For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തലച്ചോറിനും വേണം വ്യായാമം

By Super
|

ശരീരം ഫിറ്റ് ആക്കാന്‍ വ്യായാമമുറകളുണ്ട്. ദിവസവും വ്യായാമം ചെയ്ത് ശരീര സൗന്ദര്യവും ആരോഗ്യവും കാത്തുസൂക്ഷിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ മനസും ബുദ്ധിയും ഫിറ്റ് ആക്കി നിലനിര്‍ത്താന്‍ എന്താണ് ചെയ്യേണ്ടത്, ആരെങ്കിലും ഇക്കാര്യത്തെക്കുറിച്ച് ചിന്തിയ്ക്കാറുണ്ടോ. ശരീരത്തിനെന്നവണ്ണം മനസ്സിനും ബുദ്ധിയ്ക്കും
ഫിറ്റ്‌നസ് ആവശ്യമാണ്. മനസിന്റെ ആരോഗ്യവും ഏകാഗ്രതയും എല്ലാ നിലനിര്‍ത്താന്‍ എന്തൊക്കെ ചെയ്യാമെന്ന് നോക്കാം.

പദപ്രശ്‌നങ്ങള്‍ പോലെയുള്ള ബുദ്ധിപരമായ കളികള്‍ നല്ലതാണ്. കമ്പ്യൂട്ടറുകളിലും പുതിയതരം ഫോണുകളിലും അച്ചടിമാധ്യമങ്ങളിലുമെല്ലാം ഇത്തരം കളികള്‍ക്കുള്ള അവസരങ്ങളുണ്ട്. പക്ഷേ ഇതുമാത്രം പോര മാനസികമായ ഫിറ്റ്‌നസിന്. ഒരു പ്രായം കഴിഞ്ഞാല്‍പ്പിന്നെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ താഴോട്ടായിരിക്കും. ഓര്‍മ്മക്കുറവും ഏകാഗ്രതക്കുറവുമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ തലച്ചോറിനെ ബാധിയ്കും. എന്നാല്‍ യൗവ്വനത്തില്‍ത്തന്നെ ശ്രദ്ധിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങളെ ഒരുപരിധിവരെ മാറ്റിനിര്‍ത്താന്‍ കഴിയും.

ബുദ്ധി കൂട്ടാനും വഴിയുണ്ട്

ബുദ്ധി കൂട്ടാനും വഴിയുണ്ട്

ഒരാഴ്ച കാലത്തേയ്ക്ക് ആളുകളെ അല്ലെങ്കില്‍ ഏതെങ്കിലും വസ്തുക്കളെ സ്ഥിരമായി നിരീക്ഷിയ്ക്കുക. യാത്രക്കിടയിലോ ഓഫീസിലെ ടീ ബ്രേക്കിനിടയിലോ ഒക്കെ ഇതിനായി സമയം കണ്ടെത്താം. ഒരു നോട്പാഡ് കയ്യില്‍ക്കരുതുക, നിരീക്ഷിയ്ക്കുന്ന വ്യക്തികളെ അല്ലെങ്കില്‍ വസ്തുക്കളെ ഓരോ ദിവസവും നോട്പാഡില്‍ വരച്ചുവെയ്ക്കു. ഏഴു ദിവസം കഴിയുമ്പോള്‍ നോട്പാഡ് നോക്കാതെ ഓരോ വ്യക്തികളുടെ അല്ലെങ്കില്‍ വസ്തുക്കളുടെ ചിത്രം വീണ്ടും വരയ്ക്കുക. ഇത് ഓര്‍മശക്തിക്കൂട്ടാനുള്ള നല്ലൊരു മാനസിക വ്യായാമമാണ്.

ബുദ്ധി കൂട്ടാനും വഴിയുണ്ട്

ബുദ്ധി കൂട്ടാനും വഴിയുണ്ട്

ഒരു ഫോണ്‍ കോള്‍ വരുമ്പോള്‍ ഫോണിന്റെ സ്‌ക്രീനില്‍ വിളിയ്ക്കുന്നയാളുടെ പേരു നോക്കാതെ ശബ്ദം കൊണ്ട് ആ വ്യക്തിയെ തിരിച്ചറിയാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ ഇഷ്ടപ്പെട്ട ഗാനം കേള്‍ക്കുമ്പോള്‍ അതിന്റെ പശ്ചാത്തലത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഏതെങ്കിലും പ്രത്യേക സംഗീതോപകരണത്തിന്റെ ശബ്ദം തിരിച്ചറിയാനും പിന്തുടരാനും ശ്രമിക്കുക. ഈ രീതിയില്‍ ഒരു പാട്ട് ഒരാഴ്ചക്കാലം ശ്രദ്ധിക്കുക. ഇത് ഓര്‍മ്മശക്തി കൂട്ടാന്‍ സഹായിക്കും.

