For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലിയ്ക്കിടെ തലവേദനയെങ്കില്‍ പരിഹാരവും

|

ഓഫീസ് ജോലിയ്ക്കിടെയുള്ള തലവേദന പലരേയും അലട്ടുന്ന പ്രശ്‌നമാണ്. കുറേ നേരം കണ്ണുകള്‍ക്കു വിശ്രമം നല്‍കാതെ കമ്പ്യൂട്ടര്‍ സ്‌ക്രീനിലേക്കും ഫയലുകളിലേയ്ക്കും നോക്കിയിരിക്കുമ്പോള്‍ തലവേദനയുണ്ടാകുന്നത് സ്വാഭാവികം. പോരാത്തതിന് ജോലിയിലെ സ്‌ട്രെയ്ന്‍ മറ്റൊരു കാരണവും.

ഓഫീസ് ജോലിയ്ക്കിടെയുള്ള തലവേദനയൊഴിവാക്കാന്‍ ചില വഴികളുണ്ട്. ഇതേക്കുറിച്ച് അറിയൂ. നിങ്ങള്‍ക്ക് ചിലപ്പോഴെങ്കിലും ഉപകാരപ്പെടും.

ജോലിയ്ക്കിടെ തലവേദനയെങ്കില്‍

ജോലിയ്ക്കിടെ തലവേദനയെങ്കില്‍

ജോലികള്‍ക്കിടെ ചെറിയ ഇടവേളകളെടുക്കുക. തലവേദന കുറയ്ക്കാനുള്ള ഒരു വഴിയാണിത്. ഇരിക്കുന്നിടത്തു നിന്നും ഒന്ന് എഴുന്നേറ്റു നില്‍ക്കുക, അങ്ങോട്ടുമിങ്ങോട്ടും നടക്കുക എന്നിവയാണ് ഇതിന് പറ്റിയ വഴികള്‍.

ജോലിയ്ക്കിടെ തലവേദനയെങ്കില്‍

ജോലിയ്ക്കിടെ തലവേദനയെങ്കില്‍

കണ്ണുകള്‍ അല്‍പനേരം അടച്ചിരിക്കുന്നത് കണ്ണുകളുടെ സട്രെയ്ന്‍ കുറയ്ക്കാനും തലവേദന ഒഴിവാക്കാനും സഹായിക്കും. പ്രത്യേകിച്ച് കമ്പ്യൂട്ടറിനു മുന്നില്‍ ഇരിക്കുമ്പോള്‍. കണ്ണുകടച്ച് സ്ട്രച്ചിംഗ് പോലുള്ളവ ചെയ്യുന്നത് ഗുണം നല്‍കും.

ജോലിയ്ക്കിടെ തലവേദനയെങ്കില്‍

ജോലിയ്ക്കിടെ തലവേദനയെങ്കില്‍

കാപ്പി ആരോഗ്യത്തിന് അത്ര ഗുണകരമല്ലെന്നു പറയുമെങ്കിലും ഓഫീസ് ജോലിയ്ക്കിടെയുള്ള തലവേദന കുറയ്ക്കാനും ഉന്മേഷം ലഭിയ്ക്കാനും ഇത് സഹായിക്കും. എ്ന്നാല്‍ കാപ്പിയൊരു ശീലമാക്കാതിരിക്കുക.

ജോലിയ്ക്കിടെ തലവേദനയെങ്കില്‍

ജോലിയ്ക്കിടെ തലവേദനയെങ്കില്‍

ഉറക്കത്തിന്റെ കുറവായിരിക്കും തലേവദനയ്ക്കുള്ള ഒരു കാരണം. നല്ലപോലെ ഉറങ്ങുക. ആരോഗ്യകരമായ മനസിനും ശരീരത്തിനും ഇത് സഹായിക്കും.

ജോലിയ്ക്കിടെ തലവേദനയെങ്കില്‍

ജോലിയ്ക്കിടെ തലവേദനയെങ്കില്‍

ധാരാളം വെള്ളം കുടിയ്ക്കുക. ഓഫീസ് ജോലിയ്ക്കിടെയുള്ള തലവേദന ഒഴിവാക്കാന്‍ ഇതും ഒരു വഴി തന്നെയാണ്. വെള്ളം ശരീരത്തിലെ വിഷാംശം പുറന്തള്ളും, സ്‌ട്രെസ് കുറയ്ക്കും.

ജോലിയ്ക്കിടെ തലവേദനയെങ്കില്‍

ജോലിയ്ക്കിടെ തലവേദനയെങ്കില്‍

അക്യുപങ്ചര്‍ രീതി പരീക്ഷിച്ചു നോക്കൂ. ഓഫീസ് ജോലിയ്ക്കിടെയുള്ള തലവേദന ഒഴിവാക്കാന്‍ ഇതും ഒരു കാരണം തന്നെയാണ്.

ജോലിയ്ക്കിടെ തലവേദനയെങ്കില്‍

ജോലിയ്ക്കിടെ തലവേദനയെങ്കില്‍

ഗ്രീന്‍ ടീ പരീക്ഷിച്ചു നോക്കൂ. ഇത് തലവേദന കുറയ്ക്കാനും ശരീരത്തിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും.

ജോലിയ്ക്കിടെ തലവേദനയെങ്കില്‍

ജോലിയ്ക്കിടെ തലവേദനയെങ്കില്‍

ഓഫീസില്‍ ഇരിക്കുന്ന രീതി ശരിയല്ലെങ്കിലും തലവേദനയുണ്ടാകും. നിവര്‍ന്നിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് മസിലുകള്‍ക്കുണ്ടാകുന്ന സ്‌ട്രെയ്ന്‍ കുറയ്ക്കും. തലവേദന ഒഴിവാക്കാനുള്ള ഒരു വഴി കൂടിയാണിത്.

ജോലിയ്ക്കിടെ തലവേദയെങ്കില്‍

ജോലിയ്ക്കിടെ തലവേദയെങ്കില്‍

സ്‌ട്രെസ് ഒഴിവാക്കുക. ഇത് തലവേദനയുണ്ടാക്കുമെന്നല്ലാതെ മറ്റു പ്രയോജനങ്ങളൊന്നും നല്‍കില്ല.

ജോലിയ്ക്കിടെ തലവേദനയെങ്കില്‍

ജോലിയ്ക്കിടെ തലവേദനയെങ്കില്‍

തല ഇരുവശത്തേക്കും തിരിക്കുകയും വൃത്താകൃതിയില്‍ ചലിപ്പിക്കുകയും ചെയ്യുക. കഴുത്ത് ഒരേ രീതിയില്‍ കുറേ സമയം പിടിയ്ക്കുന്നത് തലവേദനയ്ക്കുള്ള ഒരു കാരണമാകാം.

English summary

Headache, Health, Body, Exercise, Office, Sleep, Water, തലവേദന, ആരോഗ്യം, ശരീരം, അക്യുപങ്ചര്‍, ഓഫീസ്, ജോലി, വ്യായാമം, വെള്ളം, ഉറക്കം.

Work can be really stressful at times. Lots of work pressure and stress can lead to headache, increased blood pressure levels etc,
X
Desktop Bottom Promotion