For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യത്തോടെ ജീവിയ്ക്കാന്‍ ചില വഴികള്‍

|

ജീവിതം ഒന്നേയുള്ളൂ, അതുകൊണ്ട് നല്ലപോലെ ജീവിച്ചു തീര്‍ക്കണമെന്ന വാചകം പലപ്പോഴും പലരും പറഞ്ഞു കേള്‍ക്കാറുണ്ട്. എന്നാല്‍ ഇത് ജീവിതത്തില്‍ പ്ര്ാവര്‍ത്തികമാക്കാന്‍ മിക്കവാറും പേര്‍ക്ക് സാധിക്കാറില്ല.

ജീവിതം സന്തോഷകരമായിത്തന്നെ ജീവിച്ചു തീര്‍ക്കാനുള്ള ചില വഴികള്‍ തിരിച്ചറിയൂ. നിങ്ങള്‍ക്കും സന്തോഷകരമായ ഒരു ജീവിതം നയിക്കുക തന്നെ ചെയ്യാം.

ആരോഗ്യത്തോടെ ജീവിയ്ക്കാന്‍ ചില വഴികള്‍

ആരോഗ്യത്തോടെ ജീവിയ്ക്കാന്‍ ചില വഴികള്‍

ചിരി നല്ലൊരു ഔഷധമാണെന്നു കേട്ടിട്ടില്ലേ. നല്ലപോലെ ചിരിക്കുക. ഇത് മാനസിക, ശാരീരിക പ്രശ്‌നങ്ങള്‍ തീര്‍ക്കാനുള്ള ഒരു മരുന്നാണ്. നമുക്കു മാത്രമല്ല, മറ്റുള്ളവരിലേക്കും സന്തോഷം പകരാനുള്ള നല്ലൊന്നാന്തരം വഴി.

ആരോഗ്യത്തോടെ ജീവിയ്ക്കാന്‍ ചില വഴികള്‍

ആരോഗ്യത്തോടെ ജീവിയ്ക്കാന്‍ ചില വഴികള്‍

ജീവിതത്തില്‍ നല്ലതും ചീത്തയുമെല്ലാമുണ്ടാകും. ആ സത്യം അംഗീകരിക്കാന്‍ സാധിയ്ക്കണം. ചീത്ത കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ ജീവിതം തീര്‍ന്നു പോയെന്ന ചിന്തയും വേണ്ട. ഇതെല്ലാം ജീവിതത്തിന്റെ ഭാഗമാണെന്ന യാഥാര്‍ത്ഥ്യം അംഗീകരിച്ചു മുന്‍പോട്ടു പോവുകയാണ് വേണ്ടത്.

ആരോഗ്യത്തോടെ ജീവിയ്ക്കാന്‍ ചില വഴികള്‍

ആരോഗ്യത്തോടെ ജീവിയ്ക്കാന്‍ ചില വഴികള്‍

ജീവിതം എന്നു പറയുന്നത് എല്ലാം ഒളിച്ചു വയ്ക്കാന്‍ വേണ്ടിയുള്ള ഒന്നല്ല. പ്രകടിപ്പിക്കേണ്ട വികാരം പ്രകടിപ്പിക്കാനും എന്നാല്‍ നിയന്ത്രിക്കേണ്ട വികാരങ്ങള്‍ നിയന്ത്രിക്കാനും കഴിയുക തന്നെ വേണം. ചിരി വന്നാല്‍ ചിരിക്കാതെ ദേഷ്യം കാണിച്ചാലെന്തു കാര്യം. ഇതുപോലെ സ്‌നേഹം മനസില്‍ മാത്രം സൂക്ഷിക്കാതെ പുറത്തു കാണിയ്ക്കുക.

ആരോഗ്യത്തോടെ ജീവിയ്ക്കാന്‍ ചില വഴികള്‍

ആരോഗ്യത്തോടെ ജീവിയ്ക്കാന്‍ ചില വഴികള്‍

മറ്റുള്ളവരോട് കരുണയും അലിവുമുണ്ടാവുക. മറ്റുള്ളവരെ മാത്രമല്ല, നിങ്ങളെത്തന്നെ സഹായിക്കുന്ന ഒരു ഗുണമാണിത്. ചുറ്റുമുള്ള ലോകത്തെ കണ്‍തുറന്നു വീക്ഷിക്കുക. നിങ്ങള്‍ക്ക് നിങ്ങളെത്തന്നെ നല്ലപോലെ മനസിലാക്കാനുള്ള വഴിയാണിത്.

