For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എല്ലുതേയ്‌മാനത്തെ നേരിടാം

By Super
|

കാത്സ്യം എല്ലുകള്‍ക്ക്‌ ബലം നല്‍കുമെന്ന്‌ എല്ലാവര്‍ക്കും അറിയാം. എന്നാല്‍, എല്ലുതേയ്‌മാനം നേരിടാന്‍ മറ്റ്‌ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്‌. എല്ലിന്റെ കട്ടി കുറഞ്ഞാല്‍ ക്രമേണ പൊട്ടുന്ന അവസ്ഥയിലെത്തും. പുറം വേദന, കഴുത്ത്‌ വേദന എന്നിവയ്‌ക്കിത്‌ കാരണമാകും. ശരീരത്തിന്റെ ഉയരത്തില്‍ ആറ്‌ ഇഞ്ച്‌ വരെ കുറവ്‌ വരാനും ഇത്‌ ചിലപ്പോള്‍ കാരണമാകാറുണ്ട്‌.

സ്‌ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും എല്ലുതേയ്‌മാനം ഉണ്ടാകാറുണ്ട്‌. എന്നാല്‍, കൂടുതല്‍ കാണപ്പെടുന്നത്‌ സ്‌ത്രീകളിലാണ്‌. പ്രത്യേകിച്ച്‌ ആര്‍ത്തവവിരാമത്തിന്‌ ശേഷം. യുഎസില്‍ അമ്പത്‌ വയസിന്‌ മുകളില്‍ പ്രായമുള്ള അഞ്ചില്‍ ഒന്ന്‌ സ്‌ത്രീകള്‍ക്കും ഈ അസുഖം ഉണ്ട്‌. മുന്‍ കരുതലുകള്‍ എടുക്കുക എന്നതാണ്‌ പ്രധാനം. എല്ലുതേയ്‌മാനം ഉള്ള പലരും എല്ലുകള്‍ ഒടിഞ്ഞതിന്‌ ശേഷമാണ്‌ ഈ അസുഖം ഉണ്ടായിരുന്നെന്ന്‌ തിരിച്ചറിയുക.

വ്യായാമം

വ്യായാമം

എല്ലുതേയ്‌മാനം നേരിടാനുള്ള പ്രധാനപ്പെട്ട മാര്‍ഗ്ഗമാണ്‌ വ്യായാമം. ഈ അസുഖമുള്ളവര്‍ ആഴ്‌ചയില്‍ അഞ്ച്‌-ആറ്‌ ദിവസം 30 മിനുട്ട്‌ വ്യായാമം ചെയ്യണം. ആഴ്‌ചയില്‍ രണ്ടോ മൂന്നോ തവണ ബലംകിട്ടുന്നതിനുള്ള വ്യായാമങ്ങളും എയ്‌റോബിക്‌ വ്യായാമങ്ങളും ചെയ്യുക.

ഉപ്പ്‌

ഉപ്പ്‌

ഉപ്പ്‌ മൂത്രം,വിയര്‍പ്പ്‌ എന്നിവയിലൂടെ പുറത്തേക്ക്‌ പോകുന്ന കാത്സ്യത്തിന്റെ അളവ്‌ ഉയര്‍ത്തും. കാത്സ്യത്തിന്റെ കുറവുള്ളവരില്‍ ഇത്‌ എല്ലിന്റെ ബലക്കുറവിന്‌ കാരണമാകും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക്‌ മൂത്രത്തില്‍ കൂടി അധികം കാത്സ്യം നഷ്‌ടപെടാറുണ്ടെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌.

കഫീന്‍

കഫീന്‍

കാത്സ്യം സ്വീകരിക്കുന്നതിനെ കഫീന്‍ തടസ്സപെടുത്താറുണ്ട്‌. അതുകൊണ്ട്‌ കഫീനടങ്ങിയ സോഡ, കാപ്പി, ചോക്ലേറ്റ്‌ എന്നിവ കഴിക്കുന്നത്‌ പരിമിതപെടുത്തുക

പുകവലി

പുകവലി

എല്ലിന്റെ ഒടിവുകള്‍ ഭേദമാകാന്‍ പുകവലി തടസ്സമാകും. മാത്രമല്ല എല്ല്‌ വളരാനുള്ള ശരീരത്തിന്റെ കഴിവ്‌ കുറയ്‌ക്കുകയും ചെയ്യും. പുകവലി നിര്‍ത്തിയാല്‍ എല്ലിന്റെ ബലം കൂടുകയും ഒടിവുകള്‍ പെട്ടന്ന്‌ ഭേദമാവുകയും ചെയ്യും.

