For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബുദ്ധി കൂട്ടാന്‍ ചില രഹസ്യങ്ങള്‍

|

നല്ല ബുദ്ധിയുള്ള കുട്ടി എന്ന പ്രശംസ കേള്‍ക്കാനിഷ്ടപ്പെടാത്തവര്‍ ചുരുങ്ങും. കുട്ടികള്‍ക്കു മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ഈ വാക്കുകള്‍ കേള്‍ക്കാന്‍ ഇഷ്ടമായിരിക്കുകയും ചെയ്യും. പഠനത്തിലായാലും ജോലിയിലായാലും ജീവിതത്തിലെ പല കാര്യങ്ങളിലും ബുദ്ധിയായിരിക്കും നമുക്കു പലപ്പോഴും മുതല്‍ക്കൂട്ടാവുക.

ബുദ്ധി ജന്മനാ കിട്ടുന്നതാണെന്നു പറഞ്ഞാലും ചില ജീവിതശൈലികളും ചിലതരം ഭക്ഷണങ്ങളും ബുദ്ധി കൂട്ടുവാന്‍ ഉപകരിക്കും.

നിങ്ങളെ ബുദ്ധിമാനാക്കാന്‍ സഹായിക്കുന്ന ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കൂ,

ബ്രേക്ഫാസ്റ്റ്

ബ്രേക്ഫാസ്റ്റ്

നല്ല ബുദ്ധിയ്ക്ക് തലച്ചോര്‍ ശരിയായി പ്രവര്‍ത്തിയ്ക്കണം. ഇതിന് നല്ല ബ്രേക്ഫാസ്റ്റ് പ്രധാനം. കാരണം നീണ്ട ഇടവേളയ്ക്കു ശേഷം ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട ഊര്‍ജം ഇതില്‍ നിന്നാണ് ലഭിയ്ക്കുന്നത്.

വ്യായാമം

വ്യായാമം

വ്യായാമവും ബുദ്ധിയ്ക്ക് വളരെ പ്രധാനം തന്നെ. വ്യായാമം ചെയ്യുമ്പോള്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിക്കും. ഇത് ബുദ്ധിവികാസത്തിനു സഹായിക്കും.

ഉറക്കം

ഉറക്കം

തലച്ചോര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനൊപ്പം തലച്ചോറിന് വിശ്രമവും വളരെ പ്രധാനം. ദിവസവും ഏഴെട്ടു മണിക്കൂര്‍ സുഖമായ, ശാന്തമായ ഉറക്കം വളരെ പ്രധാനം.

പഞ്ചസാര

പഞ്ചസാര

ബുദ്ധിവികാസത്തിന് പഞ്ചസാര നല്ലതല്ല. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോത് ഉയര്‍ത്തുകയും തലച്ചോറിന് ഒരുവിധത്തിലുള്ള മന്ദിപ്പു വരുത്തുകയും ചെയ്യും. നേരെ മറിച്ച തേന്‍ ബുദ്ധിവികാസത്തിന് സഹായിക്കും.

വായിക്കുക

വായിക്കുക

ധാരാളം വായിക്കുക. ബുദ്ധിവികാസത്തിനുള്ള ന്‌ല്ലൊരു വഴിയാണിത്. ഇത് ഏകാഗ്രത നല്‍കാനും ചിന്തകളെ ഉണര്‍ത്താനും സഹായിക്കും. എന്നാല്‍ ഇന്റര്‍നെറ്റ് വായന ഒരിക്കലും പുസ്തകവായനയ്ക്കു തുല്യം നില്‍ക്കില്ലെന്നോര്‍ക്കുക.

ഭക്ഷണങ്ങള്‍

ഭക്ഷണങ്ങള്‍

ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ബുദ്ധിവളര്‍ച്ചയ്ക്കു നല്ലതാണ്. ബെറികള്‍, ഒലീവ് ഓയില്‍, പച്ചക്കറികള്‍ എന്നിവ ധാരാളം കഴിയ്ക്കുക.

ഹൃദയം

ഹൃദയം

ആരോഗ്യമുള്ള ഹൃദയം ആരോഗ്യമുള്ള തലച്ചോറിന് വളരെ പ്രധാനമാണ്. കാരണം ഹൃദയാരോഗ്യം നല്ലതാണെങ്കില്‍ തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹവും വര്‍ദ്ധിയ്ക്കും. ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന ഭക്ഷണങ്ങളും ജീവിതശൈലികളും വ്യായാമവുമെല്ലാം വളരെ പ്രധാനം.

പസല്‍സ്

പസല്‍സ്

ബുദ്ധിവികാസത്തിന തലച്ചോറിന് വ്യായാമങ്ങള്‍ പ്രധാനം. പസല്‍സ്, ചെസ് പോലുള്ളവ കളിയ്ക്കുന്നത് തലച്ചോറിന് ആരോഗ്യം നല്‍കും.

റിലാക്‌സ്

റിലാക്‌സ്

റിലാക്‌സ് ചെയ്യുക. ഇതുവഴി തലച്ചോറിന് കൂടുതല്‍ ഊര്‍ജം ലഭിയ്ക്കും. തളര്‍ച്ചയും ക്ഷീണവും തലച്ചോറിലെ കോശങ്ങളുടെ ഊര്‍ജം കളയും. അവധിയാത്രകള്‍ക്കു പോകുന്നത് ഗുണം ചെയ്യും.

മെഡിക്കേഷന്‍

മെഡിക്കേഷന്‍

മെഡിക്കേഷന്‍ ചെയ്യുന്നത് തലച്ചോറിന് നല്ലതാണ്. തലച്ചോറിന്റെ ശക്തികളെ കൂടുതല്‍ പ്രവര്‍ത്തപ്രദമാക്കാന്‍ ഇതിനു സാധിയ്ക്കും. തലച്ചോറിനു ശാന്തത നല്‍കാനും ഇത് സഹായിക്കും.

വാദ്യോപകരണങ്ങള്‍

വാദ്യോപകരണങ്ങള്‍

വാദ്യോപകരണങ്ങള്‍ പഠിയ്ക്കുന്നത് ഐക്യു 7 പോയിന്റ് വരെ കൂടാന്‍ സഹായിക്കുമെന്നു പഠനങ്ങള്‍ പറയുന്നു. ഇതും പാട്ടു കേള്‍ക്കുന്നതുമെല്ലാം തലച്ചോറിന് നല്ലതാണ്.

ടിവി കാണുക, കമ്പ്യൂട്ടറില്‍ പണി

ടിവി കാണുക, കമ്പ്യൂട്ടറില്‍ പണി

തുടര്‍ച്ചയായി ടിവി കാണുക, കമ്പ്യൂട്ടറില്‍ പണി ചെയ്യുക തുടങ്ങിയവയെല്ലാം ബുദ്ധിയെ മന്ദീഭവിപ്പിയ്ക്കുന്ന ഘടകങ്ങളാണ്. ഇവ തലച്ചോറിനെ സ്വന്തമായി ചിന്തിക്കുന്നതില്‍ നിന്നും തടയുന്നു.

English summary

Tips Increase Intelligence

No pills or brain exercises can help you as much as the right lifestyle to increase intelligence can. Good habits pay off dividends by keeping your brain healthy and active. An unhealthy lifestyle on the other hand keeps dumbing down every day. A proper lifestyle to increase intelligence includes good habits like sleeping enough, eating right and doing some exercise.
 
Story first published: Monday, July 15, 2013, 11:42 [IST]
X
Desktop Bottom Promotion