ആരോഗ്യത്തോടെ ജീവിയ്ക്കാന്‍ ചില വഴികള്‍

ആരോഗ്യത്തോടെ ജീവിയ്ക്കാന്‍ ചില വഴികള്‍

നല്ല സൗഹൃദങ്ങള്‍ ജീവിതത്തിന് ധാരാളം ഗുണങ്ങള്‍ നല്‍കും. സന്തോഷവും ദുഖവും പങ്കു വയ്ക്കാന്‍ നല്ല സൗഹൃദങ്ങള്‍ക്കപ്പുറം മറ്റൊന്നുമില്ല.

ആരോഗ്യത്തോടെ ജീവിയ്ക്കാന്‍ ചില വഴികള്‍

ആരോഗ്യത്തോടെ ജീവിയ്ക്കാന്‍ ചില വഴികള്‍

ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസും കാണൂ. ഇത് നല്ല ജീവിതത്തിന് വളരെ പ്രധാനവുമാണ്. വ്യായാമം ചെയ്യാന്‍ സമയം കണ്ടെത്തുക.

ആരോഗ്യത്തോടെ ജീവിയ്ക്കാന്‍ ചില വഴികള്‍

ആരോഗ്യത്തോടെ ജീവിയ്ക്കാന്‍ ചില വഴികള്‍

നല്ല ഭക്ഷണവും ആരോഗ്യകരമായ ജീവിതത്തിന് വളരെ പ്രധാനം തന്നെ.

ആരോഗ്യത്തോടെ ജീവിയ്ക്കാന്‍ ചില വഴികള്‍

ആരോഗ്യത്തോടെ ജീവിയ്ക്കാന്‍ ചില വഴികള്‍

ജീവിതത്തില്‍ കടന്നു പോകുന്ന ഒരു നിമിഷവും തിരിച്ചു പിടിക്കാന്‍ സാധിക്കില്ലെന്നു തിരിച്ചറിയുക. നെഗറ്റീവ് ചിന്തകള്‍ മാറ്റി വച്ച് പൊസറ്റീവായി ചിന്തിക്കാന്‍ ശ്രമിയ്ക്കുക.

ആരോഗ്യത്തോടെ ജീവിയ്ക്കാന്‍ ചില വഴികള്‍

ആരോഗ്യത്തോടെ ജീവിയ്ക്കാന്‍ ചില വഴികള്‍

നല്ല ലൈംഗികത ആരോഗ്യത്തിനു നല്‍കുന്ന ഗുണങ്ങള്‍ നിരവധിയാണ്. ശാരീരിക, മാനസിക ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനു മാത്രമല്ല, പങ്കാളികള്‍ തമ്മിലുള്ള അടുപ്പം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കും.

ആരോഗ്യത്തോടെ ജീവിയ്ക്കാന്‍ ചില വഴികള്‍

ആരോഗ്യത്തോടെ ജീവിയ്ക്കാന്‍ ചില വഴികള്‍

പുകവലി, മദ്യപാനം പോലുള്ള ദുശീലങ്ങള്‍ ഉപേക്ഷിയ്ക്കുക. ആരോഗ്യത്തിന് ഇതും ഏറെ ഗുണങ്ങള്‍ നല്‍കും.

ആരോഗ്യത്തോടെ ജീവിയ്ക്കാന്‍ ചില വഴികള്‍

ആരോഗ്യത്തോടെ ജീവിയ്ക്കാന്‍ ചില വഴികള്‍

പലര്‍ക്കും ടെന്‍ഷന്‍ ഒഴിവാക്കാനും സന്തോഷം നല്‍കാനും സഹായിക്കുന്ന തുണയാണ് വളര്‍ത്തു മൃഗങ്ങള്‍. താല്‍പര്യമുള്ളവര്‍ക്ക് ജീവിതത്തിന് ഒരു അര്‍ത്ഥം നല്‍കാന്‍ ഇതു സഹായിക്കും.

ആരോഗ്യത്തോടെ ജീവിയ്ക്കാന്‍ ചില വഴികള്‍

ആരോഗ്യത്തോടെ ജീവിയ്ക്കാന്‍ ചില വഴികള്‍

പിരിമുറുക്കവും ടെന്‍ഷനും ജീവിതത്തിന് ദോഷങ്ങളല്ലാതെ ഗുണങ്ങള്‍ വരുത്തില്ലെന്നു തിരിച്ചറിയുക. യോഗ പോലുള്ള മാര്‍ഗങ്ങള്‍ പിരിമുറുക്കം ഒഴിവാക്കാന്‍ സഹായിക്കും.

