For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൂടുതല്‍ വെള്ളം കിഡ്‌നിക്കു ദോഷമോ

|

വെള്ളം ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ പ്രധാനമാണ്. ശരീരത്തിന്റെ മാത്രമല്ല, ചര്‍മത്തിന്റെ ആരോഗ്യത്തിനും ഇതു വളരെ പ്രധാനം തന്നെ.

എന്നാല്‍ കൂടുതല്‍ വെള്ളം കുടിയ്ക്കുന്നതു കൊണ്ട് ദോഷങ്ങളുമുണ്ടെന്നറിയുമോ,

Water

വെള്ളം കൂടുതല്‍ കുടിയ്ക്കുന്നതു കൊണ്ട് ശരീരത്തിലെ സോഡിയം തോത് തീരെ കുറയും.ഇത് കിഡ്‌നിയുടെ ആരോഗ്യത്തെയും പ്രവര്‍ത്തനങ്ങളെയും ബാധിക്കുകയും ചെയ്യും. കൂടുതല്‍ വെള്ളമുള്ളത് ശരീരത്തില്‍ നിന്നും വേണ്ട രീതിയില്‍ പുറന്തള്ളാതാകുമ്പോള്‍ കിഡ്‌നി കോശങ്ങളിലേക്ക് ഈ വെള്ളമിറങ്ങും. ഇത് കോശങ്ങള്‍ വീര്‍ത്തു പൊട്ടാനും ഇട വരുത്തും.

വെള്ളം ശരീരത്തില്‍ വല്ലാതെ അധികമാകുമ്പോള്‍ ഇത് തലച്ചോറിലേക്കു കടക്കും. തലച്ചോറിലെ പുറത്തെ ആവരണം വീര്‍ക്കും. ഇത് അപകടകരമായ ഒരു അവസ്ഥയാണ്.

വെള്ളം കൂടുതലാകുമ്പോള്‍ ചുഴലിദീനം പോലുള്ള അസുഖങ്ങളും പെട്ടെന്ന് ഓര്‍മ നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ടാകും.

തലച്ചോറില്‍ കൂടുതല്‍ വെള്ളമായാല്‍ തലച്ചോറിനകത്തെ രക്തസ്രാവത്തിനു വരെ ഇത് വഴിയൊരുക്കും. ഇത് പെട്ടെന്നു തന്നെ ചികിത്സിച്ചില്ലെങ്കില്‍ കോമ സ്‌റ്റേജില്‍ വരെയെത്തുവാന്‍ സാധ്യതയുണ്ട്.

എന്നാല്‍ ഇത്തരം അവസ്ഥകള്‍ ചുരുക്കമായേ ഉണ്ടാകാറുള്ളൂ. കാരണം സാധാരണ മനുഷ്യന് കുടിയ്ക്കാന്‍ സാധിക്കുന്ന വെള്ളത്തിന്റെ അളവില്‍ പരിധിയുള്ളതു കൊണ്ടുതന്നെ.

Read more about: health ആരോഗ്യം
English summary

Kidney, Health, Body, Brain, Water, കിഡ്‌നി, ആരോഗ്യം, ശരീരം, വെള്ളം, തലച്ചോര്‍,

Our kidneys are the filters for the body. They filter out the waste products from the blood and turn them to urine that will be passed out. Now outside the kidney cells, there is sodium which helps to maintain the fluid balance. When you drink too much water for your kidneys to handle, fluid balance of the body is ruined. There is too much water and not enough sodium. This the water starts seeping into the cells. Now the cells can stretch to a certain limit but beyond it they burst. That is why too much water makes the kidney cells burst.
Story first published: Friday, April 26, 2013, 15:49 [IST]
X
Desktop Bottom Promotion