For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെര്‍വികല്‍ ക്യാന്‍സര്‍ കണ്ടെത്തുന്നതിന് വിനെഗര്‍

|

ഒരു ലക്ഷം സ്ത്രീകളില്‍ 11 പേരുടെ മരണം സംഭവിക്കുന്നത് സെര്‍വികല്‍ ക്യാന്‍സര്‍ കാരണമാണെന്നതാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

ഒരു പ്രത്യേക തരം വൈറസാണ് ഈ രോഗമുണ്ടാക്കുന്നത്. സെര്‍വികല്‍ ക്യാന്‍സര്‍ പെട്ടെന്നു തന്നെ മറ്റു ശരീരഭാഗങ്ങളിലേക്കു പടരുമെന്നതാണ് മറ്റൊരു കാര്യം.

Cancer

തുടക്കത്തില്‍ കണ്ടുപിടിക്കാന്‍ പറ്റാത്തതാണ് സെര്‍വികള്‍ ക്യാന്‍സര്‍ ഗുരുതരമാക്കുന്നത്. പാപ്‌സ്മിയര്‍ ടെസ്റ്റും കൃത്യമായ പരിശോധകളുമാണ് സെര്‍വികല്‍ ക്യാന്‍സര്‍ കണ്ടെത്താന്‍ സഹായകമാകുന്നതും.

എന്നാല്‍ പാപ്‌സ്മിയര്‍ ടെസ്റ്റ് താരതമ്യേന ചെലവേറിയതു കൊണ്ട് പലരും ഇതിനു പോകാറില്ല. ഇതിനൊരു പരിഹാരമായാണ് വിനെഗര്‍ ഉപയോഗിച്ചുള്ള സെര്‍വികള്‍ ക്യാന്‍സര്‍ ടെസ്റ്റ്.

പാപ്‌സ്മിയര്‍ ടെസ്റ്റിന്റെ പരിശോധനാ ഫലത്തിന് കാത്തിരിക്കേണ്ടി വരും. എന്നാല്‍ വിനെഗര്‍ ടെസ്റ്റ് താരതമ്യേന വളരെ ലളിതമാണ്.

വജൈനയില്‍ പരിശോധനയ്ക്കുപയോഗിക്കുന്ന വിനെഗര്‍ കൊണ്ട് തുടയ്ക്കുകയാണ് ആദ്യം ചെയ്യുക. ഇതിനു ശേഷം ഒരു ലൈറ്റ് ഉപയോഗിച്ച് പരിശോധിച്ചാല്‍ ക്യാന്‍സര്‍ സാധ്യതയുള്ള കോശങ്ങള്‍ വെളുത്ത നിറത്തില്‍ കണ്ടെത്താം. വിനെഗറുമായ സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ ഇത്തരം കോശങ്ങള്‍ വെളുത്ത നിറത്തില്‍ വരുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും വിനെഗര്‍ പരിശോധന സെര്‍വികല്‍ ക്യാന്‍സര്‍ സാധ്യത കുറയ്ക്കുമെന്നതാണ് കരുതുന്നത്.

English summary

Vinegar Test Detect Cervical Cancer

It has so far been very difficult to stem the flow of cervical cancer because it hardly shows any symptoms until it is too late. Most women are unable to detect the first signs of cervical cancer and perish due to it. So the only way to cure the risks of this cancer is through regular screening. So far, only pap smear test was done to detect this type of cancer.
 
 
Story first published: Tuesday, June 4, 2013, 15:52 [IST]
X
Desktop Bottom Promotion