For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല കാഴ്‌ചയ്‌ക്ക്‌ 20 കാര്യങ്ങള്‍

By Super
|

ചിട്ടയില്ലാത്ത ജീവിതരീതികള്‍ മൂലം വിവിധ നേത്ര രോഗങ്ങള്‍ക്ക്‌ ഇരയാവുന്ന നിരവധി പേര്‍ ഇന്ന്‌ നമുക്ക്‌ ചുറ്റുമുണ്ട്‌. ജോലിക്കു വേണ്ടിയും വിനോദത്തിനു വേണ്ടിയും കമ്പ്യൂട്ടറിനും എല്‍സിഡിയ്‌ക്കും മുമ്പില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നവര്‍ തങ്ങളുടെ കാഴ്‌ച ശക്തി നശിപ്പിക്കുക കൂടിയാണ്‌ ചെയ്യുന്നത്‌.

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നേത്രരോഗങ്ങള്‍ വരാനുള്ള സാധ്യത കുറച്ച്‌ കാഴ്‌ച ശക്തി കൂട്ടാന്‍ നമുക്ക്‌ കഴിയും . ഇതിനുള്ള ചില മാര്‍ഗ്ഗങ്ങളിതാ

മത്സ്യം കഴിക്കുക

മത്സ്യം കഴിക്കുക

ഭക്ഷണത്തില്‍ ധാരാളം മത്സ്യം ഉള്‍പ്പെടുത്തുക. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുള്ള മത്സ്യം ആഴ്‌ചയില്‍ കുറഞ്ഞത്‌ രണ്ട്‌ പ്രാവശ്യമെങ്കിലും കഴിക്കുന്നത്‌ കണ്ണ്‌ വരളുന്നത്‌ മൂലമുള്ള അസ്വസ്ഥതകള്‍ ഒഴിവാക്കും.

കണ്ണ്‌ പരിശോധിക്കുക

കണ്ണ്‌ പരിശോധിക്കുക

നല്ല കാഴ്‌ചശേഷി ഉണ്ടെങ്കിലും വായനയ്‌ക്ക്‌ പ്രശ്‌നമില്ലെങ്കിലും വര്‍ഷത്തിലൊരിക്കലെങ്കിലും കണ്ണ്‌ പരിശോധിപ്പിക്കുക. നേത്ര സംബന്ധമായ രോഗങ്ങള്‍ ഉണ്ടെങ്കില്‍ തുടക്കത്തിലെ തിരിച്ചറിഞ്ഞ്‌ ചികിത്സിക്കാന്‍ ഇത്‌ സഹായിക്കും.

ഇടയ്‌ക്കിടെ ഇമചിമ്മുക

ഇടയ്‌ക്കിടെ ഇമചിമ്മുക

കണ്ണിന്റെ വലിച്ചില്‍ ഇല്ലാതാക്കാനും ശുദ്ധമായിരിക്കാനും ഇടയ്‌ക്കിടെ കണ്ണുചിമ്മുന്നത്‌ വളരെ ലളിതമായ മാര്‍ഗ്ഗമാണ്‌. കമ്പ്യൂട്ടര്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ ഓരോ മൂന്ന്‌-നാല്‌ സെക്കന്‍ഡ്‌ കൂടുമ്പോഴും കണ്ണു ചിമ്മുന്നത്‌ നല്ലതാണ്‌.

വ്യായാമം ചെയ്യുക

വ്യായാമം ചെയ്യുക

കണ്ണിന്‌ അയവ്‌ നല്‍കുന്ന വ്യായാമങ്ങള്‍ ചെയ്യുക. ആയാസം കുറയ്‌ക്കാന്‍ കൈകളുരച്ച്‌ കണ്ണില്‍ ചൂട്‌ വയ്‌ക്കുന്നത്‌ നല്ലതാണ്‌. കണ്ണുകളടച്ച്‌ ഇഷ്‌ടമുള്ള വസ്‌തുക്കള്‍ സങ്കല്‍പിക്കുന്നതും കണ്ണിന്‌ അയവ്‌ നല്‍കാന്‍ പറ്റിയ മറ്റൊരു മാര്‍ഗമാണ്‌.

ദൃഷ്‌ടി കേന്ദ്രീകരിക്കുക

ദൃഷ്‌ടി കേന്ദ്രീകരിക്കുക

അടുത്തുള്ള വസ്‌തുക്കളില്‍ ശ്രദ്ധകേന്ദ്രീകരിച്ചാണ്‌ എപ്പോഴും പ്രവര്‍ത്തിക്കേണ്ടെങ്കില്‍ ഇടയ്‌ക്ക്‌ അകലേയ്‌ക്ക്‌ ദൃഷ്‌ടി കേന്ദ്രീകരിക്കുന്നത്‌ ശീലമാക്കുന്നത്‌ നല്ലതാണ്‌. നടക്കുമ്പോഴും ഇരിക്കുമ്പോഴും ദൂരെയുള്ള വസ്‌തുക്കളെ നോക്കാന്‍ ശ്രമിക്കുക

സൂര്യപ്രകാശം

സൂര്യപ്രകാശം

കണ്ണിന്‌ നല്‍കാവുന്ന സൗജന്യ ചികിത്സയാണ്‌ സൂര്യപ്രകാശം. രാവിലെയും വൈകിട്ടുമുള്ള സൂര്യപ്രകാശം ഏല്‍ക്കുന്നത്‌ കണ്ണിനും കൃഷ്‌ണമണിയ്‌ക്കും നല്ലതാണ്‌. മുറുകിയ നാഡി മസിലുകള്‍ക്ക്‌ അയവ്‌ വരുത്താന്‍ ഇത്‌ സഹായിക്കും.

