For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല ദഹനത്തിന്‌ 20 കാര്യങ്ങള്‍

By Super
|

ദഹനം ശരിയാവാത്തതു മൂലം നിങ്ങള്‍ പലപ്പോഴും വിഷമിക്കുന്നുണ്ടാവും ഇല്ലേ? ഏമ്പക്കം,വായു ക്ഷോഭം, ആന്ത്രവായു എന്നിങ്ങനെ ദഹനം ശരിയായില്ലങ്കില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്‌. ഈ അസ്വസ്ഥതകള്‍ അത്ര സങ്കീര്‍ണമല്ലെങ്കിലും ഏറെ കാലം നീണ്ടു നില്‍ക്കുന്നത്‌ ആരോഗ്യത്തെ മോശമായി ബാധിക്കും. അള്‍സറും ഇത്‌ മൂലം ഉണ്ടാകാം. .

ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും ദഹനം എളുപ്പമാക്കാനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

 ചൂട്‌ വെള്ളം കുടിക്കുക

ചൂട്‌ വെള്ളം കുടിക്കുക

ഭക്ഷണം ദഹിക്കാന്‍ വിഷമമുണ്ടെന്ന്‌ തോന്നിയാല്‍ ചൂടു വെള്ളം കുടിക്കുന്നത്‌ നല്ലതാണ്‌. രാവിലെയും ഭക്ഷണത്തിന്‌ അരമണിക്കൂര്‍ മുമ്പും ചൂട്‌ വെള്ളം കുടിക്കുന്നത്‌ ദഹന പ്രക്രിയ കൃത്യമാക്കാനും വയറ്റില്‍ ഗാസ്‌ട്രിക്‌ ജ്യൂസ്‌ ഉത്‌പാദിപ്പിക്കാനും സഹായിക്കും.

ശരിയായ ക്രമത്തില്‍ ആഹാരം കഴിക്കുക

ശരിയായ ക്രമത്തില്‍ ആഹാരം കഴിക്കുക

ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ക്രമം പാലിക്കുക. ആദ്യം ദഹിക്കാന്‍ എളുപ്പമുള്ള പഴം , ജ്യൂസ്‌ പോലുളളവയും പിന്നീട്‌ മാംസം പോലുള്ള കട്ടി ആഹാരങ്ങളും കഴിക്കുക. ഇത്‌ ദഹന പ്രശ്‌നങ്ങള്‍ കുറയ്‌ക്കാന്‍ സഹായിക്കും.

 ഇരുന്ന്‌ മാത്രം ഭക്ഷണം കഴിക്കുക

ഇരുന്ന്‌ മാത്രം ഭക്ഷണം കഴിക്കുക

എങ്ങനെ ഭക്ഷണം കഴിക്കുന്നു എന്നതും ദഹനത്തെ ബാധിക്കുന്ന ഘടകമാണ്‌. എല്ലായ്‌പ്പോഴും ഇരുന്ന്‌ ആയാസരഹിതമായി ആഹാരം കഴിക്കുക. ഇരുന്ന്‌ കഴിക്കുമ്പോള്‍ വയര്‍ അയഞ്ഞ അവസ്ഥയിലായിരിക്കും ഇത്‌ ദഹനത്തെ എളുപ്പമാക്കും.

ധാരാളം വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുക

ദഹന പ്രശ്‌നങ്ങള്‍ കുറയ്‌ക്കാന്‍ ധാരാളം വെള്ളം കുടിക്കുന്നത്‌ നല്ലതാണ്‌. എല്ലാ ദിവസവും എട്ടു മുതല്‍ 10 ഗ്ലാസ്സ്‌ വരെ വെള്ളം കുടിക്കുന്നത്‌ മലശോചനം ശരിയാവാനും ദഹനം കൃത്യമാവാനും സഹായിക്കും.

നാരങ്ങ വെള്ളം കുടിക്കുക

നാരങ്ങ വെള്ളം കുടിക്കുക

രാവിലെ ചൂടുവെള്ളം കുടിക്കാന്‍ ഇഷ്‌ടമല്ലെങ്കില്‍ ഒരുഗ്ലാസ്സ്‌ വെള്ളത്തില്‍ അല്‍പം നാരങ്ങ നീര്‌ ഒഴിച്ച്‌ കുടിക്കുക. എല്ലാ ദിവസവും ഇത്‌ ശീലിക്കുന്നത്‌ വയറ്‌ ശുദ്ധമാക്കുന്നതിനും അധിക അമ്ലം നീക്കം ചെയ്യുന്നതിനും സഹായിക്കും

മസാജ്

മസാജ്

ദഹനം എളുപ്പമാക്കാന്‍ മസാജ് ചെയ്യുന്നത്‌ നല്ലതാണ്‌. സമയം കിട്ടുമ്പോള്‍ എണ്ണയിട്ട്മസാജ് ചെയ്യുന്നത് ദഹനം മെച്ചപ്പെടുത്തും.

