For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ക്കും തടി കുറയ്‌ക്കേണ്ടേ?

|

തടി കുറയ്ക്കാന്‍ ശ്രമിച്ചിട്ടും ഫലം ലഭിയ്ക്കുന്നില്ലെന്നു പറഞ്ഞു വിഷമിക്കുന്നവര്‍ക്ക് തടി കുറയ്ക്കാനുള്ള ചില വഴികളിതാ.

ഈ വഴികളില്‍ ഭക്ഷണവും വ്യായാമവും ചില ജീവിതചിട്ടകളും എല്ലാമുണ്ട്. ഇത്തരം മാര്‍ഗങ്ങള്‍ പരീക്ഷിച്ചു നോക്കൂ. ഗുണമുണ്ടാകും.

നിങ്ങള്‍ക്കും തടി കുറയ്‌ക്കേണ്ടേ

നിങ്ങള്‍ക്കും തടി കുറയ്‌ക്കേണ്ടേ

നാലു മണിക്കൂര്‍ കൂടുതല്‍ ഇരിക്കുന്നത് ശരീരത്തിലെ അപചയപ്രക്രിയ സാവധാനത്തിലാക്കുന്നു. ഇത് തടി കൂട്ടും. ഇടയ്ക്കിടെ എഴുന്നേറ്റ് 10 മിനിറ്റ് നടക്കുക.

നിങ്ങള്‍ക്കും തടി കുറയ്‌ക്കേണ്ടേ

നിങ്ങള്‍ക്കും തടി കുറയ്‌ക്കേണ്ടേ

ഒരു ദിവസം 10,000 അടികള്‍ നടന്നാല്‍ ഒരു വര്‍ഷം 10 പൗണ്ട് ഭാരം കുറയുമെന്നാണ് പറയുന്നത്. പെഡോമീറ്റര്‍ പോലുള്ളവ വാങ്ങിയാല്‍ ഇതിന് ഉപകാരപ്പെടും.

നിങ്ങള്‍ക്കും തടി കുറയ്‌ക്കേണ്ടേ

നിങ്ങള്‍ക്കും തടി കുറയ്‌ക്കേണ്ടേ

ഉപ്പിന്റെ അളവ് കുറയ്ക്കുക. ശരീരത്തിലെ വാട്ടര്‍ വെയ്റ്റ് ഇതുവഴി കുറയും. സോഡിയത്തിന്റെ അളവ് കൂടുന്തോറും കൂടുതല്‍ ദാഹം അനുഭവപ്പെടും.

നിങ്ങള്‍ക്കും തടി കുറയ്‌ക്കേണ്ടേ

നിങ്ങള്‍ക്കും തടി കുറയ്‌ക്കേണ്ടേ

നാരുകളടങ്ങിയ ഭക്ഷണം ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നതിന് മാത്രമല്ല, വിശപ്പു കുറയ്ക്കാനും സഹായിക്കും. തടി കുറയ്ക്കാന്‍ വേണ്ട ഒരു അത്യാവശ്യ കാര്യം. 20-35 ഗ്രാം ഫൈബര്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

നിങ്ങള്‍ക്കും തടി കുറയ്‌ക്കേണ്ടേ

നിങ്ങള്‍ക്കും തടി കുറയ്‌ക്കേണ്ടേ

ധാരാളം വെള്ളം കുടിയ്‌ക്കേണ്ടത് ആവശ്യമാണ്. ഇത് ഡയറ്റിന് പ്രധാനം. ശരീരത്തിലെ വിഷാംശം പുറത്തു കളയേണ്ടത് ആരോഗ്യമുള്ള ശരീരത്തിന് പ്രധാനമാണ്. ഒപ്പം ശരീരത്തിലെ കൊഴുപ്പു പുറന്തള്ളാനും ഇത് സഹായിക്കും.

നിങ്ങള്‍ക്കും തടി കുറയ്‌ക്കേണ്ടേ

നിങ്ങള്‍ക്കും തടി കുറയ്‌ക്കേണ്ടേ

തടി പെട്ടെന്നു കുറയ്ക്കാന്‍ സഹാായിക്കുന്ന ഒന്നാണ് നീന്തല്‍. ശരീരത്തിന്റ എല്ലാ ഭാഗത്തുമുള്ള കൊഴുപ്പു കുറയ്ക്കാന്‍ ഇത് നല്ലതാണ്.

