For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരവേദനയ്ക്ക് വീട്ടുവൈദ്യങ്ങള്‍

|

ശരീരവേദന നേരവും കാലവുമില്ലാതെ പലരയെും അലട്ടുന്ന പ്രശ്‌നമാണ്. അസുഖങ്ങള്‍ കാരണമോ വ്യായാമക്കുറവ്, അനാരോഗ്യകരമായ ജീവിതരീതികള്‍ എന്നിവ കാരണമോ ശരീരവവേദനയുണ്ടാകാം. ശരീരവേദനക്ക് നമുക്കു തന്നെ ചെയ്യാവുന്ന പരിഹാരങ്ങളുണ്ട്.

ദിവസവും രാവിലെ ജ്യൂസുകള്‍ കുടിക്കുന്നത് ശരീരവേദന മാറുന്നതിന് നല്ലതാണ്. കാരറ്റ് ജ്യൂസ്, നാരങ്ങാജ്യൂസ്, ചെറി ജ്യൂസ് എന്നിവയാണ് ഏറ്റവും നല്ലത്. ഇവയിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ ശരീരത്തിലെ മസിലുകളുടെ വേദന കുറയ്ക്കുന്നു.

ശരീരവേദനക്ക് ഗ്രീന്‍ ടീ, ഹണി ലെമന്‍ ടീ തുടങ്ങിയവ നല്ലതാണ്. ഇവയിലെ ആന്റി ഹിസ്റ്റൈമൈന്‍ ഗുണങ്ങള്‍ വേദന കുറയ്ക്കും.

Pain

ചൂടാക്കിയ കടുകെണ്ണ, ഒലീവെണ്ണ തുടങ്ങിയവ ശരീരത്തില്‍ പുരട്ടി തടവുന്നത് വേദനയില്‍ നിന്ന് മോചനം നല്‍കും.

ജീരകം, മഞ്ഞള്‍, ഇഞ്ചി തുടങ്ങിയ നല്ല വേദനസംഹാരികളാണ്. വേദനയുളള ഭാഗത്ത് ജീരകവെളളം ഒഴിക്കുകയും മഞ്ഞള്‍, ഇഞ്ചി ചതച്ചത് എന്നിവ വയ്ക്കുകയും ചെയ്യാം. ചൂടുവെള്ളവും ഉപ്പുവെളളവും വേദനയുള്ള ഭാഗത്ത് ഒഴിക്കുന്നത് നല്ലതാണ്.

വ്യായാമം, പ്രത്യേകിച്ച് യോഗ ശരീരവേദന ഒഴിവാക്കാനുള്ള പ്രധാന മാര്‍ഗമാണ്. യോഗയിലെ ഒന്നായ ഗോമുഖാസന പരിശീലിക്കുന്നത് ശരീരവേദന കുറയ്ക്കും.

ശരീരവേദനയുളളവര്‍ കാപ്പി, മദ്യം, ഉപ്പിട്ട ഭക്ഷണം എന്നിവ നിയന്ത്രിക്കുന്നത് നല്ലതാണ്.

Read more about: health ആരോഗ്യം
Story first published: Saturday, June 1, 2013, 17:47 [IST]
X
Desktop Bottom Promotion