ചവച്ച്‌ കഴിക്കുക

ചവച്ച്‌ കഴിക്കുക

ഭക്ഷണം കഴിക്കുമ്പോള്‍ ചെറിയ കഷ്‌ണങ്ങളാക്കി പതുക്കെ ചവച്ചരച്ച്‌ കഴിക്കുക. ഇത്‌ വായില്‍ വച്ച്‌ കാര്‍ബോഹൈഡ്രേറ്റ്‌ ദഹനം നടക്കാനും ദഹനത്തിന്‌ സഹായിക്കുന്ന അമലേസ്‌ എന്‍സൈം ഉത്‌പാദിപ്പിക്കാനും സഹായിക്കും.

നാരുള്ള ഭക്ഷണം കൂടതല്‍ കഴിക്കുക

നാരുള്ള ഭക്ഷണം കൂടതല്‍ കഴിക്കുക

നാരടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുന്നത്‌ ദഹനം എളുപ്പമാക്കും

കൊഴുപ്പുള്ള ഭക്ഷണം കുറയ്‌ക്കുക

കൊഴുപ്പുള്ള ഭക്ഷണം കുറയ്‌ക്കുക

കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ ദഹനം താമസിപ്പിക്കും. കൊഴുപ്പ്‌ ശരീരത്തിന്റെ പ്രവര്‍ത്തനത്തിന്‌ ആവശ്യമായതിനാല്‍ പൂര്‍ണമായി ഒഴിവാക്കരുത്‌. അതുകൊണ്ട്‌ മറ്റ്‌ ഭക്ഷണങ്ങള്‍ക്കൊപ്പം ഇവയും ഉള്‍പ്പെടുത്തുക. അധികമാവരുത്‌.

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം കഴിക്കുക

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം കഴിക്കുക

തക്കാളി, സ്‌ട്രോബറി തുടങ്ങി വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ള ആഹാരം കൂടുതല്‍ കഴിക്കുക. പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുക

സുഗന്ധവ്യഞ്‌ജനങ്ങള്‍

സുഗന്ധവ്യഞ്‌ജനങ്ങള്‍

ഇഞ്ചി, കുരുമുളക്‌, കല്ലുപ്പ്‌, മല്ലി തുടങ്ങി വിവിധ സുഗന്ധവ്യഞ്‌ജനങ്ങള്‍ ആഹാരത്തിന്‌ സ്വാദ്‌ കൂട്ടാന്‍ ചേര്‍ക്കുന്നത്‌ ദഹനം എളുപ്പമാക്കും.

സമയക്രമം

സമയക്രമം

നല്ല ദഹനം കിട്ടുന്നതിന്‌ എല്ലാ ദിവസവും ഒരേ സമയത്ത്‌ കഴിച്ച്‌ ശീലിക്കുന്നത്‌ നല്ലതാണ്‌. ദഹന പ്രക്രിയ ക്രമത്തില്‍ നടക്കുന്നതിന്‌ ഇത്‌ സഹായിക്കും.

ആരോഗ്യകരമായ ഭാരം

ആരോഗ്യകരമായ ഭാരം

പൊണ്ണത്തടിയും അമിത ശരീര ഭരവും ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അതുകൊണ്ട്‌ ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം ആരോഗ്യകരമായ ശരീര ഭാരം നിലനിര്‍ത്താന്‍ ശ്രമിക്കുക.

മാംസം കട്ടി കുറച്ച്‌ കഴിക്കുക

മാംസം കട്ടി കുറച്ച്‌ കഴിക്കുക

മാംസാഹാരം കഴിക്കുമ്പോള്‍ കട്ടി കുറച്ച്‌ ചെറിയ കഷ്‌ണങ്ങളാക്കി കഴിക്കുക. ദഹനം എളുപ്പമാക്കാന്‍ ഇത്‌ സഹായിക്കും.

