For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറയ്ക്കുന്നതിനെപ്പറ്റി ചില തെറ്റിദ്ധാരണകള്‍

|

വണ്ണം കുറയ്ക്കാനായി കേള്‍ക്കുന്നതും കാണുന്നതുമെല്ലാം പരീക്ഷിക്കുന്നവരാണ് പലരും. ശരിയെന്നു കരുതി ചെയ്യുന്ന പല കാര്യങ്ങളും പലപ്പോഴും ശരികേടുമാകും.

പലപ്പോഴും തെറ്റിദ്ധാരണകളായിരിക്കും ഇതിന് കാരണമാകുന്നത്. വണ്ണം കുറയ്ക്കുന്നതിനെപ്പറ്റിയുള്ള ഇത്തരം ചില തെറ്റിദ്ധാരണകളെപ്പറ്റി അറിഞ്ഞിരിക്കൂ. തെറ്റുകള്‍ പറ്റുന്നത് ഒഴിവാക്കാം.

തടി കുറയ്ക്കുന്നതിനെപ്പറ്റി ചില തെറ്റിദ്ധാരണകള്‍

തടി കുറയ്ക്കുന്നതിനെപ്പറ്റി ചില തെറ്റിദ്ധാരണകള്‍

പല ഡയറ്റുകളുമുണ്ട്, ഇവയില്‍ പലതും തടി പെട്ടെന്നു കുറയ്ക്കുമെന്ന് അവകാശപ്പെടുന്നവയുമാണ്. എന്നാല്‍ ഇത് പലപ്പോഴും ദോഷങ്ങളുണ്ടാക്കും. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ പലതും പലപ്പോഴും ഇവയില്‍ നി്ന്നും ലഭിച്ചെന്നു വരില്ല. മാത്രമല്ല, ഇവ പലപ്പോഴും പ്രമേഹം പോലുള്ള രോഗങ്ങളുള്ളവര്‍ക്ക് ചേരുന്നവയുമായിരിക്കില്ല.

തടി കുറയ്ക്കുന്നതിനെപ്പറ്റി ചില തെറ്റിദ്ധാരണകള്‍

തടി കുറയ്ക്കുന്നതിനെപ്പറ്റി ചില തെറ്റിദ്ധാരണകള്‍

കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കുറയ്ക്കുന്നത് തടി കുറയ്ക്കുമെന്നു കരുതി ഇത് തൊടാത്തവരുണ്ട്. എന്നാല്‍ കാര്‍ബൈഹൈഡ്രേറ്റുകള്‍ കുറഞ്ഞാല്‍ ശരീരത്തില്‍ കെറ്റോണ്‍ എന്നൊരു പദാര്‍ത്ഥം ഉല്‍പാദിപ്പിക്കപ്പെടും. ഇത് സന്ധിവേദനകള്‍ക്കും വാതം പോലുള്ള രോഗങ്ങള്‍ക്കും കാരണമാകും.

തടി കുറയ്ക്കുന്നതിനെപ്പറ്റി ചില തെറ്റിദ്ധാരണകള്‍

തടി കുറയ്ക്കുന്നതിനെപ്പറ്റി ചില തെറ്റിദ്ധാരണകള്‍

സ്റ്റാര്‍ച്ച് കലര്‍ന്ന ഭക്ഷണം തടി കൂട്ടുമെന്നാണ് പൊതുവെ വിശ്വാസം. തടി കൂട്ടുമെന്ന് ചോറിനു വീണിരിക്കുന്ന ദുഷ്‌പേരിനും കാരണം ഇതു തന്നെ. എന്നാല്‍ ഇവയില്‍ താരതമ്യേന കൊഴുപ്പും കൊളസ്‌ട്രോളും കുറവാണ്. മാത്രമല്ല, ശരീരത്തില്‍ ഊര്‍ജം ഉല്‍പാദിപ്പിക്കപ്പെടാന്‍ സ്റ്റാര്‍ച്ച് ആവശ്യമാണുതാനും.

തടി കുറയ്ക്കുന്നതിനെപ്പറ്റി ചില തെറ്റിദ്ധാരണകള്‍

തടി കുറയ്ക്കുന്നതിനെപ്പറ്റി ചില തെറ്റിദ്ധാരണകള്‍

കൊഴുപ്പു കളയുന്ന ഭക്ഷണമെന്നു പൊതുവെ കേള്‍ക്കാം. എന്നാല്‍ യാതൊരു ഭക്ഷണവും കൊഴുപ്പു കത്തിച്ചു കളയുന്നില്ല. ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തുകയാണ് ഇവ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. അല്ലാതെ നേരിട്ടു തടി കുറയ്ക്കുകയല്ല.

