For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലിസ്ഥലത്ത് ചെയ്യാവുന്ന യോഗാഭ്യാസങ്ങള്‍

By Super
|

ഭാരതത്തിലെ ഋഷിവര്യന്മാര്‍ കണ്ടെത്തിയ മാനസികവും, ശാരീരികവുമായ നിയന്ത്രണത്തിനുള്ള മാര്‍ഗ്ഗമാണ് യോഗ. ധ്യാനം, ശ്വസനം, ശാരീരികനിലകള്‍ എന്നിവ വഴി ശരീരത്തെയും മനസിനെയും നിയന്ത്രണവിധേയമാക്കുന്ന ഒരു രീതിയാണിത്. ഇത്തരം ശാരീരിക നിലകളെ ആസനങ്ങള്‍ എന്നാണ് വിളിക്കുക. ജീവിതത്തില്‍ പുതിയൊരു ഊര്‍ജ്ജം പകരാന്‍ യോഗയുടെ മാര്‍ഗ്ഗം പിന്തുടരുന്നത് വഴി സാധിക്കും. പ്രകൃതിയുമായി സന്തുലനം നേടി മാനസികമായി സ്വാസ്ഥ്യം നേടാനുള്ള മാര്‍ഗ്ഗമാണ് യോഗ തുറന്ന് തരുന്നത്. യോഗയെന്നാല്‍ ശാരീരികമായി ആരോഗ്യം നേടാനുള്ള ഒരു വ്യായാമ മാര്‍ഗ്ഗമായി അനേകമാളുകള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. എന്നാല്‍ യോഗയെന്നത് ഒരു ജീവിത ശൈലിയാണ്. അതിന്‍റെ ഗുണഫലം നേടാന്‍ മുടക്കമില്ലാതെ യോഗയുടെ പാത പിന്തുടരേണ്ടതുണ്ട്.

യോഗചെയ്യുന്നയാള്‍ അവനവന്‍റെ തന്നെ മാര്‍ഗ്ഗദര്‍ശിയാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ലോകത്തിന്‍റെ തന്നെ മാര്‍ഗ്ഗദര്‍ശി. ചിന്തകളെയും, ജീവിതരീതികളെയും, മാനസിക വ്യപാരങ്ങളെയും, ശരീരത്തെയും സ്വന്തം ചൊല്‍പടിക്ക് നിര്‍ത്താന്‍ സഹായിക്കുന്നതാണ് യോഗ. നിങ്ങളുടെ വിശപ്പിനെ നിയന്ത്രിക്കാനും ശാരീരികമായ പോരായ്മകളെ മറികടക്കാനും, അതുപോലെ ശ്വസന നിയന്ത്രണത്തിലൂടെ നിങ്ങളുടെ കോപത്തെ ശമിപ്പിക്കാനും യോഗ സഹായിക്കും.

സമയം തികയാത്ത ഇന്നത്തെ ജിവിത സാഹചര്യങ്ങളില്‍‌ യോഗ അതിന്‍റെ പൂര്‍ണ്ണരൂപത്തില്‍ ചെയ്യുന്നത് പ്രായോഗികമാവില്ല. ആവശ്യത്തിന് അനുസരിച്ച് പിന്തുടരാവുന്ന യോഗ മാര്‍ഗ്ഗങ്ങളാണ് യോഗയുടെ സൗന്ദര്യം. നിങ്ങള്‍ക്ക് ശാരീരികമായി മികവ് നല്കുന്ന തരത്തില്‍ യോഗാസനങ്ങളോ, ശ്വസനക്രിയകളോ, ധ്യാനമോ പിന്തുടരാവുന്നതാണ്. സമയ ലഭ്യതക്കനുസരിച്ച് യോഗാസനങ്ങള്‍ ക്രമീകരിച്ച് ചെയ്യാവുന്നതാണ്.

