For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഫീസ് സ്‌ട്രെസ് ഒഴിവാക്കാന്‍...

|

എല്ലാ സൗകര്യങ്ങളുമുണ്ടെങ്കിലും അസുഖങ്ങളും ടെന്‍ഷനും കൂടി വരുന്ന കാലഘട്ടത്തിലാണ് ഇന്നുള്ളവവരുടെ ജീവിതം. ലോകത്തെ ഏറിയ പങ്ക് ജനങ്ങളും സ്‌ട്രെസിലൂടെ കടന്നു പോകുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നതും.

കമ്പ്യൂട്ടര്‍ യുഗം ഭരിയ്ക്കുന്ന ഇന്നത്തെക്കാലത്ത് ജോലി മൂലമുള്ള ടെന്‍ഷനുകളും വര്‍ദ്ധിച്ചു വരുന്നു. പ്രത്യേകിച്ച് ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്ന ഐടി പ്രൊഫഷണലുകള്‍ പലരും ടെന്‍ഷനിലൂടെയാണ് കടന്നു പോകുന്നതും.

സ്‌ട്രെസ് മനശാന്തിയേയും ശാന്തമായ ജീവിതത്തേയും മാത്രമല്ല ബാധിയ്ക്കുന്നത്. ഹൃദയാഘാതമടക്കമുള്ള പല രോഗങ്ങള്‍ക്കും വഴി വയ്ക്കുന്നത് സ്‌ട്രെസ് തന്നെയാണ്.

ജോലി ചെയ്യുന്നവര്‍ ജീവിതവും ജോലിയും ഒരുപോലെ കൊണ്ടുപോകുവാന്‍ സ്‌ട്രെസ് കുറച്ചു തന്നെ ജീവിയ്ക്കണം. ഇതിനുള്ള ചില വഴികള്‍ നോക്കൂ,

മെഡിറ്റേഷന്‍

മെഡിറ്റേഷന്‍

മെഡിറ്റേഷന്‍ അഥവാ ധ്യാനം സ്‌ട്രെസ് ഒഴിവാക്കാനുള്ള ഒരു പ്രധാന വഴിയാണ്. ഇത് നിങ്ങളുടെ മനസിനേയും ശരീരത്തിത്തേയും ശാന്തമാക്കുന്നു.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ പോലുള്ളവ ബിപി കുറയ്ക്കുവാന്‍ നല്ലതാണ്. ഇവ ആരോഗ്യത്തിനും ചര്‍മത്തിനും മാത്രമല്ല, ടെന്‍ഷന്‍ ഒഴിവാക്കാനും ഗുണം ചെയ്യും.

കുളി

കുളി

നല്ലൊരു കുളി ഉണര്‍വു നല്‍കും, ടെന്‍ഷനും സ്‌ട്രെസും ഒഴിവാക്കും.

മനസു തുറന്നുള്ള സംസാരം

മനസു തുറന്നുള്ള സംസാരം

മനസു തുറന്നുള്ള സംസാരം, അതും തങ്ങളെ മനസിലാക്കുന്നവരും സാന്ത്വനിപ്പിക്കുന്നവരുമായി, സ്‌ട്രെസ് ഒഴിവാക്കാനുള്ള മറ്റൊരു വഴിയാണ്.

ശ്വാസോച്ഛാസം

ശ്വാസോച്ഛാസം

ദീര്‍ഘമായി ശ്വാസോച്ഛാസം ചെയ്യുന്നത് സ്‌ട്രെസ് കുറയ്ക്കുവാനുള്ള മറ്റൊരു വഴി തന്നെ.

യോഗ

യോഗ

യോഗ ചെയ്യുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനും മാത്രമല്ല, സ്‌ട്രെസ് കുറയ്ക്കാനും സഹായിക്കും.

വ്യായാമം

വ്യായാമം

വ്യായാമം ചെയ്യുന്നത് ഇതിനുള്ള മറ്റൊരു വഴിയാണ്.

ചിരിയ്ക്കുന്നത്

ചിരിയ്ക്കുന്നത്

മനസു തുറന്നു ചിരിയ്ക്കുന്നത് സ്‌ട്രെസ് ഒഴിവാക്കും. ആരോഗ്യത്തിനും ഇത് നല്ലതാണ്.

പാട്ട്‌

പാട്ട്‌

പാട്ടു കേള്‍ക്കുന്നതും സ്‌ട്രെസ് ഒഴിവാക്കാന്‍ സഹായിക്കും.

നടക്കുക

നടക്കുക

നടക്കുവാന്‍ പോവുക. സ്‌ട്രെസ് കുറയ്ക്കാനുള്ള മറ്റൊരു വഴിയാണിത്.

ദേഷ്യവും വൈരാഗ്യവും ഒഴിവാക്കുക

ദേഷ്യവും വൈരാഗ്യവും ഒഴിവാക്കുക

മനസിലെ ദേഷ്യവും വൈരാഗ്യവും ഒഴിവാക്കുക. ഇത് സ്‌ട്രെസ് കുറയ്ക്കുവാന്‍ സഹായിക്കും.

പുറത്തേയ്ക്കു നോക്കിയിരിയ്ക്കൂ

പുറത്തേയ്ക്കു നോക്കിയിരിയ്ക്കൂ

ഒന്നിനെക്കുറിച്ചും ചിന്തിക്കാതെ അല്‍പനേരം വെറുതെ പുറത്തേയ്ക്കു നോക്കിയിരിയ്ക്കൂ. സ്‌ട്രെസ് ഒഴിവാക്കാം.

ടെക്‌നോളജി ഒഴിവാക്കിയിരിയ്ക്കുക

ടെക്‌നോളജി ഒഴിവാക്കിയിരിയ്ക്കുക

ടെക്‌നോളജി പലപ്പോഴും സ്‌ട്രെസിനും ടെന്‍ഷനും വഴി വയ്ക്കും. ഇത് വര്‍ദ്ധിപ്പിയ്ക്കും.കമ്പ്യൂട്ടറും മൊബൈലും ടിവിയുമെല്ലാം അല്‍പനേരം ഒഴിവാക്കിയിരിയ്ക്കുക.

ഉല്ലാസയാത്ര

ഉല്ലാസയാത്ര

ഇടയ്ക്ക് ഉല്ലാസയാത്രകള്‍ക്കു പോവുക. ജോലിയിലെ മടുപ്പും സ്‌ട്രെസും ഒഴിവാക്കാനുള്ള ഒരു വഴിയാണിത്.

English summary

Tips Destress Working People

It is said that stress brings along other problems like heart diseases, diabetes and even different type of cancer too. Stress should be controlled at the earliest to avoid one from developing these painful diseases that come along with it.
 
 
Story first published: Monday, December 2, 2013, 15:13 [IST]
X
Desktop Bottom Promotion