For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വിമ്മിംഗ് പൂളില്‍ നീന്താന്‍ വരട്ടെ....

|

പണ്ടു കാലത്തെ കുളങ്ങളും പുഴകളുമെല്ലാം ഇപ്പോള്‍ സ്വിമ്മിംഗ് പൂളിലേക്കു ചുരുങ്ങിയിരിക്കുകയാണ്. നീന്താനും നീന്തല്‍ പഠിക്കാനുമെല്ലാം ഇപ്പോള്‍ മിക്കവാറും പേര്‍ ഉപയോഗിക്കുന്നത് സ്വിമ്മിംഗ് പൂളാണ്.

ഒഴുകിപ്പോകാത്ത വെള്ളമെന്നതു കൊണ്ടു തന്നെ സ്വിമ്മിംഗ് പൂള്‍ ഉപയോഗം ആരോഗ്യത്തിനു ദോഷം വരുത്തുമന്നു പറയാം. കൂടുതല്‍ പേര്‍ ഒരേ സമയം ഉപയോഗിക്കുന്നതു കൊണ്ടു തന്നെ അണുക്കള്‍ കൂടുതലുണ്ടാകാനുള്ള സാധ്യതയുമേറും.

Swimming Pool

സ്വ്ിമ്മിംഗ് പൂള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട ചില കാര്യങ്ങളുണ്ട്.

സ്വിമ്മിംഗ് പൂളില്‍ ഒഴുകിക്കിടക്കുന്ന പ്ലാസ്റ്റിക് കവറുകളോ ഇലകളോ ഉണ്ടെങ്കില്‍ ഇത് കൃത്യമായി വൃത്തിയാക്കാനില്ലെന്ന കാര്യത്തില്‍ സംശയം വേണ്ട. വൃത്തിയാക്കാത്ത സ്വിമ്മിംഗ് പൂള്‍ ആരോഗ്യത്തിന് ദോഷം വരുത്തുകയും ചെയ്യും.

സാധാരണയായി സ്വിമ്മിംഗ് പൂളില്‍ വെള്ളം വൃത്തിയാക്കാനുള്ള ഫില്‍ട്ടറുകള്‍ വച്ചിരിക്കും. ഇവ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ഫില്‍ട്ടറിന്റെ അടുത്തു കൈകള്‍ വച്ചു നോക്കിയാല്‍ ഇത് മനസിലാക്കാം.

സ്വിമ്മിംഗ് പൂളില്‍ സാധാരണയായി ക്ലോറിന്‍ ഉപയോഗിക്കാറുണ്ട്. വെള്ളം വൃത്തിയാക്കുന്നതിനു വേണ്ടിയാണിത്. എന്നാല്‍ വെള്ളം കടുത്ത നീല നിറത്തില്‍ കാണുകയാണെങ്കില്‍ കൂടുതല്‍ ക്ലോറിന്‍അടങ്ങിയിട്ടുണ്ടെന്നു മനസിലാക്കാം. ഇളം നീല നിറത്തിലെ തെളിഞ്ഞ വെള്ളമാണെങ്കില്‍ ക്ലോറിന്‍ തോത് പാകത്തിനായിരിക്കും.

ക്ലോറിന്‍ മുടിയ്ക്കും കണ്ണിനും ഏറെ ദോഷം ചെയ്യും. ഇതുകൊണ്ടു തന്നെ സ്വിമ്മിംഗ് ക്യാപ്, നീന്തുമ്പോള്‍ ഉപയോഗിക്കുന്ന പ്രത്യേക തരം കൂളിംഗ് ഗ്ലാസ് എന്നിവ ഉപയോഗിക്കുക.

നീന്തിയ ശേഷം പുറത്തു വ്ന്നയുടനെ ആന്റിബാക്ടീരിയല്‍ സോപ്പുപയോഗിച്ചു കുളിയ്ക്കുന്നതും നല്ലതാണ്. ഇത് അണുക്കളെ നശിപ്പിക്കാനും ക്ലോറിന്‍ നീക്കാനും സഹായിക്കും.

Read more about: health ആരോഗ്യം
English summary

Health, Body, Swimming Pool, Chlorine, ആരോഗ്യം, ശരീരം, നീന്തുക, സ്വിമ്മിംഗ് പൂള്‍, ക്ലോറിന്‍,

The summers are at its peak and we all love to hit the swimming pool at this time. However, several others are also hitting pool just like us,
Story first published: Wednesday, May 8, 2013, 15:24 [IST]
X
Desktop Bottom Promotion