For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്തനാര്‍ബുദം തടയാന്‍ ചില ഭക്ഷണങ്ങള്‍

|

ഹോളിവുഡ് താരം ആന്‍ജലീന ജോളി സ്തനാര്‍ബുദം ഭയന്ന് മാറിടങ്ങള്‍ നീക്കം ചെയ്തതാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. സ്തനാര്‍ബുദ സാധ്യത ഒഴിവാക്കാനുമുള്ള മുന്‍കരുതലെന്ന നിലയ്ക്ക് സ്ത്രീകള്‍ക്ക് പിന്‍തുടരാവുന്ന മാര്‍ഗമെന്ന നിലയ്ക്കും ഈ വിഷയം ഇപ്പോള്‍ ചര്‍ച്ചകളില്‍ സജീവമാണ്.

സ്തനാര്‍ബുദം ഇക്കാലത്ത് സ്ത്രീകളുടെ ആരോഗ്യത്തിന് ഭീഷണിയായി നില്‍ക്കുന്ന ഒരു രോഗം തന്നെയാണ്. എന്നാല്‍ തുടക്കത്തില്‍ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാവുന്ന ഒന്ന്.

ബ്രെസ്റ്റ് ക്യാന്‍സര്‍ തടയാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുമുണ്ട്. ഇത്തരം ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ. ഇവ കഴിയ്ക്കൂ. ഇത് സ്തനാര്‍ബുദ സാധ്യത കുറയ്ക്കാം.

സ്താര്‍ബുദം തടയാന്‍ ചില ഭക്ഷണങ്ങള്‍

സ്താര്‍ബുദം തടയാന്‍ ചില ഭക്ഷണങ്ങള്‍

ബ്രൊക്കൊളിയില്‍ സള്‍ഫോറാഫേന്‍ എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഇത് സ്താര്‍ബുദ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ സഹായിക്കും.

സ്താര്‍ബുദം തടയാന്‍ ചില ഭക്ഷണങ്ങള്‍

സ്താര്‍ബുദം തടയാന്‍ ചില ഭക്ഷണങ്ങള്‍

പോംഗ്രനേറ്റില്‍ പോളിഫിനോളുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ബ്രെസ്റ്റ് ക്യാന്‍സറില്‍ നിന്നും സംരക്ഷണം നല്‍കും.

സ്താര്‍ബുദം തടയാന്‍ ചില ഭക്ഷണങ്ങള്‍

സ്താര്‍ബുദം തടയാന്‍ ചില ഭക്ഷണങ്ങള്‍

പച്ചനിറത്തിലുള്ള പച്ചക്കറികള്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ തടയുന്നതിന് നല്ലതാണ്. ഇതില്‍ ഫോളേറ്റ്, വൈറ്റമിന്‍ ബി, ഫൈബര്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ അമിതമായി ഈസ്ട്രജന്‍ ഉല്‍പാദിപ്പിക്കുന്നതു തടയും. ഇതുവഴി ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയും തടയും.

സ്താര്‍ബുദം തടയാന്‍ ചില ഭക്ഷണങ്ങള്‍

സ്താര്‍ബുദം തടയാന്‍ ചില ഭക്ഷണങ്ങള്‍

തവിടു കളയാത്ത ധാന്യങ്ങളില്‍ ആന്റിഓക്‌സിഡന്റുകള്‍, വൈറ്റമിനുകള്‍, ഫൈബര്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഈസ്ട്രജന്‍ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നതു തടയും. സ്തനാര്‍ബുദ സാധ്യത കുറയ്ക്കും.

സ്താര്‍ബുദം തടയാന്‍ ചില ഭക്ഷണങ്ങള്‍

സ്താര്‍ബുദം തടയാന്‍ ചില ഭക്ഷണങ്ങള്‍

സാല്‍മണിലെ ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കും.

സ്താര്‍ബുദം തടയാന്‍ ചില ഭക്ഷണങ്ങള്‍

സ്താര്‍ബുദം തടയാന്‍ ചില ഭക്ഷണങ്ങള്‍

കൂണിലെ എര്‍ഗോതയോനിന്‍ സ്തനാര്‍ബുദ സാധ്യത കുറയ്ക്കുവാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്. ഇവ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയും.

സ്താര്‍ബുദം തടയാന്‍ ചില ഭക്ഷണങ്ങള്‍

സ്താര്‍ബുദം തടയാന്‍ ചില ഭക്ഷണങ്ങള്‍

മുളപ്പിച്ച ധാന്യങ്ങളും സ്താര്‍ബുദ കോശങ്ങളെ തടയുന്ന ഭക്ഷണം തന്നെ.

സ്താര്‍ബുദം തടയാന്‍ ചില ഭക്ഷണങ്ങള്‍

സ്താര്‍ബുദം തടയാന്‍ ചില ഭക്ഷണങ്ങള്‍

പയര്‍ വര്‍ഗങ്ങളില്‍ ഫോളേറ്റ്, ഫൈബര്‍ എന്നിവയടങ്ങിയിട്ടുണ്ട്. ഇവയും സ്താര്‍ബുദ സാധ്യത കുറയ്ക്കുന്ന ഭക്ഷണങ്ങള്‍ തന്നെ.