കണ്ണില്‍ വെള്ളം ഒഴിക്കുക

കണ്ണില്‍ വെള്ളം ഒഴിക്കുക

കണ്ണിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും വെള്ളം ഒരു പരിഹാരമാണ്‌. നിര്‍ജ്ജലീകരണം മൂലമുള്ള കാഴ്‌ച പ്രശ്‌നം ഇല്ലാതാക്കാന്‍ ഇടയ്‌ക്കിടെ കണ്ണില്‍ വെള്ളം ഒഴിക്കുന്നത്‌ നല്ലതാണ്‌.

വരണ്ട കാറ്റടിക്കുന്നത്‌ ഒഴിവാക്കുക

വരണ്ട കാറ്റടിക്കുന്നത്‌ ഒഴിവാക്കുക

ഏസിയില്‍ നിന്നും മറ്റുമുള്ള ശീതീകരിച്ച കാറ്റ്‌ നേരിട്ട്‌ മുഖത്തടിക്കാതെ സൂക്ഷിക്കുക. എസി പാനല്‍ മുഖത്തേയ്‌ക്ക്‌ കാറ്റടിക്കാത്ത വിധം താഴ്‌ത്തിവയ്‌ക്കുകയോ മുഖത്തു നിന്നും അകലെ വയ്‌ക്കുകയോ ചെയ്യണം. എയര്‍ കണ്ടീഷനറില്‍ നിന്നുള്ള കാറ്റ്‌ കണ്ണ്‌ വരളുന്നതിനും പിന്നീട്‌ അന്ധതയോ കോര്‍ണിയ അസുഖങ്ങളോ ഉണ്ടാകുന്നതിന്‌ കാരണമാകും.

സുരക്ഷ കണ്ണടകള്‍ ഉപയോഗിക്കുക

സുരക്ഷ കണ്ണടകള്‍ ഉപയോഗിക്കുക

കണ്ണിന്‌ ഉണ്ടാകുന്ന മുറിവുകളും കാഴ്‌ച നശിക്കാന്‍ കാരണമാകാറുണ്ട്‌. കളിക്കുമ്പോഴും നീന്തുമ്പോഴും രാസവസ്‌തുക്കള്‍ ഉപയോഗിച്ച്‌ ജോലി ചെയ്യുമ്പോഴും കണ്ണിന്റെ സുരക്ഷയ്‌ക്ക്‌ കണ്ണടകള്‍ ഉപയോഗിക്കുന്നത്‌ നല്ലതാണ്‌.

കമ്പ്യൂട്ടറിന്റെ ബ്രൈറ്റ്‌നസ്സ്‌ കുറയ്‌ക്കുക

കമ്പ്യൂട്ടറിന്റെ ബ്രൈറ്റ്‌നസ്സ്‌ കുറയ്‌ക്കുക

കമ്പ്യൂട്ടര്‍ ഏറെ സമയം ഉപയോഗിക്കുകയാണെങ്കില്‍ സ്‌ക്രീനിന്റെ ബ്രൈറ്റ്‌നെസ്സ്‌ കുറച്ച്‌ വച്ച്‌ ഉപയോഗിക്കുന്നത്‌ കണ്ണിന്റെ വലിവ്‌ കുറയ്‌ക്കും. ബ്രൈറ്റ്‌നെസ്സ്‌ ഏറെ താഴ്‌ത്താതെ മിതമായ നിരക്കില്‍ വയ്‌ക്കുന്നതാണ്‌ നല്ലത്‌.

മുട്ട കഴിക്കുക

മുട്ട കഴിക്കുക

കാഴ്‌ച ശകിത്‌ കൂട്ടുന്നതിനും പ്രായസംബന്ധമായി ഉണ്ടാകുന്ന നേത്ര രോഗങ്ങള്‍ തടയുന്നതിനും സഹായിക്കുന്ന ലുട്ടീന്‍ സെക്‌സാന്‍തിന്‍ എന്നിവ ശരീരത്തില്‍ ഉണ്ടാകുന്നതിന്‌ മുട്ടകഴിക്കുന്നത്‌ നല്ലതാണ്‌.

