For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഊര്‍ജസ്വലരാകാന്‍ ചില വഴികള്‍

By Super
|

വ്യായാമത്തെയും പ്രാധാന്യത്തെ കുറിച്ചും വ്യായാമം ഇല്ലാതായാലുള്ള പ്രശ്നങ്ങളെ കുറിച്ചുമെല്ലാം നല്ല ധാരണ കാണും. എന്നാല്‍
അതിന് ചെലവിടാന്‍ സമയമില്ലാത്തവര്‍ക്കായാണ് ഈ കുറിപ്പ്.

ശരീരം ഒന്ന് ഇളകുന്നതിന് അധികം സമയമെടുക്കാതെയുള്ള ചില
പ്രവര്‍ത്തനങ്ങള്‍. ഇതുവഴി ജീവിത ശൈലീ രോഗങ്ങള്‍ക്കുള്ള സാധ്യത നമുക്ക് അകറ്റി നിര്‍ത്താം.

സ്പോര്‍ട്സ് ശീലമാക്കുക

സ്പോര്‍ട്സ് ശീലമാക്കുക

ഉദാസീനമായ ജീവിത ശൈലി മാറ്റാന്‍ സ്പോര്‍ട്സിനോളം നല്ല മരുന്നില്ല. കുടുംബക്കാരുമായോ സുഹൃത്തുക്കളുമായോ ചേര്‍ന്ന് ഷട്ടില്‍,ടെന്നീസ് തുടങ്ങിയ കളികള്‍ ശീലമാക്കുക. ശരീരത്തിലെ അധിക കലോറി കരിച്ചുകളയുന്ന

ലൈംഗിക ബന്ധം നല്ല മരുന്ന്

ലൈംഗിക ബന്ധം നല്ല മരുന്ന്

സെക്സ് നിങ്ങള്‍ക്ക് ശാരീരികമായ സന്തോഷം മാത്രമല്ല നല്‍കുന്നത്. ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും ഇതിലും നല്ല ഒരു മരുന്നില്ല. അധിക കലോറി കരിഞ്ഞുപോകുന്നതിനും പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിനും ലൈംഗിക ബന്ധം സഹായകരമാണ്.

നടത്തം

നടത്തം

ഊര്‍ജ്വസലരായിരിക്കാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗമാണ് നടത്തം. കഴിയുന്നിടത്തോളം ദൂരം നടക്കുക. ഏറ്റവും എളുപ്പമുള്ളതാണെങ്കിലും കൈകാലുകള്‍ വീശി നടക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന പ്രയോജനങ്ങള്‍ നിരവധിയാണ്.

സൈക്ളിംഗ്

സൈക്ളിംഗ്

പോര്‍ച്ചില്‍ പൊടിപിടിച്ച് കിടക്കുന്ന സൈക്കിളെടുത്ത് സുഹൃത്തുക്കള്‍ക്കൊപ്പം ഒന്ന് ചുറ്റിയടിക്കൂ. പ്രകൃതിയുമായി സൗഹൃദം പുലര്‍ത്തിയുള്ള ഈ യാത്രകള്‍ കൈകാലുകളിലെ മസിലുകള്‍ക്ക് ഒരുപാട് സഹായകരമാണ്.

കോണിപ്പടികള്‍ ഉപയോഗിക്കുക

കോണിപ്പടികള്‍ ഉപയോഗിക്കുക

ശരീരത്തെ പെട്ടന്ന് പാകപ്പെടുത്തിയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബഹുനില കെട്ടിടങ്ങളില്‍

എലിവേറ്ററുകള്‍ക്ക് പകരം കോണിപ്പടികള്‍ കയറുന്നത് ശീലമാക്കുക. ഫ്ളാറ്റുകളിലും മറ്റും താമസിക്കുന്നവര്‍ക്ക് ശരീരത്തെ രോഗങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ നല്ല വഴി ഇതാണ്.

നൃത്തം

നൃത്തം

ശരീര പേശികളുടെ ദൃഡതക്കും വളര്‍ച്ചക്കും ശരീരത്തിലെ അധിക കലോറി കരിച്ചു കളയുന്നതിനും നൃത്തം ശീലമാക്കുന്നത് നല്ലതാണ്.