മലവിസര്‍ജനം

മലവിസര്‍ജനം

മലവിസര്‍ജനം കൃത്യമായി നടത്തുക. ഇതിന്‌ കാലതാമസം ഉണ്ടാകുന്നത്‌ വയറിന്‌ അസ്വസ്ഥത ഉണ്ടാകുന്നതിന്‌ കാരണമാകും.

വ്യായാമം ശീലമാക്കുക

വ്യായാമം ശീലമാക്കുക

എല്ലാ ദിവസവും വ്യായാമം ചെയ്യുന്നത്‌ ദഹനത്തിന്‌ നല്ലതാണ്‌. വ്യായാമം ശീലമാക്കുന്നത്‌ ശരീരത്തിന്റെ പ്രവര്‍ത്തനം ഉത്തേജിപ്പിക്കുകയും രക്തത്തിന്റെ ഒഴുക്ക്‌ മെച്ചപ്പെടുത്തുകയും ചെയ്യും.

ആവശ്യത്തിന്‌ മാത്രം

ആവശ്യത്തിന്‌ മാത്രം

ആവശ്യത്തിലധികം ആഹാരം കഴിക്കുന്നത്‌ ദഹിക്കാതിരിക്കുന്നതിന്‌ കാരണമാകും. അമിത ഭക്ഷണം ഒഴിവാക്കി ആവശ്യത്തിന്‌ മാതം കഴിക്കുക.

മാനസിക സമ്മര്‍ദ്ദം കുറയ്‌ക്കുക

മാനസിക സമ്മര്‍ദ്ദം കുറയ്‌ക്കുക

സ്ഥിരമായി ദഹന പ്രശ്‌ന ഉണ്ടാകാന്‍ മാനസിക സമ്മര്‍ദ്ദവും കാരണമാകാറുണ്ട്‌. അതുകൊണ്ട്‌ സമ്മര്‍ദ്ദം കുറയ്‌ക്കുന്നതിന്‌ ധ്യാനവും ശ്വസന വ്യായാമങ്ങളും ചെയ്യുന്നത്‌ നല്ലതാണ്‌.

തൈര്‌

തൈര്‌

എല്ലാ ദിവസവും കൊഴുപ്പ്‌ കുറഞ്ഞ തൈര്‌ കൂടുതല്‍ കഴിക്കുക. ശരീരം ആരോഗ്യത്തോടിരിക്കാനും പോഷകാംശം എളുപ്പത്തില്‍ സ്വീകരിക്കപെടാനും ഇത്‌ സഹായിക്കും.

രാത്രി വൈകിയുള്ള ആഹാരം ഒഴിവാക്കുക

രാത്രി വൈകിയുള്ള ആഹാരം ഒഴിവാക്കുക

വൈകുന്നേരമാകുന്നതോടെ നമ്മുടെ ദഹന സംവിധാനത്തിന്റെ പ്രവര്‍ത്തനം സാവധാനമാകും. അതുകൊണ്ട്‌ രാത്രി വൈകിയുള്ള ആഹാരം കഴിക്കല്‍ ഒഴിവാക്കുക. അല്ലങ്കില്‍ ശരിയായി ദഹനം നടക്കില്ല. ഗ്ലാമറസ് മലയാളി സുന്ദരിമാര്‍

ആരോഗ്യവാര്‍ത്തകള്‍ അതിവേഗമറിയാന്‍...ഈ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ.

2. ശരിയായ ക്രമത്തില്‍ ആഹാരം കഴിക്കുക

ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ക്രമം പാലിക്കുക. ആദ്യം ദഹിക്കാന്‍ എളുപ്പമുള്ള പഴം , ജ്യൂസ്‌ പോലുളളവയും പിന്നീട്‌ മാംസം പോലുള്ള കട്ടി ആഹാരങ്ങളും കഴിക്കുക. ഇത്‌ ദഹന പ്രശ്‌നങ്ങള്‍ കുറയ്‌ക്കാന്‍ സഹായിക്കും.

3. ഇരുന്ന്‌ മാത്രം ഭക്ഷണം കഴിക്കുക

എങ്ങനെ ഭക്ഷണം കഴിക്കുന്നു എന്നതും ദഹനത്തെ ബാധിക്കുന്ന ഘടകമാണ്‌. എല്ലായ്‌പ്പോഴും ഇരുന്ന്‌ ആയാസരഹിതമായി ആഹാരം കഴിക്കുക. ഇരുന്ന്‌ കഴിക്കുമ്പോള്‍ വയര്‍ അയഞ്ഞ അവസ്ഥയിലായിരിക്കും ഇത്‌ ദഹനത്തെ എളുപ്പമാക്കും.