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

കണ്ണ്‌ സ്ഥിരമായി കഴുകുക

കണ്ണ്‌ സ്ഥിരമായി കഴുകുക

കണ്ണിന്‌ ആയാസം തോന്നുണ്ടെങ്കില്‍ ഇടയ്‌ക്കിടെ കണ്ണ്‌ കണ്ണ്‌ കഴുകുക. ഇത്‌ എല്ലാ ദിവസവും ശീലമാക്കുന്നത്‌ കണ്ണിന്റെ ആയാസം കുറയ്‌ക്കാന്‍ സഹായിക്കും

പുകവലി കുറയ്‌ക്കുക

പുകവലി കുറയ്‌ക്കുക

അമിത പുകവലി തിമിരം, നേത്ര നാഡിയ്‌ക്ക്‌ നാശം തുടങ്ങി വിവിധ കാഴ്‌ച പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ കാരണമായേക്കും. കണ്ണിന്റെ ആരോഗ്യത്തിന്‌ പുകവലി ഉപേക്ഷിക്കുന്നതാണ്‌ നല്ലത്‌.

മേയ്ക്കപ്പ് നീക്കം ചെയ്യുക

മേയ്ക്കപ്പ് നീക്കം ചെയ്യുക

കിടക്കുന്നതിന്‌ മുമ്പ്‌ ചമയങ്ങള്‍ എല്ലാം നീക്കം ചെയ്യാന്‍ ശ്രദ്ധിക്കണം. രാത്രിയില്‍ കണ്ണിന്റെ ഭംഗിക്കായി ഉപയോഗിച്ചിട്ടുള്ള ചമയങ്ങള്‍ നീക്കം ചെയ്‌തിട്ട്‌ കിടക്കുന്നതാണ്‌ നല്ലത്‌. അല്ലെങ്കില്‍ ഇവ കണ്ണില്‍ പോയി അസ്വസ്ഥകള്‍ ഉണ്ടാക്കും.

ധാരാളം ചീര കഴിക്കുക

ധാരാളം ചീര കഴിക്കുക

ധാരാളം ചീര ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ലുട്ടീന്‍ ഉള്‍പ്പടെ വിവിധ പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ചീര തിമിരം പോലുള്ള വിവിധ നേത്ര രോഗങ്ങള്‍ തടയുന്നതിന്‌ സഹായിക്കും

കണ്ണിന്‌ വിശ്രമം

കണ്ണിന്‌ വിശ്രമം

ദീര്‍ഘ നേരം വായിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ഇടയ്‌ക്ക്‌ ഇടവേള എടുക്കുക. ഈ സമയത്ത്‌ അല്‍പ ദൂരം നടക്കുകയോ അകലേയ്‌ക്ക്‌ നോക്കിയിരിക്കുകയോ ചെയ്യുന്നത്‌ കണ്ണിന്റെ ആയാസം കുറയ്‌ക്കും.

തല മസ്സാജ്‌ ചെയ്യുക

തല മസ്സാജ്‌ ചെയ്യുക

ആഴ്‌ചയില്‍ ഒരിക്കയില്‍ എണ്ണയിട്ട്‌ തല മസ്സാജ്‌ ചെയ്യുന്നത്‌ ഉന്മേഷം ഉണ്ടാകന്നതിനും ദൃഷ്‌ടി കേന്ദ്രീകരിക്കുന്നതിനും സഹായിക്കും.

നന്നായി ഉറങ്ങുക

നന്നായി ഉറങ്ങുക

ഉറക്കം ശരിയാകാതിരുന്നാല്‍ ക്ഷീണവും തലവേദനയും ഉണ്ടാകുകയും ഇത്‌ കാഴ്‌ചയ്‌ക്ക്‌ പ്രശ്‌നമുണ്ടാക്കുകയും ചെയ്യും. നന്നായി ഉറങ്ങുന്നത്‌ കാഴ്‌ച ശക്തി കൂട്ടാനും നേത്ര മസിലുകള്‍ക്ക്‌ അയവ്‌ വരുത്താനും സഹായിക്കും

കരോറ്റിനടങ്ങിയ ആഹാരം

കരോറ്റിനടങ്ങിയ ആഹാരം

കണ്ണിന്‌ ആരോഗ്യം നല്‍കുന്ന കാരറ്റ്‌,ബദാം, ബ്ലൂബെറീ, പോലുള്ള ആഹാരങ്ങള്‍ കഴിക്കുക. ഇവയിലെല്ലാം ബീറ്റ -കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്‌ ഇത്‌ കണ്ണിന്‌ നല്ലതാണ്‌.

സണ്‍ഗ്ലാസ്

സണ്‍ഗ്ലാസ്

പുറത്തു പോകുമ്പോള്‍ സണ്‍ഗ്ലാസ് ധരിയ്ക്കുക. ഇത് സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും സംരക്ഷണം നല്‍കും.ബിക്കിനിയിലെ ഹോട്ട്‌ സുന്ദരിമാര്‍

Read more about: eye കണ്ണ്‌
English summary

Tips For Good Eye Vision

Today more and more people are turning to a victim of vision impairment due to erratic lifestyles. Here are a few tips to improve your vision.
X
Desktop Bottom Promotion