For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭക്ഷ്യവിഷബാധ തടയൂ

|

ആരോഗ്യത്തിന് ഭക്ഷണങ്ങള്‍ വളരെ പ്രധാനമാണ്. എന്നാല്‍ ഭക്ഷണങ്ങള്‍ വേണ്ട രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ ഇവ ആരോഗ്യം നശിപ്പിയ്ക്കാനുള്ള സാധ്യതയും കൂടുതലാണ്. ഭക്ഷ്യവിഷബാധയാണ് ഇതിന് കാരണമായി പറയാവുന്നത്.

ഭക്ഷ്യവിഷബാധ നിസാരമായി തള്ളിക്കളയാവുന്ന ഒന്നല്ല. വേണ്ട രീതിയില്‍ വേണ്ട സമയത്തു ശ്രദ്ധിച്ചില്ലെങ്കില്‍ മരണം വരെ സംഭവിയ്ക്കാവുന്ന ഒന്നാണിത്.

വൃത്തിയില്ലാത്തതും പഴകിയതുമായ ഭക്ഷണങ്ങള്‍ ഉപയോഗിയ്ക്കുന്നതാണ് മിക്കവാരും ഭക്ഷ്യവിഷബാധയ്ക്കു കാരണമാകാറ്. അല്‍പം ശ്രദ്ധിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സാധിയ്ക്കും.

ഭക്ഷ്യവിഷബാധ ഒഴിവാക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

മാംസം

മാംസം

മാംസാഹാരങ്ങളാണ് പലപ്പോഴും ഭക്ഷ്യവിഷബാധയ്ക്ക് ഇട വരുത്താറ്. ഇവ വാങ്ങുമ്പോള്‍ പഴകിയതല്ലെന്നുറപ്പു വരുത്തണം.

പാലും വെള്ളവും

പാലും വെള്ളവും

പാലും വെള്ളവും നല്ലപോലെ തിളപ്പിച്ച ശേഷം മാത്രം ഉപയോഗിയ്ക്കുക.

മുട്ട

മുട്ട

മുട്ടയും നല്ലപോലെ വേവിയ്ക്കണം. താറാവിന്റെ മുട്ട 10 മിനിറ്റെങ്കിലും വേവിച്ച ശേഷം മാത്രം ഉപയോഗിയ്ക്കുക.

പച്ചക്കറി

പച്ചക്കറി

പച്ചക്കറികളും ഇറച്ചിയുമെല്ലാം നല്ലപോലെ കഴുകിയ ശേഷം ഉപയോഗിയ്ക്കുക. പച്ചക്കറികളിലെ കീടനാശിനികള്‍ നീക്കം ചെയ്യുവാനും ഇത് നല്ലതാണ്.

ഇറച്ചി നല്ലപോലെ വേവിയ്ക്കുക

ഇറച്ചി നല്ലപോലെ വേവിയ്ക്കുക

ഇറച്ചിയിലും മറ്റും ഭക്ഷ്യവിഷബാധയ്ക്കിട വരുത്തുന്ന സാല്‍മൊണെല്ല വളരാന്‍ സാധ്യത കൂടുതലാണ്. ഇവ നല്ലപോലെ വേവിയ്ക്കുകയെന്നതാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള ഒരു വഴി. ഇവ നല്ലപോലെ വേവിയ്ക്കണം.

അന്നന്നേയ്ക്കുള്ള ഭക്ഷണം

അന്നന്നേയ്ക്കുള്ള ഭക്ഷണം

അന്നന്നേയ്ക്കുള്ള ഭക്ഷണം മാത്രം പാചകം ചെയ്യുക. ഭക്ഷണം ഫ്രിഡ്ജില്‍ വച്ചു കഴിയ്ക്കുന്ന ശീലം കഴിവതും ഉപേക്ഷിയ്ക്കുക.

ഫ്രിഡ്ജില്‍ നിന്നെടുത്ത ഭക്ഷണം

ഫ്രിഡ്ജില്‍ നിന്നെടുത്ത ഭക്ഷണം

ഫ്രിഡ്ജില്‍ നിന്നെടുത്ത ഭക്ഷണം ചൂടാക്കാതെ ഉപയോഗിയ്ക്കരുത്. ഒരിക്കല്‍ ചൂടാക്കിയ ഭക്ഷണം ഫ്രിഡ്ജില്‍ വീണ്ടും വയ്ക്കുകയുമരുത്. മുറിയിലെ ചൂടിലെത്തിയ ശേഷം മാത്രം ഭക്ഷണം ചൂടാക്കുക.

ശുചിത്വം

ശുചിത്വം

ഭക്ഷണം വയ്ക്കുന്നവരും വിളമ്പുന്നവരുമെല്ലാം ശുചിത്വം പാലിയ്ക്കണം.

കൈ കഴുകുക

കൈ കഴുകുക

നല്ലപോലെ കൈ കഴുകിയ ശേഷം മാത്രം ഭക്ഷണം പാകം ചെയ്യുകയും വിളമ്പുകയും കഴിയ്ക്കുകയും ചെയ്യുക.

English summary

Ways Prevent Food Poisoning

Sometimes food poisoning may be fatal as it causes life threatening effects. Food poisoning chances are more from non vegetarian food. Now a days pesticides in fruits and vegetables also becoming a reason for this problem,
Story first published: Saturday, November 30, 2013, 12:14 [IST]
X
Desktop Bottom Promotion