For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോ ബിപിയുടെ കാരണങ്ങള്‍ തിരിച്ചറിയൂള്

By Super
|

ഓരോ ഹൃദയമിടിപ്പിന് ശേഷവും രക്തം അതിന്‍റെ കുഴല്‍ഭിത്തികളില്‍ ചെലുത്തുന്ന സമ്മര്‍ദ്ദം സാധാരണഗതിയിലത്തേതിനേക്കാള്‍ താഴുന്നതിനെയാണ് ഹയ്പര്‍ടെന്‍ഷന്‍ അഥവാ കുറഞ്ഞ രക്തസമ്മര്‍ദ്ദം എന്നു പറയുന്നത്.

ലോകമെമ്പാടുമുള്ള ജനങ്ങളില്‍ കാണപ്പെടുന്ന അസുഖമാണിത്. നമുക്കിടയില്‍ പലര്‍ക്കും വ്യാപകമായി ഈ അസുഖം കാണപ്പെടാറുണ്ടെങ്കിലും പലപ്പോഴും അതിനെ മോഹാലസ്യവും നിര്‍ജ്ജലീകരണവുമായി കരുതി അവഗണിക്കലാണ് പതിവ്.

ലോ ബിപിയുടെ കാരണങ്ങള്‍ തിരിച്ചറിയൂ

ലോ ബിപിയുടെ കാരണങ്ങള്‍ തിരിച്ചറിയൂ

ദൈനംദിന ജീവിതത്തില്‍ പലപ്പോഴും നമ്മള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലൊന്നാണ് നിര്‍ജ്ജലീകരണം.

മനംപിരട്ടല്‍, ഛര്ദ്ദി, വയറിളക്കം എന്നിവ മൂലമാണ് സാധാരണയായി നിര്ജലീകരണം സംഭവിക്കുന്നത്. അമിതമായി വെയിലേല്‍കയോ വ്യായാമം ചെയ്യുകയോ വഴി വിയര്‍പ്പിലൂടെ ജലാംശം നഷ്ടപ്പെട്ടും നിര്ജലീകരണം ഉണ്ടാവാം.

ലോ ബിപിയുടെ കാരണങ്ങള്‍ തിരിച്ചറിയൂ

ലോ ബിപിയുടെ കാരണങ്ങള്‍ തിരിച്ചറിയൂ

വന്‍തോതിലായാലും ചെറിയ തോതിലായാലും രക്തം നഷ്ടപ്പെടുന്നത് രക്തസമ്മര്‍ദ്ദം കുറക്കുന്നതിനിടയാക്കും. അപകടമോ ശസ്ത്രക്രിയയോ മറ്റെന്തെങ്കിലുമോ വഴിയാവാം രക്തം നഷ്ടപ്പെടുക.

ലോ ബിപിയുടെ കാരണങ്ങള്‍ തിരിച്ചറിയൂ

ലോ ബിപിയുടെ കാരണങ്ങള്‍ തിരിച്ചറിയൂ

ശരീരത്തിനകത്തുണ്ടാകുന്ന പൊള്ളലും ഇ്ത്തരത്തില്‍ രക്തസമ്മര്‍ദ്ദം കുറയുന്നതിനിടയാക്കും. ഇതെങ്ങനെയാണെന്നാണോ അദ്ഭുതപ്പെടുന്നത്. നിങ്ങളുടെ ശരീരത്തില്‍ പൊള്ളലേറ്റോ മറ്റോ വൃണങ്ങളുണ്ടാവുകയാണെങ്കില്‍ ശ്രദ്ധിക്കുക. പൊള്ളലേററ ഭാഗത്തിനു ചുറ്റുമുണ്ടാവുന്ന പഴുപ്പ് ദ്രവം ഉണ്ടാക്കുന്നതിന് രക്തക്കുഴലുകളില്‍ നിന്ന് ധാരാളം രക്തം വലിച്ചെടുക്കേണ്ടി വരികയും അങ്ങനെ രക്തത്തിന്റെ അളവ് കുറയുകയും ചെയ്യുന്നു.

