For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉയര്‍ന്ന രക്തസമ്മര്‍ദ്ധം മുളയിലേ നുള്ളാം !

By Super
|

ഇന്നത്തെ ഭക്ഷണ ശീലങ്ങളും, തൊഴില്‍ സാഹചര്യങ്ങളും ഏറെ മാറ്റങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. ഇവയൊക്കെ ചെറിയ പ്രായത്തില്‍ തന്നെ പലവിധ രോഗങ്ങളുമുണ്ടാകാന്‍ ഇടയാക്കുന്നു. അത്തരം രോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ധം. ഇത് തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞ് ചികിത്സ തേടേണ്ടതാണ്.

ഉയര്‍ന്ന രക്തസമ്മര്‍ദ്ധം തിരിച്ചറിഞ്ഞ് തടയാനുള്ള മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.

 ഭാരം പരിശോധിക്കുക

ഭാരം പരിശോധിക്കുക

രക്തസമ്മര്‍ദ്ധം ഉയര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് അമിതമായ ശരീരഭാരം. ആരോഗ്യം സംരക്ഷിക്കാനും, ഹൃദയത്തിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കാനും വ്യായാമങ്ങളും ശാരീരിക നിയന്ത്ര​ണങ്ങളും ശീലമാക്കുക. അമിതശരീരഭാരത്തെ അവഗണിക്കുന്നത് ഭാവിയില്‍ ഏറെ പ്രശ്നങ്ങള്‍ക്കിടയാക്കും.

 മാനസിക സമ്മര്‍ദ്ധം നിയന്ത്രിക്കുക

മാനസിക സമ്മര്‍ദ്ധം നിയന്ത്രിക്കുക

രക്തസമ്മര്‍ദ്ധം വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രധാനകാരണമാകുന്നതാണ് മാനസിക സമ്മര്‍ദ്ധം. ഇത് നിയന്ത്രിക്കാനുള്ള നടപടികള്‍ ദൈനംദിന ജീവിതത്തില്‍ സ്വീകരിക്കുക. യോഗ, ധ്യാനം,സംഗീതം, എന്നിയൊക്കെ മാനസിക സമ്മര്‍ദ്ധം കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങളാണ്.

 ഉപ്പ് ഉപയോഗം കുറയ്ക്കുക

ഉപ്പ് ഉപയോഗം കുറയ്ക്കുക

ഒരു പ്രായത്തിന് ശേഷം ഉപ്പ് അമിതമായി ഉപയോഗിക്കുന്നത് നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്. രക്തസമ്മര്‍ദ്ധം ഉയര്‍ത്തുന്നതിന് കാരണമാകുന്നവയാണ് സോഡിയവും, ഉപ്പും. ഉപ്പുപയോഗം നിയന്ത്രിക്കുന്നത് വഴി രക്തസമ്മര്‍ദ്ധം ഒരു പരിധി വരെ തടയാം.

മദ്യം ഉപയോഗിക്കുന്നത് കുറയ്ക്കുക

മദ്യം ഉപയോഗിക്കുന്നത് കുറയ്ക്കുക

മദ്യം ചെറിയ അളവില്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നിരുന്നാലും മദ്യത്തിന്‍റെ അമിതോപയോഗം ഉയര്‍ന്ന രക്തസമ്മര്‍ദ്ധം, കരള്‍ രോഗങ്ങള്‍, തലച്ചോറിലെ തകരാറുകള്‍ എന്നിവയ്ക്ക് കാരണമാകും. മദ്യത്തിന്‍റെ ഉപയോഗം ഒഴിവാക്കിയാല്‍ ആരോഗ്യപൂര്‍ണ്ണമായ ജീവിതം നേടാനാവും.

പഴം, പച്ചക്കറികള്‍

പഴം, പച്ചക്കറികള്‍

പഴങ്ങളും, പച്ചക്കറികളും പതിവായി ഉപയോഗിക്കുന്നത് വഴി പൊട്ടാസ്യം ലഭിക്കുകയും അത് രക്തസമ്മര്‍ദ്ധം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും. ദൈനംദിന ഭക്ഷണത്തില്‍ പഴങ്ങളും, പച്ചക്കറികളും ധാരാളമായി ഉള്‍പ്പെടുത്തുക.

ഊര്‍ജ്ജസ്വലമായ ജീവിതം

ഊര്‍ജ്ജസ്വലമായ ജീവിതം

വാഹനങ്ങളിലുള്ള യാത്രകള്‍ കുറച്ച് പകരം നടക്കുകയും, വീട്ടുജോലികള്‍ തനിയെ ചെയ്യുകയുമൊക്കെ ചെയ്ത് ശാരീരികമായി സജീവമായിരിക്കുക. ശരീരം പ്രവര്‍ത്തനക്ഷമമായിരിക്കുന്നത് വഴി രക്തസമ്മര്‍ദ്ധം കുറയ്ക്കാനാവും.

പുകവലി ഒഴിവാക്കുക

പുകവലി ഒഴിവാക്കുക

മദ്യപാനം പോലെ തന്നെ ദോഷകരമാണ് പുകവലി. ഉയര്‍ന്ന രക്തസമ്മര്‍ദ്ധം, ഹൃദയാഘാതം, കാന്‍സര്‍ തുടങ്ങി പല മാരകമായ രോഗങ്ങള്‍ക്കും പുകവലി ഇടയാക്കും.

 പതിവ് പരിശോധന

പതിവ് പരിശോധന

പതിവായി ഡോക്ടറെ കണ്ട് പരിശോധനകള്‍ നടത്തുന്നത് രോഗം കണ്ടെത്താനും തടയാനും സഹായിക്കും. അച്ചടക്കമുള്ള ഒരു ജീവിതശൈലിയാണ് ആരോഗ്യപൂര്‍ണ്ണമായ ജീവിതത്തിന് ആവശ്യം. ഭക്ഷണക്രമത്തിലെ ചെറിയ മാറ്റങ്ങള്‍ ആരോഗ്യത്തില്‍ വലിയ നേട്ടങ്ങളുണ്ടാക്കിത്തരും. ചെറുപ്രായത്തില്‍ തന്നെ രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നത് ഭാവിയിലെ ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.

English summary

Ways To Keep High Blood Pressure At Aay

Food habits and working hours of people, today, have undergone tremendous changes owing to which, diseases of various kinds strike at an early age. High blood pressure is one of the most common health problems today and needs to be watched and prevented.
X
Desktop Bottom Promotion