For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമിതവണ്ണം നിങ്ങളെ കീഴ്‌പ്പെടുത്തുമോ?

|

അമിതവണ്ണമെന്നു പറയുമ്പോള്‍ തടി കൂടുന്നുവെന്നതാണ് പലരും ഉദ്ദേശിക്കുന്നത്. എന്നാല്‍ തടി കൂടുന്നതിനെ അമിതവണ്ണമെന്നു വിളിയ്ക്കാനാവില്ല. അമിത വണ്ണം വാസ്തവത്തില്‍ ഒരു രോഗമാണ്. മറ്റു പല ഗുരുതര രോഗങ്ങളിലേക്കും നയിക്കാവുന്ന ഒരു രോഗം.

കൊഴുപ്പടിഞ്ഞു കൂടുന്നതു തന്നെയാണ് അമിതവണ്ണത്തിന്റെ ലക്ഷണം. തടി കൂടുതലാണെങ്കിലും ഇത് നിങ്ങളുടെ ആയുസിന് ദോഷം വരുത്തില്ല. എന്നാല്‍ അമിതവണ്ണം ജീവനു തന്നെ ഒരു ഭീഷണിയാണെന്നു പറയാം. ചെറിയ കുട്ടികള്‍ പോലും പലപ്പോഴും ഇതിന്റെ അടിമയായിത്തീരുന്നുവെന്നതാണ് വാസ്തവം.

നിങ്ങള്‍ അമിതവണ്ണത്തിലേക്കടുക്കുന്നുവെന്നറിയാന്‍ പല വഴികളുമുണ്ട്.

അമിതവണ്ണം നിങ്ങളെ കീഴ്‌പ്പെടുത്തുമോ

അമിതവണ്ണം നിങ്ങളെ കീഴ്‌പ്പെടുത്തുമോ

ഭക്ഷണം തീരെ കുറവാണു കഴിയ്ക്കുന്നതെങ്കിലും തടി കൂടുന്നുവെന്നത് പലപ്പോഴും പലരും പറഞ്ഞു കേള്‍ക്കുന്ന ഒരു പരാതിയാണ്. ശരീരം അമിതമായി തടിയ്ക്കുന്നതിന്റെ ഒരു ലക്ഷണമാകാം ഇത്.

അമിതവണ്ണം നിങ്ങളെ കീഴ്‌പ്പെടുത്തുമോ

അമിതവണ്ണം നിങ്ങളെ കീഴ്‌പ്പെടുത്തുമോ

അമിതവണ്ണത്തില്‍ തന്നെ സെല്ലുലൈറ്റ് എന്നൊരു അവസ്ഥയുണ്ട്. ശരീരത്തിന്റെ ചില ഭാഗങ്ങളില്‍, പ്രത്യേകിച്ച് വയര്‍, തുട, കൈകള്‍ എന്നിവിടങ്ങളില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതിനെയാണ് സെല്ലുലൈറ്റെന്നു പറയുന്നത്. ഇതു കാരണം സ്‌ട്രെച്ച് മാര്‍ക്‌സ് വരാനും സാധ്യത കൂടുതല്‍ തന്നെ.

അമിതവണ്ണം നിങ്ങളെ കീഴ്‌പ്പെടുത്തുമോ

അമിതവണ്ണം നിങ്ങളെ കീഴ്‌പ്പെടുത്തുമോ

ശരീരത്തിന് ഭാരം കൂടുന്തോറും മുട്ടുവേദനയും കാല്‍വേദനയുമെല്ലാം പലര്‍ക്കും പതിവാണ്. ശരീരത്തിന് തടി കൂടുന്നുവെന്നതിന്റെ ഒരു ലക്ഷണമാണ് ഇതും.

അമിതവണ്ണം നിങ്ങളെ കീഴ്‌പ്പെടുത്തുമോ

അമിതവണ്ണം നിങ്ങളെ കീഴ്‌പ്പെടുത്തുമോ

അമിതവണ്ണത്തിന്റെ മറ്റൊരു പാര്‍ശ്വഫലമാണ് വെരിക്കോസ് വെയിനുകള്‍. ചര്‍മത്തിനു താഴെയായി രക്തക്കുഴലുകള്‍ കൂട്ടിപ്പിണയുന്നതിനെ തുടര്‍ന്നാണ് വെരിക്കോസ് വെയിന്‍ എന്ന അവസ്ഥയുണ്ടാകുന്നത്. ഇതിന് അമിതവണ്ണം മാത്രമല്ല കാരണമെങ്കിലും ഇതും ഒരു കാരണം തന്നെ.