തടി കുറയ്ക്കുന്നതിനെപ്പറ്റി ചില തെറ്റിദ്ധാരണകള്‍

തടി കുറയ്ക്കുന്നതിനെപ്പറ്റി ചില തെറ്റിദ്ധാരണകള്‍

ഹെര്‍ബല്‍, ആയുര്‍വേദ വഴികള്‍ തടി കുറയ്ക്കാന്‍ ഉപയോഗിച്ചാല്‍ ദോഷമില്ലെന്നു കരുതുന്നതും തെറ്റു തന്നെ. ഇത്തരം മരുന്നുകളില്‍ ചേര്‍ക്കുന്ന ചിലവ ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നു തെളിഞ്ഞിട്ടുണ്ട്.

തടി കുറയ്ക്കുന്നതിനെപ്പറ്റി ചില തെറ്റിദ്ധാരണകള്‍

തടി കുറയ്ക്കുന്നതിനെപ്പറ്റി ചില തെറ്റിദ്ധാരണകള്‍

ഇഷ്ടപ്പെട്ട ആഹാരം കഴിച്ചും തടി കുറയ്ക്കാമെന്നു കരുതുന്നവരുണ്ട്. ഇഷ്ടമുള്ള ഭക്ഷണം ഉപേക്ഷിക്കണമെന്നല്ല, പറയുന്നത്. എന്നാല്‍ ഇതില്‍ മിതത്വം പാലിക്കുക.

തടി കുറയ്ക്കുന്നതിനെപ്പറ്റി ചില തെറ്റിദ്ധാരണകള്‍

തടി കുറയ്ക്കുന്നതിനെപ്പറ്റി ചില തെറ്റിദ്ധാരണകള്‍

പായ്ക്കറ്റുകളിലെ പല ഭക്ഷണങ്ങളിലും ലോ ഫാറ്റ് എന്നു കാണാം. എന്നാല്‍ ഇത് തടി കൂട്ടില്ലെന്നു പറയാനാവില്ല. ഇവയില്‍ പലപ്പോഴും ഉപ്പിന്റെയും പഞ്ചസാരയുടേയും അളവ് കൂടുതലായിരിക്കും.

തടി കുറയ്ക്കുന്നതിനെപ്പറ്റി ചില തെറ്റിദ്ധാരണകള്‍

തടി കുറയ്ക്കുന്നതിനെപ്പറ്റി ചില തെറ്റിദ്ധാരണകള്‍

ഡയറ്റെടുക്കുമ്പോള്‍ ഫാസ്റ്റ് ഫുഡ് കഴിയ്ക്കരുതെന്നാണ് പൊതുവെ വിശ്വാസം. ചില കാര്യങ്ങള്‍ മനസില്‍ വയ്ക്കുക, ഇവയും കഴിയ്ക്കാം. ഗ്രില്‍ ചെയ്ത ഭക്ഷണങ്ങള്‍ പോലുള്ളവ ഉദാഹരണം.

തടി കുറയ്ക്കുന്നതിനെപ്പറ്റി ചില തെറ്റിദ്ധാരണകള്‍

തടി കുറയ്ക്കുന്നതിനെപ്പറ്റി ചില തെറ്റിദ്ധാരണകള്‍

ഭക്ഷണം ഉപേക്ഷിച്ചാല്‍ തടി കുറയ്ക്കാമെന്ന വിശ്വാസവും തെറ്റാണ്. ഭക്ഷണം കുറച്ചാല്‍ ആര്‍ത്തി കൂടും. വലിച്ചു വാരി കഴിയ്ക്കും. അളവു കുറച്ച് പല തവണയായി കഴിയ്ക്കുകയാണ് ഏറ്റവും നല്ലത്.