4. ധാരാളം വെള്ളം കുടിക്കുക

ദഹന പ്രശ്‌നങ്ങള്‍ കുറയ്‌ക്കാന്‍ ധാരാളം വെള്ളം കുടിക്കുന്നത്‌ നല്ലതാണ്‌. എല്ലാ ദിവസവും എട്ടു മുതല്‍ 10 ഗ്ലാസ്സ്‌ വരെ വെള്ളം കുടിക്കുന്നത്‌ മലശോചനം ശരിയാവാനും ദഹനം കൃത്യമാവാനും സഹായിക്കും.

5. നാരങ്ങ വെള്ളം കുടിക്കുക

രാവിലെ ചൂടുവെള്ളം കുടിക്കാന്‍ ഇഷ്‌ടമല്ലെങ്കില്‍ ഒരുഗ്ലാസ്സ്‌ വെള്ളത്തില്‍ അല്‍പം നാരങ്ങ നീര്‌ ഒഴിച്ച്‌ കുടിക്കുക. എല്ലാ ദിവസവും ഇത്‌ ശീലിക്കുന്നത്‌ വയറ്‌ ശുദ്ധമാക്കുന്നതിനും അധിക അമ്ലം നീക്കം ചെയ്യുന്നതിനും സഹായിക്കും

6.വയറിന്‌ വ്യായാമം

ദഹനം എളുപ്പമാക്കാന്‍ വയറിന്‌ ചില വ്യായാമങ്ങള്‍ ചെയ്യുന്നത്‌ നല്ലതാണ്‌. സമയം കിട്ടുമ്പോള്‍ എണ്ണയിട്ട്‌ വയറ്‌ തടവുന്നത്‌ ദഹനം മെച്ചപ്പെടുത്തും.

7. ചവച്ച്‌ കഴിക്കുക

ഭക്ഷണം കഴിക്കുമ്പോള്‍ ചെറിയ കഷ്‌ണങ്ങളാക്കി പതുക്കെ ചവച്ചരച്ച്‌ കഴിക്കുക. ഇത്‌ വായില്‍ വച്ച്‌ കാര്‍ബോഹൈഡ്രേറ്റ്‌ ദഹനം നടക്കാനും ദഹനത്തിന്‌ സഹായിക്കുന്ന അമലേസ്‌ എന്‍സൈം ഉത്‌പാദിപ്പിക്കാനും സഹായിക്കും.

8. നാരുള്ള ഭക്ഷണം കൂടതല്‍ കഴിക്കുക

ചെറി, മുന്തിരി, ധാന്യങ്ങള്‍ തുടങ്ങി നാരടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുന്നത്‌ ദഹനം എളുപ്പമാക്കും

9. കൊഴുപ്പുള്ള ഭക്ഷണം കുറയ്‌ക്കുക

കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ ദഹനം താമസിപ്പിക്കും. കൊഴുപ്പ്‌ ശരീരത്തിന്റെ പ്രവര്‍ത്തനത്തിന്‌ ആവശ്യമായതിനാല്‍ പൂര്‍ണമായി ഒഴിവാക്കരുത്‌. അതുകൊണ്ട്‌ മറ്റ്‌ ഭക്ഷണങ്ങള്‍ക്കൊപ്പം ഇവയും ഉള്‍പ്പെടുത്തുക. അധികമാവരുത്‌.

10. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം കഴിക്കുക

തക്കാളി, സ്‌ട്രോബറി തുടങ്ങി വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ള ആഹാരം കൂടുതല്‍ കഴിക്കുക. പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുക

11. സുഗന്ധവ്യഞ്‌ജനങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക

ഇഞ്ചി, കുരുമുളക്‌, കല്ലുപ്പ്‌, മല്ലി തുടങ്ങി വിവിധ സുഗന്ധവ്യഞ്‌ജനങ്ങള്‍ ആഹാരത്തിന്‌ സ്വാദ്‌ കൂട്ടാന്‍ ചേര്‍ക്കുന്നത്‌ ദഹനം എളുപ്പമാക്കും.