സ്‌ട്രെച്ചിംഗ്‌

സ്‌ട്രെച്ചിംഗ്‌

വെറുതെയിരിക്കുമ്പോള്‍ കൈകാലുകളും ശരീരവുമെല്ലാം നീട്ടുകയും ചുരുക്കുകയും വളക്കുകയുമെല്ലാം ചെയ്യുക. നടുവടക്കം ശരീരത്തിന്‍െറ വിവിധ ഭാഗങ്ങള്‍ ഇങ്ങനെ ചെയ്യുന്നതിലൂടെ മുഴുവന്‍ ദിവസവും നിങ്ങള്‍ ഉന്‍മേഷവാന്‍മാരാകുന്നു.

ബക്കറ്റില്‍ വെള്ളമെടുത്ത് കുളിക്കുക

ബക്കറ്റില്‍ വെള്ളമെടുത്ത് കുളിക്കുക

ഷവറിന് കീഴില്‍ നിന്നുള്ള കുളിക്ക് പകരം ബക്കറ്റില്‍ വെള്ളമെടുത്ത് കപ്പുകൊണ്ട് കോരി കുളിച്ചുനോക്കൂ. ഇതുവഴി എന്ത് മാറ്റമാണ് ഉണ്ടാവുകയെന്ന് ആശ്ചര്യപ്പെടുന്നുണ്ടോ? കുനിയുകയും നിവരുകയും ചെയ്യുന്നത് മൂലം ശരീരത്തിലെ അധിക ഊര്‍ജം പുറംതള്ളപ്പെടും. കൂടാതെ കൈകളിലെയും അരക്കെട്ടിലെയും പേശികള്‍ക്കും ഇത് ഗുണപ്രദമാണ്.

വീട്ടുജോലികളില്‍ സഹായിക്കുക

വീട്ടുജോലികളില്‍ സഹായിക്കുക

വീട്ടുജോലികള്‍ക്ക് ഭാര്യയെ സഹായിക്കുന്നതിന് ഒട്ടും മടിക്കണ്ട. വീട് വൃത്തിയാക്കലടക്കമുള്ളവക്ക്

മുന്നിട്ടിറങ്ങുന്നതിലൂടെ ശരീരത്തിന് നല്ല വ്യായാമമാണ് ലഭിക്കുക. ശാരീരികാരോഗ്യത്തിന് പുറമെ ഭാര്യയുടെ സന്തോഷം എക്സ്ട്രാ ബോണസുമാകും.

പൂന്തോട്ടത്തിലേക്കിറങ്ങാം

പൂന്തോട്ടത്തിലേക്കിറങ്ങാം

കളിക്കാന്‍ പോകാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ഗാര്‍ഡനിംഗ് നല്ല വഴിയാണ്. മനസിന് സന്തോഷം നല്‍കുന്നതിന്പുറമെ കുഴിക്കലും കിളക്കലുമൊക്കെ ശരീര പേശികള്‍ക്കും ഗുണപ്രദമാണ്.

നായയുമായി ഒരു നടത്തം

നായയുമായി ഒരു നടത്തം

നായയുള്ളവരാണെങ്കില്‍ ദിവസവും രാവിലെയും വൈകുന്നേരവും നായയുമായി ഒന്ന് നടക്കാനിറങ്ങി നോക്കൂ. നിങ്ങള്‍ രണ്ട് പേരുടെയും ആരോഗ്യത്തിന് ഇതില്‍ പരം നല്ല ഒരു കാര്യമില്ല.

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക

പാചകക്കാരന് അവധി നല്‍കി ആരോഗ്യ ദായകമായ ഭക്ഷണം സ്വയം പാചകം ചെയ്ത് കഴിച്ചുനോക്കൂ. മാറ്റം അനുഭവിച്ചറിയാം.

എയറോബിക്സും നൃത്തവും സ്വയം അഭ്യസിക്കുക

എയറോബിക്സും നൃത്തവും സ്വയം അഭ്യസിക്കുക

ജിംനേഷ്യത്തില്‍ പോകുന്നത് ബുദ്ധിമുട്ടായി തോന്നുന്നുണ്ടോ? കുറച്ച് ഫിറ്റ്നസ് എക്സര്‍സൈസുകളുടെ ഡി.വി.ഡി വാങ്ങി കമ്പ്യൂട്ടറിലോ ടി.വിയിലോ ഇട്ട് സ്വയം അഭ്യസിച്ച് നോക്കൂ. അല്ളെങ്കില്‍ യൂട്യൂബില്‍ ലോഗിന്‍ ചെയ്താലും നിരവധി എയറോബിക്സ്, നൃത്തരൂപങ്ങള്‍ നമുക്ക് ലഭിക്കും. ഇത് കണ്ട് അഭ്യസിക്കുന്നതിലൂടെ നമുക്ക് ഫിറ്റ്നസ് നിലനിര്‍ത്താം.