നിങ്ങള്‍ക്കും തടി കുറയ്‌ക്കേണ്ടേ

നിങ്ങള്‍ക്കും തടി കുറയ്‌ക്കേണ്ടേ

സൈക്കിള്‍ ചവിട്ടാന്‍ അറിയുന്നവരാണെങ്കില്‍ ദിവസവും ഇതു ചെയ്തു നോക്കൂ, ആരോഗ്യം നന്നാവുകയും ചെയ്യും. തടി കുറയുകയും കാലുകളിലെ മസിലുകള്‍ക്ക് ഉറപ്പുണ്ടാവുകയും ചെയ്യും.

നിങ്ങള്‍ക്കും തടി കുറയ്‌ക്കേണ്ടേ

നിങ്ങള്‍ക്കും തടി കുറയ്‌ക്കേണ്ടേ

ടെന്‍ഷന്‍, സ്‌ട്രെസ് എന്നിവയും തടി വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും. ഇവിടെയും വില്ലന്‍ ഹോര്‍മോണ്‍ തന്നെയാണ്. ടെന്‍ഷന്‍ ശരീരം തടിപ്പിക്കുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ പുറപ്പെടുവിക്കും.

നിങ്ങള്‍ക്കും തടി കുറയ്‌ക്കേണ്ടേ

നിങ്ങള്‍ക്കും തടി കുറയ്‌ക്കേണ്ടേ

ശരീരം മെലിയാന്‍ പറ്റിയൊരു മാര്‍ഗമാണ് ബാര്‍ലി. ഇതില്‍ കൊളസ്‌ട്രോള്‍ വളരെ കുറവുമാണ്. കൊളസ്‌ട്രോളിന്റെ അളവു കുറയ്ക്കാനും ബാര്‍ലി സഹായിക്കുന്നു.

നിങ്ങള്‍ക്കും തടി കുറയ്‌ക്കേണ്ടേ

നിങ്ങള്‍ക്കും തടി കുറയ്‌ക്കേണ്ടേ

മൂന്നുനേരം മാത്രമുള്ള ക്ഷണശീലം തടി കുട്ടുമെന്നറിയാമോ, പകരം ദിവസം ആറു തവണ ഭക്ഷണം കഴിച്ചു നോക്കൂ, തടി കുറയുന്നത് നിങ്ങള്‍ക്കു തന്നെ അനുഭവിച്ചറിയാം. കൂടുതല്‍ തവണ ഭക്ഷണം കഴിയ്ക്കുമ്പോള്‍ തടി കൂടുകയല്ലേ വേണ്ടതെന്ന സംശയം ന്യായം. എന്നാല്‍ മൂന്നു നേരം കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ അളവു കുറച്ച് ഇത് ആറു തവണയാക്കാനാണ് പറയുന്നത്.

നിങ്ങള്‍ക്കും തടി കുറയ്‌ക്കേണ്ടേ

നിങ്ങള്‍ക്കും തടി കുറയ്‌ക്കേണ്ടേ

ഭക്ഷണം സാവധാനത്തില്‍ ചവച്ചരച്ചു കഴിയ്ക്കുകയെന്നത് തടി കുറയ്ക്കാനുള്ള മാര്‍ഗങ്ങളിലൊന്നാണ്. ഇത് ഭക്ഷണത്തിന്റെ അളവു കുറയ്ക്കാന്‍ സഹായിക്കും. വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നും. ദഹനം സുഗമമായി കൊഴുപ്പടിഞ്ഞു കൂടാതിരിക്കാനും സഹായിക്കും.

നിങ്ങള്‍ക്കും തടി കുറയ്‌ക്കേണ്ടേ

നിങ്ങള്‍ക്കും തടി കുറയ്‌ക്കേണ്ടേ

ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു കഴിയ്ക്കുക. വറുത്തതു പൊരിച്ചതുമായവ അകറ്റി നിര്‍ത്തി പച്ചക്കറികളും പഴങ്ങളും സാലഡുകളും ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തണം.

നിങ്ങള്‍ക്കും തടി കുറയ്‌ക്കേണ്ടേ

നിങ്ങള്‍ക്കും തടി കുറയ്‌ക്കേണ്ടേ

ഏതു കാര്യത്തിനും നിയന്ത്രണം വേണം. ഐസ്‌ക്രീം ഇഷ്ടമാണെങ്കില്‍ കഴിയ്ക്കാം. എന്നാല്‍ പാകത്തിന് മാത്രം കഴിയ്ക്കുക. ഇഷ്ടമാണെന്നു കരുതി വാരി വലിച്ചു തിന്നരുത്. എല്ലാ കാര്യത്തിനും ഇതു തന്നെ പാലിക്കണം.