ബുദ്ധി കൂട്ടാനും വഴിയുണ്ട്

ബുദ്ധി കൂട്ടാനും വഴിയുണ്ട്

റസ്റ്റോറന്റില്‍ കയറുമ്പോള്‍ വ്യത്യസ്തമായ രുചിയുള്ള പുതിയ വിഭവം ഓര്‍ഡര്‍ ചെയ്യുക. ഭക്ഷണം കഴിയ്ക്കുന്നതിനിടെ അതില്‍ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളെയും മസാലകളെയും തിരിച്ചറിയാന്‍ ശ്രമിയ്ക്കുക. അതിന് ശേഷം എന്തൊക്കെ വസ്തുക്കളാണ് ഉപയോഗിച്ചതെന്ന് വെയ്റ്ററോടോ അല്ലെങ്കില്‍ മറ്റാരോടെങ്കിലുമോ ചോദിച്ച്, നിങ്ങള്‍ തിരിച്ചറിഞ്ഞതും വെയ്റ്റര്‍ പറയുന്നതുമായി എത്രത്തോളം സാമ്യമുണ്ടെന്ന് കണ്ടെത്തുക.

ബുദ്ധി കൂട്ടാനും വഴിയുണ്ട്

ബുദ്ധി കൂട്ടാനും വഴിയുണ്ട്

ഫ്രിഡ്ജ് തുറക്കുക കണ്ണടച്ചുകൊണ്ട് എന്തൊക്കെ വസ്തുക്കള്‍ ഏതൊക്കെ ഭാഗത്താണ് വച്ചിരിക്കുന്നതെന്ന് സ്പര്‍ശനത്തിലൂടെയും ഗന്ധത്തിലൂടെയും തിരിച്ചറിയാന്‍ ശ്രമിയ്ക്കുക.

ബുദ്ധി കൂട്ടാനും വഴിയുണ്ട്

ബുദ്ധി കൂട്ടാനും വഴിയുണ്ട്

സ്ഥിരമായി ഫോണില്‍ സംസാരിക്കുന്നയാളുകളുടെ നമ്പറുകല്‍ ഫോണിലെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ പോയി ഡയല്‍ ചെയ്യാതെ സ്വന്തമായി ടൈപ്പ് ചെയ്ത് ഡയല്‍ ചെയ്യുക. ഒരാഴ്ചയില്‍ പതിനാല് നമ്പറോളം ഡയല്‍ ചെയ്യുക. പിന്നീട് ഈ നമ്പറുകളെല്ലാം ഒരു കടലാസില്‍ എഴുതാന്‍ ശ്രമിക്കുക.

ബുദ്ധി കൂട്ടാനും വഴിയുണ്ട്

ബുദ്ധി കൂട്ടാനും വഴിയുണ്ട്

സ്ഥലകാലങ്ങളുമായി ബന്ധപ്പെട്ടുള്ള തലച്ചോറിന്റെ കഴിവ് അഥവാ വിഷ്വോസ്‌പേഷ്യല്‍ എബിലിറ്റി വര്‍ധിപ്പിക്കാനായും ചില എക്‌സര്‍സൈസുകള്‍ ചെയ്യാം. ഒരു പുതിയ സ്ഥലം സന്ദര്‍ശിയ്ക്കുമ്പോള്‍ ഓര്‍മ്മയില്‍ നിന്നും നിങ്ങള്‍ സഞ്ചരിച്ച റൂട്ടിന്റെ ഒരു മാപ്പ് തയ്യാറാക്കുക, സഞ്ചരിച്ച ദൂരം മനസ്സില്‍ കണക്കാക്കാന്‍ ശ്രമിയ്ക്കുക. ഒരു പേപ്പര്‍വെയ്‌റ്റോ മറ്റോ എടുത്ത് അതിന്റെ വലിപ്പം അളക്കാന്‍ ശ്രമിയ്ക്കുക.

ബുദ്ധി കൂട്ടാനും വഴിയുണ്ട്

ബുദ്ധി കൂട്ടാനും വഴിയുണ്ട്

പല തരത്തിലുള്ള വസ്തുക്കള്‍ ഏകീകരിച്ച് അടുക്കുന്നതിനുള്ള കഴിവാണ് സ്ട്രക്ചറലൈസേഷന്‍ എബിലിറ്റി. മരത്തിലും പ്ലാസ്റ്റിക്കിലും മറ്റും തീര്‍ത്ത ജഗ്‌സൊ പസിലുകലാണ് ഈ കഴിവ് സ്വായത്തമാക്കാന്‍ പറ്റിയ കളികള്‍. ഒരാഴ്ചയോളം ഇത്തരം വ്യത്യസ്ഥമായ കാര്യങ്ങള്‍ പരിശീലിയ്ക്കാം. ഇടയ്ക്ക് അടുക്കുന്ന രീതികളില്‍ വ്യത്യസ്തതയുള്ള കാര്യങ്ങള്‍ ചെയ്യുകയുമാകാം.

