For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

|

പുരുഷഹോര്‍മോണ്‍ അഥവാ ടെസ്റ്റോസ്റ്റിറോണ്‍ പുരുഷന്മാരുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമാണ്. മസിലുകള്‍ വളരുന്നതിനും ശരീരവളര്‍ച്ചയ്ക്കും ഇത് വളരെ പ്രധാനം തന്നെ.

ടെസ്റ്റോസ്റ്റിറോണ്‍ തോത് വര്‍ദ്ധിപ്പിക്കാനുള്ള ചില വഴികള്‍ അറിയുന്നതു ഗുണം ചെയ്യും.

പുരുഷഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

പുരുഷഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

തടിയും തൂക്കവും അധികമാകാതെ സൂക്ഷിക്കുകയെന്നത് വളരെ പ്രധാനമാണ്. ഇത് ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ക്രമമായി നില നിര്‍ത്തുന്നതിന് വളരെ പ്രധാനം. തടി കൂടുതലായാല്‍ ഹോര്‍മോണ്‍ തോതില്‍ വ്യത്യാസങ്ങള്‍ വരും. ഇത് പുരുഷഹോര്‍മോണ്‍ ഉല്‍പാദനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.

പുരുഷഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

പുരുഷഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

മഗ്നീഷ്യം, സിങ്ക് എന്നിവ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിന് വളരെ പ്രധാനമാണ്. ഇത്തരം ധാതുക്കളടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നത് ഗുണം ചെയ്യും.

പുരുഷഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

പുരുഷഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

സ്‌ട്രെസ് കുറയ്ക്കുകയെന്നത് വളരെ പ്രധാനമാണ്. സ്‌ട്രെസ് ഹോര്‍മോണ്‍ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത് ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തെ ദോഷകരമായി ബാധിയ്ക്കും. യോഗ, മെഡിറ്റേഷന്‍ എന്നിവ പ്രാക്ടീസ് ചെയ്യുന്നത് നല്ലതാണ്.

പുരുഷഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

പുരുഷഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

പഞ്ചസാരയുടെ അമിത ഉപയോഗം ഇന്‍സുലിന്‍ ഉല്‍പാദനത്തെ ബാധിയ്ക്കും. ഇത് ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തെ ദോഷകരമായി ബാധിയ്ക്കുകയും ചെയ്യും. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക.

പുരുഷഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

പുരുഷഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

നല്ല ഭക്ഷണക്രമം വളരെ പ്രധാനം. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, നട്‌സ് എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക.

പുരുഷഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

പുരുഷഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

ശരീരത്തിന് വിശ്രമം നല്‍കേണ്ടത് വളരെ അത്യാവശ്യം. ഇത് പുരുഷഹോര്‍മോണ്‍ ഉല്‍പാദനത്തിന് വളരെ പ്രധാനം. ദിവസം 7-8 മണിക്കൂര്‍ നേരമെങ്കിലും ഉറങ്ങേണ്ടതും വളരെ പ്രധാനം തന്നെ.

പുരുഷഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

പുരുഷഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

മദ്യപാനം ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തെ ദോഷകരമായി ബാധിയ്ക്കുന്ന ഒന്നാണ്. ദിവസവും മദ്യപിയ്ക്കുന്നവരുടെ ശരീരത്തില്‍ ടെസ്റ്റോസ്റ്റിറോണ്‍ തോത് 50 ശതമാനം കുറവായിരിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

പുരുഷഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

പുരുഷഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

ഇതുപോലെയാണ് പുകവലിയും. സിഗരറ്റിലെ നിക്കോട്ടിന്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുണ്ടാക്കും. ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തെ ദോഷകരമായി ബാധിയ്ക്കും.

പുരുഷഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

പുരുഷഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

വ്യായാമം ശരീരത്തിന് അത്യാവശ്യമെങ്കിലും തുടര്‍ച്ചയായി വ്യായാമം ചെയ്യു്ന്നത് ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തെ ദോഷകരമായി ബാധിയ്ക്കും. ഇത് കണക്കിലെടുത്ത് വിദഗ്ധാഭിപ്രായം തേടി വ്യായാമം ചെയ്യുക.

പുരുഷഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

പുരുഷഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

കൊഴുപ്പ് ശരീരത്തിന് ദോഷമെങ്കിലും ആരോഗ്യകരമായ കൊഴുപ്പ് പുരുഷഹോര്‍മോണ്‍ ഉല്‍പാദനത്തിന് വളരെ പ്രധാനമാണ്. ഒലീവ് ഓയില്‍, ബട്ടര്‍ ഫ്രൂട്ട് എന്നിവ ഗുണം ചെയ്യും.

പുരുഷഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

പുരുഷഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

വൈറ്റമിന്‍ ഡിയുടെ കുറവ് പുരുഷഹോര്‍മോണ്‍ ഉല്‍പാദനത്തിന് തടസം നില്‍ക്കുമെന്നു തെളിഞ്ഞിട്ടുണ്ട്. ഇവ സ്റ്റിറോയ്ഡ് ഹോര്‍മോണ്‍ എന്നാണ് അറിയപ്പെടുന്നത്. ഇവയടങ്ങിയ ഭക്ഷണങ്ങള്‍, ഗുളികകള്‍, അല്ലെങ്കില്‍ അല്‍പനേരം വെയിലില്‍ നില്‍ക്കുന്നത് എല്ലാം വൈറ്റമിന്‍ ഡി ഉല്‍പാദനത്തിന് സഹായിക്കും.

പുരുഷഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

പുരുഷഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

പുലര്‍കാല ലൈംഗികബന്ധം ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്പാദനത്തെ സഹായിക്കുമെന്നു തെളിഞ്ഞിട്ടുണ്ട്. ലൈംഗികബന്ധം കൂടുതല്‍ ആസ്വാദ്യകരമാകാനും ഇത് സഹായിക്കും.

പുരുഷഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

പുരുഷഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

തടി കുറയ്ക്കുക മാത്രമല്ല, വയറ്റിലെ കൊഴുപ്പു കുറയ്ക്കുന്നതും പുരുഷഹോര്‍മോണ്‍ ഉല്‍പാദനത്തിന് സഹായിക്കും.

പുരുഷഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

പുരുഷഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കൂ

വ്യായാമങ്ങളില്‍ തന്നെ വെയ്റ്റ് ലിഫ്റ്റിംഗ് പോലുള്ളവയും ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിന് സഹായിക്കും.

English summary

Health, Body, Muscle, Male Hormone, Exercise, Smoking, Alcohol, ആരോഗ്യം, ശരീരം, മസില്‍, പുരുഷഹോര്‍മോണ്‍, മദ്യപാനം, പുകവലി, വ്യായാമം, ഉറക്കം,

Reduced levels of testosterone in your body can disrupt its physical development,
X
Desktop Bottom Promotion