അമിതവണ്ണം നിങ്ങളെ കീഴ്‌പ്പെടുത്തുമോ

അമിതവണ്ണം നിങ്ങളെ കീഴ്‌പ്പെടുത്തുമോ

നിങ്ങളുടെ കൊളസ്‌ട്രോള്‍ തോത് ക്രമാതീതമായി വര്‍ദ്ധിക്കുന്നത് അമിതവണ്ണത്തിന്റെ മറ്റൊരു സൂചനയാകാം.

അമിതവണ്ണം നിങ്ങളെ കീഴ്‌പ്പെടുത്തുമോ

അമിതവണ്ണം നിങ്ങളെ കീഴ്‌പ്പെടുത്തുമോ

ശരീരഭാരം കൂടുതലുള്ളവര്‍ക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടേക്കാം. പ്രത്യേകിച്ച് നടക്കുമ്പോഴോ കോണിപ്പടികള്‍ കയറുമ്പോഴോ എല്ലാം കിതപ്പനുഭവപ്പെടും. ഇത്തരം പ്രശ്‌നങ്ങള്‍ വരുന്നെങ്കില്‍ നിങ്ങളുടെ ശരീരഭാരവും ശ്രദ്ധിയ്ക്കുക.

അമിതവണ്ണം നിങ്ങളെ കീഴ്‌പ്പെടുത്തുമോ

അമിതവണ്ണം നിങ്ങളെ കീഴ്‌പ്പെടുത്തുമോ

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് അമിതവണ്ണം ഒരു പ്രധാന കാരണം തന്നെയാണ്. അമിതവണ്ണം ഹൃദയത്തില്‍ കൊഴുപ്പടിഞ്ഞു കൂടാന്‍ വഴിയുണ്ടാക്കും. ഇത് ഹൃദയപ്രവര്‍ത്തനങ്ങള്‍ തകരാറിലാക്കുകയും ചെയ്യും.

അമിതവണ്ണം നിങ്ങളെ കീഴ്‌പ്പെടുത്തുമോ

അമിതവണ്ണം നിങ്ങളെ കീഴ്‌പ്പെടുത്തുമോ

അമിതവണ്ണമുള്ള സ്ത്രീകളില്‍ മാസമുറ, ഓവുലേഷന്‍ പ്രശ്‌നങ്ങള്‍ സാധാരണമാണ്. കൊഴുപ്പ് യൂട്രസിലും ഓവറികളിലും അടിഞ്ഞു കൂടുന്നതാണ് കാരണം.

അമിതവണ്ണം നിങ്ങളെ കീഴ്‌പ്പെടുത്തുമോ

അമിതവണ്ണം നിങ്ങളെ കീഴ്‌പ്പെടുത്തുമോ

അമിതവണ്ണം ചെറിയ ചലനങ്ങള്‍ പോലും ബുദ്ധമുട്ടുള്ളതാക്കും. നിങ്ങള്‍ക്ക് ചെറിയ ജോലികള്‍ പോലും ക്ഷീണവും തളര്‍ച്ചയും വരുത്തി വയ്ക്കും.

അമിതവണ്ണം നിങ്ങളെ കീഴ്‌പ്പെടുത്തുമോ

അമിതവണ്ണം നിങ്ങളെ കീഴ്‌പ്പെടുത്തുമോ

പ്രമേഹം പോലുള്ള രോഗങ്ങള്‍ അമിതവണ്ണത്തിന്റെ പാര്‍ശ്വഫലങ്ങളില്‍ പ്രധാനമാണ്. അമിതവണ്ണം പലപ്പോഴും അസുഖങ്ങള്‍ക്കു വഴിയൊരുക്കുമെന്ന കാര്യവും മറക്കരുത്.

Read more about: weight തടി
English summary

Health, Body, Weight, Periods, Uterus, Fat, Cholesterol, ആരോഗ്യം, ശരീരം, വണ്ണം, മാസമുറ, ഓവുലേഷന്‍, കൊളസ്‌ട്രോള്‍, യൂട്രസ്, കൊഴുപ്പ്‌

The cause of obesity is excessive fat. At one point of time you just stop being overweight and turn into an obese,
X
Desktop Bottom Promotion