For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭക്ഷണശീലങ്ങളിലൂടെ തടി കുറയ്ക്കാം

|

തടിയും കൊഴുപ്പും ആരോഗ്യത്തിന്റെ മാത്രമല്ല, സൗന്ദര്യത്തിന്റെയും ശത്രുവാണ്. ലോകത്തിലെ 90 ശതമാനം പേരും തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരും.

തടിയും കൊഴുപ്പും കുറയ്ക്കാന്‍ മാര്‍ഗങ്ങള്‍ പലതുണ്ട്. ഇതിലൊന്നാണ് ഭക്ഷണശീലങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുകയെന്നത്. ഇവ എപ്രകാരം ചെയ്യാമെന്നു നോക്കൂ.

ഭക്ഷണശീലങ്ങളിലൂടെ തടി കുറയ്ക്കാം

ഭക്ഷണശീലങ്ങളിലൂടെ തടി കുറയ്ക്കാം

നടക്കുന്ന വഴിയില്‍ ബേക്കറി കണ്ടാല്‍ വിശപ്പുണ്ടെങ്കില്‍ അങ്ങോട്ടു കയറാന്‍ തോന്നും. ഇതിനു പകരം ഒരു പഴക്കടയിലേക്കു നീങ്ങൂ. ഫലവര്‍ഗങ്ങള്‍ ആരോഗ്യകരമായ തടി കുറയ്ക്കുന്നവയാണ്.

ഭക്ഷണശീലങ്ങളിലൂടെ തടി കുറയ്ക്കാം

ഭക്ഷണശീലങ്ങളിലൂടെ തടി കുറയ്ക്കാം

ഓഫീസില്‍ നീണ്ട ഇടവേളകളില്‍ ഭക്ഷണം കഴിയ്ക്കുന്ന ശീലം വേണ്ട. ഇടയ്ക്കിടെ ആരോഗ്യകരമായ ഭക്ഷണം കുറേശെ കഴിയ്ക്കാം. ഗുണങ്ങള്‍ രണ്ടാണ്, അപചയപ്രക്രിയ ശക്തിപ്പെടും. തടിയും കൊഴുപ്പും കുറയ്ക്കാം. ജോലിയിലെ സ്‌ട്രെസ് അല്‍പം കുറയാനും ഇത് സഹായിക്കും.

ഭക്ഷണശീലങ്ങളിലൂടെ തടി കുറയ്ക്കാം

ഭക്ഷണശീലങ്ങളിലൂടെ തടി കുറയ്ക്കാം

സ്‌ട്രെസ് തോന്നുമ്പോള്‍ ചിലര്‍ക്കെങ്കിലും ഭക്ഷണം കഴിയ്ക്കാന്‍ തോന്നും. ഈ ചിന്ത വേണ്ട. പകരം നടക്കാന്‍ പോകൂ, അല്ലെങ്കില്‍ കുട്ടികളുടെ കൂടെ കളിയ്ക്കൂ. സ്‌ട്രെസ് കുറയും.

ഭക്ഷണശീലങ്ങളിലൂടെ തടി കുറയ്ക്കാം

ഭക്ഷണശീലങ്ങളിലൂടെ തടി കുറയ്ക്കാം

വിശപ്പുണ്ടെങ്കില്‍ മാത്രം ഭക്ഷിയ്ക്കുക. അല്ലാതെ നേരം നോക്കി വിശപ്പില്ലെങ്കിലും വെട്ടി വിഴുങ്ങുന്ന ശീലം വേണ്ട. എന്നാല്‍ വിശപ്പില്ലായ്മ നീണ്ടു നില്‍ക്കാന്‍ സമ്മതിക്കുകയുമരുത്.

ഭക്ഷണശീലങ്ങളിലൂടെ തടി കുറയ്ക്കാം

ഭക്ഷണശീലങ്ങളിലൂടെ തടി കുറയ്ക്കാം

ഭക്ഷണത്തിനു ശേഷം മധുരവും ഐസ്‌ക്രീമും വേണ്ട. പകരം ഏതെങ്കിലും പഴവര്‍ഗങ്ങള്‍ കഴിയ്ക്കാം. മധുരവുമായി.

ഭക്ഷണശീലങ്ങളിലൂടെ തടി കുറയ്ക്കാം

ഭക്ഷണശീലങ്ങളിലൂടെ തടി കുറയ്ക്കാം

മുന്‍പില്‍ ധാരാളം ബേക്കറി സാധനങ്ങള്‍ നിറഞ്ഞ പ്ലേറ്റുണ്ടെന്നിരിക്കട്ടെ, ഒന്നെടുക്കുക. പ്ലേറ്റ് നീക്കി വയ്ക്കുക. മുന്‍പിലെ ഭക്ഷണം കൂടുതല്‍ കഴിയ്ക്കാന്‍ പ്രേരിപ്പിക്കും.