ആരോഗ്യത്തോടെ ജീവിയ്ക്കാന്‍ ചില വഴികള്‍

ആരോഗ്യത്തോടെ ജീവിയ്ക്കാന്‍ ചില വഴികള്‍

മദ്യപാനം ആരോഗ്യത്തിന് ദോഷം ചെയ്യുമെങ്കിലും അല്‍പം വൈന്‍ ആരോഗ്യത്തിന് ധാരാളം പ്രയോജനം ചെയ്യും. ഇത് ക്യാന്‍സര്‍, കൊളസ്‌ട്രോള്‍ എന്നിവയില്‍ നിന്നും മോചനം നേടാന്‍ സഹായിക്കും.

ആരോഗ്യത്തോടെ ജീവിയ്ക്കാന്‍ ചില വഴികള്‍

ആരോഗ്യത്തോടെ ജീവിയ്ക്കാന്‍ ചില വഴികള്‍

തുടക്കത്തില്‍ തിരിച്ചറിയാന്‍ സാധിയ്ക്കുന്നത് പല അസുഖങ്ങളും പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ സഹായിക്കും. ഇതിന് കൃത്യമായ മെഡിക്കല്‍ ചെക്കപ്പാണ് ഏക വഴി.

ആരോഗ്യത്തോടെ ജീവിയ്ക്കാന്‍ ചില വഴികള്‍

ആരോഗ്യത്തോടെ ജീവിയ്ക്കാന്‍ ചില വഴികള്‍

പുസ്തകവായന ഒരു ഹോബിയെന്നതിലുപരി, ജീവിതത്തിന് ഏറെ പ്രയോജനങ്ങള്‍ നല്‍കും. ഈ ശീലം സ്വായത്തമാക്കുക.

ആരോഗ്യത്തോടെ ജീവിയ്ക്കാന്‍ ചില വഴികള്‍

ആരോഗ്യത്തോടെ ജീവിയ്ക്കാന്‍ ചില വഴികള്‍

മനസിന് സന്തോഷം നല്‍കാനും ഹൃദയാരോഗ്യത്തിനും ഡാര്‍ക് ചോക്ലേറ്റ് ഏറെ നല്ലതാണ്.

ആരോഗ്യത്തോടെ ജീവിയ്ക്കാന്‍ ചില വഴികള്‍

ആരോഗ്യത്തോടെ ജീവിയ്ക്കാന്‍ ചില വഴികള്‍

നല്ല ഉറക്കം ആരോഗ്യകരമായ ജീവിതത്തിന് വളരെ പ്രധാനം തന്നെയാണ്. ദിവസവും ഏഴെട്ടു മണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രമിയ്ക്കുക.

ആരോഗ്യത്തോടെ ജീവിയ്ക്കാന്‍ ചില വഴികള്‍

ആരോഗ്യത്തോടെ ജീവിയ്ക്കാന്‍ ചില വഴികള്‍

നിങ്ങളെത്തന്നെ അഭിനന്ദിക്കുക, സ്‌നേഹിക്കുക, ബഹുമാനിക്കുക. ജീവിതത്തിന് അര്‍ത്ഥം നല്‍കുന്ന ഘടകങ്ങളാണിവ.

ആരോഗ്യത്തോടെ ജീവിയ്ക്കാന്‍ ചില വഴികള്‍

ആരോഗ്യത്തോടെ ജീവിയ്ക്കാന്‍ ചില വഴികള്‍

ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കാനും സന്തോഷിക്കാനും ശ്രമിക്കുക. കടന്നു പോകുന്ന ഒരു സെക്കന്റു പോലും തിരിച്ചു പിടിയ്ക്കാാന്‍ സാധിയ്ക്കില്ല.

Read more about: health ആരോഗ്യം
English summary

Health,Body, Sleep, Food, Yoga, Exercise, Alcohol, ആരോഗ്യം, ശരീരം, ഉറക്കം, ഭക്ഷണം, വ്യായാമം, പുകവലി, മദ്യപാനം, യോഗ, ഹൃദയം

Generally, when we see such people who enjoy and live a healthy and successful life we call them lucky. Do you also see it in the same manner? Yes, they are fortunate people because they understand the value of life. They understand that they have only one life and it cannot be wasted. They care for it; they care for everything that is valuable for life and always try to make it better with their healthy habits. It is the approach that they have towards life that makes them different from others. They discover their own ways to live a longer life.
X
Desktop Bottom Promotion