For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാവ് വൃത്തിയാക്കും വഴികള്‍

|

ആരോഗ്യത്തില്‍ വൃത്തിയ്ക്ക് പ്രധാന സ്ഥാനമുണ്ട്. പല അസുഖങ്ങളുടേയും മൂലകാരണം വൃത്തിക്കുറവു തന്നെയാണ്.

വായയുടെ കാര്യത്തിലും ഇത് സാധാരണം. രണ്ടും മൂന്നും തവണ പല്ലു തേച്ച് വെളുത്തോയെന്ന് നോക്കുന്നവര്‍ പലപ്പോഴും നാവിന്റെ കാര്യം അവഗണിക്കാറാണ് പതിവ്. എത്ര തവണ പല്ലു തേച്ചിട്ടും വായ്‌നാറ്റമുണ്ടെന്നു പരാതിപ്പെടുന്നവര്‍ വിട്ടു കളയുന്നതും ഇതായിരിക്കും.

നാവില്‍ വെളുത്ത നിറത്തില്‍ കാണപ്പെടുന്നത് ഫംഗസാണ്. ചില തരം ഭക്ഷണങ്ങളും ഇതിന് കാരണമാകും. അടുപ്പിച്ച് നാവു വൃത്തിയാക്കാതിരുന്നാലും ഇങ്ങനെ സംഭവിക്കുന്നത് സാധാരണം. പല്ലിനുള്‍പ്പെടെ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാവുകയും ചെയ്യും.

നാക്ക് വൃത്തിയാക്കാനുള്ള പലതരം മാര്‍ഗങ്ങളെക്കുറിച്ച് അറിയേണ്ടേ. ബ്രഷും ടങ് ക്ലീനറും മാത്രമല്ല, മറ്റു ചില വഴികള്‍ കൂടി ഇതിനുണ്ട്.

നാവ് വൃത്തിയാക്കും വഴികള്‍

നാവ് വൃത്തിയാക്കും വഴികള്‍

ടൂത്ത് ബ്രഷ് തന്നെയാണ് ഒരു മാര്‍ഗം. ഇതിന്റെ പല്ലുകള്‍ കൊണ്ട് നാവിലും ബ്രഷ് ചെയ്യാം. നാക്ക് വൃത്തിയാക്കാന്‍ ബ്രഷിന്റെ പിന്‍ഭാഗത്ത് ചെറിയ ടങ് ക്ലീനറുള്ള ബ്രഷുകളും ലഭ്യമാണ്.

നാവ് വൃത്തിയാക്കും വഴികള്‍

നാവ് വൃത്തിയാക്കും വഴികള്‍

സാധാരണയായി എല്ലാവരും ഉപയോഗിക്കുന്ന മാര്‍ഗം ടങ് ക്ലീനറാണ്. ഇത് സ്റ്റീലിലും പ്ലാസ്റ്റിക്കിലും ലഭ്യമാകും.

നാവ് വൃത്തിയാക്കും വഴികള്‍

നാവ് വൃത്തിയാക്കും വഴികള്‍

സ്‌ട്രോബറി, ആപ്പിള്‍, ചെറുനാരങ്ങ, ചീസ് തുടങ്ങിയവ നാക്കിലെ ഫംഗല്‍ ബാധ നീക്കാനുള്ള മറ്റൊരു വഴിയാണ്. ഇവ കഴിയ്ക്കുന്നത് ആരോഗ്യത്തിന് മാത്രമല്ല, നാക്ക് വൃത്തിയാക്കാനും നല്ലതാണ്.

നാവ് വൃത്തിയാക്കും വഴികള്‍

നാവ് വൃത്തിയാക്കും വഴികള്‍

ചെറുനാരങ്ങയില്‍ അല്‍പം ബേക്കിംഗ് സോഡയിട്ട് നാവില്‍ ബ്രഷ് ചെയ്യുക. ബേക്കിംഗ് സോഡയ്ക്കു പകരം ഉപ്പായാലും മതി.

നാവ് വൃത്തിയാക്കും വഴികള്‍

നാവ് വൃത്തിയാക്കും വഴികള്‍

ഉപ്പുവെള്ളം ഗാര്‍ഗിള്‍ ചെയ്യുന്നത് തൊണ്ടവേദനയക്കും വായ്‌നാറ്റമകറ്റാനും മാത്രമല്ല, നാക്കിലെ ഫംഗല്‍ ബാധ മാറ്റാനും നല്ലൊരു വഴി തന്നെയാണ്.

നാവ് വൃത്തിയാക്കും വഴികള്‍

നാവ് വൃത്തിയാക്കും വഴികള്‍

ആന്റിസെപ്റ്റിക് മൗത്ത് വാഷും നാക്ക് വൃത്തിയാക്കാന്‍ ഉപയോഗിക്കാവുന്നതാണ്.

നാവ് വൃത്തിയാക്കും വഴികള്‍

നാവ് വൃത്തിയാക്കും വഴികള്‍

കാന്‍ഡിഡ ഫംഗസ് എന്നൊരു ഫംഗസാണ് നാക്കിലെ വെളുത്ത നിറത്തിന് കാരണം. തൈര് കഴിയ്ക്കുന്നത് ഇതിന്റെ വളര്‍ച്ച തടയും.

നാവ് വൃത്തിയാക്കും വഴികള്‍

നാവ് വൃത്തിയാക്കും വഴികള്‍

മഞ്ഞളും ഫംഗസിനെതിരെ പ്രവര്‍ത്തിക്കുന്ന ഒന്നാണ്. ചെറുചൂടുവെള്ളത്തില്‍ മഞ്ഞള്‍പ്പൊടി കലക്കി വായിലൊഴിയ്ക്കുന്നതും കുടിയ്ക്കുന്നതും നല്ലതു തന്നെ.

Read more about: health ആരോഗ്യം
English summary

Health, Body, Clean, Mouth, Tongue, Fungus, Turmeric, Teeth, ആരോഗ്യം, ശരീരം, വൃത്തി, വായ, നാക്ക്, വൃത്തി, ഫംഗസ്, മൗത് വാഷ്‌

There are many causes of the white tongue. Fungal deposition, medications, smoking, dehydration and alcohol are the main causes of white tongue. The white layer also forms due to sticky foods, drinks and artificial sweeteners like candies and bubble gums. The white tongue can be cured gradually. 
 
 
Story first published: Wednesday, January 16, 2013, 11:44 [IST]
X
Desktop Bottom Promotion