ഭക്ഷണശീലങ്ങളിലൂടെ തടി കുറയ്ക്കാം

ഭക്ഷണശീലങ്ങളിലൂടെ തടി കുറയ്ക്കാം

വെറുതേയിരിക്കുമ്പോള്‍ കൊറിയ്ക്കുന്ന ശീലമുള്ളവരുണ്ട്. ഇത് മാറ്റുക. ഇതിനു പകരം പുസ്തകം വായിക്കുക. പാട്ടു കേള്‍ക്കുക. ഭക്ഷണത്തെ പറ്റിയുള്ള ചിന്തയേ മാറിപ്പോകും.

ഭക്ഷണശീലങ്ങളിലൂടെ തടി കുറയ്ക്കാം

ഭക്ഷണശീലങ്ങളിലൂടെ തടി കുറയ്ക്കാം

നല്ല പ്രഭാതഭക്ഷണം കഴിയ്ക്കുക. ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കാന്‍ ഇത് സഹായിക്കും. അമിതഭക്ഷണം ഒഴിവാക്കാനും സഹായിക്കും.

ഭക്ഷണശീലങ്ങളിലൂടെ തടി കുറയ്ക്കാം

ഭക്ഷണശീലങ്ങളിലൂടെ തടി കുറയ്ക്കാം

ചെറിയ പ്ലേറ്റില്‍ ഭക്ഷണമെടുക്കുക. വലിയ പ്ലേറ്റുപയോഗിച്ചാല്‍ കൂടുതല്‍ കഴിയ്ക്കാന്‍ തോന്നുമെന്നത് ഒരു മനശാസ്ത്രമാണ്.

ഭക്ഷണശീലങ്ങളിലൂടെ തടി കുറയ്ക്കാം

ഭക്ഷണശീലങ്ങളിലൂടെ തടി കുറയ്ക്കാം

കടുത്ത നിറമുള്ള പ്ലേറ്റുകളില്‍ ഭക്ഷണം കഴിയ്ക്കുന്നത് ഭക്ഷണത്തിന്റെ അളവു കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇളം നിറം കൂടുതല്‍ ഭക്ഷണം കഴിയ്ക്കാന്‍ ഇട വരുത്തും.

ഭക്ഷണശീലങ്ങളിലൂടെ തടി കുറയ്ക്കാം

ഭക്ഷണശീലങ്ങളിലൂടെ തടി കുറയ്ക്കാം

മുഖ്യഭക്ഷണസമയങ്ങള്‍ക്കു മുന്‍പായി ഭക്ഷണം കഴിച്ചെങ്കില്‍ എടുക്കുന്ന ഭക്ഷണത്തിന്റെ അളവു കുറയ്ക്കുക.

ഭക്ഷണശീലങ്ങളിലൂടെ തടി കുറയ്ക്കാം

ഭക്ഷണശീലങ്ങളിലൂടെ തടി കുറയ്ക്കാം

രാത്രി ഉറങ്ങുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിയ്ക്കുക. ഭക്ഷണം ശരിയായി ദഹിക്കുവാനും തടി കുറയ്ക്കാനും ഇതു സഹായിക്കും.

ഭക്ഷണശീലങ്ങളിലൂടെ തടി കുറയ്ക്കാം

ഭക്ഷണശീലങ്ങളിലൂടെ തടി കുറയ്ക്കാം

ഭക്ഷണം കഴിച്ചാലുടനെ ഇരിക്കുകയോ കിടക്കുകയോ ചെയ്യരുത്. അല്‍പം നടക്കുക. അപചയപ്രക്രിയ ശക്തിപ്പെടും. തടിയും കൊഴുപ്പും കുറയും.

 ഭക്ഷണശീലങ്ങളിലൂടെ തടി കുറയ്ക്കാം

ഭക്ഷണശീലങ്ങളിലൂടെ തടി കുറയ്ക്കാം

ഭക്ഷണങ്ങളില്‍ നിന്നും കഴിവതും എണ്ണ ഒഴിവാക്കുക. എണ്ണ തടി കൂട്ടുക മാത്രമല്ല, ആരോഗ്യത്തിനും ദോഷകരമാണ്. പകരം ഒലീവ് ഓയില്‍ ഉപയോഗിക്കൂ.

 ഭക്ഷണശീലങ്ങളിലൂടെ തടി കുറയ്ക്കാം

ഭക്ഷണശീലങ്ങളിലൂടെ തടി കുറയ്ക്കാം

ഇറച്ചിയും മറ്റും വറുത്തുപയോഗിക്കുന്നതിനു പകരം ബേക്ക്, ഗ്രില്‍ ചെയ്തു കഴിയ്ക്കൂ. തടിയും കൊഴുപ്പും നിയന്ത്രിയ്ക്കാം.

 ഭക്ഷണശീലങ്ങളിലൂടെ തടി കുറയ്ക്കാം

ഭക്ഷണശീലങ്ങളിലൂടെ തടി കുറയ്ക്കാം

ഭക്ഷണത്തിനു മുന്‍പ് ജ്യൂസോ സൂപ്പോ കഴിയ്ക്കുക. ഭക്ഷണത്തിന്റെ അളവു കുറയ്ക്കാം.

Read more about: weight തടി
English summary

Food, Weight, Health, Digestion, ഭക്ഷണം, തടി, ആരോഗ്യം, ദഹനം,

There are a number of ways to reduce weight. One method is changing your food habit,
X
Desktop Bottom Promotion