ലോ ബിപിയുടെ കാരണങ്ങള്‍ തിരിച്ചറിയൂ

ലോ ബിപിയുടെ കാരണങ്ങള്‍ തിരിച്ചറിയൂ

നിങ്ങള്‍ ദുര്‍ബലമായ ഹൃദയപേശിയുള്ളവരാണോ? എങ്കില്‍ രക്തസമ്മര്‍ദ്ദം കുറയുന്ന അസുഖത്തിന് ഏറ്റവും സാധ്യതയുള്ളവരാണ് നിങ്ങള്‍. രക്തം ഒഴുക്കുന്നതിന് നിങ്ങളുടെ ഹൃദയത്തിനുള്ള ശേഷി ഇക്കാരണത്താല്‍ കുറയും.

തുടര്‍ച്ചയായതോ തവണകളായി വന്നതോ ആയ ഹൃദയാഘാതം മൂലമോ അല്ലെങ്കില് ചില വൈറസുകളുടെ ആക്രമണം മൂലമോ ഹൃദയപേശികള്‍ ദുര്‍ബലമാകും.

ലോ ബിപിയുടെ കാരണങ്ങള്‍ തിരിച്ചറിയൂ

ലോ ബിപിയുടെ കാരണങ്ങള്‍ തിരിച്ചറിയൂ

ആര്‍തോസ്ക്ലീരോസിസ് മൂലമോ ഹൃദയാഘാതം മൂലമോ ഹൃദയ തടസ്സമുണ്ടാകാം. ഹൃദയ തടസ്സമുണ്ടായാല്‍ ഇലക്ട്രിക്കല്‍ കറന്‍റ് ഉദ്പാദിപ്പിക്കുന്ന പ്രത്യേക തരം കോശസമൂഹങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും അങ്ങനെ മുഴുവനായോ ഭാഗികമായോ ഹൃദയത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഈ വൈദ്യുതി സന്ദേശങ്ങളെത്താതിരിക്കുകയും ചെയ്യുന്നു. ഇത് പിന്നീട് ഹൃദയമിടിപ്പിന്‍റെ താളം തെറ്റുന്നതിനുമിടയാക്കുന്നു.

ലോ ബിപിയുടെ കാരണങ്ങള്‍ തിരിച്ചറിയൂ

ലോ ബിപിയുടെ കാരണങ്ങള്‍ തിരിച്ചറിയൂ

ഹൃദയമിടിപ്പ് അസാധാരണമാം വിധമോ അതിവേഗത്തിലോ ആണെങ്കില്‍ വെന്ട്രിക്കിള്‍ സങ്കോചത്തിന്‍റെ താളം തെറ്റും. ഇങ്ങനെ അസാധാരണമാം വിധമുള്ള വെന്‍ട്രിക്കിളിന്‍റെ സങ്കോചം ഹൃദയത്തില്‍ പരമാവധി രക്തം വഹിക്കുന്നതിനെ തടയുകയും അങ്ങനെ രക്തം പമ്പ് ചെയ്യുന്ന അളവ് കുറയുകയും ചെയ്യുന്നു.

അങ്ങനെ അഹൃദയമിടിപ്പ് അതിവേഗത്തിലാണെങ്കില്‍ പോലും രക്ത വിതരണം കുറഞ്ഞ് തന്നെയിരിക്കും.

ലോ ബിപിയുടെ കാരണങ്ങള്‍ തിരിച്ചറിയൂ

ലോ ബിപിയുടെ കാരണങ്ങള്‍ തിരിച്ചറിയൂ

നിങ്ങള്‍ പ്രതീക്ഷിക്കുന്നതിലേറെ ഈ സമയത്ത് രക്തസമ്മര്‍ദ്ദം താഴുന്നതിന് സാധ്യതയുണ്ട്. രക്തസമ്മര്‍ദ്ദം ഈ സമയത്ത് താഴുന്നത് സാധാരണമാണെങ്കിലും വലിയ സങ്കീര്‍ണതകളൊഴിവാക്കാന്‍ പരിശോധിക്കുന്നത് നല്ലതാണ്.