ബുദ്ധി കൂട്ടാനും വഴിയുണ്ട്

ബുദ്ധി കൂട്ടാനും വഴിയുണ്ട്

നമുക്കു ചുറ്റുമുള്ള കാര്യങ്ങളുടെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിയ്ക്കുക. കടയില്‍ കൊണ്ടുപോകാന്‍ എഴുതുന്ന ലിസ്റ്റ് അതിന്റെ ക്രമമനുസരിച്ച് ഓര്‍മ്മിക്കാന്‍ ശ്രമിക്കുക. എളുപ്പമാണെന്ന് തോന്നുമെങ്കിലും ഇത് ചെയ്യാന്‍ അല്‍പം പ്രയാസമാണ്. സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ പേരുകള്‍ പറയുന്നത് അവയുടെ സ്ഥാനങ്ങള്‍ അനുസരിച്ചാണ്, അതുപോലെ സ്ഥാനം, ഭാരം തുടങ്ങിയ പ്രത്യേകതകളെ അടിസ്ഥാനമാക്കി കാര്യങ്ങള്‍ ഓര്‍ക്കാന്‍ ശ്രമിക്കുക.

ബുദ്ധി കൂട്ടാനും വഴിയുണ്ട്

ബുദ്ധി കൂട്ടാനും വഴിയുണ്ട്

രണ്ടോ അതിലധികമോ ഇന്ദ്രിയങ്ങള്‍ ഉപയോഗിച്ച് ചെയ്യുന്നകാര്യങ്ങളും തലച്ചോറിന്റെ ആരോഗ്യംകൂട്ടാന്‍ നല്ലതാണ്.

സാധാരണ വലതുകൈകൊണ്ട് ചെയ്യുന്നകാര്യങ്ങള്‍ ഇടതുകൈകൊണ്ട് ചെയ്യാന്‍ ശ്രമിയ്ക്കുക, കണ്ണടച്ച് വസ്ത്രധാരണം നടത്തുക, സുഹൃത്തുമായി ഭക്ഷണം പങ്കിട്ടുകഴിയ്ക്കുകയും സംസാരത്തിന് പകരം ആംഗ്യങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുക, മഴശ്രദ്ധിച്ചുകൊണ്ട് താളം പിടിയ്ക്കാന്‍ ശ്രമിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം ചെയ്തുനോക്കാം.

ബുദ്ധി കൂട്ടാനും വഴിയുണ്ട്

ബുദ്ധി കൂട്ടാനും വഴിയുണ്ട്

സംസാരിക്കാനും എഴുതാനും നമ്മള്‍ ഒരുപാട് വാക്കുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇവ തീര്‍ത്തും ശരിയാണോയെന്ന് നിരീക്ഷിയ്ക്കുക. കാലത്ത് ചാനലുകളില്‍ കാണുന്ന എല്ലെങ്കില്‍ പത്രങ്ങളില്‍ കാണുന്ന വാര്‍ത്തകളുടെ തലക്കെട്ടുകള്‍ വൈകുന്നേരം ഓര്‍ക്കാനും എഴുതാനും ശ്രമിക്കുക. ഇത് കൂടുതല്‍ പദങ്ങള്‍ പഠിയ്ക്കാനും ഭാഷാപരമായ ഓര്‍മ്മശക്തികൂട്ടാനും ഉപകരിയ്ക്കും.

ബുദ്ധി കൂട്ടാനും വഴിയുണ്ട്

ബുദ്ധി കൂട്ടാനും വഴിയുണ്ട്

വെറുതേ ഒരിടത്ത് ചടഞ്ഞുകൂടിയിരുന്ന് തലച്ചോറിന് ആരോഗ്യം നല്‍കുന്ന വ്യായാമങ്ങള്‍ ചെയ്തതുകൊണ്ട് കാര്യമില്ല. മനസ്സ് ആരോഗ്യത്തോടെയിരിക്കണമെങ്കില്‍ ശരീരവും ആക്ടീവ് ആയിരിക്കണം. എങ്കില്‍ മാത്രമേ തലച്ചോറില്‍ പുതിയ കോശങ്ങള്‍ വളരുകയും ഓക്‌സിജന്‍ സഞ്ചാരം വേണ്ടത്ര നടക്കുകയുമുള്ളു.

Read more about: health ആരോഗ്യം
English summary

Brain, Body, Computer, Phone, Body, ബുദ്ധി, ശരീരം, ബ്രെയ്ന്‍, തലച്ചോര്‍, കമ്പ്യൂട്ടര്‍, ഫോണ്‍

Solving the desultory crossword or figuring out ways to make your new gadget work better helps, but is just not enough,
Story first published: Friday, May 3, 2013, 12:23 [IST]
X
Desktop Bottom Promotion