For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സർവരോഗസംഹാരിയായ ത്രിഫല

By Super
|

ഹാർഡ് വര്ക്കിനേക്കാൾ സ്മാർട്ട് വർക്കിന് പ്രാധാന്യമുള്ള കാലമാണിത്. ഏറ്റവും പുതിയ രീതിയിൽ ഏറ്റവും നന്നായി ചെയ്യുക എന്നതാണ് ഇന്നത്തെ രീതി. എല്ലാ ബുദ്ധിമുട്ടുകളോടും സമ്മർദ്ദങ്ങളോടും പടപൊരുതി സ്മാർട്ടായിത്തന്നെ കാര്യങ്ങൾ ചെയ്യണം. മാനസികമായും ശാരീരികമായും ആരോഗ്യത്തോടെ ഇരുന്നാലേ ഇത് സാധിക്കൂ. ദിനചര്യകൾ കൃത്യമായും ഭക്ഷണശീലങ്ങൾ ചിട്ടയോടെയും ഇരിക്കണമിതിന്. പുരോഗതി നേടുന്തോറും നമ്മുടെ ശരീരം നന്നായി ശ്രദ്ധിക്കാൻ നമുക്ക് പറ്റുന്നുണ്ടെങ്കിലും മാനസികമായി ദുർബലരായിത്തീരുന്ന പ്രവണതയാണ് ഇന്ന് കണ്ടുവരുന്നത്. ഇത് അകാലവാർദ്ധക്യരോഗ ലകഷണങ്ങളിലേക്കും രോഗങ്ങളിലേക്കും പലരെയും നയിക്കുന്നു.

എന്താണ് ത്രിഫല?​

ആയുർവേദ പാരമ്പര്യമരുന്നായ ത്രിഫല രസായനം എന്ന പേരിലും ഉത്തേജിനി എന്ന പേരിലും അറിയപ്പെടുന്നു. മൂന്ന് ഔഷധസസ്യങ്ങളുടെ കൂട്ടാണ് ത്രിഫല. അമലകി ( എംബ്ലിക ഓഫിസിനാലിസ്)​ ഹരിതകി ( ടെർമിനാലിയ ഷെബുല)​,​, ഭീബിതകി ( ടെർമിനാലിയ ബാലേറിയ)​ എന്നിവയാണവ.

ത്രിഫല എങ്ങനെ സഹായിക്കും

ത്രിഫല അദ്ഭുത ഫലസിദ്ധിയുള്ള ഒരു ആയുർവേദ ഔഷധമാണ്. ലോകമെമ്പാടും ആയുർവേഡോക്ടർമാർ ഏത് രോഗത്തിനും പ്രതിവിധിയായി പറയുന്ന ഔഷധമാണ് ത്രിഫല. ആയുർവേദ ഔഷധങ്ങളെക്കുറിച്ച് പറയുന്ന പ്രസിദ്ധ ഗ്രന്ഥമായ ചരകസംഹിതയുടെ ആദ്യ അധ്യായത്തിൽത്തന്നെ ത്രിഫലയെക്കുറിച്ച് പറയുന്നുണ്ട്. അമലകി,​ ഹരിതകി ,​ ഭിബിതകി എന്നിവയുടെ ചേരുവയിലൂടെയുണ്ടാവുന്ന ഈ ദിവ്യമായ ഔഷധക്കൂട്ടിന് ഏത് അസുഖത്തെയും മാറ്റാനുളള സിദ്ധിയുണ്ട്.

പ്രതിരോധശേഷി

പ്രതിരോധശേഷി

പ്രതിരോധശേഷി കൂട്ടുന്ന മരുന്നായി ആയുർവേദം നിർദേശിക്കുന്ന ത്രിഫല ഒരു സർവരോഗസംഹാരി കൂടിയാണ്. ശരീരത്തിൻറെ പൊതുവായ ആരോഗ്യക്ഷമതക്കും പ്രതിരോധത്തിനും ത്രിഫല ഉത്തമമാണ്. ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും അവശ്യം വേണ്ട കാര്യമാണ് പ്രതിരോധ ശേഷി. ബാഹ്യമായ എല്ലാ അണുബാധകളിൽ നിന്നും ശരീരത്തിന് സുരക്ഷ നൽകുന്നത് ഈ പ്രതിരോധശേഷിയാണ്.