ലോ ബിപിയുടെ കാരണങ്ങള്‍ തിരിച്ചറിയൂ

ലോ ബിപിയുടെ കാരണങ്ങള്‍ തിരിച്ചറിയൂ

അണുക്കളുടെ ആക്രമണമോ അണുബാധയോ രക്തസമ്മര്‍ദ്ദം കുറക്കുന്നതിനിടയാക്കും.

ശ്വാസകോശങ്ങളില്‍ നിന്നോ വയറില്‍ നിന്നോ രക്തത്തില്‍ പ്രവേശിക്കുന്ന ബാക്ടീരിയയാണ് ഇതിന് കാരണക്കാരാവുന്നത്. ഇത്തരം ബാക്ടീരിയകള്‍ നിര്‍മിക്കുന്ന വിഷം രക്തക്കുഴലുകളെ ബാധിക്കുകയും അത് രക്തസമ്മര്‍ദ്ദം കുറക്കാനിടയാക്കുകയും ചെയ്യും.

ലോ ബിപിയുടെ കാരണങ്ങള്‍ തിരിച്ചറിയൂ

ലോ ബിപിയുടെ കാരണങ്ങള്‍ തിരിച്ചറിയൂ

ആരോഗ്യത്തിനും സുഖത്തിനും പോഷകങ്ങള്‍ അത്യാന്താപേക്ഷിതമാണ്. പോഷകങ്ങളുടെ ചെറിയ തോതിലുള്ള കുറവ് പോലും സങ്കീര്‍ണതകള്‍ സൃഷ്ടിക്കുകയും അത് രക്തസമ്മര്‍ദ്ദത്തോതിനെ ബാധിക്കാനിടയാക്കുകയും ചെയ്യുന്നു.

ലോ ബിപിയുടെ കാരണങ്ങള്‍ തിരിച്ചറിയൂ

ലോ ബിപിയുടെ കാരണങ്ങള്‍ തിരിച്ചറിയൂ

ഹൈപ്പോതൈറോയ്ഡിസം, പാരാതൈറോയിഡ് അസുഖങ്ങള്‍, അഡ്രിനാല്‍ കുറവ്, ബ്ലഡ് ഷുഗര്‍ അപര്യാപ്തത, ഡയബറ്റിസ് പോലുള്ള എന്ഡോക്രയിന്‍ പ്രശ്നങ്ങളും രക്തസമ്മര്‍ദ്ദം കുറക്കുന്നതിനിടയാക്കും.

ഹോര്‍മോണ്‍ നിര്‍മിക്കുന്ന എന്‍ഡോക്രയിന്‍ ഗ്രന്ഥികളില്‍ ഇത്തരം അസുഖങ്ങളുണ്ടാക്കുന്ന സങ്കീര്‍ണതകള്‍ മൂലമാണ് രക്തസമ്മര്‍ദ്ദം താഴുന്നത്.


English summary

Low Blood Pressure, Body, Heart, Infection, HEART, ലോ ബിപി, രക്തസമ്മര്‍ദം, ബ്ലഡ് പ്രഷര്‍, ശരീരം, ആരോഗ്യം, ഹൃദയം, ഗര്‍ഭം, അണുബാധ

Constant low blood pressure can obstruct oxygen and other important nutrients from flowing towards the brain, which can cause fatality or even death. In order, to avoid major consequences of low blood pressure, today we share some of the prominent causes of low blood pressure. There can be many reasons for your low blood pressure, but below are some of the most common causes.
X
Desktop Bottom Promotion