ദിവസത്തില്‍ ഏറിയ സമയവും കസേരയിലും, കംപ്യൂട്ടറിന് മുന്നിലും ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ജോലിസ്ഥലത്തിരുന്ന് തന്നെ ചെയ്യാവുന്ന ചില യോഗമുറകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

1. ആഴത്തിലുള്ള ശ്വസനം

1. ആഴത്തിലുള്ള ശ്വസനം

കസേരയില്‍ നീണ്ടു നിവര്‍ന്നിരിക്കുക. കാല്‍പാദങ്ങള്‍ രണ്ടും തറയില്‍ ചേര്‍ത്ത് വെയ്ക്കുക. തുടര്‍ന്ന് ഗാഡമായി ശ്വാസം ഉള്ളിലേക്കെടുത്ത് വയറിലും, ശ്വാസകോശത്തിലേക്കും, നെഞ്ചിലേക്കും നിറയ്ക്കുക. തുടര്‍ന്ന് പതിയെ ശ്വാസകോശത്തില്‍ നിന്നും, വയറില്‍ നിന്നും ശ്വാസം പുറത്തേക്ക് തള്ളുക. നിങ്ങളുടെ ശ്വാസോഛ്വാസത്തില്‍ ശ്രദ്ധിക്കുക. കണ്ണടച്ച് അഞ്ച് പ്രാവശ്യം ഇത് ചെയ്യുക.

2.കഴുത്ത്

2.കഴുത്ത്

കണ്ണടച്ച് താടി നെഞ്ചിലേക്ക് താഴ്ത്തുക. കഴുത്ത് പതിയെ ഘടികാരദിശയിലും തിരിച്ചും വൃത്താകൃതിയില്‍ കറക്കുക. ഇത് പൂര്‍ണ്ണമായും വൃത്താകൃതിയിലാണെന്നും, ഓരോ തവണയും ചെവി ചുമലില്‍ സ്പര്‍ശിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തുക. മനസും, ശരീരവും ശാന്തമാക്കി വേണം ഇത് ചെയ്യാന്‍.

3. പാദഹസ്താസനം

3. പാദഹസ്താസനം

കാലുകള്‍ രണ്ടും പരസ്പരം സ്പര്‍ശിക്കുന്ന വിധത്തില്‍ നിവര്‍ന്ന് നില്ക്കുക. ശ്വാസം വിട്ടതിന് ശേഷം താഴോട്ട് വളഞ്ഞ് കൈ വിരലുകള്‍ കൊണ്ട് പാദത്തില്‍ സ്പര്‍ശിക്കുക. കൈകള്‍ ഈ സമയത്ത് നിവര്‍ന്നിരിക്കണം. തുടര്‍ന്ന് പതിയെ നിവര്‍ന്ന് പഴയതുപോലെയാവുക.

4. പശ്ചിമോത്തനാസനം

4. പശ്ചിമോത്തനാസനം

രണ്ട് കാലുകളും മുന്നോട്ട് നീട്ടി തറയില്‍ ഇരിക്കുക. കാലുകള്‍ മടക്കാതെ കൈകള്‍ മുന്നോട്ട് നീട്ടി കാല്‍ വിരലില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുക. ഈ ആസനം നിങ്ങളുടെ കൈകള്‍, നട്ടെല്ല്, എന്നിവയ്ക്ക് ഏറെ ഗുണകരമാണ്. വയറ് കുറയ്ക്കാനും ഈ രീതി അനുയോജ്യമാണ്.

5. പോരാളി നില

5. പോരാളി നില

നേരെ നിന്ന ശേഷം രണ്ട് പാദങ്ങളും നാലിഞ്ച് അകറ്റുക. കൈകള്‍ മുകളിലേക്ക് നീട്ടുക. ഇനി വലത് കാല്‍ 90 ഡിഗ്രി വലത് വശത്തേക്ക് തിരിക്കുക. ഇടത് കാലും ഇതേ പോലെ തിരിക്കണം. ഈ സമയത്ത് നടുവ് നിവര്‍‌ന്നിരിക്കാന്‍ ശ്രദ്ധിക്കണം. തല ഉയര്‍ത്തി ആകാശത്തിലേക്ക് നീട്ടിയിരിക്കുന്ന കൈകളിലേക്ക് നോക്കുക.

6. ഉത്ഥിത ഹസ്ത പാദംഗുസ്താസന

6. ഉത്ഥിത ഹസ്ത പാദംഗുസ്താസന

തദാസന രീതിയില്‍ നേരെ നില്ക്കുക. തുടര്‍ന്ന് ഇടത് കാല്‍ മുകളിലേക്ക് ഉയര്‍ത്തുക. ഇടത് കൈ ഉപയോഗിച്ച് ഇടത്കണങ്കാലില്‍ തൊടുക. നട്ടെല്ലിനും, നടുവിനും, അരക്കെട്ടിനും, കാല്‍, കൈ എന്നിവയ്ക്കും ഏറെ അനുയോജ്യമാണ് ഈ യോഗാസനം. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഇത് സഹായിക്കും.

Read more about: yoga യോഗ
X
Desktop Bottom Promotion