For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മധുരത്തോട് 'നോ' പറയാം !

By Viji Joseph
|

മടുപ്പ് തോന്നുമ്പോളും ബോറടിക്കുമ്പോഴും പലര്‍ക്കും മധുരം കഴിക്കാന്‍ തോന്നും. ഈ താല്പര്യം ഏത് സമയത്തും എവിടെവച്ച് വേണമെങ്കിലും നിങ്ങള്‍ക്ക് തോന്നാം. പലപ്പോഴും ഐസ്ക്രീമും, ചോക്കലേറ്റും കഴിക്കുന്നത് വേണ്ടെന്ന് വെയ്ക്കുന്നത് വളരെ പ്രയാസമുള്ള കാര്യമായിരിക്കും. പഞ്ചസാര ധാരാളം ഊര്‍ജ്ജം കൂടിയടങ്ങിയതാണ്. അമിതമായി പഞ്ചസാര കഴിക്കുന്നത് കൊഴുപ്പ് കൂടാന്‍ കാരണമാകും. പഞ്ചസാര ഒരു കാര്‍‌ബോഹൈഡ്രേറ്റാണ്. ഇത് ശരീരത്തിലെത്തി വിഘടിക്കുമ്പോള്‍ സെറോട്ടോണിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടുകയും അത് മാനസികമായി അയവ് നല്കുകയും ചെയ്യും.

ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയുമ്പോള്‍ സ്വഭാവികമായും അത് കഴിക്കാന്‍ ആഗ്രഹം തോന്നും. എന്നാല്‍ മധുരം കഴിക്കുന്തോറും കൂടുതല്‍ കഴിക്കാന്‍ തോന്നും. അത് വഴി വിശപ്പകലുകയും ശരീരത്തിലെ ഊര്‍ജ്ജം വര്‍ദ്ധിക്കുകയും ചെയ്യും. ഈ മധുരം ശരീരത്തിലെത്തുമ്പോള്‍ രക്തത്തില്‍ കലരുകയും പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുകയും ചെയ്യും. ഇത് വഴി ഇന്‍സുലിന്‍ ശരീരത്തിലുത്പാദിപ്പിക്കപ്പെടുകയും രക്തത്തില്‍ നിന്ന് പഞ്ചസാര കോശങ്ങളിലേക്ക് പ്രവേശിക്കുകയും ചെയ്യും. എന്നാല്‍ ഇന്‍സുലിന്‍റെ അളവ് കൂടുന്നത് ശാരീരിക പ്രതികരണമുണ്ടാക്കുകയും പ്രമേഹത്തിനും ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും ഇടയാക്കുകയും ചെയ്യും.

മധുരത്തോടുള്ള കൊതി എങ്ങനെ അകറ്റാനാവും? മിക്ക ചികിത്സകരും പറയുന്നത് പഞ്ചസാര ഉപയോഗം നിയന്ത്രിക്കണമെന്നാണ്. ഇക്കാര്യത്തിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

1. അളവ് കുറച്ച് കഴിക്കുക

1. അളവ് കുറച്ച് കഴിക്കുക

മധുരം കഴിക്കണമെന്ന തോന്നലുണ്ടാകുമ്പോള്‍ കുറഞ്ഞ അളവില്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. ഒരു ബിസ്കറ്റോ, ചോക്കലേറ്റോ കഴിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെ നിര്‍ത്തണമെന്നുണ്ടെങ്കില്‍ അളവ് കുറയ്ക്കാന്‍ ശ്രദ്ധിക്കണം. അധികം കഴിക്കുന്നതിന് പകരമായി ഏതാനും മിഠായികള്‍ കഴിക്കാം. ഇങ്ങനെ ചെയ്യുന്നത് വഴി പഞ്ചസാര അമിതമായി ശരീരത്തിലെത്തുകയുമില്ല, മധുരം കഴിക്കാനുള്ള ആഗ്രഹം തടയപ്പെട്ടു എന്ന തോന്നലും ഉണ്ടാവില്ല.

