For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൈ ബിപി കുറയ്ക്കാന്‍ 10 വഴികള്‍

|

ബിപി അഥവാ രക്തസമ്മര്‍ദം പലപ്പോഴും ഹൃദയാഘാതമടക്കമുള്ള പ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കാറുണ്ട്. ഇപ്പോഴത്തെ ജീവിത സാഹചര്യങ്ങളാകട്ടെ പലരിലും ബിപി കൂട്ടുന്ന അവസ്ഥയിലുമാണ്.

ബിപിയ്ക്ക് മരുന്നുകള്‍ ലഭ്യമാണെങ്കിലും ഇവയ്ക്ക് പാര്‍ശ്വഫലങ്ങളുമുണ്ട്. മരുന്നുകള്‍ക്കു പുറമേ ബിപി കുറയ്ക്കാന്‍ നമുക്കു തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുമുണ്ട്.

ഹൈ ബിപി കുറയ്ക്കാന്‍ 10 വഴികള്‍

ഹൈ ബിപി കുറയ്ക്കാന്‍ 10 വഴികള്‍

മറ്റേതു രോഗങ്ങള്‍ക്കുമെന്ന പോലെ ബിപിയ്ക്കും വ്യായാമം നല്ലൊരു പരിഹാരമാണ്. ദിവസവും അര മണിക്കൂര്‍ നേരമെങ്കിലും വ്യായാമം ചെയ്യാം.

ഹൈ ബിപി കുറയ്ക്കാന്‍ 10 വഴികള്‍

ഹൈ ബിപി കുറയ്ക്കാന്‍ 10 വഴികള്‍

ബിപിയുള്ളവര്‍ ഉപ്പിന്റെ അളവ് കുറയ്ക്കുക. ഇതിനു പകരം പൊട്ടാസ്യം കൂടുതല്‍ കിട്ടുന്ന ഭക്ഷണങ്ങള്‍ കഴിയ്ക്കുക.

ഹൈ ബിപി കുറയ്ക്കാന്‍ 10 വഴികള്‍

ഹൈ ബിപി കുറയ്ക്കാന്‍ 10 വഴികള്‍

ഭക്ഷണകാര്യത്തില്‍ ശ്രദ്ധ വേണം. വറുത്തതും പൊരിച്ചതുമെല്ലാം ഒഴിവാക്കി പച്ചക്കറികള്‍, പയര്‍ വര്‍ഗങ്ങള്‍, തവിടു കളയാത്ത ധാന്യങ്ങള്‍, പഴങ്ങള്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.

ഹൈ ബിപി കുറയ്ക്കാന്‍ 10 വഴികള്‍

ഹൈ ബിപി കുറയ്ക്കാന്‍ 10 വഴികള്‍

അമിതവണ്ണം ബിപി പ്രശ്‌നങ്ങള്‍ക്കുള്ള ഒരു പ്രധാന കാരണമാണ്. അമിത വണ്ണം ഒഴിവാക്കുക. എപ്പോഴും ആരോഗ്യകരമായ തൂക്കം നില നിര്‍ത്തണം.

ഹൈ ബിപി കുറയ്ക്കാന്‍ 10 വഴികള്‍

ഹൈ ബിപി കുറയ്ക്കാന്‍ 10 വഴികള്‍

ബിപി പലപ്പോഴും ഹൃദയപ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കും. ഇതുകൊണ്ട് ഹൃദയത്തെ സംരക്ഷിക്കുന്ന ഭക്ഷണങ്ങള്‍ കഴിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. നട്‌സ്, ചീര, ടോഫു തുടങ്ങിവയ ബിപി കുറയ്ക്കാനും അതേ സമയം ഹൃദയാരോഗ്യം നില നിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്ന ഭക്ഷണങ്ങളാണ്.

ഹൈ ബിപി കുറയ്ക്കാന്‍ 10 വഴികള്‍

ഹൈ ബിപി കുറയ്ക്കാന്‍ 10 വഴികള്‍

പുകയില ഉല്‍പന്നങ്ങള്‍ ഉപേക്ഷിക്കുക. ഇത് ബിപി കൂട്ടാനുള്ള ഒരു പ്രധാന കാരണമാണ്.

ഹൈ ബിപി കുറയ്ക്കാന്‍ 10 വഴികള്‍

ഹൈ ബിപി കുറയ്ക്കാന്‍ 10 വഴികള്‍

സ്ഥിരമായ മദ്യപാനം ബിപി കൂട്ടുമെന്നു മാത്രമല്ല, ആരോഗ്യത്തിനും ദോഷം ചെയ്യും. ഈ ശീലം ഉപേക്ഷിക്കുക.

ഹൈ ബിപി കുറയ്ക്കാന്‍ 10 വഴികള്‍

ഹൈ ബിപി കുറയ്ക്കാന്‍ 10 വഴികള്‍

കഫീന്‍ ബിപി കൂട്ടാന്‍ ഇട വരുത്തുന്നൊരു ഭക്ഷണമാണ്. കഫീന്‍ അടങ്ങിയ ഭക്ഷണസാധനങ്ങള്‍ ഉപേക്ഷിക്കുക.

ഹൈ ബിപി കുറയ്ക്കാന്‍ 10 വഴികള്‍

ഹൈ ബിപി കുറയ്ക്കാന്‍ 10 വഴികള്‍

സ്ട്രസും ടെന്‍ഷനുമാണ് ബിപി കൂട്ടാന്‍ ഇട വരുത്തുന്ന ഒരു പ്രധാന ഘടകം. ഇവ രണ്ടും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

ഹൈ ബിപി കുറയ്ക്കാന്‍ 10 വഴികള്‍

ഹൈ ബിപി കുറയ്ക്കാന്‍ 10 വഴികള്‍

ബിപി സ്ഥിരമായ പരിശോധിക്കുക. വ്യതിയാനങ്ങള്‍ തിരിച്ചറിയാനും പരിഹാരം തേടാനും ഇത് സഹായിക്കും.

English summary

Blood Pressure, Health, Body, Stress, Tension, Food, Heart, ബിപി, ആരോഗ്യം, ശരീരം, സ്‌ട്രെസ്, ടെന്‍ഷന്‍, കഫീന്‍, ഹൈ ബിപി, രക്തസമ്മര്‍ദം, ബ്ലഡ് പ്രഷര്‍, ഭക്ഷണം, ഹൃദയം

High blood pressure is very unhealthy and can be really dangerous. If you have been diagnosed with high blood pressure, you need to bring it under control as high blood pressure makes you prone to chronic and cardiovascular diseases. There are many medications that you need to take regularly to keep your high BP under control.
Story first published: Wednesday, April 10, 2013, 9:48 [IST]
X
Desktop Bottom Promotion