹൃദയാഘാതത്തിനും, ശ്വാസകോശ കാന്‍സറിനുമുള്ള സാധ്യത കുറയ്ക്കും.

ദഹനസംബന്ധമായ മാറ്റങ്ങള്‍

ദഹനസംബന്ധമായ മാറ്റങ്ങള്‍

പുകവലി നിര്‍ത്തുന്നത് മൂലം അസിഡിറ്റി, ദഹനക്കുറവ്, നെഞ്ചെരിച്ചില്‍ എന്നിവ പെട്ടന്ന് തന്നെ പ്രത്യക്ഷപ്പെടാം. വായുക്ഷോഭം, ഛര്‍ദ്ദി, മലബന്ധം, മനംപിരട്ടല്‍ എന്നിവയൊക്കെ ഇതിനൊപ്പം അനുഭവപ്പെടും.

 ശ്വസനസംബന്ധമായ മാറ്റങ്ങള്‍

ശ്വസനസംബന്ധമായ മാറ്റങ്ങള്‍

പുകവലി നിര്‍ത്തുന്നതിനാല്‍ ഉപദ്രവകരമായ ടാര്‍ ശരീരത്തിലേക്ക് കൂടുതലായെത്തില്ല. അതിനാല്‍ ശ്വസന വ്യവസ്ഥ ഒരു പുനരുജ്ജീവനത്തിന്‍റെ പാതയിലായിരിക്കും. ഇത് വഴി വായില്‍ ഉമിനീര് നിറയുക, ജലദോഷം, തൊണ്ടയിലുള്ള ബുദ്ധിമുട്ട്, ശബ്ദത്തിന് പരുക്കന്‍ സ്വഭാവം എന്നിവ ഉണ്ടാകാം.

രക്തചംക്രമണത്തിലെ മാറ്റം

രക്തചംക്രമണത്തിലെ മാറ്റം

ഉയര്‍ന്ന രക്തസമ്മര്‍ദ്ധത്തില്‍ പ്രവര്‍ത്തിക്കേണ്ടതില്ല എന്നതിനാല്‍ രക്ത ചംക്രമണത്തിലെ സന്തുലനാവസ്ഥക്ക് മാറ്റം വരുകയും വിരലുകള്‍ക്ക് വിറയല്‍, തലചുറ്റല്‍, പേശിവലിവ്, ജലാംശനഷ്ടം എന്നിവയൊക്കെ സംഭവിക്കാം.

മാനസികനിലയിലുള്ള മാറ്റം

മാനസികനിലയിലുള്ള മാറ്റം

നിക്കോട്ടിന്‍ രക്തക്കുഴലുകളില്‍ സങ്കോചമുണ്ടാക്കുന്നതിനാല്‍ കൂടുതല്‍ വേഗത്തില്‍ ഹൃദയം പ്രവര്‍ത്തിക്കേണ്ടി വരും. എന്നാല്‍ പുകവലി നിര്‍ത്തുമ്പോള്‍ കുറച്ച് കാലത്തേക്ക് ഉറക്കം തൂങ്ങലും, അമിതമായ ക്ഷീണവും അനുഭവപ്പെടാം.

ഉറക്കം തടസപ്പെടും

ഉറക്കം തടസപ്പെടും

ഉറക്കത്തിന്‍റെ സ്വഭാവത്തിനും പുകവലി നിര്‍ത്തുന്നത് മൂലം മാറ്റം വരും. ആര്‍.ഇ.എം അഥവാ റിപ്പീറ്റഡ് ഐ മോഷന്‍ എന്ന പ്രശ്നവും, ദുസ്വപ്നങ്ങളും ഉറക്കത്തിലുണ്ടാവും. ഉറക്കം ഇടക്കിടക്ക് തടസപ്പെടും. പുകവലി സാധാരണമായ മനോനിലക്ക് മാറ്റം വരുത്തുന്നുണ്ട്. എന്നാല്‍ പുകവലി നിര്‍ത്തുന്നതോടെ ദിവാസ്വപ്നങ്ങള്‍ കാണുന്നത് മാനസിക സംഘര്‍ഷം ഒഴിവാക്കാനുള്ള ഏക മാര്‍ഗ്ഗമായി മാറും. മറ്റ് ചില ചെറിയ അസ്വസ്ഥതകളും പുകവലി നിര്‍ത്തുന്നത് മൂലമുണ്ടാകും.

പുകവലി

പുകവലി

പുകവലി നിര്‍ത്താനെടുക്കുന്ന ഉറച്ച തീരുമാനം നിങ്ങളുടെ ജീവനെ സംരക്ഷിക്കും. പുകവലി നിര്‍ത്തിയതു മൂലമുള്ള ശാരീരിക മാറ്റങ്ങള്‍ ചില പ്രയാസങ്ങളുണ്ടാക്കുന്നത് ഒഴിവാക്കാനാവാത്തതാണ്. എന്നിരുന്നാലും അവയെ ഉള്‍ക്കൊള്ളാന്‍ തയ്യാറായാല്‍ ആരോഗ്യമാര്‍ന്ന ഒരു ജീവിത ശൈലി സ്വന്തമാക്കാം. അതിനായി പുകവലിയില്‍ നിന്ന് കഴിവതും അകന്ന് നില്ക്കാന്‍ ശ്രമിക്കുക.

Read more about: smoking പുകവലി
English summary

What Happens When you Stop Smoking

Although known to be a very dangerous and addictive habit, smoking has always been a go-to for many people dealing with stress. Those who have contemplated quitting have tried a host of nicotine replacement methods, but only a few succeeded.
 
 
X
Desktop Bottom Promotion