2. ജി.ഐ കുറഞ്ഞ ഭക്ഷണങ്ങള്‍

2. ജി.ഐ കുറഞ്ഞ ഭക്ഷണങ്ങള്‍

ജി.ഐ (ഗ്ലിസെമിക് ഇന്‍ഡക്സ്) കൂടിയ ഭക്ഷണങ്ങള്‍ ധാരാളമായി കഴിക്കുക. ഇത് സാവധാനമേ ഊര്‍ജ്ജം ആഗിരണം ചെയ്യൂ എന്നതിനാല്‍ ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലതയോടെയിരിക്കാനാവും. അണ്ടിപ്പരിപ്പുകള്‍, പുഴുക്കലരി, കൊഴുപ്പില്ലാത്ത പച്ചക്കറികള്‍, ഓട്ടസ്, പയര്‍ വര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ ഇത്തരത്തിലുള്ളവയാണ്.

3. വാനില ഗന്ധം

3. വാനില ഗന്ധം

മധുരം കഴിക്കാനുള്ള തോന്നലിനെ ചെറുക്കാന്‍ ഫലപ്രദമായ ഒരു മാര്‍ഗ്ഗമാണ് വാനിലയുടെ ഗന്ധം ശ്വസിക്കുന്നത്. വാനിലസുഗന്ധം തളിക്കുകയോ, സ്പ്രേ ചെയ്യുകയോ ചെയ്യാം. അതല്ലെങ്കില്‍ വാനിലയുടെ ഗന്ധമുള്ള എയര്‍ ഫ്രഷ്നറോ, മെഴുകുതിരിയോ ഉപയോഗിക്കാം. ഇത് മധുരം കഴിക്കാനുള്ള ആഗ്രഹത്തിന് ശമനം നല്കും.

4.സന്തോഷം

4.സന്തോഷം

കാര്‍ബോഹൈഡ്രേറ്റുകള്‍ തലച്ചോറില്‍ സന്തോഷം ജനിപ്പിക്കുന്ന ഹോര്‍മോണായ സെറോട്ടോണിന്‍ ഉത്പാദിപ്പിക്കും. അതിനാലാണ് ക്ഷീണിച്ചും, മാനസിക സംഘര്‍ഷം അനുഭവിച്ചുമിരിക്കുമ്പോള്‍ മധുരം കഴിച്ചാല്‍ മാറ്റം വരുന്നത്. മധുരം കഴിക്കാനുള്ള ആഗ്രഹത്തെ തടയാന്‍ നാരങ്ങയോ, നെരോലി ഓയിലോ അടങ്ങിയ സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കാം. അതുമല്ലെങ്കില്‍ പങ്കാളിയുമായി അല്പം പ്രണയനിമിഷങ്ങള്‍ പങ്കുവെയ്ക്കുക. നിങ്ങളുടെ മൂഡ് മാറിക്കൊള്ളും.

5. പ്രലോഭനത്തെ ചെറുക്കുക

5. പ്രലോഭനത്തെ ചെറുക്കുക

മധുരം കഴിക്കണമെന്ന തോന്നലുണ്ടാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. അതിനായി സ്വന്തം വഴികള്‍ കണ്ടെത്താം. ഉദാഹരണമായി ഓഫിസിലേക്ക് കയറുന്നതിന് മുമ്പ് സ്ഥിരമായി ഒരു കോഫി കുടിക്കുന്ന ശീലമുണ്ടെങ്കില്‍ ആ കോഫി ഷോപ്പിന് മുന്നിലൂടെയുള്ള വഴിയില്‍ നിന്ന് മാറി നടക്കുക. അതുവഴി പ്രലോഭനത്തെ ചെറുക്കാം.

6. ച്യുയിങ്ങ് ഗം

6. ച്യുയിങ്ങ് ഗം

മധുരം കഴിക്കാന്‍‌ തോന്നുമ്പോള്‍ ച്യുയിങ്ങ് ഗം ചവയ്ക്കുന്നത് നല്ലൊരു മാര്‍ഗ്ഗമാണ്. ഇതു വഴി ഭക്ഷണം കഴിക്കാനുള്ള തോന്നല്‍ അടക്കി നിര്‍ത്താനാവും.

English summary

Tips to control sugar cravings: Diabetics Spcl

When you feel down or bored it can sometimes leave you to crave for a sugary treat. Sugar and especially sweet is an energy booster. Cravings can happen anytime and anywhere when you are least expecting it. It sometimes becomes so difficult to battle the temptation that we hunt for chocolates and ice-cream in the fridge.
Story first published: Monday, December 16, 2013, 12:58 [IST]
X
Desktop Bottom Promotion