തടി കുറയ്ക്കുന്നതിനെപ്പറ്റി ചില തെറ്റിദ്ധാരണകള്‍

തടി കുറയ്ക്കുന്നതിനെപ്പറ്റി ചില തെറ്റിദ്ധാരണകള്‍

രാത്രി എട്ടിനു ശേഷം ഭക്ഷണം കഴിച്ചാല്‍ ദഹിക്കില്ല, തടി കൂടും എന്നൊക്കെ പറയും. ഭക്ഷണം നേരത്തെ കഴിയ്ക്കുന്നതാണ് നല്ലത്. എന്നാല്‍ എപ്പോള്‍ ഭക്ഷണം കഴിച്ചാലും ഇത് ദഹിക്കാനുള്ള സമയം ഉറങ്ങുന്നതിനും മുന്‍പു വേണം. മാത്രമല്ല, നടത്തം പോലുള്ള വ്യായാമങ്ങളും പ്രധാനം.

ജിമ്മില്‍ പോകുന്നത് തടി കൂട്ടുമെന്ന്‌

ചിലര്‍ക്കെങ്കിലും തെറ്റിദ്ധാരണയുണ്ട്. വ്യായാമത്തിലൂടെ മസിലുകളാണ് രൂപപ്പെടുക. ഇത് തടിയാണെന്നത് തെറ്റിദ്ധാരണയാണ്.

തടി കുറയ്ക്കുന്നതിനെപ്പറ്റി ചില തെറ്റിദ്ധാരണകള്‍

തടി കുറയ്ക്കുന്നതിനെപ്പറ്റി ചില തെറ്റിദ്ധാരണകള്‍

നട്‌സ് തടി കൂട്ടുമെന്ന ധാരണ വേണ്ട. ഇവ കുറഞ്ഞ അളവില്‍ കഴിയ്ക്കണമെന്നു മാത്രം.

തടി കുറയ്ക്കുന്നതിനെപ്പറ്റി ചില തെറ്റിദ്ധാരണകള്‍

തടി കുറയ്ക്കുന്നതിനെപ്പറ്റി ചില തെറ്റിദ്ധാരണകള്‍

ചുവന്ന ഇറച്ചി തടി കൂട്ടുമെന്ന് ധാരണയുമുണ്ട്. ഇത് വാസ്തവമെങ്കിലും ബീഫ് റൗണ്ട് സ്റ്റീക്ക്, എക്ട്രാ ലീന്‍ ഗ്രൗണ്ട് ബീഫ് എന്നിവയില്‍ കുറവ് കൊഴുപ്പാണുള്ളത്. മാത്രമല്ല, ചുവന്ന ഇറച്ചിയില്‍ കാണുന്ന കൊഴുപ്പിന്റെ അംശം നീക്കിയ ശേഷം പാചകം ചെയ്യുന്നതും ഒരു പ്രധാന വഴി തന്നെയാണ്.

തടി കുറയ്ക്കുന്നതിനെപ്പറ്റി ചില തെറ്റിദ്ധാരണകള്‍

തടി കുറയ്ക്കുന്നതിനെപ്പറ്റി ചില തെറ്റിദ്ധാരണകള്‍

പാലുല്‍പന്നങ്ങള്‍ തടി കൂട്ടുമെന്നു കരുതി ഉപേക്ഷിക്കുന്നവരുണ്ട്. എന്നാല്‍ ശരീരത്തിന് അവശ്യം വേണ്ട പലതും പാലുല്‍പന്നങ്ങളിലുണ്ട്. കൊഴുപ്പു കുറഞ്ഞവ നോക്കി വാങ്ങണമെന്നു മാത്രം.

തടി കുറയ്ക്കുന്നതിനെപ്പറ്റി ചില തെറ്റിദ്ധാരണകള്‍

തടി കുറയ്ക്കുന്നതിനെപ്പറ്റി ചില തെറ്റിദ്ധാരണകള്‍

വെജിറ്റേറിയന്‍ ഭക്ഷണം തടി കുറയ്ക്കുമെന്ന ധാരണ പലര്‍ക്കുമുണ്ട്. ഇതും തെറ്റിദ്ധാരണ തന്നെ. വലിച്ചു വാരി കഴിച്ചാല്‍ വെജിറ്റേറിയന്‍ ഭക്ഷണവും തടിപ്പിക്കുമെന്നു മറക്കേണ്ട.

Read more about: weight തടി
English summary

Weight, Health, Body, Fat, Muscle, Veg, തടി, ആരോഗ്യം, ശരീരം, കൊഴുപ്പ്, മസില്‍, വെജിറ്റേറിയന്‍,

There are certain weight loss myth. Know more about such weight loss myths,
Story first published: Tuesday, April 16, 2013, 15:12 [IST]
X
Desktop Bottom Promotion