നിങ്ങള്‍ക്കും തടി കുറയ്‌ക്കേണ്ടേ

നിങ്ങള്‍ക്കും തടി കുറയ്‌ക്കേണ്ടേ

ഭക്ഷണശീലം പറയുകയാണെങ്കില്‍ വണ്ണം കുറഞ്ഞ പലരും കൃത്രിമ ഭക്ഷണങ്ങള്‍ അകറ്റി നിര്‍ത്തുന്നവരാണ്. പ്രോസസ്ഡ് ഫുഡ്, കൃത്രിമ നിറങ്ങള്‍, മധുരം തുടങ്ങിയവ ഒഴിവാക്കി പോഷകം നിറഞ്ഞ ഭക്ഷണം കഴിയ്ക്കുന്നവര്‍.

നിങ്ങള്‍ക്കും തടി കുറയ്‌ക്കേണ്ടേ

നിങ്ങള്‍ക്കും തടി കുറയ്‌ക്കേണ്ടേ

ഉപ്പു പോലെയാണ് പഞ്ചസാരയും. പഞ്ചസാരയുടെ ഉപയോഗവും കുറയ്ക്കുക. മധുരവും തടി കൂടാന്‍ ഇടയാക്കും.

നിങ്ങള്‍ക്കും തടി കുറയ്‌ക്കേണ്ടേ

നിങ്ങള്‍ക്കും തടി കുറയ്‌ക്കേണ്ടേ

വ്യായാമം ചെയ്യണമെങ്കില്‍ ജിമ്മില്‍ പോകണമെന്നോ നടക്കുകയോ ഓടുകയോ ചെയ്യണമെന്നോയില്ല. വീട്ടുജോലികള്‍, അടിച്ചു വാരുക, തുടയ്ക്കുക തുടങ്ങിയവയെല്ലാം തടി കുറയ്ക്കാന്‍ സഹായിക്കുന്നവ തന്നെ.

നിങ്ങള്‍ക്കും തടി കുറയ്‌ക്കേണ്ടേ

നിങ്ങള്‍ക്കും തടി കുറയ്‌ക്കേണ്ടേ

മനസിണങ്ങിയ ജോലി സ്വീകരിക്കുക. ഇഷ്ടമില്ലാത്ത ജോലി ചെയ്യുന്നത് മാനസികസമ്മര്‍ദത്തിന് കാരണമാകും. ഇത്‌ തടി കൂട്ടുന്ന ഘടകം തന്നെയാണ്.

നിങ്ങള്‍ക്കും തടി കുറയ്‌ക്കേണ്ടേ

നിങ്ങള്‍ക്കും തടി കുറയ്‌ക്കേണ്ടേ

ഭക്ഷണങ്ങളില്‍ ഉപയോഗിക്കുന്ന മഞ്ഞള്‍, വെളുത്തുള്ളി എന്നിവ തടി കുറയ്ക്കാന്‍ സഹായിക്കും. മഞ്ഞളിലെ കുര്‍കുമിന്‍ എന്ന ഘടകവും വെളുത്തുള്ളിയിലെ അലിസിന്‍ എന്ന ഘടകവുമാണ് ഇതിന് സഹായിക്കുന്നത്.

നിങ്ങള്‍ക്കും തടി കുറയ്‌ക്കേണ്ടേ?

നിങ്ങള്‍ക്കും തടി കുറയ്‌ക്കേണ്ടേ?

ഭക്ഷണത്തിന് മുന്‍പ് വെജിറ്റബില്‍ ജ്യൂസോ പഴച്ചാറോ കുടിയ്ക്കുന്നതും ഗുണം ചെയ്യും.

നിങ്ങള്‍ക്കും തടി കുറയ്‌ക്കേണ്ടേ?

നിങ്ങള്‍ക്കും തടി കുറയ്‌ക്കേണ്ടേ?

കോള പോലുള്ളവ ആരോഗ്യത്തിനും ദോഷമാണ്, പെട്ടെന്ന് തടി കൂട്ടുകയും ചെയ്യും. ഇത് ഒഴിവാക്കുകയാണ് നല്ലത്.

Read more about: weight തടി
English summary

Weight, Health, Body, Food, Exercise, Fat, തടി, ആരോഗ്യം, ശരീരം, ഭക്ഷണം, വ്യായാമം, കൊഴുപ്പ്,

Here are some tips to reduce body weight. Known about these tricks and practice it for long lasting result,
Story first published: Tuesday, March 12, 2013, 7:23 [IST]
X
Desktop Bottom Promotion