ആൻറി ഓക്സിഡൻറ്

ആൻറി ഓക്സിഡൻറ്

കോശങ്ങളുടെ ഉപാപചയ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ശരിയായ പ്രവർത്തനത്തിന് സഹായിക്കുകയും ചെയ്യുന്ന ശക്തമായ ആൻറി ഓക്സിഡൻറ് ഏജൻറുകൾ അടങ്ങിയ ഔഷധക്കൂട്ടാണ് ത്രിഫല. ഫ്രീറാഡിക്കലകളുടെ ഉദ്പാദനം കുറക്കുക വഴി വാർദ്ധക്യത്തിൻറെ വേഗത കുറയ്ക്കുന്നു. കോശദ്രവ്യങ്ങളായ മൈറ്റോകോൺട്രിയ,​ ഗോൾഗി ബോഡീസ്,​ ന്യൂക്ലിയസ് എന്നിവയുടെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.

ദഹനപ്രശ്നങ്ങൾ

ദഹനപ്രശ്നങ്ങൾ

ദഹനപ്രശ്നങ്ങൾ പരിഹരിക്കാൻ അത്യുത്തമമാണ് ത്രിഫല. ഇത് ചെറിയ തോതിലുള്ള വയറിളക്ക മരുന്ന് മാത്രമായല്ല പ്രവർത്തിക്കുക. ഗാസ്ട്രോ ഇൻറസ്റ്റൈനൽ നാളിയുടെ വികാസ സങ്കോച പ്രവർത്തനങ്ങളെക്കൂടി സഹായിക്കുന്നു. ദഹനപ്രക്രിയയിൽ നിർണായക പങ്കുവഹിക്കുന്ന ബൈൽ ദ്രവ്യത്തിൻറെ ഉദ്പാദനത്തെ ഉത്തേജിപ്പിക്കാനും ത്രിഫല സഹായിക്കുന്നു. ജി.ഐ നാളിയിൽ പി.എച്ച് നില ക്രമീകരിക്കാനും ഇത് സഹായിക്കുന്നു.

മലബന്ധം

മലബന്ധം

വയർ കഴുകുന്നതിനും ഉത്തമമാണ് ത്രിഫല. മലബന്ധത്തിന് അനുയോജ്യമായ മരുന്നുമാണിത്. ശരീരത്തിലെ വിഷം അകറ്റുന്നതിന് ത്രിഫല സഹായിക്കുന്നു. ചെറിയ വയറിളക്കമരുന്നായി ഇത് പൊതുവെ ഉപയോഗിക്കാറുണ്ട്.

വിരശല്യവും അണുബാധയും

വിരശല്യവും അണുബാധയും

അണുബാധ തടയുന്നതിനും വിരകളെ തുരുത്തന്നതിനും ത്രിഫല അനുയോജ്യമാണ്. റിങ് വിര,​ ടേപ് വിര എന്നിവക്കെതിരെ പൊതുവെ ഇത് ഉപയോഗിച്ച് വരാറുണ്ട്. ശരീരത്തിന് ഹാനികരമായ സൂക്ഷ്മജീവികളുടെയും വിരകളുടെയും വളർച്ചയെ തടഞ്ഞ് ശരീരത്തെ ആരോഗ്യപ്രദമായി നിലനിർത്തുന്നവയാണ് ഇത്.

 അനീമിയ

അനീമിയ

രക്തത്തിലെ ചുവന്ന രക്താണുക്കളുടെ ഉദ്പാദനം വർധിപ്പിക്കാൻ ത്രിഫല സഹായിക്കുന്നു. ഹീമോഗ്ലോബിൻറെ കുറവ് മൂലമുണ്ടാകുന്ന രോഗമായ അനീമിയ ചികിത്സിച്ചു മാറ്റുന്നതിന് ത്രിഫല വളരെ ഫലപ്രദമാണ്.