സ്താര്‍ബുദം തടയാന്‍ ചില ഭക്ഷണങ്ങള്‍

സ്താര്‍ബുദം തടയാന്‍ ചില ഭക്ഷണങ്ങള്‍

ചീരയിലെ ഫൈബറും സ്തനാര്‍ബുദ സാധ്യത കുറയ്ക്കും.

സ്താര്‍ബുദം തടയാന്‍ ചില ഭക്ഷണങ്ങള്‍

സ്താര്‍ബുദം തടയാന്‍ ചില ഭക്ഷണങ്ങള്‍

പാലുല്‍പന്നങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് സ്താര്‍ബുദ സാധ്യത കുറയ്ക്കും. ഇവയില്‍ കാല്‍സ്യം, അയേണ്‍, മറ്റു ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല, പാലുല്‍പന്നങ്ങള്‍ സ്തനാര്‍ബുദ സാധ്യത 19 ശതമാനം കുറയ്ക്കുന്നുമുണ്ട്.

സ്താര്‍ബുദം തടയാന്‍ ചില ഭക്ഷണങ്ങള്‍

സ്താര്‍ബുദം തടയാന്‍ ചില ഭക്ഷണങ്ങള്‍

ഒലീവ് ഓയില്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ വരാതിരിക്കാന്‍ സഹായിക്കുമെന്നതിനാല്‍ ഭക്ഷണസാധനങ്ങള്‍ ഇതില്‍ പാകം ചെയ്തു കഴിയ്ക്കുന്നത് നന്നായിരിക്കും.

സ്താര്‍ബുദം തടയാന്‍ ചില ഭക്ഷണങ്ങള്‍

സ്താര്‍ബുദം തടയാന്‍ ചില ഭക്ഷണങ്ങള്‍

അമിതവണ്ണം സ്തനാര്‍ബുദ സാധ്യത കൂട്ടുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രത്യേകിച്ച് മെനോപോസിനോടനുബന്ധിച്ച് ഹോര്‍മോണ്‍ വ്യതിയാനങ്ങളുണ്ടെങ്കില്‍ അമിതവണ്ണത്തിനുള്ള സാധ്യത ഏറെയാണ്. ഇത് സ്തനാര്‍ബുദത്തിനും കാരണമാകും. ഇവിടെയാണ് വ്യായാമത്തിന് പ്രസക്തിയേറുന്നത്. വ്യായാമം വഴി അമിതവണ്ണം കുറയ്ക്കുക. ഇത് ശരീരത്തില്‍ കൊഴുപ്പടിഞ്ഞ് കൂടാതിരിക്കാനും നല്ലതാണ്.

സ്താര്‍ബുദം തടയാന്‍ ചില ഭക്ഷണങ്ങള്‍

സ്താര്‍ബുദം തടയാന്‍ ചില ഭക്ഷണങ്ങള്‍

പുകവലിയും സ്താര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കും. ഇത്തരം ശീലങ്ങള്‍ ഒഴിവാക്കുക.

സ്താര്‍ബുദം തടയാന്‍ ചില ഭക്ഷണങ്ങള്‍

സ്താര്‍ബുദം തടയാന്‍ ചില ഭക്ഷണങ്ങള്‍

മുലയൂട്ടുന്നത് സ്താര്‍ബുദ സാധ്യത കുറയ്ക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്. മുലയൂട്ടല്‍ വഴി സ്തനാര്‍ബുദ സാധ്യത കുറയുക മാത്രമല്ലാ, അമ്മയ്ക്ക് മാനസിക സന്തുഷ്ടിയും കുഞ്ഞിന് ആരോഗ്യവും നല്‍കും.

സ്താര്‍ബുദം തടയാന്‍ ചില ഭക്ഷണങ്ങള്‍

സ്താര്‍ബുദം തടയാന്‍ ചില ഭക്ഷണങ്ങള്‍

നാല്‍പതിന് മീതെയുള്ളവര്‍ എല്ലാ വര്‍ഷവും മാമോഗ്രാഫി ചെയ്യേണ്ടത് അത്യാവശ്യം. പാരമ്പര്യമായി രോഗസാധ്യതയുള്ളവര്‍ മുപ്പതു വയസു മുതല്‍ മൂന്നു വര്‍ഷത്തിലൊരിക്കലെങ്കിലും ഈ ടെസ്റ്റ് നടത്തേണ്ടതാണ്.

English summary

Breast Cancer, Health, Body, Women, Calcium, Food, ബ്രെസ്റ്റ് ക്യാന്‍സര്‍, ആരോഗ്യം, ശരീരം, സ്ത്രീ, വൈറ്റമിന്‍, ഭക്ഷണം, കാല്‍സ്യം,

After hearing about Angelina Jolie and her health sufferings, we would like to talk about breast cancer, the second most highly diagnosed cancer among women. The rising health disease has been taking lives since many years. Most of the women give up to the disease but, Angelina's bold confession of double mastectomy has encouraged women to fight breast cancer and overcome it.
 
 
Story first published: Thursday, May 16, 2013, 11:36 [IST]
X
Desktop Bottom Promotion