For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അണുക്കളെ പുറന്തള്ളാന്‍ ഒരു കുളി !

|

ശരീരത്തിനകത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വിഷവസ്തുക്കളുമാണ് നമുക്ക് പല അസുഖങ്ങള്‍ വരാന്‍ കാരണമാക്കുന്നത്. നമ്മുടെ സ്വേദഗ്രന്ഥികളിലൂടെ വിയര്‍പ്പിന്‍റെ രൂപത്തില്‍ ഇവ പുറത്തുകടക്കേണ്ടതുണ്ട്.

സ്വേദഗ്രന്ഥികളെ ഊര്‍ജ്ജ്വസ്വലമാക്കി അണുക്കളെ പുറന്തള്ളിയാല്‍ നമുക്ക് പല അസുഖങ്ങളില്‍ നിന്നും നേരത്തേ രക്ഷപ്പെടാം. അതിനിതാ ഒരു സ്പെഷല്‍ കുളി. ഈ കുളിയിലൂടെ അണുക്കളെ തുരത്തുക മാത്രമല്ല ,ശരീരത്തിനാവശ്യമായ ധാതുക്കളും പോഷകങ്ങളും ചര്‍മ്മത്തിലൂടെ വലിച്ചെടുക്കാനും സാധിക്കും.

Bath

ഈ കുളിക്ക് കുറഞ്ഞത് 40 മിനിട്ടെങ്കിലും ചെലവഴിക്കണം.20 മിനിട്ട് അഴുക്ക് കളയാനും 20 മിനിട്ട് ചര്‍മ്മത്തിലൂടെ പോഷകങ്ങള്‍ വലിച്ചെടുക്കാനും.

ആദ്യം ടബ്ബില്‍ ശരീരത്തിനു താങ്ങാവുന്ന ചൂടുവെള്ളം നിറയ്ക്കണം. ക്ളോറിന്‍ കലരാത്ത ശുദ്ധജലം വേണം ഇതിനുപയോഗിക്കാന്‍.

ഇനി ടബ്ബിലെ വെള്ളത്തിലേക്ക് അല്‍പ്പം ഇന്ദുപ്പ് കലര്‍ത്താം. ശരീരത്തില്‍ മെഗ്നീഷ്യത്തിന്‍റെ അളവ് ക്രമപ്പെടുത്തി രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇന്ദുപ്പ് സഹായിക്കും. ഇതിലടങ്ങിയ സള്‍ഫേറ്റിന് അണുക്കളെ പുറന്തള്ളാനും തലച്ചോറിലെ കലകള്‍ക്കും സന്ധികള്‍ക്കും പോഷകഗുണം നല്‍കാനും കഴിവുണ്ട്. ഇന്ദുപ്പിന് വില വളരെ കൂടുതലായതിന്‍ വിലക്കിഴിലുള്ള കടകളില്‍ നിന്നും മറ്റും വാങ്ങുന്നതാകും ഉചിതം.

ഇനി ടബ്ബിലേക്ക് 2-3 കപ്പ് ബേക്കിംഗ് സോഡ ചേര്‍ക്കാം. ചര്‍മ്മത്തിലെ ഫംഗസിനെ തുരത്തി ശരീരം വൃത്തിയുള്ളതും മൃദുലവുമാക്കാന്‍ ബേക്കിംഗ് സോഡയ്ക്ക് കഴിയും. . സ്വിമ്മിഗ് പൂള്‍ സാമഗ്രികളുടെ കടകളില്‍ നിന്നും വലിയ അളവില്‍ കുറഞ്ഞവിലയ്ക്ക് വാങ്ങാമെങ്കിലും ബേക്കറികളില്‍ നിന്നും പാചകാവശ്യത്തിനായുപയോഗിക്കുന്നചത് വാങ്ങുന്നതാകും നല്ലത്.

അല്പ്പം ഇഞ്ചി കൂടി ടബ്ബിലെ വെള്ളത്തിലേക്ക് ചേര്‍ക്കാം. ഇഞ്ചിക്ക് ശരീരോഷ്മാവ് കൂട്ടാനുള്ള കഴിവുണ്ട്. ഇത് അണുക്കള്‍ വിയര്‍പ്പിലൂടെ കൂടുതല്‍ പുറന്തള്ളാന്‍ സഹായിക്കും. അമിതമായ ചൂട് ഒരു പക്ഷേ നിങ്ങളുടെ ശരീരത്തെ അല്പ്പ സമയത്തേക്ക് ചുവന്നനിറമാക്കാം. അതുകൊണ്ട് ചൂട് താങ്ങാന്‍ കഴിയാത്തവര്‍ കുറഞ്ഞ അളവില്‍ ഇഞ്ചി ചേര്‍ത്താല്‍ മതി. 1 ടീസ്പൂണ്‍ മുതല്‍ കാല്‍ കപ്പ് വരെയാകാം.