കാല്‍സ്യം

കാല്‍സ്യം

മുതിര്‍ന്നവര്‍ക്ക്‌ ദിവസേന 1,000 മില്ലിഗ്രാം കാത്സ്യം കിട്ടണമെന്നാണ്‌ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഹെല്‍ത്ത്‌ ( എന്‍ഐഎച്ച്‌) പറയുന്നത്‌. അമ്പത്‌ വയസ്സിന്‌ മുകളിലുള്ള സ്‌ത്രീകള്‍ക്കും 70 വയസ്സിന്‌ മുകളിലുള്ള സ്‌ത്രീകള്‍ക്കും ദിവസം 1,200 മില്ലിഗ്രാം വരെ കാത്സ്യം ആവശ്യമാണ്‌.

വിറ്റാമിന്‍ ഡി

വിറ്റാമിന്‍ ഡി

ശരീരം കാത്സ്യം സ്വീകരിക്കാനും നിലനിര്‍ത്താനും ഉപയോഗിക്കാനും വിറ്റാമിന്‍ ഡി സഹായിക്കും.

സൂര്യപ്രകാശം ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ ഉത്‌പാദനം ഉയര്‍ത്തും. പാല്‍, ഓറഞ്ച്‌ ജ്യൂസ്‌,ധാന്യങ്ങള്‍ എന്നിവ വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷ്യ വസ്‌തുക്കളാണ്‌.

സോഡ

സോഡ

കഫീന്‍ അടങ്ങിയതും അല്ലാത്തതുമായ കോള അധികം കുടിക്കുന്നത്‌ എല്ലിന്റെ കട്ടികുറയാന്‍ കാരണമാകുമെന്നാണ്‌ 2006 ല്‍ നടന്ന പഠനം പറയുന്നത്‌. സോഡ യഥാര്‍ത്ഥത്തില്‍ എല്ലിന്‌ തേയ്‌മാനം ഉണ്ടാക്കുമോ എന്നത്‌ വ്യക്തമല്ല. സോഡ അധികം കഴിക്കുന്നവര്‍ പാലുത്‌പന്നങ്ങള്‍ കഴിക്കുന്നത്‌ കുറയുന്നതു കൊണ്ടാണിതെന്നാണ്‌ ചില വിദഗ്‌ധരുടെ അഭിപ്രായം.

 മരുന്നുകള്‍

മരുന്നുകള്‍

സ്ഥിരം ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ചില മരുന്നുകള്‍ ചിലപ്പോള്‍ എല്ലിന്‌ തേയ്‌മാനം ഉണ്ടാകാന്‍ കാരണമാകാറുണ്ട്‌. പ്രിഡ്‌നിസണ്‍ പോലുള്ള ആന്റി-ഇന്‍ഫ്‌ളമേറ്ററി കോര്‍ട്ടികോസ്റ്റീറോയിഡുകള്‍ എല്ലുതേയ്‌മാനത്തിന്‌ കാരണമാകാറുണ്ട്‌.

മദ്യപാനം

മദ്യപാനം

കുറഞ്ഞളവില്‍ മദ്യം കഴിക്കുന്നത്‌ എല്ലിന്റെ ക്ഷതം മാറാന്‍ സഹായിക്കുമെന്ന്‌ പറയുമെങ്കിലും മദ്യപാനം കൂടുതലായാല്‍ ശരീരം കാത്സ്യം സ്വീകരിക്കുന്നത്‌ കുറയും. കൂടാതെ ശരീരത്തിലെ കാത്സ്യ ശേഖരം കുറയുകയും എല്ലിന്റെ വളര്‍ച്ചയ്‌ക്ക്‌ സഹായിക്കുന്ന ഈസ്‌ട്രജന്‍ ഹോര്‍മോണിന്റെ തോത്‌ കുറയ്‌ക്കുകയും ചെയ്യും.


Read more about: health ആരോഗ്യം
English summary

Ways To Fight Osteoporosis

Most people know calcium strengthens bones. But there are more than a
 dozen other ways to fight osteoporosis, the silent, bone-thinning
 condition that can lead to fractures, back and neck pain, and a loss of
 up to 6 inches of height over time.
X
Desktop Bottom Promotion