പ്രമേഹം

പ്രമേഹം

ഡയബെറ്റസ് മെലിറ്റസിന് വളരെ ഫലപ്രദമായ ഔഷധമാണ് ത്രിഫല. പാൻക്രിയാസിനെ ഉത്തേജിപ്പിക്കാൻ ത്രിഫലക്ക് കഴിയും. ഇൻസുലിൻ ഉദ്പാദിക്കുന്ന ഐലറ്റ് ഓഫ് ലാങർഹാൻസ് പാൻക്രിയാസിലാണുള്ളത്. ഇൻസുലിനാണ് ശരീരത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നത്. ഇതിൻറെ കയ്പേറിയ രുചി മൂലം ഹൈപർഗ്ലൈസീമിയക്കുമുള്ള മരുന്നായും ഇത് ഉപയോഗിക്കുന്നു.

അമിതവണ്ണം

അമിതവണ്ണം

അമിതവണ്ണമുള്ള രോഗികളെ ചികിത്സിക്കാൻ ത്രിഫല ഉപയോഗിക്കാറുണ്ട്. ശരീരത്തിലെ ഫാറ്റ് കുറക്കാൻ സഹായിക്കുന്ന ഘടകങ്ങൾ ത്രിഫലയിലുണ്ട്. ശരീരത്തിൽ ഫാറ്റ് അടിഞ്ഞുകൂട്ടുന്ന അഡിപ്പോസ് കോശങ്ങളെ ത്രിഫല നിയന്ത്രിക്കുന്നു.

ചർമപ്രശ്നങ്ങൾ

ചർമപ്രശ്നങ്ങൾ

ചർമസംബന്ധമായ പ്രശ്നങ്ങൾക്ക് ഉത്തമമാണ് ത്രിഫല. രക്തത്തെ ശുദ്ധീകരിച്ച് ശരീരത്തിൽ നിന്ന് വിഷങ്ങളെ പുറന്തള്ളുന്നതിന് ത്രിഫല ഉപയോഗിക്കുന്നു. എല്ലാവിധ അണുബാധകളും ശരീരത്തിൽ നിന്ന് അകറ്റി ശരീരത്തെ ശുദ്ധിയാക്കി നിലനിർത്തുന്നു.

മൂക്കടപ്പ്

മൂക്കടപ്പ്

മൂക്കടപ്പ് തടയുന്നതിനും ത്രിഫല സഹായിക്കുന്നു. ശ്വാസനാളികളിലും സൈനസിലും കഫം കെട്ടിനിൽക്കുന്നത് തടഞ്ഞ് ബാക്ടീരിയയുടെ വളർച്ചയുണ്ടാക്കുന്ന മ്യൂക്കസ് ഉണ്ടാവാനുള്ള സാധ്യത ഇല്ലാതാക്കുന്നു.

തലവേദന

തലവേദന

ഉപാപചയ പ്രവർത്തനത്തിൻറെ തകരാറ് മൂലമുണ്ടാവുന്ന തലവേദന അകറ്റുന്നതിനും ത്രിഫല സഹായിക്കുന്നു. ഉപാപചയ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നിയന്ത്രിക്കുക വഴി തലവേദനയുടെ മൂലകാരണത്തെത്തന്നെ ഇല്ലാതാക്കുന്നു.

അർബുദം

അർബുദം

ജെഎൻയുവിൽ അടുത്തിടെ നടന്ന പഠനപ്രകാരം ത്രിഫലയിൽ ക്യാൻസറിനെ തടയുന്ന പല ഘടകങ്ങളുമുണ്ടെന്ന് കണ്ടെത്തിയിരുന്നു. മൈറ്റോട്ടിക്ക് ഘട്ടത്തിൽ തന്നെ അനാവശ്യകോശങ്ങളുടെ വളർച്ചയെ കുറക്കുകയും അങ്ങനെ ക്യാൻസർ കോശങ്ങളുടെ വളർച്ചയെ ഒരു പരിധി വരെ തടയിടുകയും ചെയ്യുന്നു.

Read more about: health ആരോഗ്യം
English summary

Health Benefits Triphala

Today is the era of smart work rather than hard work. One has to be smart enough to handle all those difficulties and strains in the most apposite fashion. This can only be achieved when you are both mentally and physically fit. To attain this fitness one has to be regular in his or her routine work and should strictly follow a diet. As we are progressing, we are making our life more physically comfortable but mentally stressful. This is leading to early aging signs and diseases that were initially considered to be an old age disease.
X
Desktop Bottom Promotion