തുണികള്‍ സ്വയം അലക്കുക

തുണികള്‍ സ്വയം അലക്കുക

വാഷിംഗ് മെഷീന്‍ ഉപയോഗിക്കാതെ സമയമുണ്ടെങ്കില്‍ കുറച്ച് തുണികള്‍ കൈകൊണ്ട് അലക്കി നോക്കൂ. ശരീരത്തിലെ അധിക ഊര്‍ജം പുറംതള്ളാനുള്ള നല്ല മാര്‍ഗങ്ങളില്‍ ഒന്നാണ് ഇത്.

ട്രെക്കിംഗ്

ട്രെക്കിംഗ്

മനസിനും ശരീരത്തിനും ഉന്‍മേഷം പ്രദാനം ചെയ്യുന്നതാണ് ട്രക്കിംഗ്.

സംസാരിച്ചുകൊണ്ട് നടക്കുക -

സംസാരിച്ചുകൊണ്ട് നടക്കുക -

സുഹൃത്തുക്കളുമൊത്തോ അല്ളെങ്കില്‍ മൊബൈല്‍ഫോണില്‍ സംസാരിച്ചുകൊണ്ടോ നടക്കുക. നല്ല വ്യായാമ മാര്‍ഗമാണ് ഇത്.

മസാജ്‌

മസാജ്‌

പങ്കാളിയെ സന്തോഷിപ്പിക്കാനുള്ള നല്ല വഴിയാണ് ശരീരം ആവശ്യപ്പെടാതെ തന്നെ ഉഴിഞ്ഞ് കൊടുക്കുന്നത്. പങ്കാളിയെ റിലാക്സ് ചെയ്യിക്കുന്നതിനൊപ്പം നിങ്ങളുടെ കൈകളിലെ മസിലുകള്‍ക്ക് നല്ല വ്യായാമം ആണ് ഇത്.

വെള്ളം

വെള്ളം

ധാരാളം വെള്ളം കുടിക്കുക.

കാര്‍ ദൂരെ പാര്‍ക്ക് ചെയ്യുക

കാര്‍ ദൂരെ പാര്‍ക്ക് ചെയ്യുക

എവിടെയെങ്കിലും പോവുകയാണെങ്കില്‍ കാര്‍ ദൂരെ നിര്‍ത്തിയിട്ട ശേഷം നടന്നുപോവുക.

ഫിറ്റ്നസ് ക്ളാസില്‍ ചേരുക

ഫിറ്റ്നസ് ക്ളാസില്‍ ചേരുക

മനസിനും ശരീരത്തിനും ഉന്‍മേഷം പകരാന്‍ എപ്പോഴും പുതുവഴികള്‍ തേടുക. ഒഴിവ് സമയമുള്ളവര്‍ യോഗയോഎന്തെങ്കിലും നൃത്തമോ പഠിക്കാന്‍ ചേര്‍ന്നുനോക്കുക.

മാര്‍ക്കറ്റില്‍

മാര്‍ക്കറ്റില്‍

തിരക്ക് മൂലം പച്ചക്കറികളും പലചരക്ക് സാധനങ്ങളുമെല്ലാം വീട്ടിലത്തെിച്ച് വാങ്ങാനാകും എല്ലാവര്‍ക്കും താല്‍പര്യം. അതിന് പകരം ഒന്ന് മാര്‍ക്കറ്റില്‍ പോയി വാങ്ങിനോക്കൂ. വിലപേശലിലൂടെ കുറഞ്ഞ വിലക്ക് ലഭിക്കും എന്നതിന് പുറെമ നടപ്പിലൂടെ ചെറിയ തോതില്‍ വ്യായാമം ലഭിക്കുകയും ചെയ്യും.

Read more about: health ആരോഗ്യം
English summary

Top 20 Simple Ways To Be Active

Most of us are aware that physical activity helps add years to our life, by keeping various lifestyle diseases at bay.
 If you are finding it difficult to make time to exercise, then try these simple physical activities, which are not time-consuming and can minimise the risk of several life-threatening diseases.
X
Desktop Bottom Promotion