12. ഭക്ഷണത്തിന്‌ സമയക്രമം പാലിക്കുക

നല്ല ദഹനം കിട്ടുന്നതിന്‌ എല്ലാ ദിവസവും ഒരേ സമയത്ത്‌ അഹാരം കഴിച്ച്‌ ശീലിക്കുന്നത്‌ നല്ലതാണ്‌. ദഹന പ്രക്രിയ ക്രമത്തില്‍ നടക്കുന്നതിന്‌ ഇത്‌ സഹായിക്കും.

13. ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക

പൊണ്ണത്തടിയും അമിത ശരീര ഭരവും ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അതുകൊണ്ട്‌ ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം ആരോഗ്യകരമായ ശരീര ഭാരം നിലനിര്‍ത്താന്‍ ശ്രമിക്കുക.

14. മാംസം കട്ടി കുറച്ച്‌ കഴിക്കുക

മാംസാഹാരം കഴിക്കുമ്പോള്‍ കട്ടി കുറച്ച്‌ ചെറിയ കഷ്‌ണങ്ങളാക്കി കഴിക്കുക. ദഹനം എളുപ്പമാക്കാന്‍ ഇത്‌ സഹായിക്കും.

15.കൃത്യമായി മലശോചനം നടത്തുക

മലശോചനം കൃത്യമായി നടത്തുക. ഇതിന്‌ കാലതാമസം ഉണ്ടാകുന്നത്‌ വയറിന്‌ അസ്വസ്ഥത ഉണ്ടാകുന്നതിന്‌ കാരണമാകും.

16. വ്യായാമം ശീലമാക്കുക

എല്ലാ ദിവസവും വ്യായാമം ചെയ്യുന്നത്‌ ദഹനത്തിന്‌ നല്ലതാണ്‌. വ്യായാമം ശീലമാക്കുന്നത്‌ ശരീരത്തിന്റെ പ്രവര്‍ത്തനം ഉത്തേജിപ്പിക്കുകയും രക്തത്തിന്റെ ഒഴുക്ക്‌ മെച്ചപ്പെടുത്തുകയും ചെയ്യും.

17. ആവശ്യത്തിന്‌ മാത്രം കഴിക്കുക

ആവശ്യത്തിലധികം ആഹാരം കഴിക്കുന്നത്‌ ദഹിക്കാതിരിക്കുന്നതിന്‌ കാരണമാകും. അമിത ഭക്ഷണം ഒഴിവാക്കി ആവശ്യത്തിന്‌ മാതം കഴിക്കുക.

18. സമ്മര്‍ദ്ദം കുറയ്‌ക്കുക

സ്ഥിരമായി ദഹന പ്രശ്‌ന ഉണ്ടാകാന്‍ മാനസിക സമ്മര്‍ദ്ദവും കാരണമാകാറുണ്ട്‌. അതുകൊണ്ട്‌ സമ്മര്‍ദ്ദം കുറയ്‌ക്കുന്നതിന്‌ ധ്യാനവും ശ്വസന വ്യായാമങ്ങളും ചെയ്യുന്നത്‌ നല്ലതാണ്‌.

19. തൈര്‌ കൂടുതല്‍ കഴിക്കുക

എല്ലാ ദിവസവും കൊഴുപ്പ്‌ കുറഞ്ഞ തൈര്‌ കൂടുതല്‍ കഴിക്കുക. ശരീരം ആരോഗ്യത്തോടിരിക്കാനും പോഷകാംശം എളുപ്പത്തില്‍ സ്വീകരിക്കപെടാനും ഇത്‌ സഹായിക്കും.

20.രാത്രി വൈകിയുള്ള ആഹാരം ഒഴിവാക്കുക

വൈകുന്നേരമാകുന്നതോടെ നമ്മുടെ ദഹന സംവിധാനത്തിന്റെ പ്രവര്‍ത്തനം സാവധാനമാകും. അതുകൊണ്ട്‌ രാത്രി വൈകിയുള്ള ആഹാരം കഴിക്കല്‍ ഒഴിവാക്കുക. അല്ലങ്കില്‍ ശരിയായി ദഹനം നടക്കില്ല.

English summary

Top 20 Tips For Good Digestion

Are you troubled with constant belch, gas or flatulence, stomach bloating and all other digestive problems? To avoid these negative effects in your life, follow these simple tips for better digestion.
X
Desktop Bottom Promotion