ഇഞ്ചി ചിലരില്‍ വിയപ്പിന്‍റെ അളവ് കൂട്ടിയേക്കാം. അഞ്ഞനെയെങ്കില്‍ ടബ്ബില്‍ നിന്നും എഴുന്നേറ്റ പാടെ ശരീരം ഒരു പുതപ്പ് കൊണ്ട് മൂടണം. വിയര്‍പ്പിലൂടെ അണുക്കളെ മുഴുവന്‍ പുറന്തള്ളാനും പകര്‍ച്ചപ്പതിയുള്‍പ്പെടെയുള്ള രോഗങ്ങള്‍ തടയാനും ഇത് സഹായിക്കും.

നിങ്ങള്‍ക്കിഷ്ടമുള്ള സുഗന്ധതൈലങ്ങളും ടബ്ബില്‍ ഉപയോഗിക്കാം. ഇത് നിങ്ങളുടെ മനസ്സിനെ ശാന്തമാക്കി കുളിയെ ആനന്ദപൂര്‍ണ്ണമാക്കും. യൂക്കാലി പോലുള്ള ചില തൈലങ്ങള്‍ അണുക്കളെ പുറന്തള്ളാനും സഹായിക്കും.അതേസമയം വിപരീതഫലം ചെയ്യുന്ന തൈലങ്ങള്‍ ഒഴിവാക്കണം.

ചേരുവകളെല്ലാം ടബ്ബിലെ വെള്ളത്തില്‍ നന്നായി യോജിപ്പിച്ച ശേഷം ടബ്ബില്‍ 20 മിനിട്ട് നേരം മുങ്ങിയിരിക്കാം. സമയം കൂടുന്നതിനനുസരിച്ച് ഗുണവും കൂടും. മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ നിങ്ങള്‍ വിയര്‍ത്തു തുടങ്ങും. വെള്ളത്തിന് ചൂട് കൂടുതലായി തോന്നുകയാണെങ്കില്‍ ആവശ്യത്തിനനുസരിച്ച് തണുത്തവെള്ളം ഒഴിക്കാം.

ടബ്ബില്‍ നിന്നും എഴുന്നേല്‍ക്കുന്നത് സൂക്ഷിച്ചു വേണം. വെള്ളത്തിലെ ഉപ്പിന്‍റെ അംശം ടബ്ബില്‍ വഴുക്കലുണ്ടാക്കും. മാത്രമല്ല വിയര്‍ത്തൊഴുകുന്നതിനാല്‍ നിങ്ങളുടെ ശരീരം ക്ഷീണിച്ചു കാണും. ചിലപ്പോള്‍ നിങ്ങള്‍ക്ക് ചെറുതായി മന്ദിപ്പും അനുഭവപ്പെടാം.

ഇതിനിടയില്‍ നന്നായി വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിര്‍ത്തണം.ശരീരം നന്നായി വിയര്‍ത്ത് അണുക്കള്‍ പുറത്തേക്ക് പോയില്ലെങ്കില്‍ പിന്നീട് അസുഖം വരാന്‍ സാധ്യതയുണ്ട്.

കുളിക്ക് ശേഷം ഏതെങ്കിലും പ്രകൃതി ദത്ത നാരു കൊണ്ട് ശരീരത്തില്‍ മൃദുവായി ഉരയ്ക്കണം. ഇത് വിയര്‍പ്പു ഗ്രന്ഥികളെ പ്രവര്‍ത്തനക്ഷമമാക്കുകയും ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യും.

ശ്രദ്ധിക്കുക,

ടബ്ബിലെ വെള്ളത്തില്‍ ഹൈഡ്രജന് പെറോക്സൈഡ് കലര്‍ത്തുന്നത് ചര്‍മ്മത്തിന് അപകടം ചെയ്യും. ലിസ്റ്റിലില്ലാത്ത ഔഷധങ്ങള്‍ അവയുടെ ഗുണങ്ങളും ദോഷങ്ങളും അറിഞ്ഞതിനു ശേഷമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ചില ഔഷധ സസ്യങ്ങള്‍ വിപരീത ഫലമുണ്ടാക്കും.

ഗര്‍ഭിണികളും ഹൃദയ-വൃക്ക സെബന്ധമായ രോഗങ്ങളുള്ളവരും ഇത് ചെയ്യരുത്.

അസുഖങ്ങള്‍ക്കുള്ള മരുന്നായി ഇതിനെ കാണരുത്.നിങ്ങളുടെ ഡോക്ടറുടെ ഉപദേശപ്രകാരം മാത്രമേ ഇത് ചെയ്യാവൂ.

English summary

Health, Body, Detox Bath, ആരോഗ്യം, ശരീരം, കുളി, അണുക്കള്‍

Detoxification of your body through bathing is an ancient remedy that anyone can perform in the comfort of their own home. In detoxification circles, your skin is known as the third kidney, and toxins are excreted through sweating. A detox bath is thought to assist your body in eliminating toxins as well as absorbing the minerals and nutrients that are in the water. Most of all, it'll leave you feeling refreshed and awakened.
Story first published: Wednesday, April 3, 2013, 16:06 [IST]
X
Desktop Bottom Promotion